റോക്കി – 3അടിപൊളി  

 

അവളോട് ഞാൻ ചെയ്തത് തെറ്റാണ് എന്നെനിക്കറിയാം. പക്ഷെ എല്ലാം ചെയ്തു കഴിഞ്ഞിട്ട് ഒന്നും അറിയാത്തത് പോലെ അവളുടെ ഒപ്പം വീണ്ടും ഞാൻ ചെന്നാൽ അതായിരിക്കാം വലിയ ചതി. അവളെ മനസിലാക്കാതെ അവളോട് പക തീർക്കാൻ അവളുടെ ചേച്ചിയെ ഉപയോഗിച്ചത് നെറികെട്ട പരുപാടി ആയിപ്പോയി. ഏത് നശിച്ച സമയത്തു ആണോ എനിക്ക് അതിന് മനസ്സ് വന്നത്. അന്ന് രാത്രി എനിക്ക് ഉറക്കം വന്നില്ല. അതിനിടയിൽ പദ്മയുടെ രണ്ട് മിസ്സ്‌ കോളും എനിക്ക് വന്നിരുന്നു..

പിറ്റേന്ന് വീണ്ടും അവൾ വിളിച്ചപ്പോൾ ആണ് എനിക്ക് കോൾ എടുക്കാൻ തോന്നിയത്.. ഞാൻ മനഃപൂർവം കോൾ എടുക്കാഞ്ഞത് ആണെന്ന് അവൾക്ക് മനസിലായിരുന്നു..

 

‘എന്ത് പറ്റി.. കുറ്റബോധം ആണോ..? ഇന്നലെ വിളിച്ചിട്ട് റിപ്ലൈ ഒന്നൂല്ല..?

 

‘ഞാൻ ലച്ചുവിനെ കണ്ടിരുന്നു. ഞങ്ങൾ സംസാരിച്ചിരുന്നു..’

 

‘ഓ.. എന്നിട്ട് അവൾ എന്ത് പറഞ്ഞു..?

പദ്മ ചോദിച്ചു

 

‘അവൾ… അവൾ ശരിക്കും അവനൊപ്പം പോയതല്ല. അത് ശരിക്കും അവൾ അവനെ പറ്റിക്കാൻ വേണ്ടി ചെയ്തത് ആണ്.. അവളുടെ സ്വഭാവം നല്ലത് പോലെ അറിയാവുന്ന ആളായിരുന്നു ഞാൻ.. പക്ഷെ ഞാൻ ഈ കാര്യത്തിൽ അവളെ ഗസ് ചെയ്തത് തെറ്റി പോയി.. അവളുടെ ഭാഗത്തു തെറ്റില്ല..’

 

‘എനിക്ക് ഒന്നും മനസിലാകുന്നില്ല. നീ എന്താ പറയുന്നത്..?

കാര്യം മനസിലാകാതെ പദ്മ ചോദിച്ചു..

അവൾക്ക് മുഴുവൻ കാര്യവും വിശദീകരിച്ചു കൊടുക്കാൻ എനിക്ക് കുറച്ചു സമയം വേണ്ടി വന്നു. മുഴുവൻ കേട്ടപ്പോൾ അവൾക്കും ലച്ചു പറഞ്ഞത് സത്യം ആവാനേ വഴിയുള്ളു എന്ന് തോന്നി. കാരണം അങ്ങനെ ഒക്കെ ലച്ചു ചെയ്യുമെന്ന് അവൾക്കും അറിയാം. പക്ഷെ അത് ഊഹിക്കാൻ ഞങ്ങൾക്ക് രണ്ട് പേർക്കും കഴിഞ്ഞില്ല..

 

‘ഇനിയിപ്പോ തന്റെ ഡിസിഷൻ എന്താ..?

അവൾ എന്നോട് ചോദിച്ചു

 

‘ എനിക്ക് ഒന്നിലും ഇപ്പൊ ഒരു ഡിസിഷൻ എടുക്കാൻ പറ്റുന്നില്ല.. പക്ഷെ നമ്മൾ ഇനിയും… അത് ശരിയല്ല…’

പദ്മയോട് അത് ഞാൻ പറഞ്ഞു

 

‘ഓക്കേ. ഐ അണ്ടർസ്റ്റാൻഡ്.. ബട്ട്‌ പ്രോമിസ് മീ.. നമ്മൾ തമ്മിൽ ഇങ്ങനെ ഒന്ന് ഉണ്ടായി എന്ന് ഒരിക്കലും അവൾ അറിയരുത്…’

 

‘യാഹ്… അതൊരിക്കലും അവൾ അറിയില്ല..’

 

അധിക നേരം പദ്മ പിന്നെ സംസാരിച്ചില്ല. ഒരു തരത്തിൽ അത് അവസാനിച്ചപ്പോൾ എനിക്ക് ചെറിയൊരു ആശ്വാസം തോന്നി. പദ്മയായി ഉള്ളത് ഒരിക്കലും ലച്ചു അറിയരുത്. ഞാനും ലച്ചുവുമായുള്ള എല്ലാം അവസാനിച്ചാലും അവളുടെ മനസ്സിൽ ഒരു ചെറ്റ ആയി എനിക്ക് മാറണ്ട. ഞാൻ മനസ്സിൽ കരുതി. എന്നാൽ എല്ലാം പെട്ടന്ന് അവസാനിപ്പിക്കാൻ എന്നെ പോലെ ലച്ചുവിന് കഴിയുമായിരുന്നില്ല.. എന്റെ വിളി കാത്തു കുറച്ചു ദിവസങ്ങൾ ഇരുന്നു മുഷിഞ്ഞു ഒടുവിൽ അവൾ നേരിട്ട് എന്നെ കാണാൻ വന്നു..

 

‘നീ ഇന്ന് കോളേജിൽ പോയില്ലേ..?

എന്നോട് ലച്ചു ചോദിച്ചു

 

‘പോയി.. ഉച്ച ആയപ്പോൾ ഇങ്ങ് പോന്നു..’

ഞാൻ അവളുടെ വരവിന്റെ ഉദ്ദേശം മനസിലാകാതെ പറഞ്ഞു

 

‘നീ ഇപ്പൊ ഒട്ടും കോളേജിൽ വരുന്നില്ല എന്ന് കിച്ചു പറഞ്ഞു. എന്താ നിനക്ക് പറ്റിയെ. എന്റെ ഒരു തമാശ നിനക്ക് അത്രക്ക് ഫീൽ ആയോ..? എങ്കിൽ ഞാൻ ഇനിയും പറയാം സോറി..’

 

‘നീ കാരണം ഒന്നും അല്ല. മൊത്തത്തിൽ ബോർ.. പോകാൻ തോന്നുന്നില്ല..’

 

‘അതെന്താ ബോർ.. ഇഷാനി ഇപ്പൊ വരാറില്ലേ..?

ലച്ചു ഒരു ചിരിയോടെ എന്നോട് ചോദിച്ചു. ഞാൻ അതിന് മറുപടി ഒന്നും കൊടുക്കാതെ ആയപ്പോൾ അവൾ വീണ്ടും പറഞ്ഞു

‘ഞാൻ ചുമ്മാ തമാശ പറഞ്ഞതാ.. നീ കോളേജിൽ പോയില്ലേൽ വേണ്ട. ഞാൻ എല്ലാം പറഞ്ഞിട്ട് ഇത്രയും ഡേയ്‌സ് ആയിട്ടും നീ എന്നെ ഒന്ന് പിന്നെ വിളിച്ചു കൂടി ഇല്ലല്ലോ..?

ലച്ചു പരിഭവം പോലെ പറഞ്ഞു.

 

‘എടി.. അത് ഞാൻ നിന്നോട് സംസാരിക്കാൻ ഉള്ള ഒരു മാനസിക അവസ്‌ഥയിൽ ആയിരുന്നില്ല…’

 

‘ഞാൻ എല്ലാം നിന്നോട് പറഞ്ഞത് അല്ലേ. പിന്നെയും നിനക്ക് എന്താ ഇത്രയും വിഷമം ഇതിൽ. അതോ ഞാൻ പറഞ്ഞത് ഒന്നും നിനക്ക് വിശ്വാസം ആയിട്ടില്ലേ..?

 

‘അങ്ങനെ ഞാൻ പറഞ്ഞോ..? എനിക്ക് നിന്നെ വിശ്വാസം ആണ്.. പക്ഷേ എനിക്കിപ്പോ എല്ലാത്തിൽ നിന്നും ഒരു ബ്രേക്ക്‌ വേണം എന്ന് തോന്നുന്നു.. ഐ ഡോണ്ട് നോ വൈ..’

 

‘എല്ലാത്തിൻ നിന്നുമെന്ന് വച്ചാൽ… എന്നിൽ നിന്ന് കൂടി എന്നല്ലേ..?

അവൾ സംശയം സ്ഫുരിക്കുന്ന കണ്ണുകളോടെ എന്നെ നോക്കി

 

‘അയാം സോറി.. പക്ഷെ എനിക്കിപ്പോ വേറെ വഴിയില്ല..’

 

‘അത്രക്ക് ഒക്കെ ഉണ്ടാകാൻ ഇവിടെ എന്താടാ സംഭവിച്ചേ.. അതോ നീ നേരത്തെ തന്നെ ഇത് തീരുമാനിച്ചു വെച്ചതാണോ..? എന്നെ ഒഴിവാക്കാൻ..?

ലച്ചു വീണ്ടും കുത്തി കുത്തി എന്നോട് ചോദിക്കാൻ തുടങ്ങി

 

‘ലച്ചു പ്ലീസ്… നീ എന്നെ ഒന്ന് മനസിലാക്കു.. എനിക്ക് ഒരിക്കലും പഴയ പോലെ നിന്നോട് മിങ്കിൾ ആവാൻ പറ്റുമെന്ന് തോന്നുന്നില്ല..’

ഞാൻ നിസ്സഹായനായി പറഞ്ഞു

 

‘നിന്നോട് ഒരു കാര്യം ഞാൻ പറഞ്ഞില്ല. അത് ഇത്രയ്ക്ക് വലിയ തെറ്റാണോടാ..? ഒഴിവാക്കാൻ മാത്രം ഒക്കെ ഞാൻ നിന്നോട് ചെയ്തോ..?

 

‘നിന്റെ തെറ്റാണ് എന്നാരു പറഞ്ഞു.. നീ ഒരു തെറ്റും ചെയ്തിട്ടില്ല. തെറ്റ് ചെയ്തത് ഞാനാണ്.. അത് കൊണ്ട് തന്നെ ആണ് എന്റെ ഈ തീരുമാനം..’

ഞാൻ അവളുടെ കണ്ണിൽ നോക്കാതെ പറഞ്ഞു

 

‘നീ എന്ത് ചെയ്തു.. പറ. എന്നോട് പറ.. ഞാനല്ലേ തീരുമാനിക്കേണ്ടത് അത് ബിയർ ചെയ്യാൻ പറ്റുമോ ഇല്ലയോ എന്ന്..’

 

‘അതൊരിക്കലും നീ അറിയില്ല. അറിഞ്ഞാൽ നീ എന്നോട് ക്ഷമിച്ചു എന്നും വരില്ല..’

അത് പറയുമ്പോൾ എന്റെ നാവ് പൊള്ളുക ആയിരുന്നു

 

‘അറിയണം.. എനിക്ക് അറിയണം.. നീ പറ..’

ലച്ചു വാശി പിടിച്ചു

 

‘നീ അത് ചോദിക്കണ്ട.. ഞാൻ പറയില്ല..’

 

‘എന്നോട് എന്തോ തെറ്റ് ചെയ്തു എന്ന് പറഞ്ഞു നീ എന്നെ ഒഴിവാക്കുന്നു.. പക്ഷെ ആ തെറ്റ് എന്താണെന്ന് പോലും നീ പറയുന്നില്ല.. ഇത് നിനക്ക് തന്നെ ശരിയാണ് എന്ന് തോന്നുന്നുണ്ടോ അർജുൻ..?

 

‘പറയാതെ ഇരിക്കുന്നത് തന്നെ ആണ് ശരി..’

ഞാൻ ഉറച്ച സ്വരത്തിൽ പറഞ്ഞു.

 

‘നീ ഇത് പറയാതെ എന്നെ ഒഴിവാക്കാമെന്ന് കരുതണ്ട. ഇത് പറയാതെ ഞാൻ ഇവിടുന്ന് പോകില്ല. നീ എന്നെ തല്ലി ഇറക്കിയാലും ഈ ഗേറ്റ് ന്റെ ചോട്ടിൽ ഞാൻ ഇരിക്കും.. എത്ര വേണേലും..’

 

വാശി കയറ്റിയാൽ ജയിക്കാതേ വിടുന്ന പ്രശ്നം ഇല്ലാത്ത ഒരുത്തിയാണ് ആ പറഞ്ഞത് എന്ന് എനിക്ക് നല്ലത് പോലെ അറിയാം. ലച്ചു വെറും വാക്ക് പറഞ്ഞത് അല്ലെന്ന് തെളിയിക്കാൻ അവൾ എന്റെ കട്ടിലിൽ വന്നു ഇരുന്നു. ഞാൻ പിന്നീട് ചോദിച്ചതിന് ഒന്നും അവൾ വാ തുറന്നു ഒരക്ഷരം മറുപടി തന്നില്ല. എന്റെ വായിൽ നിന്ന് സത്യം അറിഞ്ഞാൽ മാത്രം അവൾ ഇനി വായ തുറക്കൂ എന്ന് എനിക്കറിയാം.. ആകെപ്പാടെ ഒരു കാര്യം മാത്രം അവൾ വാ തുറന്നു പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *