ഇത് മക്കള് വാങ്ങിത്തന്നതാ… ഇതിലവളുടെ ഫോട്ടോ ഉണ്ടായിരുന്നു ഒന്ന് കാണാൻ എന്റെ കൈയിൽ ആകെ ആ ഒരു ഫോട്ടോയെ ഉണ്ടായിരുന്നുള്ളൂ… അയാളുടെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങുന്ന കണ്ണുനീര് കണ്ട്…
എന്ത് മറുപടി കൊടുക്കണമെന്നറിയാതെ കുഴങ്ങി
അതേ വേറെ വീഡിയോ ഉണ്ടോ എന്ന് നോക്കുന്നതിനിടെ ഞാൻ കണ്ടിരുന്നു മെലിഞ്ഞു കൊലന്നനെ ഉള്ള സുന്ദരിയായ ആ പെണ്ണിന്റെ ഏതോ ആൽബത്തിൽ നിന്നുമെടുത്ത ഫോട്ടോയും മക്കളുടെയും പ്രായമായ മാതാപിതാക്കളുടെയും ഫോട്ടോ അതേ അതിനകത്താകെ ഒരു പത്തിരുപതു ഫോട്ടോകൾ മാത്രമാ ഉണ്ടായിരുന്നത്… ഛേ… ഇയാളെ പറ്റി അറിയും മുൻപ് ഫോൺ പൊട്ടിക്കരുതായിരുന്നു… ഇനി എന്ത് ചെയ്യും…
പെട്ടന്ന് അയാളുടെ കൈയിൽ നിന്നും ഫോൺ വാങ്ങി മെമ്മറി കാർഡ് ഉണ്ടോ എന്ന് നോക്കി… ഇല്ല…
വിഷമിക്കാതിരിക്ക് ഇത് കൊണ്ട് പോയി ഇതിൽ നിന്ന് ഫോട്ടോ എടുക്കാൻ പറ്റുമോ എന്ന് ഞാൻ നോക്കട്ടെ… തല്ക്കാലം ഞാൻ ഒരു ഫോൺ ഇപ്പൊ തരാം ഇതിലെ ഫോട്ടോ വേറൊരു പുതിയ ഫോണിൽ കയറ്റിയിട്ട് ഞാൻ കൊണ്ടുവന്നു തരാം…
ഫോൺ ഇല്ലെങ്കിലും ആ ഫോട്ടോ കിട്ടിയാൽ മതി…
ഫോട്ടോ ഞാൻ ശെരിയാക്കി തരും ഉറപ്പ്…(നടുവേ ബോഡും ബാറ്ററിയുമടക്കം മുറിഞ്ഞ ആ ഫോണിൽ നിന്നും ഫോട്ടോ എടുക്കാൻ കഴിയില്ലെന്ന് എനിക്ക് അറിയാമെങ്കിലും അങ്ങനെ പറഞ്ഞു എന്റെ പേഴ്സിൽ ഉണ്ടായിരുന്ന പൈസ എടുത്തു നീട്ടി) ചേട്ടൻ പുതിയൊരു ഫോണ് വാങ്ങിക്കോ
വേണ്ട…
എന്റെ ഒരു മനസമാധാനത്തിനു വാങ്ങ്…(അയാളുടെ പോക്കറ്റിലേക്ക് പൈസ വെച്ചുകൊടുത്തു) പൊട്ടിയ ഫോണിലെ സിം ഊരി കൊടുത്ത ശേഷം പേഴ്സും തിരികെ കൊടുത്തു കൊണ്ട് വണ്ടിയിലേക്ക് നടക്കും വഴി തിരിഞ്ഞുനോക്കി
ഞാൻ കൊണ്ടാക്കാം…
വേണ്ട… ഞാൻ നടന്നോളാം…
വൈകിയില്ലേ വാ… ഞാൻ കൊണ്ടുവിടാം…
നിർബന്തിച്ചു വണ്ടിയിൽ കയറ്റി സ്കൂളിന് മുന്നിൽ ഇറക്കുമ്പോഴും ഫോട്ടോയുടെ കാര്യം അയാളെനെ വീണ്ടും ഓർമിപ്പിച്ചതിന് എന്തായാലും ശെരിയാക്കാം എന്ന് വാക്കുനൽകി വീട്ടിലേക്ക് തിരിച്ചു
