റോക്കി – 3 6അടിപൊളി  

 

രണ്ട് പേരും നൂറ് കടന്നപ്പോൾ ഒരുമിച്ച് നിർത്താം എന്നൊരു ചിന്ത എന്റെ ഉള്ളിൽ വരാതെ ഇരുന്നില്ല. പക്ഷെ ഇനിയും ചെയ്യാമെന്ന തോന്നലിൽ അവൻ വീണ്ടും പുഷ്-അപ്പ് തുടർന്നു. എന്റെ കൈ ഞരമ്പുകളിൽ കൂടി രക്തം പരന്ന് ഒഴുകുന്നത് എനിക്ക് വ്യക്തമായി അറിയാൻ കഴിയുന്നുണ്ട്. ശരീരം ആകമാനം ചൂടായി പഴുത്തത് പോലെയൊക്കെ എനിക്ക് തോന്നി തുടങ്ങി. പക്ഷെ തലച്ചോറിൽ ഇരുന്ന് എന്റെ ഈഗോ അതിലും ചുട്ട് പൊള്ളുന്നുണ്ടായിരുന്നു. എന്നേക്കാൾ ചെറിയ പയ്യനോട് ഇത്രയും പേരുടെ മുന്നിൽ ഈ ചെറിയ കാര്യത്തിന് പോലും തോറ്റു കൊടുക്കാൻ എനിക്ക് താല്പര്യം ഇല്ലായിരുന്നു. ബലവും ഊർജവും വറ്റി തുടങ്ങിയപ്പോൾ ഞാനെന്റെ ദേഷ്യം കൈകളിലേക്ക് ആവാഹിച്ചു.. അതെനിക്ക് വേണ്ടുവോളം ഉണ്ടല്ലോ.. പല്ലുകൾ ദേഷ്യത്തിൽ ഉറുമ്മി ഞാൻ വീണ്ടും പുഷ്-അപ്പ് അടി തുടർന്നു..

നൂറ്റി പതിനെട്ട് – അവിടെയാണ് അവൻ വീണത്. കൈ കഴച്ചു നിലത്തു നിന്നും പൊങ്ങാൻ പറ്റാത്ത അവസ്‌ഥയിൽ അവൻ തോൽവി സമ്മതിച്ചു. ഞാൻ അപ്പോൾ നൂറ്റിയെട്ട് ആയതേ ഉള്ളായിരുന്നു.. ഇനിയും പത്തെണ്ണം കൂടി വേണം എനിക്ക് ജയിക്കാൻ. എതിരാളി പരാജയം സമ്മതിച്ചു എഴുന്നേറ്റപ്പോൾ എന്റെ ജയിക്കാൻ ഉള്ള ത്രില്ല് നഷ്ടമായത് പോലെ തോന്നി. പക്ഷെ ജയം ഉറപ്പിച്ച എനിക്ക് വേണ്ടി അവിടെ ചെറിയൊരു കരഘോഷം മുഴങ്ങുന്നുണ്ടായിരുന്നു. പുഷ്-അപ്പ് നിർത്തി എഴുന്നേറ്റ മാസ്റ്റർ പയ്യൻ വരെ എന്നെ കൂടുതൽ പുഷ് – അപ്പ് ചെയ്യാൻ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു.. ഇനിയും കുറച്ചു കൂടി മതി.. അത്രയും കൂടി ചെയ്യാൻ എനിക്ക് പറ്റുമെന്ന വിശ്വാസത്തിൽ ഞാൻ വീണ്ടും ഉയരുകയും താഴുകയും ചെയ്തു

 

‘നൂറ്റി പതിനഞ്ച്..’

‘നൂറ്റി പതിനാറു..’

‘നൂറ്റി പതിനേഴു..’

‘നൂറ്റി പതിനെട്ടു….!

 

താളത്തിൽ അവരെല്ലാം ഒരുമിച്ചു എനിക്ക് വേണ്ടി എണ്ണമെടുത്തു. ഒരെണ്ണം കൂടിയെടുത്താൽ മത്സരം ജയിക്കാവുന്ന അവിടെ വച്ചു, മാസ്റ്റർ നിർത്തി പരാജയം സമ്മാനിച്ച നൂറ്റി പതിനെട്ടിൽ വച്ചു തന്നെ ഞാനും നിർത്തി. ഒരെണ്ണം കൂടി എടുക്കാൻ ആരോഗ്യം ഉണ്ടായിട്ടും ഞാനത് ചെയ്തില്ല. ഇപ്പോൾ ഞങ്ങൾ രണ്ടും ഒരുപോലെ ജയിച്ചിരിക്കുന്നു. എണ്ണം വച്ചു നോക്കുമ്പോൾ അങ്ങനെ ആണെങ്കിലും ശരിക്കും ജയിച്ചത് ഞാൻ തന്നെ ആണെന്ന് അവിടെ നിന്നവർക്കെല്ലാം മനസിലായി. അത് മാസ്റ്റർ എന്നോട് പറയുകയും ചെയ്തു.

