റോക്കി – 3 6അടിപൊളി  

 

ലാസ്റ്റ് ദിവസം ഒക്കെ ആയപ്പോൾ ലച്ചു കുറെയൊക്കെ ഇമോഷണൽ ആയി തുടങ്ങിയിരുന്നു. ഇനി അവൾ ഇവിടുത്തെ സ്റ്റുഡന്റ് അല്ല. എനിക്ക് ആണേൽ ഒരു വർഷം കൂടിയുണ്ട്. എപ്പോളും എന്നെ കാണാൻ പറ്റില്ല എന്നൊക്കെ പറഞ്ഞു അവൾ കണ്ണ് നിറച്ചു. ഒരു തവണ എല്ലാം കൃഷ്ണയോട് പറയാം എന്ന് വരെ അവളെന്നോട് പറഞ്ഞു. അവളുടെ മനസ്സിൽ ശരിക്കും എന്താണെന്ന് എനിക്ക് പിടികിട്ടാതായി തുടങ്ങി. ഇനിയുള്ള ഒരു വർഷം കൃഷ്ണ എന്റെ കൂടെ എപ്പോളും ഉണ്ടാകും, അവളെ വല്ലപ്പോഴുമേ കാണാൻ വരൂ എന്നൊക്കെ പറഞ്ഞു അവൾ എന്നെ ചാരി ഇരുന്ന് കരയാൻ തുടങ്ങി. ഗ്രൗണ്ടിന് ഒരു മൂലയിൽ അധികം ആരുടെയും കണ്ണ് പതിയാത്ത ഒരിടത്തു ആയിരുന്നു ഞങ്ങളുടെ ഇരുപ്പ്.

 

‘നീ എന്തിനാ ഇപ്പൊ ഈ കരയുന്നെ. അവൾ എന്റെ കൂടെ ഉണ്ടെന്ന് വച്ചു നീ ഇപ്പൊ ഇരിക്കുന്ന പോലെയൊക്കെ അവൾക്ക് എന്നോട് പെരുമാറാൻ പറ്റുമോ..? നീ കാണണം എന്ന് തോന്നുമ്പോ ഞാൻ വേണേൽ ബാംഗ്ലൂർക്ക് വരാം.. അത് പോരേ..’

അവളുടെ കണ്ണ് തുടച്ചു കൊണ്ട് ഞാൻ അവളെ ആശ്വസിപ്പിച്ചു.

 

‘ഞാൻ ബാംഗ്ലൂർ ഒന്നും പോണില്ല..’

അവൾ ചെറിയ വിതുമ്പലോടെ പറഞ്ഞു

 

‘പോണില്ലേ. നീ അല്ലേ എപ്പോളും അവിടെ എന്തോ കോഴ്സ് ചെയ്യാൻ പോണൂ എന്നും ഇവിടെ നിക്കുന്നില്ല എന്നൊക്കെ പറഞ്ഞത്..’

 

‘ഞാനിനി പോണില്ല.. ഞാൻ ഇവിടെ എവിടെങ്കിലും നോക്കണം..’

 

ഞാൻ കാരണം ആണോ അവൾ ഇങ്ങനെ ഒക്കെ ചിന്തിക്കുന്നത് എന്ന് എനിക്ക് സംശയം തോന്നി. അത് അവളോട് തന്നെ ഞാൻ ചോദിച്ചു

 

‘ആണ്.. ഇനി ഞാൻ ബാംഗ്ലൂർക്ക് പോകണം എങ്കിൽ നീയും വാ എന്റെ കൂടെ. നിനക്ക് അവിടെ കോഴ്സ് കംപ്ലീറ്റ് ചെയ്യാമല്ലോ..’

 

‘ഞാൻ ഇത് പിന്നെയും പകുതിക്ക് വച്ചു നിർത്തി വരാനോ..? എന്നെ നാട്ടിൽ നിർത്താനാണ് ചെന്നൈ നിന്ന് ഇങ്ങോട്ട് കൊണ്ട് വന്നത്. ഇനി ബാംഗ്ലൂർ എന്ന് പറഞ്ഞാൽ സമ്മതിക്കില്ല അച്ഛൻ..

 

‘അച്ഛന്റെ കാര്യം നീ പിന്നെ ചിന്തിക്ക്. നിനക്ക് താല്പര്യം ഉണ്ടോ എന്ന് പറ..’

ലച്ചു എന്റെ ഉത്തരത്തിനായി എന്നെ നോക്കി

 

‘നമ്മുടെ കോളേജും ഇവിടുത്തെ പിള്ളേരെയും ഒക്കെ വിട്ടു പെട്ടന്ന് പോകുക എന്ന് പറഞ്ഞാൽ.. ഒരു വിഷമം ഉണ്ട്. നിനക്ക് അറിയാമല്ലോ.. നീ അഞ്ചു കൊല്ലം ഇവിടെ അല്ലേ പഠിച്ചെ..’

 

‘കോളേജും കൂട്ടുകാരും ഒക്കെ അവിടെ നിക്കട്ടെ. എന്നേക്കാൾ വലുതല്ലല്ലോ അവരൊന്നും.. ബാംഗ്ലൂർ ഞാനില്ലേ.. നമുക്ക് അടിച്ചു പൊളിക്കാം അവിടെ. അവിടെ ആകുമ്പോൾ കിച്ചുവിന്റെ ശല്യവും ഇല്ല..’

ലക്ഷ്മിയുടെ കണ്ണീർ കൊണ്ട് മൂടിയ മുഖം അത് പറഞ്ഞപ്പോൾ തെളിഞ്ഞു. അവളോട് ഞാൻ എന്ത് മറുപടി കൊടുക്കും..?

 

‘അതിപ്പോ… എന്നാലും ഒരു മടി ഇവിടെ വിട്ടു പോരാൻ..’

ഞാൻ എന്റെ വിസമ്മതം അവളെ എങ്ങനെ അറിയിക്കും എന്ന് വാക്കുകൾ കിട്ടാതെ ഒന്ന് പമ്മി..

 

‘അത്രക്ക് വിട്ടു പോരാൻ എന്നേക്കാൾ വലുതായി ഈ കോളേജിൽ എന്താ നിനക്ക് ഉള്ളത്..?

 

ലക്ഷ്മിയുടെ ആ ചോദ്യത്തിന് ഉത്തരം എന്നോണം പൊടുന്നനെ ഇഷാനി ഞങ്ങൾക്ക് അരികിൽ പ്രത്യക്ഷപ്പെട്ടു. അവൾ ഞങ്ങളുടെ അടുത്തേക്ക് നടന്നു വരുന്നത് ഞങ്ങൾ ശ്രദ്ധിച്ചതേ ഇല്ല. എന്തെങ്കിലും കാര്യം പറയാനാവും ഇഷാനി ഓടിക്കിതച്ചു എന്റെ അടുക്കൽ വന്നതെന്ന് എനിക്ക് തോന്നി. എന്നാൽ എന്റെ അടുത്തെത്തിയതും എന്നോട് ഒന്നും പറയാതെ എന്റെയും ലക്ഷ്മിയുടെയും ഇടയിലുള്ള ചെറിയ ഗ്യാപ്പിലേക്ക് അവൾ ഓടി വന്നിരുന്നു.

എന്താണ് സംഭവിച്ചത് എന്നറിയാതെ ഞങ്ങൾ രണ്ട് പേരും ഒന്ന് ഞെട്ടി. ഇഷാനി വന്നിരുന്നത് ഏകദേശം എന്റെ തുടയിലേക്കാണ്. ലക്ഷ്മി പെട്ടന്ന് ഉള്ള ഷോക്കിൽ എണീറ്റ് മാറിയപ്പോൾ അവൾ മടിയിൽ നിന്നും ഒരല്പം തെന്നി താഴെ പടവിൽ ഇരുന്നു. എന്റെ കയ്യിൽ മെല്ലെ സൗഹൃദത്തിൽ പിടിച്ചു കൊണ്ട് ഇഷാനി പതിയെ പറഞ്ഞു

 

‘കൃഷ്ണ വരുന്നുണ്ട്..’

ഞങ്ങൾ തിരിഞ്ഞു നോക്കിയപ്പോൾ ദൂരെ നിന്നും കൃഷ്ണ നടന്നു വരുന്നതാണ് കണ്ടത്. കൃഷ്ണ എന്നെ തപ്പി ഇങ്ങോട്ട് വരുന്നത് കണ്ട ഇഷാനി ഞാനിവിടെ ലക്ഷ്മിയുടെ ഒപ്പം ഉണ്ടെന്ന് അറിഞ്ഞു അത് പറയാൻ ഓടി വന്നതാണ്. പറയുന്നതിന് മുന്നേ കൃഷ്ണ അവിടേക്ക് വന്നത് കണ്ടു അവൾ പെട്ടന്ന് ഞങ്ങൾക്കിടയിൽ കയറി ഇരുന്നു. ഇപ്പൊ കൃഷ്ണയുടെ നോട്ടത്തിൽ ഞാനും ഇഷാനിയും ഒരുമിച്ചിരിക്കുന്നു എന്നെ തോന്നൂ. ലക്ഷ്മി ഞങ്ങളിൽ നിന്ന് കുറച്ചു മാറി നിൽക്കുകയാണ്. കൃഷ്ണയ്ക്ക് സംശയം ഒന്നും ഉണ്ടാകുകയും ഇല്ല..

Leave a Reply

Your email address will not be published. Required fields are marked *