സ്വന്തം ഭാര്യ നഷ്ടപെട്ട അയാളുടെ വേദന എത്രയാവും, അഫി പോയപ്പോ തിരികെ വരും എന്ന് ഉള്ളിന്റെ ഉള്ളിൽ അറിയാമായിരുന്നിട്ടും ലെച്ചു കൂടെ ഉണ്ടായിട്ടുപോലും എനിക്കത് താങ്ങാൻ കഴിഞ്ഞിരുന്നില്ല, ഒരിക്കലും തിരിച്ചുവരില്ലെന്നുറപ്പുള്ള അയാളുടെ ഭാര്യയുടെ ഓർമ്മക്കായി അയാളുടെ കൈയിൽ ആകെ ഉണ്ടായിരുന്ന ഫോട്ടോ ആയിരുന്നത് അത് നശിപ്പിച്ചിട്ടുപോലും അയാളെന്നോട് ദേഷ്യപ്പെട്ടില്ല അയാളുടെ സ്ഥാനത് ഞാനായിരുന്നെങ്കിൽ കൊല്ലില്ലായിരുന്നോ ഞാനയാളെ ഇത്ര പാവം മനുഷ്യൻ മാരും ഉണ്ടാവുമല്ലേ.
എട്ട് മണിയോടെ ബിച്ചു ലക്ഷ്മിയെ കൂട്ടി വന്നു വന്നപാടെ അവൻ അടുക്കളയിലേക്ക് പോയി തിരികെ ഒരു പ്ളേറ്റിൽ പത്തിരിയും കറിയുമായി വന്നിരുന്നു തിന്നാൻ തുടങ്ങി പുറകെ ചായയുമായി വന്ന ഉമ്മ ലെച്ചുവിനെ കണ്ട്
ഉമ്മ : മോളുമുണ്ടായിരുന്നോ… ഞാൻ ഈ കുരുത്തം കെട്ടതിനെയേ കണ്ടുള്ളൂ… മോളെന്താ ഇവിടെത്തന്നെ നിന്നുകളഞ്ഞേ…
ബിച്ചു : പറഞ്ഞോ… പറഞ്ഞോ… ഇവനിപ്പോ അങ്ങ് തിരിച്ചുപോവും പിന്നെ ദിവസോം ഓടിവരാൻ ഈ കുരുത്തം കെട്ടതുങ്ങളെകാണൂ
വലിത്ത : പോടാ… എന്നാ നീ വന്നുനോക്കണ്ട…
ബിച്ചു : എന്റമ്മോ… ഇതിവിടുണ്ടായിരുന്നോ… അറിഞ്ഞിരുന്നേൽ ഞാൻ വാ തുറക്കില്ലായിരുന്നു…ഞാനൊരു തമാശ പറഞ്ഞതാണേ
ഇത്ത : ആണോ… പറഞ്ഞത് നന്നായി ഞാൻ കരുതി ശെരിക്കും പറഞ്ഞതാന്ന്…
ബിച്ചു : പാവമാ ഇത്താ കൊല്ലണ്ട വിട്ടേക്ക്
ഇത്ത : ആരുടെ തലേകേറാനുണ്ടെന്നു നോക്കിനടക്കുന്ന നീയൊക്കെയാണോ പാവം…
ബിച്ചു : ഇത്താന്റെ കയ്യിലിരുപ്പിന് പാത്തൂന്റെ കയ്യിന്നു നല്ലത് കിട്ടുന്നില്ലേ ഇനി ഞങ്ങളെ കയ്യിന്നും വേണോ…
ഇത്ത : എന്താകാനാ ഞാനൊരു പാവമായൊണ്ട് ഞാനങ്ങു സഹിക്കുന്നു
ബിച്ചു : കവിളിൽ ആരെ വകയാ പാവത്തിന് അടയാളം കിട്ടിയേ പാത്തുവോ അഭിയോ… കുട്ടികളെ മെക്കിട്ടു കേറുമ്പോ ആലോചിക്കണം തള്ളേ അവര് സ്ട്രോങ്ങാ ഞങ്ങളെ പോലെ പാവങ്ങളല്ല നല്ല വൃത്തിക്ക് കിട്ടും അവരോട്…
