റോക്കി – 3 6അടിപൊളി  

 

‘എന്റെ പൊന്നോ.. ആരാ ഇത്..!

ഞാൻ അവളുടെ അടുത്ത് ചെന്നു അവളെ പ്രശംസിക്കുന്ന രീതിയിൽ ചുണ്ടിൽ വിരൽ വച്ചു പറഞ്ഞു

 

‘ഒരു ഫോട്ടോ എടുത്തു വച്ചോ.. ഇയാളെ എപ്പോളും ഈ കോലത്തിൽ കിട്ടില്ലല്ലോ..’

ശ്രുതി ഇഷാനിയെ പറ്റി എന്നോട് പറഞ്ഞു

 

‘അങ്ങനെ ആണേൽ ഞങ്ങളുടെ രണ്ട് പേരുടെയും ഒരുമിച്ച് എടുക്ക്..’

ഇഷാനി ആയിരുന്നു അത് പറഞ്ഞത്. അവളെ നിർബന്ധിച്ചാൽ ഫോട്ടോക്ക് നിന്ന് തരും എന്നല്ലാതെ അവളായി ഇങ്ങോട്ട് ഒരു ഫോട്ടോ എടുക്കാൻ വരാറില്ലായിരുന്നു. ആദ്യമായ് അവൾ എന്റെ ഒപ്പം നിന്ന് ഫോട്ടോ എടുക്കണം എന്ന് പറയുന്നു.. അജയ് പിക് എടുക്കാൻ കൊണ്ട് വന്ന ക്യാമറ കൈമാറി കൈമാറി ഞങ്ങളുടെ അടുത്ത് വന്നിരുന്നു. ആ അവസരം കളയാതെ ഞാൻ അവളെ എന്റെ അടുത്തേക്ക് ചേർത്ത് നിർത്തി. ശ്രുതി ആയിരുന്നു ഫോട്ടോ എടുത്തത്. ക്യാമറയിൽ എടുത്ത പിക് ഞങ്ങൾ നോക്കിയപ്പോൾ ആണ് ഞങ്ങളെ രണ്ട് പേരെയും കണ്ടാൽ കല്യാണം കഴിഞ്ഞു നിൽക്കുന്ന പോലെ ഉണ്ടെന്ന് എനിക്ക് തോന്നിയത്. എനിക്ക് മാത്രം ആയിരുന്നില്ല ശ്രുതിക്കും അങ്ങനെ തോന്നിയിരുന്നു. അവളെന്നോട് രഹസ്യമായി അത് പറയുകയും ചെയ്തു. പക്ഷെ പതിയെ പതിയെ യാഥാർഥ്യം ഞാൻ ഉൾക്കൊള്ളാൻ തുടങ്ങി. അവൾ മറ്റൊരാൾ കല്യാണം കഴിക്കാൻ പോകുന്ന കുട്ടിയാണ്- അത് ഞാൻ പല ആവർത്തി മനസ്സിൽ പറഞ്ഞു. മനസിൽ വീണ്ടും പൊന്തി വന്ന ആഗ്രഹങ്ങളെ ഞാൻ വീണ്ടും കടിഞ്ഞാൺ ഇട്ടു. ഒരുമിച്ച് ഉള്ളത് അല്ലാതെ ഇഷാനിയുടെ വേറെയും ഫോട്ടോസ് ഞാൻ തന്നെ എടുത്തു. ഞാൻ എന്റെ കൂളിംഗ് ഗ്ലാസ്‌ ഊരി അവളുടെ മൂക്കിൽ വച്ചു. അത് വച്ചു യോയോ പോസുകൾ ഒക്കെ ഇഷാനി ഇട്ടു.. അവൾ വളരെ സന്തോഷവതി ആയി എനിക്ക് തോന്നി…

ഓണഘോഷം പ്രതീക്ഷിച്ചതിലും ഗംഭീരം ആയിരുന്നു. പക്ഷെ ഞാൻ മിസ്സ്‌ ചെയ്തത് കഴിഞ്ഞ കൊല്ലം ശ്രുതിയുടെ വീട്ടിലേക്ക് ഞങ്ങൾ ഒരുമിച്ച് പോയ യാത്ര ആണ്. ഞാൻ അവരോടെല്ലാം അത് പറയുകയും ചെയ്തു. എല്ലാം കഴിഞ്ഞു ഒന്നൂടെ ശ്രുതിയുടെ വീട്ടിൽ പോകാമെന്നു ഞങ്ങൾ തീരുമാനിച്ചു എങ്കിലും പരുപാടി എല്ലാം കഴിഞ്ഞു എല്ലാവരും ക്ഷീണിച്ചു ഒരു പരുവം ആയിരുന്നു. സദ്യ കഴിച്ചു വയറും നിറഞ്ഞത് കൊണ്ട് അവളുടെ വീട്ടിലേക്ക് പോകാൻ എല്ലാവർക്കും പഴയ മൂഡ് ഇല്ലായിരുന്നു. അങ്ങനെ ആ യാത്ര പിന്നീട് ഒരിക്കലേക്ക് മാറ്റി.

