ഫൈസി പറയുന്നതിന് മുന്നേ തന്നെ ഈ കാര്യത്തിൽ ഇഷാനി നിരപരാധി ആയിരിക്കും എന്ന് എന്റെ മനസിന് ഉറപ്പായിരുന്നു. എങ്കിലും ഫൈസി അത് പറഞ്ഞപ്പോൾ എനിക്ക് വല്ലാത്ത ഒരു ആശ്വാസം തോന്നി. ഒരാളെങ്കിലും അവളെ പറ്റി സത്യം മനസ്സിലാക്കിയല്ലോ എന്നോർത്തപ്പോൾ ഒരു സന്തോഷം.. ആ കാര്യത്തെ പറ്റി ഞാൻ ഇഷാനിയോട് പറഞ്ഞില്ല.. എക്സാം ടൈമിൽ അവളെ കാണുന്നത് തന്നെ വല്ലപ്പോഴും ആയിരുന്നു.
പരീക്ഷകൾക്ക് ഇടയിൽ ലച്ചുവിനെയും അങ്ങനെ കാണാൻ കിട്ടിയില്ല. ഞങ്ങൾക്ക് രണ്ടാൾക്കും രണ്ട് ദിവസങ്ങളിൽ ഒക്കെ ആയിരുന്നു എക്സാം. എക്സാം എല്ലാം കഴിഞ്ഞു വേനലവധിക്ക് കോളേജ് അടച്ചു കഴിഞ്ഞു ലച്ചു പലപ്പോഴും എന്റെ വീട്ടിൽ വന്നു. അതും ഒരുപാട് നീണ്ടു നിന്നില്ല. ലച്ചു ഫാമിലി ആയി ഒരുമിച്ച് ടൂർ പോയി. അവൾക്ക് പോകാൻ വലിയ താല്പര്യം ഇല്ലായിരുന്നു. പക്ഷെ ഇത് മുമ്പ് പ്ലാൻ ചെയ്തത് ആയത് കൊണ്ട് അവൾക്ക് ഊരാൻ പറ്റിയില്ല. മിക്ക അവധികൾക്കും അവരെല്ലാം ഒരുമിച്ച് വീട്ടിൽ നിന്നും ഇന്ത്യക്ക് വെളിയിലേക്ക് ടൂർ പോകാറുണ്ട്. ഇഷാനി നാട്ടിലേക്ക് പോയത് ഞാൻ കുറച്ചു വൈകിയാണ് അറിഞ്ഞത്. എല്ലാവരും ഇവിടെ വിട്ടു പോയപ്പോൾ ഞാൻ പതിവ് പോലെ ഏകാന്തതയിലേക്ക് വീണു. ഇടയ്ക്ക് ഞാൻ വീട്ടിൽ പോയി നിന്നു. ഞാൻ വീട്ടിൽ എത്തുമ്പോ അച്ഛൻ കുറച്ചൊക്കെ ആരോഗ്യം വീണ്ടെടുത്ത പോലെ തോന്നി. വീട്ടിൽ എത്തിയാൽ ഞാൻ ഒരിക്കലും സ്വന്തം മുറിയിൽ കിടക്കാറില്ലായിരുന്നു. മുകളിൽ ഒഴിവുണ്ടായിരുന്ന മറ്റൊരു മുറിയിലാണ് ഞാൻ കിടന്നോണ്ട് ഇരുന്നത്. എന്റെ മുറി ഞാൻ ഇവിടം വിട്ടു പോയപ്പോൾ എങ്ങനെ കിടന്നോ അത് പോലെ തന്നെ ഉണ്ട്. ആ വാതിൽ തുറക്കാൻ ഞാനൊരിക്കലും ധൈര്യപ്പെട്ടില്ല. അച്ഛന്റെ നിർബന്ധം കൊണ്ട് ഇടയ്ക്കൊക്കെ ഓഫിസിൽ പോയി മുഖം കാണിക്കേണ്ടിയും വന്നു. എനിക്കേറ്റവും വെറുപ്പുള്ള ഒരു കാര്യം ആണെങ്കിലും വേറെ വഴിയില്ലാതെ എനിക്കത് ഏറ്റെടുക്കേണ്ടി വന്നു. അങ്ങനെ പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്ത രണ്ട് മാസങ്ങൾ വിരസതയിൽ കടന്നു പോയി.
കോളേജ് തുറക്കുന്നതിന് രണ്ടാഴ്ച മുമ്പാണ് ലച്ചുവും കൃഷ്ണയുമെല്ലാം തിരിച്ചു നാട്ടിൽ വന്നത്. അതിനിടയിൽ ലച്ചു അവസരം കിട്ടുമ്പോൾ ഒക്കെ എനിക്ക് മെസ്സേജ് അയക്കുകയും വിളിക്കുകയും ഒക്കെ ചെയ്തിരുന്നു. പക്ഷേ ഞങ്ങൾക്ക് രണ്ടാൾക്കും അത് പോരായിരുന്നു. അവൾ നാട്ടിൽ വന്നതിന്റെ പിറ്റേന്ന് തന്നെ ഞങ്ങൾ കൂടി. അത്രയും ദിവസത്തെ കണക്ക് ഞങ്ങൾ കളിച്ചു തീർത്തു. ലച്ചു തിരിച്ചു വന്നു കഴിഞ്ഞു ആണ് ലൈഫിലെ വിരസത ഒക്കെ കുറെയൊക്കെ മാറിയത്. എന്നാൽ പ്രതീക്ഷിച്ചത് പോലെ കോളേജ് തുറന്നു കഴിഞ്ഞു ഞങ്ങളുടെ സമാഗമം കുറഞ്ഞു. മനഃപൂർവം അല്ലെങ്കിലും തമ്മിൽ കാണാനുള്ള അവസരം മെല്ലെ മെല്ലെ കുറഞ്ഞു വന്നു. ഇടയ്ക്ക് ലച്ചുവുമായുള്ളത് അവസാനിപ്പിച്ചാലോ എന്നൊക്കെ ഞാൻ ചിന്തിച്ചു. അതിന് കാരണം അവൾ തന്നെ ആയിരുന്നു. ഇടയിൽ ഇമോഷണൽ അറ്റാച്മെന്റ് വേണ്ട എന്ന് അവൾ തന്നെ പറഞ്ഞു തുടങ്ങിയ ബന്ധം ഇപ്പൊ കുറെയൊക്കെ അതിര് വിട്ടു പോകുന്നുണ്ട്. ലച്ചു ഇവിടെ വിട്ടു പോകാത്തത് ഞാൻ കാരണം ആണെന്ന് എനിക്ക് നല്ലത് പോലെ അറിയാം. ബാംഗ്ലൂർ പോകണമെങ്കിൽ ഞാൻ കൂടെ വരണം എന്ന അവളുടെ നിർബന്ധം ഇത് വരെ മാറിയിരുന്നില്ല.
കോളേജ് തുറന്നു കഴിഞ്ഞാണ് ഇഷാനിയെ പിന്നെ ഞാൻ കാണുന്നത്. അതിനിടയിൽ ഒന്ന് രണ്ട് വട്ടം ടെക്സ്റ്റ് ചെയ്തു എന്നല്ലാതെ അവളായി എനിക്ക് അധികം കോൺടാക്ട് ഇല്ലായിരുന്നു.. കോളേജ് തുറന്നു കഴിഞ്ഞു അവളുടെ എന്നോടുള്ള മനോഭാവത്തിൽ കുറച്ചൊക്കെ മാറ്റം വന്നത് പോലെ എനിക്ക് തോന്നി തുടങ്ങി. കല്യാണ ആലോചന വന്നപ്പോൾ മുതൽ എന്റെ അടുത്ത് അവൾ ഇട്ടിരുന്ന ഒരു അകലം മെല്ലെ അവൾ കുറയ്ക്കുന്നത് പോലെ. പഴയത് പോലെ അല്ലെങ്കിലും അവൾ എന്റെയൊപ്പം ഇരിക്കാനും എന്നോട് സംസാരിക്കാനും ഒക്കെ തുടങ്ങി. ലച്ചു ഇല്ലാത്തത് കൊണ്ടാവും അവൾ എന്റെയടുത്തു വരാൻ തുടങ്ങിയതെന്ന് എനിക്ക് തോന്നി. പലപ്പോഴും എന്റെ അടുത്ത് വരാൻ ഓരോ കാരണങ്ങൾ ഉണ്ടാക്കുന്നത് പോലെ എനിക്ക് തോന്നി. ഫുൾ സ്ലീവ് ഹൂഡി കൈമുട്ട് വരെ തെറുത്ത് വച്ചു അവളുടെ വെളുത്തു നീണ്ടു മെലിഞ്ഞ സുന്ദരികൈകൾ എന്നെ കാണിച്ചു മോഹിപ്പിക്കാൻ വേണ്ടി അവൾ കാണിക്കുന്നത് പോലെയൊക്കെ എനിക്ക് തോന്നി തുടങ്ങി.. ചിലപ്പോൾ ഇതൊക്കെ എന്റെ വെറും തോന്നലുകൾ മാത്രം ആവാം..
