സോറി ഇത്തിരി വൈകിപ്പോയി
സാരോല്ല മാം
ഇതെന്റെ ഭർത്താവ് ഷെബിൻ അഹമ്മദ് ഖത്തറിൽ ആയിരുന്നു ഇന്നലെ എത്തി
അവരെയും എന്നെയും പരിചയപ്പെടുത്തി സംസാരിക്കവേ ചായ വന്നു
അനഘ : ഇന്ന് നിങ്ങളെ ബുദ്ധിമുട്ടിച്ചതിനു സോറി മാം സോറി സർ
അതൊന്നും സാരമില്ല ഇനി ഒന്നര ആഴ്‌ചകൂടിഅല്ലേ ഉള്ളൂ പ്രോഗ്രാമിന് നിങ്ങൾ അതുമാത്രം ശ്രദ്ധിച്ചാൽമതിയിപ്പോ
മോനിഷ : താങ്ക്യൂ സർ
ചായകുടിച്ചുകഴിഞ്ഞതും എല്ലാവരും മുകളിലെ ഹാളിൽ നിരന്നു കാലുകളിൽ ചിലങ്കകെട്ടി തങ്ങളുടെ പൊസിഷനുകളിൽ നിന്നു ജെബിഎൽ സൗണ്ട് സിസ്റ്റത്തിൽ മ്യൂസിക്കിനൊപ്പം അവർ ചുവടുവെച്ചു കൊണ്ടിരിക്കെ അവിടെയുള്ള സിംഗിൾ സോഫയിൽ ഹാൻഡ് റെസ്റ്റിൽ എനിക്കരികിൽ ഇരുന്നുകൊണ്ടവൾ അവരെ നോട്ട് ചെയ്തുകൊണ്ടിരുന്നു
വളരെ പതിയെ തുടങ്ങി വളരെ വേഗതകൈവരിച്ചശേഷം അതിൽ നിലകൊണ്ടുകൊണ്ട് വീണ്ടും വേഗത കുറഞ്ഞുവരുന്ന പത്തുനിമിഷം നീണ്ടുനിൽക്കുന്ന മ്യൂസിക്കിൽ ആടി കഴിഞ്ഞവരെ നോക്കി
മ്യൂസിക്കിന്റെ എക്സ്ട്രീമിൽ നിൽക്കുമ്പോ നിങ്ങളുടെ വേകത അതിനൊപ്പം എത്തുന്നില്ല സ്റ്റെപ്പുകൾ ഇപ്പോഴും തെറ്റുന്നുണ്ട്
സോറി മാം
മ്മ്…ഇനി അതികം ദിവസമില്ല ഉള്ളസമയം പ്രാക്ടീസ് ചെയ്ത് കുറവുകൾ തീർക്കണം സോങ് ശെരിയായി കിട്ടിയിട്ടുണ്ട് എല്ലാരും ഒന്ന് കേട്ടുനോക്കൂ
അവൾ സോങ് പ്ലെ ചെയ്തു എല്ലാവരും അത് കേട്ടുകഴിഞ്ഞു
ശിവ പാർവതീ പ്രണയത്തിൽ തുടങ്ങിയ സംഗീതം സംഹാര താണ്ഡവവും പറഞ്ഞുകൊണ്ട് വീണ്ടും ശിവ പാർവതീ പ്രണയത്തിൽ അവസാനിക്കുന്ന തരത്തിലാണ് നമ്മുടെ സോങ് സെറ്റ് ചെയ്തിരിക്കുന്നത്. കരുണയും സ്നേഹവും പ്രണയവും കാമവും പകയും ദേഷ്യവുമെല്ലാം എല്ലാ മനുഷ്യരിലുമുണ്ട് സംഗീതത്തിലെ ഈ വികാരങ്ങൾ നിങ്ങൾ എത്രത്തോളം ഉൾകൊള്ളുന്നു എന്നത് അനുസരിച്ചായിരിക്കും നിങ്ങളിലൂടെ അത് ഡാൻസ് ആയി പുറത്തേക്ക് വരുന്നത് ഇതിന്റെ തീം നിങ്ങളോട് ഞാൻ തുടക്കംമുതൽ പല പ്രാവശ്യം പറഞ്ഞു എങ്കിലും പറയാം “കുട്ടിയായിരിക്കുന്ന പാർവതി ശിവനെ പ്രണയിക്കുന്നു തന്നെ തന്നെ ശിവന് സമ്മാനിച്ച പാർവതിയുടെ ആത്മാവിൽ ശിവൻ ആയതിൽ പതിഞ്ഞത് മനസിലാക്കി പാർവതിയെ ചതിയിൽ തടവിലാക്കപെടുന്നു ശിവനെ മാത്രം മനസിൽ നിനച്ചുകൊണ്ട് കണ്ണീരു വാർത്തവൾ തന്റെ കണ്ണീരിന് ഫലമില്ലെന്ന് തിരിച്ചറിഞ്ഞ പാർവതി തന്റെ മുഴു ശക്തിയാൽ തടവറഭേധിച്ചുകൊണ്ട് പുറത്തു വന്ന് ശത്രുക്കളെ സംഹരിച്ചശേഷം പാർവതി ശിവനിലലിയുന്നു”
അവളുടെ തോളിൽ ഉള്ള കൈ ഒന്ന് മുറുക്കിപിടിച്ചപ്പോ ചെറു പുഞ്ചിരിയോടെ എന്നെ നോക്കി മടിയിൽ വെച്ചിരിക്കുന്ന എന്റെകൈപത്തിയിൽ അമർത്തി പിടിച്ചശേഷം അവരെ നോക്കി
സ്വയം പാർവതിയായും നിങ്ങൾ ജീവനേക്കാൾ പ്രണയിക്കുന്നയാളെ ശിവനായും നിങ്ങൾക്ക് ഏറ്റവും വെറുപ്പുള്ളവരെ ചതിയന്മാരായും സങ്കല്പിച്ചുകൊണ്ട് ചെയ്താൽമതി
പാട്ടിനൊപ്പം ഒന്ന് നോക്കിയാലോ
ശെരി മാം
നീ ചെയ്തു കാണിച്ചു കൊടുക്കെടീ
അവൾക്ക് മാത്രം കേൾക്കാൻ പറഞ്ഞത് ഇത്തിരി ശബ്ദം കൂടിപ്പോയതും എല്ലാരും കേട്ടു
അവർ ചിരിച്ചതും അഫി എന്നെ നോക്കി എനിക്ക് കേൾക്കാൻ പാകത്തിൽ
അവര് പോയിട്ട് പോരെ
അനഘ : മാം ചെയ്താൽ ഞങ്ങൾക്ക് കണ്ട് മനസിലാക്കാലോ
ചെല്ല് അവർ പറയുന്നത് കേട്ടില്ലേ
ഡ്രസ്സ് മാറിയിട്ട് ഇപ്പൊ വരാം എന്ന് പറഞ്ഞവൾ മുറിയിലേക്ക് പോയി
അനഘ : നിങ്ങളെ സ്വർഗ്ഗത്തിലെ കാട്ടുറുമ്പായതിന് ഞങ്ങളുടേവക
ഞാൻ ഒരു ചിരി അവർക്കായിനൽകി
കൊണ്ട് അല്പസമയം കഴിഞ്ഞവൾ എന്നെ നോക്കികൊണ്ട് ചിലങ്ക കെട്ടി
പാട്ട് തുടങ്ങി അവളുടെ മുഖത്ത് അത്ഭുതവും പ്രണയവും സംഹാരവും പ്രണയവും പാട്ടിനൊത്തു മാറി മാറി വന്നു നാട്യം പൂർത്തിയാക്കി എനിക്കരികിൽ വന്നിരുന്ന അവളുടെ തോളിൽ പിടിച്ചുകൊണ്ട്
അടിപൊളി
ക്ലാസ് കഴിഞ്ഞവരെ യാത്രയാക്കി
തിരികെ മുറിയിൽ വന്ന് ഷർട്ട് അഴിച്ചുമാറ്റി അവളെ നെഞ്ചോട് ചേർത്തുപിടിച്ചുകൊണ്ട് കിടന്നു എന്റെ കഴുത്തിലെ വെള്ളിമാലയിലും മുലക്കണ്ണിലും തടവിക്കൊണ്ട് പാവാടയും ബ്ലൗസും ഇട്ടുകിടക്കുന്ന അവളുടെ മുതുകിൽ തലോടി കിടക്കുന്നതിനിടയിലെപ്പോഴോ പതിയെ ഉറക്കത്തിലേക്ക് വീണു