 

ലച്ചു എന്നോട് മിണ്ടിയിട്ട് ഇതിനകം ദിവസങ്ങൾ ആയിരുന്നു. സാധാരണ പിണക്കങ്ങൾ ഒരുപാട് ദിവസം നീളാറുള്ളത് അല്ല. ഇത് പക്ഷെ ഞാനും അങ്ങോട്ട്‌ കേറി മിണ്ടാൻ പോയില്ല, അവളും ഇങ്ങോട്ടു വന്നില്ല. ഒരുപക്ഷെ ഇഷാനിയുടെ കാര്യം ആയത് കൊണ്ട് ആവാം അവളും വാശി പിടിച്ചു നിന്നത്. അവളുടെ വാശി എവിടെ വരെ പോകുമെന്ന് നോക്കാമെന്നു ഞാനും കരുതി. കോളേജ് കഴിഞ്ഞു വൈകുന്നേരം ജിമ്മിൽ വച്ചു ഞാൻ മിക്കപ്പോഴും പദ്മയേ കാണാറുണ്ടായിരുന്നു. പതിവിന് വിപരീതമായി അവളെന്നെ കണ്ടപ്പോ ചിരിച്ചില്ല. പകരം ഒരു സഹതാപത്തോടെ എന്നെ നോക്കുന്നത് പോലെ എനിക്ക് തോന്നി. രണ്ട് ദിവസം കഴിഞ്ഞു അവളുടെ വായിൽ നിന്നാണ് അതിന്റെ കാരണം ഞാൻ അറിഞ്ഞത്

 

‘അയാം സോറി ദാറ്റ്‌ യൂ റ്റൂ ബ്രേക്ക് അപ്പ്‌..’

 

ഞങ്ങൾ രണ്ടും ബ്രേക്ക്‌ അപ്പ് ആയെന്നാണ് പദ്മ കരുതിയിരിക്കുന്നത്. ഞങ്ങൾക്ക് ഇടയിലുള്ള പിണക്കത്തെ പറ്റി ഇവൾ എങ്ങനെ അറിഞ്ഞു എന്ന് എനിക്ക് മനസിലായില്ല

 

‘അങ്ങനെ ബ്രേക്ക് അപ്പ്‌ ഒന്നും അല്ല. ചെറിയൊരു പിണക്കം.. അത്രേ ഉള്ളു..’

 

‘കള്ളം പറയണ്ട.. എനിക്ക് അറിയാം..’

പദ്മ എല്ലാം അറിയുന്നത് പോലെ സംസാരിച്ചു. ഞാൻ വീണ്ടും ഞങ്ങൾക്ക് ഇടയിൽ പിണക്കം ആണെന്ന് പറഞ്ഞപ്പോൾ അവളിൽ നിന്ന് സത്യം ഞാൻ അറിഞ്ഞു

 

‘അവൾ വീണ്ടും നവനീതുമായി സെറ്റ് ആയീല്ലോ.. അപ്പൊ ഞാൻ കരുതി നിങ്ങൾ തമ്മിൽ ബ്രേക്ക് ആയെന്ന്. നീ പറയുന്നു നിങ്ങൾ തമ്മിൽ ജസ്റ്റ്‌ ഒരു പിണക്കം മാത്രമേ ഉള്ളെന്ന്.. എനിക്ക് ഒന്നും മനസിലാവുന്നില്ല..’

നവനീത് ലക്ഷ്മിയുടെ എക്സ് ലവർ ആണ്.. അവനായി വഴക്ക് ഉണ്ടാക്കി പിരിഞ്ഞതാണ് ലക്ഷ്മി. അതും അവൻ അവളെ ചീറ്റ് ചെയ്തതിന്. അവൾ പിന്നെയും അവനായി ഒന്നിക്കും എന്ന് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *