റോക്കി – 3 6അടിപൊളി  

‘ഞാൻ ഓർത്തില്ലടാ.. ഞാൻ അപ്പോളും പാതി മയക്കത്തിൽ ആയിരുന്നു..’

ലച്ചു ഒരു വായ്ക്കോട്ട വിട്ടു കൊണ്ട് പറഞ്ഞു

 

‘വിളിച്ചത് കൃഷ്ണ ആയിരുന്നെലോ.. അപ്പോളും നീ ഇത് പോലെ സാ മട്ടിൽ പറയണം..’

ഞാൻ അവളുടെ കൈ തട്ടി മാറ്റി പറഞ്ഞു

 

‘ അവളെന്തിനാ നിന്നെ ഇത്ര വെളുപ്പിനെ ഒക്കെ വിളിക്കേണ്ട കാര്യം..’

കൈ തട്ടി മാറ്റിയ ദേഷ്യത്തിൽ അവൾ പറഞ്ഞു

 

‘നീയാണോ എന്റെ ഫോൺ സ്വിച്ച് ഓഫ് ആക്കിയത്..?

 

‘നീ ഇതെന്താ രാവിലെ തന്നെ എന്റെ മെക്കിട്ട് കേറുന്നെ..? ഞാനൊന്നും നിന്റെ ഫോൺ എടുത്തില്ല..’

 

‘കള്ളത്തരം പറയല്ലേ. എന്റെ ഫോൺ ഓൺ ആയിരുന്നു.. എനിക്ക് നല്ല ഓർമ ഉണ്ട്..’

 

‘നിനക്ക് അവളുടെ കൂടെ രാവിലെ കറങ്ങാൻ പോകാൻ പറ്റാത്തതിന്റെ വിഷമം ആണല്ലോ..’

ലച്ചു കളിയാക്കുന്ന പോലെ പറഞ്ഞു

 

‘ആണെന്ന് കൂട്ടിക്കോ.. അപ്പൊ അത് കൊണ്ട് നീ തന്നെ ആണ് ഫോൺ ഓഫ് ആക്കിയത് അല്ലേ..?

 

‘അതേടാ.. ഞാൻ തന്നെയാ.. അതിനിപ്പോ നിനക്ക് എന്താ ഇത്ര ദെണ്ണം.. എന്നെ തല്ലണോ നിനക്ക്.. തല്ലണോന്ന്..?

ലച്ചു എന്റെ നേർക്ക് കേറി നിന്ന്

 

‘ഞാൻ ആരെ കാണണം കാണണ്ട എന്നൊന്നും നീ തീരുമാനിക്കണ്ട.. ഇപ്പൊ കാണിച്ചത് നല്ല ഊമ്പിയ പരുപാടി ആണ്.’

അവളെ തല്ലിയില്ല എങ്കിലും അവളുടെ മുഖത്ത് നോക്കി ഞാൻ നല്ലത് പോലെ ഷൗട്ട് ചെയ്തു

 

‘നീ പൊക്കോ.. നീ ആരെ ആണെന്ന് വച്ചാൽ കാണാനോ, അവരുടെ കൂടെ കറങ്ങാനോ, കിടക്കാനോ ഒക്കെ പൊക്കോ.. ഇനി മേലാൽ എന്നെ വിളിക്കുകയോ കാണാൻ വരുകയോ ചെയ്തേക്കരുത്..’

ലച്ചു ഭയങ്കര ദേഷ്യത്തിൽ എന്നോട് പറഞ്ഞു.

അവൾ ആ കലിപ്പിൽ അകത്തേക്ക് കയറി പോയി ഡ്രസ്സ്‌ വലിച്ചു കയറ്റുന്നത് ഞാൻ കണ്ടു. ദേഷ്യപ്പെട്ടു അവൾ പിന്നെ ഒന്നും പറയാതെ വീട്ടിൽ നിന്നും പോയിട്ടും എനിക്ക് അവളോട് പിന്നീട് ഒന്നും പറയാൻ തോന്നിയില്ല. അവളുടെ കയ്യിലെ തെറ്റാണ്. അവളായിട്ട് ഇങ്ങോട്ട് വരട്ടെ എന്ന് ഞാനും കരുതി

ഏറ്റവും വലിയ പ്രശ്നം ഇഷാനിയെ ഫേസ് ചെയ്യേണ്ടി വരുന്നത് ആയിരുന്നു. അടുത്ത ക്ലാസ്സ്‌ ഉള്ള ദിവസം ഞങ്ങൾ തമ്മിൽ കണ്ടെങ്കിലും അവൾക്ക് അങ്ങനെ ഭാവവ്യത്യാസം ഒന്നും ഉള്ളതായി എനിക്ക് തോന്നിയില്ല. എന്നാൽ കുറച്ചു ദിവസങ്ങളായി എന്നോട് ഉണ്ടായിരുന്ന ഒരു കമ്പനി അവൾക്കിപ്പോ ഇല്ലെന്ന് തോന്നി. കണ്ടപ്പോൾ ഒന്ന് ചിരിച്ചത് അല്ലാതെ അവളെന്നോട് സംസാരിക്കാൻ ഒന്നും വന്നില്ല. ഒരുപക്ഷെ ഉള്ളിൽ അവൾക്ക് എന്നോട് പിണക്കം കാണും. അതവൾ കാണിക്കാത്തത് ആണ്. അവളുടെ മനസ്സിൽ എന്താണെന്ന് അറിയാൻ അവളോട് സംസാരിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. അവളെ ഒറ്റയ്ക്ക് കിട്ടിയപ്പോൾ ഞാൻ നൈസ് ആയി ആ കാര്യം എടുത്തിട്ടു

 

‘ഇഷാനി… സോറി… അന്ന് വരാമെന്ന് പറഞ്ഞിട്ട് ഞാൻ വന്നില്ലല്ലോ… അത് മനഃപൂർവം അല്ല.. സോറി..’

 

‘അതിന്റെ സോറി നീ അന്ന് പറഞ്ഞതല്ലേ. എപ്പോളും വന്നു പറയണ്ട..’

അവളൊരു ചിരി മുഖത്ത് വരുത്തി എന്നോട് പറഞ്ഞു

 

‘അല്ല. നിന്നോട് നേരിട്ട് വന്നു പറയണം എന്ന് ഉണ്ടായിരുന്നു.. നിനക്ക് എന്നോട് പിണക്കം ഒന്നും ഇല്ലല്ലോ..?

ഞാൻ സംശയഭാവത്തിൽ ചോദിച്ചു

 

‘പോടാ.. ഞാൻ ആ കാര്യം അപ്പൊ തന്നെ മറന്നു..’

അവളുടെ സംസാരത്തിൽ എന്നോട് പിണക്കം ഒന്നും ഉള്ളത് പോലെ തോന്നിയില്ല. ചെറിയൊരു മൗനത്തിന് ശേഷം ഞാൻ പേടിച്ച ഒരു ചോദ്യം അവളെന്നോട് ചോദിച്ചു

‘അപ്പൊ വിളിച്ചപ്പോ ഒരു പെണ്ണിന്റെ സൗണ്ട് കേട്ടല്ലോ…?

 

‘കേട്ടോ..?

അവളോട് എന്ത് പറയണം എന്നറിയാതെ ഞാൻ ആ ചോദ്യം തന്നെ തിരിച്ചു ചോദിച്ചു

 

‘കേട്ടു.. ലക്ഷ്മി ആരുന്നല്ലേ അത്. സത്യം പറ അവൾ ഉള്ളത് കൊണ്ട് വരാഞ്ഞത് ആണോ..?

ഇഷാനി എന്നെ സംശയത്തോടെ ചോദിച്ചു

 

‘അയ്യോ അല്ലടി. ഞാൻ എഴുന്നേൽക്കാൻ താമസിച്ചതാ.. സത്യം ആയും..’

ലക്ഷ്മിയുടെ ഇതിൽ ഉള്ള പങ്ക് ഞാൻ മറച്ചു വച്ചു

 

‘മ്മ്.. ശരി ശരി.. രാവിലെ തന്നെ രണ്ടും കൂടെ എന്തായിരുന്നു പരുപാടി..?

ഇഷാനി വെറുതെ എന്നെ ഒന്ന് കളിയാക്കാൻ വേണ്ടി ചോദിച്ചു. ഞാൻ ഒരക്ഷരം മറുപടി ആയി പറഞ്ഞില്ല. രാവിലെ അല്ല രാത്രി തന്നെ ലക്ഷ്മി എന്റെ കൂടെ ഉണ്ടായിരുന്നു എന്നത് ഇപ്പൊ ഇഷാനിക്കും മനസിലായി

Leave a Reply

Your email address will not be published. Required fields are marked *