ഞാൻ അത് പറഞ്ഞപ്പോ ലച്ചു ഒന്നും മിണ്ടാൻ പറ്റാത്ത അവസ്‌ഥയിൽ ആയി
‘എടാ ഞാൻ നിന്നോട് പറയാൻ വരുവായിരുന്നു.. നീ ഇത് അതിന് മുന്നേ അറിയുമെന്ന് ഞാൻ അറിഞ്ഞില്ല..’
ലച്ചു വിഷമത്തോടെ എന്നോട് പറഞ്ഞു
‘നിനക്ക് എന്നോട് ഒരു വാക്ക് പറയായിരുന്നില്ലേ.. ഇതിപ്പോ ഞാൻ പൊട്ടൻ ആയത് പോലെ അല്ലേ..’
‘ഡാ അങ്ങനെ അല്ല. ഞങ്ങൾ തമ്മിൽ ഒന്നുമില്ല.. നീ ശരിക്കും ഫുൾ സ്റ്റോറി അറിയാതെ ആണ് സംസാരിക്കുന്നത്..’
അവൾ എന്നെ കൺവീൻസ് ചെയ്യാൻ ശ്രമിച്ചു
‘അങ്ങനെ ഒന്നുമില്ലേ.. നിങ്ങൾ ഒരുമിച്ച് കറങ്ങാൻ പോയില്ലേ.. നിങ്ങൾ ഇപ്പൊ ചാറ്റ് ചെയ്യാറില്ലേ..? പിന്നെ എങ്ങനെ അല്ലെന്ന്..?
ഞാൻ ശബ്ദം കുറച്ചു ഉയർത്തി ചോദിച്ചു
‘എന്റെ അർജുൻ അങ്ങനെ ഒക്കെ ഉണ്ടായി. പക്ഷെ അവൻ എന്നെ തൊട്ടിട്ടില്ല. ഞാൻ സത്യത്തിൽ അവനെ പറ്റിക്കാൻ വേണ്ടി കൂട്ട് കൂടിയതാണ്..’
‘മതി ലച്ചു.. ഇനി നീ ഓരോ കഥകൾ പറയണ്ട. നിങ്ങൾ പഴയ പോലെ സെറ്റ് ആയെങ്കിൽ അത് നിനക്ക് എന്നോട് പറഞ്ഞു കൂടെ. ഞാൻ നിന്റെ ഇഷ്ടത്തിന് എതിരായി നിൽക്കും എന്ന് നീ കരുതിയോ..?
‘എടാ എനിക്ക് അവനോട് ഇഷ്ടം ഒന്നുമില്ല. നിന്നെ മറന്നു ഞാൻ അവന്റെ പിറകെ പോയതും അല്ല.. പ്ലീസ് നീ ഒന്ന് മനസിലാക്ക്..’
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകൻ തുടങ്ങി
‘നീ കരയാതെ. അതിന് മാത്രം ഒന്നും ഞാൻ പറഞ്ഞില്ലല്ലോ. എനിക്ക് ഇനി ഈ വിഷയം സംസാരിക്കാൻ താല്പര്യം ഇല്ല. നമുക്ക് ഇത് വിടാം..’
ഞാൻ വിടാമെന്ന് ഉദ്ദേശിച്ചത് ഈ വിഷയം ആണോ അതോ ഈ ബന്ധം ആണോ എന്ന് ലച്ചുവിന് സംശയം തോന്നി. അവൾ കണ്ണീർ തുടച്ചു കൊണ്ട് അതെന്നോട് ചോദിച്ചു
‘നീ വിടാം എന്ന് ഉദ്ദേശിച്ചത് എന്താ. ഞാനുമായി ഉള്ളതാണോ..?
‘ഹാ.. എന്നായാലും നമ്മൾ നിർത്താൻ എന്ന് ഉദ്ദേശിച്ചു തുടങ്ങിയത് അല്ലേ. ഇപ്പൊ നിർത്തുന്നത് ആകും നമുക്ക് രണ്ട് പേർക്കും നല്ലത്..’
ഞാൻ വളരെ കോൾഡ് ആയി അത് പറഞ്ഞു
‘അതിനിപ്പോ എന്താടാ സംഭവിച്ചത്. ഞാൻ പറഞ്ഞില്ലേ എനിക്ക് അവനോട് ഒന്നും ഇല്ലെന്ന്. അവൻ എന്നേ പിന്നെ തൊട്ട് പോലുമില്ല. ഞാൻ അതിന് സമ്മതിച്ചിട്ട് കൂടിയില്ല..’
ലച്ചുവിന്റെ കണ്ണിൽ നിന്നും വീണ്ടും കണ്ണീർ ഒഴുകാൻ തുടങ്ങി
‘എന്തെങ്കിലും സംഭവിച്ചു എന്നത് കൊണ്ടല്ല. എനിക്കിപ്പോ നിർത്താൻ തോന്നി. അതോണ്ട് നിർത്താം..’
‘അങ്ങനെ ഒരു വാക്കിൽ നിർത്താൻ പറഞ്ഞാൽ നിർത്താൻ ഉള്ളതെ ഉള്ളോടാ നമുക്ക് ഇടയിൽ..?
അവളെന്റെ കണ്ണിൽ നോക്കി ചോദിച്ചു
‘നമുക്കിടയിൽ ഫിസിക്കൽ ആയുള്ളത് നിർത്താം എന്നാണ് ഞാൻ പറഞ്ഞത്.. നമുക്ക് ഫ്രണ്ട്ഷിപ് പഴയ പോലെ കീപ് ചെയ്യാം..’
‘എനിക്ക് വേണ്ടി ബുദ്ധിമുട്ടി നീ അത് കീപ് ചെയ്യണം എന്നില്ലടാ..’
അവൾ ദേഷ്യവും സങ്കടവും കലർന്ന സ്വരത്തിൽ പറഞ്ഞു
‘ലച്ചു… നീയാണ് ഇത് തുടങ്ങിയപ്പോൾ നമുക്ക് ഇടയിൽ വേറെ അറ്റാച്ച്മെന്റ് ഒന്നും വേണ്ട എന്ന് പറഞ്ഞത്..’
‘ശരി.. ഞാൻ നിർത്താം.. അതല്ലേ നിനക്ക് വേണ്ടത്. എന്നിട്ട് നിനക്ക് ഇഷ്ടം ഉള്ള ആളുടെ കൂടെ പോകാമല്ലോ..’
‘ഞാൻ അല്ല പറയാതെ വേറെ ആളായി കറങ്ങാൻ പോയത്. നീയാണ്..’
‘ഓക്കേ. ഞാനാണ്. അത് കേൾക്കാൻ പോലും നിനക്ക് മനസില്ല. നീ അന്ന് ഇഷാനി ആയി രാവിലെ പോകാൻ തുടങ്ങിയത് ഞാൻ അവിടെ വന്നത് കൊണ്ടല്ലേ അറിഞ്ഞത്. അല്ലെങ്കിൽ ഞാൻ അറിയുമായിരുന്നോ..?
‘അതും ഇതും എങ്ങനെ ഒരുപോലെ ആകും. ഇഷാനി എന്റെ ഫ്രണ്ട് ആണ്. നവനീത് നിന്റെ എക്സും.’
‘ഇഷാനി നിന്റെ ഫ്രണ്ട് മാത്രം ആണെന്ന് പറയല്ലേ മോനെ.. എന്റെ മുഖത്ത് നോക്കി നീ അത് പറയരുത്. നിനക്ക് വേറെ എത്ര ഫ്രണ്ട്സ് ഉണ്ട്. പക്ഷെ നീ ഡിപി ഇട്ടത് അവളുടെ കൂടെ ഉള്ളത് മാത്രം.. ഞാനും അത്ര മണ്ടി ഒന്നുമല്ല..’
ഓണഘോഷത്തിന് ഞങ്ങൾ ഒരുമിച്ച് എടുത്ത പിക് ഞാൻ ഡിപി ആക്കി ഇട്ടിരുന്നു. അത് ഇഷാനിയോട് എനിക്കുള്ള പ്രത്യേക താല്പര്യം കൊണ്ട് മാത്രം ആയിരുന്നില്ല. അതിടുമ്പോ ലച്ചുവിന്റെ കുരു പൊട്ടും എന്ന് കൂടി കൊണ്ടാണ്. പക്ഷെ ഇങ്ങനെ ഒരു അവസരത്തിൽ ആയിരിക്കും ആ കുരു പൊട്ടുന്നത് എന്ന് ഞാൻ വിചാരിച്ചില്ല.
