റോക്കി – 3 6അടിപൊളി  

 

‘റോക്കി ഭായ് ഇവളെ വിട്ടോ..? ഇപ്പൊ കാണാറില്ലല്ലോ നിങ്ങളെ ഒരുമിച്ച്..’

ഇഷാനി ഞങ്ങളെ കടന്നു പോയതിന് ശേഷം അലക്സ്‌ എന്നോട് ചോദിച്ചു. ചോദ്യം എനിക്കത്ര സുഖിച്ചില്ല എങ്കിലും വെറുതെ മുഷിയണ്ട എന്ന് വച്ചു ഞാൻ ചിരിച്ചൊഴിഞ്ഞു. അവൻ പക്ഷെ നിർത്തിയില്ല

‘വിട്ടെങ്കിൽ പറ ഭായ്.. എനിക്ക് പഴയ അക്കൗണ്ട് ഒന്ന് റീ-ഓപ്പൺ ചെയ്‌യായിരുന്നു..’

 

‘നീ വെറുതെ ഊമ്പിത്തരം പറയരുത്..’

ഞാൻ വരാന്തയിൽ നിന്നും എഴുന്നേറ്റു. എന്റെ സ്വരം കുറച്ചു ഉയർന്നു

 

‘ഞാൻ എന്ത് ഊമ്പിത്തരം ആണ് പറഞ്ഞത് അതിന്..’

അലക്സ്‌ അവന്റെ ചൊറിയുന്ന നാക്ക് കൊണ്ട് വീണ്ടും കൊണ തുടർന്നു

 

‘എന്താണേലും അവന്റെ ഫ്രണ്ട് ആണ്. നീ അപ്പോൾ ഇങ്ങനെ പറഞ്ഞത് ശരിയായില്ല..’

ഷോൺ ഈ കാര്യത്തിൽ എന്നെ സപ്പോർട്ട് ചെയ്തു സംസാരിച്ചു

 

‘ഇതൊന്നും നമ്മൾ ആദ്യമായി സംസാരിക്കുന്ന അല്ലല്ലോ. ഇപ്പൊ പിന്നെ ഇവനോട് പറഞ്ഞത് ഇവർ തമ്മിൽ കമ്പിനി ഇല്ലെന്ന് തോന്നിയത് കൊണ്ട്..’

അലക്സ്‌ ഷോണിന് മറുപടി കൊടുത്തു

 

‘കമ്പിനി ഉണ്ടോ ഇല്ലയോ എന്നൊക്കെ നീ സ്വയം അങ്ങ് തീരുമാനിച്ചോ…?

അവന്റെ സംസാരം കേട്ട് ഷോണിന് തന്നെ കലിപ്പ് വന്നു.

 

‘എന്തായാലും ഞാൻ പറഞ്ഞത് ഇല്ലാത്തത് ഒന്നും അല്ലല്ലോ..’

ഇഷാനിയും ആയി അവന് പണ്ട് ബന്ധം ഉണ്ടായിരുന്നത് ഞാൻ കേട്ടിട്ടുള്ള കഥയാണ്. അതൊരു കഥ മാത്രം ആണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. പക്ഷെ ഇപ്പൊ ഇവനോട് തിരിച്ചു പറയാൻ ആ വിശ്വാസം പോരാ. ഇവന്റെ കാര്യം ഞാൻ ഒരിക്കൽ പോലും ഇഷാനിയോട് ചോദിച്ചിട്ടില്ല. അവളുടെ വാക്ക് പോലും ഇല്ലാതെ ഈ കാര്യത്തിൽ എനിക്കവനെ ഒന്ന് തേമ്പാൻ പോലും കഴിയില്ല. എന്ത് പറയണം എന്ത് പ്രവർത്തിക്കണം എന്നറിയാതെ ഞാൻ ഒരു നിമിഷം തരിച്ചു നിന്നു. അപ്പോളാണ് അലെക്സിന് മുന്നിലേക്ക് ഫൈസി കയറി നിൽക്കുന്നത്..

 

‘ഇല്ലാത്തതോ.. എന്താ അപ്പോൾ ഉള്ളത്.. നീ പറഞ്ഞു അല്ലേ എല്ലാവർക്കും ആ കഥ ഒക്കെ അറിയാവുന്നെ.. നിന്റെ കൂടെ ആ കൊച്ചിനെ ഇത് വരെ ഞങ്ങൾ ആരും കണ്ടിട്ടില്ല.. മോനെ അലക്സേ.. നീ ഈ കൊണ നിർത്തിയില്ലെങ്കിൽ നീ ശരിക്കും തല്ല് വാങ്ങും..’

ഫൈസി അങ്ങനേ പറഞ്ഞപ്പോ അലക്സ്‌ പഴം വിഴുങ്ങിയ പോലെ നിന്നു

 

‘നല്ലൊരു ദിവസത്തിന്റെ മൂഡ് കുളമാക്കി..’

ഷോൺ അവന്റെ തലയിൽ ഒരു തേമ്പും വച്ചു കൊടുത്തു. ഞാൻ പിന്നെ അധികം നേരം അവിടെ നിന്നില്ല. അവരോട് യാത്ര പറഞ്ഞു പോയി. ഫൈസി എനിക്ക് വേണ്ടി സംസാരിക്കുന്നത് എനിക്കത്ര അത്ഭുതം ഉള്ള കാര്യം ഒന്നുമല്ല. അത്രക്ക് കമ്പിനി ഈ നാളുകൾക്ക് ഇടയിൽ ഞങ്ങൾ തമ്മിൽ ഉണ്ട്. എന്നാൽ ഈ വിഷയത്തിൽ ഇത്രയും സ്ട്രോങ്ങ്‌ ആയി അവനെങ്ങനെ നിന്നു എന്നും അലെക്സിന്റെ വായ അടപ്പിച്ചു എന്നതും എനിക്ക് മനസിലായില്ല. ഞാൻ ബൈക്ക് എടുത്തു പോകുന്നതിന് മുമ്പ് ഫൈസി എന്റെ അടുത്തേക്ക് വന്നു

 

‘ഡേയ് സോറി.. അവന്റെ ഓരോ കൊണപ്പുകൾ..’

 

‘നീ സോറി ഒന്നും പറയണ്ട. നീ ഇല്ലായിരുന്നേൽ ഞാൻ ചിലപ്പോൾ രണ്ടാമതും അവനിട്ടു പൊട്ടിച്ചേനെ..’

 

‘പൊട്ടീരിന്റെ കുറവ് അവനുണ്ട്.. സോറി പക്ഷെ അതിനല്ല. ഞാനും പണ്ട് അവന്റെ വാക്ക് വിശ്വസിച്ചു നിന്നോട് അവളെ കുറിച്ച് കുറെ പറഞ്ഞിട്ടുണ്ട്. അതിനായിരുന്നു സോറി.. ഇവന്റെ വാക്ക് ഇത് പോലെ വിശ്വസിച്ചു ഈ കഥകൾ ഒക്കെ പണ്ട് ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട്.. ഇവന്റെ ഇമ്മാതിരി കൊണ വിശ്വസിച്ചത് കൊണ്ട് ഈയിടെ എനിക്കൊരു പണി കിട്ടി. ക്ലാസ്സിലെ ഒരു പെൺകൊച്ചുമായി ഇവന് ബന്ധം ഉണ്ടെന്ന് ഇവനെന്നോട് പറഞ്ഞു. ഈ പെണ്ണിനോട് എന്റെ വേറൊരു ഫ്രണ്ട് ന് ക്രഷ് ഉണ്ടായിരുന്നു. അവനത് എന്റെ അടുത്ത് പറഞ്ഞപ്പോ ഞാൻ അവൾ ശരിയല്ല എന്ന മട്ടിൽ അവന്റെ അടുത്ത് സംസാരിച്ചു. അവനത് അവളോട് പറഞ്ഞു അവളെന്നോട് അത് വന്നു നേരിട്ട് ചോദിച്ചു. അന്ന് അലക്സ്നെ കൂട്ടി നിർത്തി ഇത് ചോദിച്ചപ്പോൾ ആണ് അവൾക്ക് ഇവനായി ഒരു കോപ്പും ഇല്ലെന്ന് മനസിലായത്. അന്ന് അവൾ തല്ലാതെ വിട്ടത് ഇവന്റെ ഭാഗ്യം. അതാണ് ഞാൻ പറഞ്ഞത് ചുമ്മാ പെൺപിള്ളേരെ ഇനി പറ്റി അവരാതം പറഞ്ഞാൽ അടി മേടിക്കും എന്ന്..’

Leave a Reply

Your email address will not be published. Required fields are marked *