റോക്കി – 3അടിപൊളി  

‘ആർ യൂ ഓക്കേ..?

എല്ലാം കഴിഞ്ഞു അവളെ അറഞ്ചം പുറഞ്ചം ഊക്കി പൊളിച്ചു കഴിഞ്ഞു അർജുൻ അവളോട് സൗമ്യമായി ചോദിച്ചു

 

‘യെസ്..’

അവളൊരു നെടുവീർപ്പോടെ പറഞ്ഞു. എന്നിട്ട് നീങ്ങി അർജുന്റെ നെഞ്ചിലേക്ക് കയറി കിടന്നു. അർജുൻ ഒരു കൈ വെറുതെ അവളുടെ തോളിൽ വച്ചു

‘എത്ര നാൾ കഴിഞ്ഞാണ് എനിക്ക് ഇങ്ങനെ മൾട്ടിപ്പിൾ ഓർഗാസം വരുന്നതെന്ന് അറിയാമോ..?

പദ്മ ആദ്യമായ് നാണിക്കുന്നത് അർജുൻ കണ്ടു. അവളൊരു കോംപ്ലിമെന്റ് ആയാണ് പറഞ്ഞത് എന്ന് അർജുന് മനസിലായി. അതിന് പക്ഷെ അവൻ ഒരു ചിരി മാത്രം മറുപടി കൊടുത്തു

‘നിന്നെ ഇട്ടിട്ടു ലച്ചു എന്തിനാണ് മറ്റവന്റെ പുറകെ പോയതെന്ന് എനിക്ക് ഒരു പിടിയും ഇല്ല..’

പദ്മയുടെ ആ വാക്കുകൾ അർജുനെ തെല്ലൊന്ന് വേദനിപ്പിച്ചു എന്ന് അവൾക്കും മനസിലായി

‘ഹേയ്.. സോറി.. ഞാൻ വിഷമിപ്പിക്കാൻ പറഞ്ഞത് അല്ല. യൂ ആർ റ്റൂ ഗുഡ്..’

പദ്മ അർജുന്റെ കവിളിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

‘എന്താ ഒന്നും പറയാതെ ഇരിക്കുന്നെ.. ഞാൻ അങ്ങനെ പറഞ്ഞ കൊണ്ടാണോ..?

 

‘അല്ല. ഞാൻ വെറുതെ ചിന്തിക്കുവായിരുന്നു… നമ്മളീ ചെയ്തത് ശരിയാണോ തെറ്റാണോ എന്ന്..’

 

‘അത് ആരുടെ ഭാഗത്ത് നിന്ന് നോക്കുന്നു എന്നത് പോലെ ഇരിക്കും. എന്റെ ഭാഗത്തു നിന്ന് നോക്കുമ്പോ വലിയ തെറ്റായി ഒന്നും തോന്നുന്നില്ല.. നിനക്ക് എങ്ങനെ ആണ് തോന്നുന്നത്..?

 

‘അറിയില്ല..’

അർജുൻ മറുപടി കൊടുത്തു

 

‘നീ അത് വിട്..’

പദ്മ അവനെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു. കളി കഴിഞ്ഞുള്ള സ്നേഹപ്രകടനം അർജുൻ ചെയ്യാറില്ല. അത് കൊണ്ട് തന്നേ അവിടുന്ന് എണീക്കാൻ എന്തെങ്കിലും പറയണം എന്ന് മനസ്സിൽ ആലോചിച്ചു

 

‘നിനക്ക് എപ്പോളാ പോകണം എന്ന് പറഞ്ഞത്..?

അർജുൻ ചോദിച്ചു

 

‘എനിക്ക് ഇനിയും ടൈം ഉണ്ട്. എന്താ നിനക്ക് എന്തെങ്കിലും പരുപാടി ഉണ്ടോ..?

 

‘വീട് വരെ ചെല്ലാമെന്ന് ഞാൻ പറഞ്ഞിരുന്നു..’

അർജുൻ കള്ളം പറഞ്ഞു

 

‘പോയിട്ട് അർജെന്റ് ആണോ..?

പദ്മ നിരാശയോടെ ചോദിച്ചു.

 

‘അർജെന്റ് അല്ല. പക്ഷെ പോണം..’

അർജുൻ അവളുടെ തോളിൽ നിന്നും കൈ മെല്ലെ എടുത്തു. അവൻ പോകാനുള്ള പുറപ്പാടിൽ ആണെന്ന് അവൾക്ക് മനസിലായി. അവൾ പതിയെ നെഞ്ചിൽ നിന്നും മാറി. അർജുൻ പെട്ടന്ന് തന്നെ പാന്റ് വലിച്ചു കയറ്റി. പദ്മ ഒരു പുതപ്പ് വാരി മൂടി അവനെ തന്നെ കൗതുകത്തോടെ നോക്കി ഇരിപ്പാണ്..

 

‘ഇനിയെന്നാ…?

അവൾ ഒരു കുസൃതിയോടെ ചോദിച്ചു

 

‘ഇനി…..’

ഇനി എന്നെന്നു പറയാൻ അർജുന് കഴിഞ്ഞില്ല. അവൻ വെറുതെ പുരികം ഉയർത്തി അവളെ നോക്കുക മാത്രം ചെയ്തു

 

‘തനിക്ക് ഓക്കേ ആണേൽ ഞാൻ ഫ്രീ ആകുമ്പോൾ വിളിക്കാം..’

പദ്മ പറഞ്ഞു. അത് ശരിയെന്ന മട്ടിൽ അർജുൻ തല കുനുക്കി. അടുത്ത തവണ അവൾ വിളിക്കുമ്പോൾ എങ്ങനെ മറുപടി പറയണം എന്ന് അവന് അറിയില്ലായിരുന്നു. എന്തായാലും അതിന്റെ ആവശ്യം വന്നില്ല. അതിന് മുന്നേ തന്നെ ലച്ചുവിന്റെ വിളി വന്നു. പിറ്റേന്ന് കാലത്ത് തന്നെ അവൾ വിളിച്ചപ്പോൾ എന്തെന്നില്ലാതെ അർജുൻ ഭയപ്പെട്ടു. താനും പദ്മയും ആയുള്ളത് അവൾ അറിഞ്ഞിരിക്കുമോ..? അവൾ ചെയ്തതിന് മറുപണി അല്ലേ താനും ചെയ്തുള്ളു. പിന്നെ എന്തിന് ഭയപ്പെടണം…? അർജുൻ സ്വയം സമാധാനിപ്പിക്കാൻ ശ്രമിച്ചു. മുമ്പ് പക്ഷെ തന്റെ ഭാഗത്തു ന്യായം പറയാൻ പറ്റുമായിരുന്നു. എന്നാൽ ഇപ്പൊൾ..? ലക്ഷ്മി വിളിച്ചത് എല്ലാം അറിഞ്ഞിട്ട് ആണോന്ന് അറിയാൻ കഴിഞ്ഞില്ല. ഒന്ന് കാണണം എന്ന് മാത്രമേ അവൾ പറഞ്ഞുള്ളു

അന്ന് വൈകിട്ട് പാർക്കിൽ വച്ചാണ് ലച്ചുവുമായി മീറ്റ് ചെയ്തത്. തമ്മിൽ കണ്ടിട്ടും കുറെ നേരം ലച്ചു ഒന്നും സംസാരിച്ചില്ല. മിക്കപ്പോഴും ഫോണിൽ തന്നെ നോക്കി ഇരിപ്പാണ്. ആ മൗനം എന്നെ കൂടുതൽ പേടിപ്പിച്ചു. ഏറെ നേരം മിണ്ടാതെ എന്റെ കൂടെയിരുന്നിട്ട് ഒടുവിൽ ആ മൗനത്തെ ഭഞ്ചിച്ചു കൊണ്ട് അവൾ സംസാരിച്ചു

 

‘ഞാൻ നിന്റെ തോളിൽ ഒന്ന് കിടന്നോട്ടെ..’

വളരെ പതിഞ്ഞ സ്വരത്തിൽ ആയിരുന്നു അവൾ സംസാരിച്ചത്

 

‘നിനക്ക് എന്ത് പറ്റി..?

അവൾ ഓക്കേ ആണോന്ന് അറിയാൻ ഞാൻ അവളുടെ മുഖം എന്റെ നേരെ പിടിച്ചു ചോദിച്ചു. അവളുടെ മുഖം വല്ലാതെ തളർന്നത് പോലെ ഉണ്ടായിരുന്നു.

 

‘പ്ലീസ് ഒന്ന് കിടന്നോട്ടെ..’

അവൾ വീണ്ടും ചോദിച്ചപ്പോൾ നിരസിക്കാൻ എനിക്ക് കഴിഞ്ഞില്ല. അവളെന്നോട് ചെയ്തു ചതി ഞാൻ മറന്നതല്ല. പക്ഷെ എന്തോ അവളെ ഇങ്ങനെ കണ്ടപ്പോ ഒരു വിഷമം എന്നിൽ ഉണ്ടായി.. എന്റെ തോളിൽ ചാഞ്ഞു കിടന്നിട്ടും അവൾ എന്നോട് ഒരുപാട് നേരം ഒന്നും സംസാരിച്ചില്ല.. ഞാൻ മുൻകൈ എടുത്തു സംസാരിക്കാൻ തുടങ്ങിയപ്പോൾ എനിക്ക് മറുപടി തരാൻ മാത്രം അവൾ മിണ്ടി. ഒടുവിൽ പറയാൻ വച്ചിരുന്ന വിഷയം അവൾ പറഞ്ഞു

 

‘എനിക്ക് അവനെ ഇഷ്ടം അല്ല. ഞാൻ ഒരിക്കലും നിന്നെ പറ്റിച്ചിട്ടില്ല..’

അവൾ പതിയെ പറഞ്ഞു

 

‘പിന്നെ ഞാൻ അറിഞ്ഞത് ഒക്കെ നുണ ആയിരുന്നോ ലച്ചു..? നീ തന്നെ സമ്മതിച്ചത് അല്ലേ അവന്റെ കൂടെ പോയ കാര്യം..?

ഞാൻ അവളോട് തിരിച്ചു ചോദിച്ചു

 

‘ഞാൻ ഒന്ന് പറഞ്ഞോട്ടെടാ.. വഴക്കിട്ട് ഇരിക്കാൻ എനിക്ക് വയ്യ ഇനിയും..’

 

‘മ്മ്.. ശരി നീ പറ..’

ഞാൻ അവളോട് പറഞ്ഞു

 

‘അന്ന് ഇഷാനിയുടെ പേര് പറഞ്ഞു ഞാൻ നിന്നോട് അടി വച്ചില്ലേ.. നമ്മൾ പിണങ്ങിയ അന്ന് വൈകിട്ട് ആണ് അവൻ എനിക്ക് മെസ്സേജ് അയക്കുന്നത്. വേറെ പുതിയ നമ്പർ ആയിരുന്നു. അവന് എന്നെ മിസ്സ്‌ ചെയ്യുന്നു, ഞാനുമായി ഉള്ള വൈബ് വേറെ ആരുമായും കിട്ടുന്നില്ല എന്നൊക്കെ അവൻ കുറെ പറഞ്ഞു.. ഞാൻ പക്ഷെ വലിയ മൈൻഡ് കൊടുത്തില്ല..’

 

അത്രയും പറഞ്ഞിട്ട് അവളെന്നെ നോക്കി. ഞാൻ ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസിലാക്കി അവൾ വീണ്ടും തുടർന്നു

‘അവൻ പിന്നെയും മെസ്സേജ് അയച്ചോണ്ട് ഇരുന്നപ്പോൾ ആണ് എനിക്ക് തോന്നിയത് അവനെന്നെ പറ്റിച്ചത് പോലെ അവനെ പറ്റിച്ചാൽ എന്താണ് എന്ന്. ആ പെയിൻ അവൻ കൂടി കുറച്ചെങ്കിലും അറിയട്ടെ എന്ന് ഞാൻ കരുതി. അവനായി മിണ്ടിയതും അവനോട് കമ്പനി ആയത് പോലെ നിന്നതും അവന്റെ കൂടെ കറങ്ങാൻ പോയതും ഒക്കെ അത് മനസ്സിൽ വച്ചാണ്.. അല്ലാതെ അവനെ ഇഷ്ടം ആയിട്ടല്ല.. എന്റെ അച്ഛൻ സത്യം..’

 

അത് പറഞ്ഞപ്പോൾ അവളുടെ കണ്ണ് നിറഞ്ഞിരുന്നു

‘അവനെ പിന്നെയും ഇഷ്ടം ഉള്ളത് പോലെ വിശ്വസിപ്പിച്ചു ലാസ്റ്റ് നീയുമായി എനിക്ക് അഫയർ ഉണ്ടെന്ന് അവനെ അറിയിക്കുക ആയിരുന്നു എന്റെ പ്ലാൻ. നിന്നോട് ആദ്യമേ അത് പറയാഞ്ഞത് എന്റെ ഇമ്മാതിരി പ്ലാനൊക്കെ നീ ചിലപ്പോൾ ഉപദേശിച്ചു മാറ്റികളയും. അതോണ്ട് അവസാനം ആകുമ്പോൾ നിന്നോട് പറയാം എന്ന് വച്ചു. എന്റെ കഷ്ടകാലത്തിന് നമ്മൾ അപ്പൊ ഉടക്കിലും ആയി പോയി..’

Leave a Reply

Your email address will not be published. Required fields are marked *