 

‘ഓ.. ഇതൊരു തമാശ അല്ലേ.. എത്ര വരെ പോകാൻ പറ്റുമെന്ന് നോക്കാൻ വേണ്ടി.. നീ ഇല്ലായിരുന്നു എങ്കിൽ ഞാൻ നൂറിനു മുന്നേ നിർത്തിയേനെ..’

ഞാൻ അവനോട് പറഞ്ഞു

 

പുഷ്- അപ്പ് ചെയ്ത ക്ഷീണത്തിൽ അവിടെ ദീർഘനിശ്വാസം വിട്ട് താഴെ ഇരുന്നപ്പോൾ ആണ് പദ്മ അവിടെ ഉണ്ടായിരുന്ന കാര്യം ഞാൻ ശ്രദ്ധിച്ചത്. അവൾ എന്നെ നോക്കി അഭിനന്ദനങ്ങൾ അറിയിക്കുന്നു എന്ന മട്ടിൽ ഒന്ന് പുഞ്ചിരിച്ചു. അണച്ചു കൊണ്ട് ഇരുന്ന ഞാനും അവൾക്ക് തിരിച്ചൊരു ചിരി കൊടുത്തു. അവളിവിടെ ആദ്യമായ് ഒരാളെ നോക്കി ചിരിക്കുന്നത് എന്നെ ആണോ എന്ന് എനിക്ക് തോന്നി.. ഇത് നടക്കുന്നത് അവരുടെ അച്ഛന്റെയും അമ്മയുടെയും വെഡിങ്ങ് ആനിവേഴ്സറിയുടെ തലേന്നാണ്…!

 

വെഡിങ്ങ് ആനിവേഴ്സറിയുടെ ഫങ്ക്ഷന് ഞാൻ വൈകിട്ട് കൃഷ്ണയുടെ വീട്ടിൽ പോയി. വീട് മൊത്തം അലങ്കാരങ്ങളും വെളിച്ചവും കൊണ്ട് വർണശബളാഭമായിരുന്നു. അവരുടെ വിശാലമായ മുറ്റത്ത് പടുകൂറ്റൻ പന്തലൊക്കെ ഇട്ടിരുന്നു. കൃഷ്ണ തന്ന കാർഡ് കയ്യിലുള്ളത് കൊണ്ട് ഞാൻ അകത്തു കയറി. അവിടെ ഒക്കെ നല്ല തിരക്കായിരുന്നു. നഗരത്തിലെ പല പ്രമുഖരും അവിടെ ഉണ്ടായിരുന്നു. കുറച്ചു യുവനടന്മാരും നടികളും ഒക്കെ ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. അതൊക്കെ പദ്മയുടെ സുഹൃത്തുക്കൾ ആകും. അവിടെ വേറാരെയും പരിചയവും കമ്പിനിയും ഇല്ലാതെ ഞാൻ ഒരു മൂലയ്ക്ക് ഒതുങ്ങി നിന്നു. ഞാൻ കല്യണ ഫങ്ക്ഷൻസ് ഒക്കെ ഇഷ്ടപെടാത്ത ഒരു കാര്യം ഇതാണ്. ഒറ്റയ്ക്ക് പോയാൽ നമ്മൾ പോസ്റ്റ്‌ ആകും. നല്ല ഒന്നാന്തരം പോസ്റ്റ്‌. അത് കൊണ്ടാണ് മുമ്പ് ഇഷാനി അവളുടെ ചേച്ചിയുടെ കല്യാണം വിളിച്ചപ്പോൾ പോലും പോകണോ വേണ്ടയോ എന്നൊരു സംശയം എന്റെ മനസ്സിൽ ഉണ്ടായിരുന്നത്. ഇവിടെ ആണേൽ എനിക്ക് കമ്പിനിക്ക് പറ്റിയ ആരെയും കാണുന്നുമില്ല

Leave a Reply

Your email address will not be published. Required fields are marked *