വഴി തെറ്റിയ കാമുകൻ – 6 2അടിപൊളി  

ഇത്രയും കേട്ടപ്പോ ഞാനവളെ ഇറുക്കെ കെട്ടിപിടിച്ചു തൊണ്ട ആകെ വറ്റി വരണ്ടിരുന്നു

അകത്ത്തുപോയി വെള്ളമെടുത്തു കുടിച്ചുകൊണ്ട് അവൾക്കും കൊണ്ടുകൊടുത്തു

അവൾ പറഞ്ഞതിത്രയും ആണെങ്കിൽ അനുഭവിച്ചത് എത്ര ആയിരിക്കും എന്നായിരുന്നു ചിന്ത

ഒന്നും മിണ്ടാതെ യിരിക്കുന്ന ഞങ്ങൾക്ക് ചുറ്റും നിശബ്ദത ചീവീടിന്റെ ശബ്ദത്തിനൊപ്പം അകലെനിന്നും കേൾക്കുന്ന ബുള്ളറ്റിന്റെ ശബ്ദവും ഞങ്ങളുടെ ഹ്രദയതാളവും മാത്രമാണ് കേൾക്കുന്നത്

ബുള്ളറ്റിന്റെ ശബ്ദം അടുത്തടുത്ത് വന്നു ഇപ്പൊ അത് ഇടിമുഴക്കം പോലെ വെക്തമായി കേൾക്കാം അല്പസമയത്തിനുള്ളിൽ വീടിന്റെ മുന്നിലെ റോഡിൽ വന്നു നിന്ന ബുള്ളറ്റിൽ നിന്നും കാറ്റിൽ പാറുന്ന മുടികളോടെ സാരിയുടുത്തൊരു രൂപം ബൈക്കിൽ നിന്നും ഇറങ്ങുന്നത് കണ്ടതും ഞാൻ എഴുന്നേറ്റു നിന്നു

അള്ളോഹ് അഫി ഇതെന്താ ഇവിടെ

ആരാടാ

അഫി നീ നിൽക്ക് ഞാനിപ്പോ വരാം

മുറ്റത്തിറങ്ങി റോഡിലേക്ക് ഉള്ള വഴിയിലേക്ക് നടക്കാൻ തുടങ്ങിയതും

ഉടുത്തിരുന്ന സാരി വലിച്ചുപോക്കി അവളെനിക്ക് നേരെ ഓടിവന്ന് എന്നെ ഇറുക്കെ പിടിച്ചു

അപ്പോഴും ഇത്തയും അരികിൽ എത്തിയിരുന്നു

എന്തേ എന്ത് പറ്റി പെട്ടന്ന് വരാമെന്ന് പറഞ്ഞിട്ട് വൈകിയപ്പോ വിളിച്ചുനോക്കി ഫോൺ എടുക്കതായപ്പോ കുറേവട്ടം വിളിച്ചു എന്നിട്ടും എടുക്കതായപ്പോ ഞാനിങ്ങു പോന്നു

ഫോൺ എവിടെ എന്ന് തപ്പിനോക്കി കുറേ ആലോചിച്ചപ്പോ ആണ് അകത്ത് കുത്തിയിട്ടിരിക്കുകയാ എന്ന് ഓർമവന്നത്

ഫോൺ ചാർജിൽ ഇട്ടിരിക്കുകയാ മോളുറങ്ങുന്നോണ്ട് സൈലന്റ് ആക്കിയിരുന്നു അതാ കേൾക്കാഞ്ഞേ

മ്മ്… എന്താ എന്നറിയാതെ പേടിച്ചുപോയി അതാ വന്നേ സാരോല്ല ഞാൻ പോട്ടെ

ഇത്ത : (അവളോട്)നിക്ക് നിക്ക് അഫിയെന്നല്ലേ പേര് ഞാൻ ഇവന്റെ വലിയ ഇത്ത ഇവൻ പറഞ്ഞു മോളെ എനിക്കറിയാം ഇന്ന് സ്റ്റേജിൽ മോളായിരുന്നു അല്ലേ ഇവന്റെ കൂടെ

മ്മ്…

എടാ അവളെ കൊണ്ടുചെന്നാക്ക് ചെല്ല്

ഞങ്ങൾ പോവാൻ നോക്കിയതും

നിക്ക് ഫോൺ എടുത്തിട്ട് വരാം

ഇത്ത ഫോൺ എടുത്തു വന്നു

ഇത്ത അകത്ത് പോയിക്കോ ഞങ്ങൾ പോട്ടെ

ഇത്ത എന്നെ കെട്ടിപിടിച്ചശേഷം തല പിടിച്ചു താഴ്ത്തി നെറ്റിയിൽ ഉമ്മ വെച്ചു

ഒന്നും ആലോചിച്ചു വിഷമിക്കണ്ട പോയിട്ട് വാ

ഇത്ത അകത്തുകയറി വാതിലടച്ചശേഷം ഞങ്ങൾ ഇറങ്ങി അവൾക്ക് പുറകിൽ ഇരുന്നുകൊണ്ട് അവളെ കെട്ടിപിടിച്ച് അവളുടെ ചുമലിൽ കിടന്നു

അവളുടെ വീടിന്റെ ഗേറ്റ് കടക്കുമ്പോ വരാന്തയിലെ ലൈറ്റിൽ അവളുടെ ഉമ്മ ഇരിക്കുന്നത് കണ്ടു ബൈക്ക് പോർച്ചിൽ നിർത്തി

ഉമ്മ : എന്ത് പറ്റി

അഫി : ഒന്നൂല്ല

അവൾ പോയി ഗേറ്റ് അടച്ച് തിരികെവരുമ്പോഴും ബൈകിനരികിൽ നിൽക്കുന്ന എന്നെകണ്ട് എന്റെ കൈ പിടിച്ചുകൊണ്ട് അകത്തേക്ക് കയറി മുകളിലെ അവളുടെ മുറിയിൽ കയറി വാതിൽ അടച്ച് ലോക്ക് ചെയ്തശേഷം വെള്ള കുപ്പിഎടുത്ത് തന്നു വെള്ളം കുടിച്ചശേഷം കുപ്പി തിരികെ വെച്ചു ബെഡിലേക്ക് കിടന്ന എന്നെ അവൾ മാറോട് ചേർത്തുപിടിച്ചു അവളെന്റെ മുതുകിൽ തലോടികൊണ്ട്

എന്താ എന്ത് പറ്റി എന്റെ പൊന്നിന്

അഫീ ഇത്ത

അവൾ മലർന്നുകിടന്നുകൊണ്ട് തല അവളുടെ മാറിലായിചേർത്തു പിടിച്ചുകൊണ്ട് മുതുകിൽ തലോടികൊണ്ട്

പൊന്നൂസേ വിഷമിക്കല്ലേ എനിക്കിതുകാണാൻ വയ്യ എന്താ പറ്റിയെ

ഇടറിയ സ്വരത്തോടെ വിക്കി വിക്കി അവളോട് കാര്യങ്ങൾ പറഞ്ഞശേഷം

കൊല്ലണം എനിക്കവനെ

എന്നെ ഇറുക്കെ പുണർന്നു കരയല്ലേ പൊന്നേ കൊല്ലരുത്തവനെ ഇത്താനോട് ഇങ്ങനെ ചെയ്തവനെ ഭൂമിയിൽ തന്നെ അനുഭവിപ്പിക്കണം അവന്റെ കണ്ണുനീര്തുടക്കാൻ പോലുമാളില്ലാതെ ആക്കണം ഒന്നുമനുഭവിക്കാതെ കൊന്ന് രക്ഷപ്പെടുത്തരുതവനെ

മ്മ്…

അവനും ഒറ്റപ്പെടണം എല്ലാരാലും വെറുക്കപെടണം അതിന് ശേഷം അവനെ ഒരിക്കലും എഴുനേൽക്കാതെ കിടത്തണം പക്ഷേ ആദ്യം നമ്മൾചെയ്യേണ്ടത് ഇത്തയെയും കുട്ടികളെയും ഹാപ്പി ആക്കുക എന്നാണ് പിനെ ഇത്താന്റെ മൊഴിവാങ്ങണം അതിന് ശേഷം മതി അവനോടുള്ള കണക്ക്

മ്മ്…

അവളെന്റെ രണ്ട് കവിളിലും പിടിച്ചുകൊണ്ട് മുഖത്തേക്ക് നോക്കി

ഒന്ന് ചിരിക്കെന്റെ പൊന്നേ

Leave a Reply

Your email address will not be published. Required fields are marked *