റോക്കി – 3 6അടിപൊളി  

 

‘ആ കാർ ആരുടേയാ.. നമ്മുടെ വാതിൽക്കൽ കിടക്കുന്നെ..?

 

‘അറിയില്ല. അടുത്ത് എവിടെ എങ്കിലും വന്നതാവും..’

ഞാൻ മുഖത്ത് കള്ളത്തരം വരുത്താതെ പറഞ്ഞു.. മഹാൻ വേണ്ടെന്ന് പറഞ്ഞിട്ടും ഞാൻ നിർബന്ധിച്ചു ചായ ഇടാൻ പോയി. ഞങ്ങൾ അടുക്കളയിൽ നിൽക്കുമ്പോ ആണ് ലച്ചു കാർ എടുത്തോണ്ട് പോകുന്ന ശബ്ദം കേട്ടത്.. അപ്പോളാണ് എനിക്ക് ശ്വാസം നേരെ വീണതും.. ചായ കുടിച്ച ശേഷം മഹാൻ പതിയെ കാര്യത്തിലേക്ക് വന്നു

 

‘വല്ലപ്പോഴും അവധി കിട്ടുമ്പോ എങ്കിലും വീട്ടിൽ ഒന്ന് വന്നു മുഖം കാണിച്ചിട്ട് പോകാൻ പറഞ്ഞാൽ നീ കേൾക്കില്ല.. എങ്കിൽ നിനക്ക് ഫോർട്ടിലുള്ള നമ്മുടെ ഓഫീസിൽ എങ്കിലും ഒന്ന് വന്നു ഇരുന്നൂടെ..?

 

‘ഞാൻ.. നോക്കാം.. ഉറപ്പ് പറയുന്നില്ല..’

 

‘ഉറപ്പ് തന്നില്ലേൽ നീ വരില്ല എന്ന് എനിക്ക് നന്നായി അറിയാം.. നീ ഇപ്പോളും പഠിത്തം എന്ന് പറഞ്ഞു നടക്കുന്നത് തന്നെ ഈ ഉത്തരവാദിത്തം എടുത്തു തലയിൽ വയ്ക്കാൻ ഉള്ള മടി കൊണ്ടാണെന്നുമറിയാം.. പക്ഷെ നമ്മുടെ കമ്പനി നമ്മൾ നോക്കിയില്ലേൽ വേറാരും അത് പോലെ നോക്കില്ല..’

എന്നെ ഒരു പ്രതീക്ഷയിൽ നോക്കി കൊണ്ട് മഹാൻ പറഞ്ഞു. പക്ഷെ മഹാൻ പറഞ്ഞ കാര്യം ഞാൻ ഒരിക്കലും ചെയ്യാൻ പോണില്ല എന്ന് ഞാൻ തീർച്ചപ്പെടുത്തിയിരിക്കുന്ന കാര്യമാണ്.

കൃത്യം മഹാൻ ഇറങ്ങി കഴിഞ്ഞാണ് ലച്ചു വിളിക്കുന്നത്. മഹാന് എന്തെങ്കിലും സംശയം തോന്നിയോ എന്ന് ചോദിക്കാൻ വിളിച്ചതാണ്. അത് കുഴപ്പം ഒന്നുമില്ലെന്ന് ഞാൻ അവളോട് പറഞ്ഞു. പിറ്റേന്ന് അവളും ഞാനും കോളേജിൽ പോയില്ല. ഞങ്ങൾ എന്റെ വീട്ടിൽ തന്നെ കൂടി. അന്ന് പക്ഷെ കളി ഒന്നുമായിരുന്നില്ല. വെറുതെ അന്ന് അവളോട് സംസാരിച്ചിരുന്നു. തലേന്ന് അവളെ വേദനിപ്പിച്ചത് കൊണ്ട് എനിക്കവളോട് മുമ്പുള്ളത്തിലും സ്നേഹം ഒക്കെ തോന്നി തുടങ്ങിയിരുന്നു.

കോളേജിൽ വച്ചു ഞങ്ങൾക്ക് തമ്മിൽ മിണ്ടാൻ നല്ല പാടായിരുന്നു. ഇഷാനിയുടെ അടുത്ത് നിന്നും ഞാൻ അകന്നതോടെ കൃഷ്ണ സദാസമയം എന്റെ ഒപ്പം കാണും. സ്വന്തം അനിയത്തി ആണെങ്കിലും എന്റെ ഒപ്പം കൃഷ്ണയേ കാണുമ്പോ ലച്ചുവിന് ശരിക്കും കുരു പൊട്ടുമായിരുന്നു. പാവം കൃഷ്ണ ആണേൽ ഇതൊന്നും അറിയുന്നു പോലുമില്ല

 

‘അർജുൻ… ട്വന്റി ഫസ്റ്റിനു എന്റെ അപ്പയുടെയും അമ്മയുടെയും വെഡിങ് ആനിവേഴ്സറി ആണ്.. നീ വരണം..’

കൃഷ്ണ എന്റെ കയ്യിൽ ഒരു തിളങ്ങുന്ന കുറി വച്ചു തന്നിട്ട് പറഞ്ഞു. ഞാൻ അത് തുറന്നു നോക്കി

‘വൈകിട്ട് വീട്ടിൽ വച്ചാണ് ഫങ്ക്ഷൻ. ഈ ഇൻവിറ്റേഷൻ കാർഡ് മറക്കല്ലേ വരുമ്പോൾ.. പിന്നെ നീ വേറാരൊടും പറയണ്ട.. ഞാൻ നിന്നെ മാത്രം സ്പെഷ്യൽ ആയി വിളിച്ചതാ..’

 

‘എന്നെ മാത്രമോ.. നിന്റെ വേറെ ഫ്രണ്ട്സിനെ ഒന്നും വിളിക്കുന്നില്ലേ..?

ഞാൻ ചോദിച്ചു

 

‘ഇല്ല. തല്ക്കാലം നീ മാത്രം വന്നാൽ മതി..’

അവൾ തറപ്പിച്ചു പറഞ്ഞു. കൃഷ്ണ എന്നെ മാത്രം വിളിച്ചത് എന്തിനാകുമെന്ന് ഞാൻ ആലോചിച്ചു. അന്ന് ബാറിൽ വച്ചു അവളുമാർ എല്ലാം കൃഷ്ണയെ കയ്യൊഴിഞ്ഞു സ്‌കൂട്ട് ആയത് ഇപ്പോളും അവളുടെ മനസ്സിൽ ഉണ്ടാകുമോ? അതാണോ അവരെയെല്ലാം ഒഴിവാക്കിയിട്ട് എന്നെ മാത്രം വിളിക്കുന്നെ.? എനിക്ക് മനസിലായില്ല

അന്ന് ഉച്ച കഴിഞ്ഞു ആണ് ലച്ചു അതേ കാര്യം പറഞ്ഞു എന്റെ അടുത്ത് വരുന്നത്. ഞാൻ ക്ലാസ് കട്ട് ചെയ്ത കൊണ്ടും കൃഷ്ണ ക്ലാസ്സിൽ ഉള്ളത് കൊണ്ടും ഞങ്ങൾക്ക് സംസാരിക്കാൻ കുറച്ചു ടൈം കിട്ടി

 

‘കൃഷ്ണ നിന്നെ വിളിച്ചോ..? അപ്പയുടെയും അമ്മയുടെയും വെഡിങ് ആണിവേഴ്സറി..?

 

‘ആഹ് വിളിച്ചു..’

 

‘വരില്ലേ വൈകിട്ട്..’

അവളൊരു കുസൃതിയോടെ എന്നോട് ചോദിച്ചു

 

‘ഇല്ല. വരുന്നില്ല..’

ഞാനത് പറഞ്ഞതും അവളുടെ മുഖത്ത് ചെറിയ ദേഷ്യം മിന്നി മാഞ്ഞു

 

‘അതെന്താ വരാത്തത്..?

 

‘അവളല്ലേ വിളിച്ചത്.. നീ വിളിച്ചില്ലല്ലോ..’

 

‘ഞാനിപ്പോ പറഞ്ഞില്ലേ.. എനിക്കറിയാമല്ലോ അവൾ വിളിക്കുമെന്ന്..’

 

‘അവളല്ലല്ലോ എന്നെ വിളിക്കേണ്ടത്.. നിനക്ക് അത്രയ്ക്ക് താല്പര്യമേ ഉള്ളുവെങ്കിൽ ഞാൻ പിന്നെ എന്തിന് വരണം..’

Leave a Reply

Your email address will not be published. Required fields are marked *