വഴി തെറ്റിയ കാമുകൻ – 8 29

വേലിയേറ്റമാ നല്ല ഉപ്പുണ്ട് വെള്ളത്തിന്

അതേ… നീ വന്നിട്ട് പുഴയിൽ കുളിച്ചില്ലേ

പിനെ… കുളിക്കാതെ…നിന്നെ പുഴ മറന്നുപോയ്കാണും…

അക്കരക്ക് നീന്തിയാലോ…

നീന്താ…

ഇടക്ക് നോക്കണേ ഇപ്പൊ അത്രയും നീന്താൻ പറ്റുമോന്നറിയില്ല

നീ… നീന്തിക്കോ ഞാനില്ലേ

ഞാൻ ഷർട്ട് കൂടെ ഊരി കരയിലെക്കെറിഞ്ഞു

ഞങ്ങൾ അക്കരക്ക് നീന്തി കരയെത്തും മുൻപ് തളർന്ന അവളെനെ നോക്കി

മോനൂ… തളർന്നെടാ…

അവളെ പുറത്ത് കയറ്റികൊണ്ട് ബാക്കിയുള്ള അല്പദൂരം നീന്തി കരയിൽ കയറി ഇരുന്നു അവൾ നന്നായി കിതക്കുന്നുണ്ട്

തളർന്നോ…

മ്മ്… എത്ര വർഷമായി… ഇത്രപോലും എത്തുമെന്ന് കരുതിയില്ല…

ഇനി ഇടയ്ക്കിടെ ഇറങ്ങി നീന്തിക്കോ ആരോഗ്യത്തിന് നല്ലതാ മാത്രമല്ല നല്ല സമാധാനോം കിട്ടും

മ്മ്… നമ്മളാദ്യം ഈ കരയിൽ വന്നു തൊട്ട് തിരിച്ചക്കരെ എത്താൻ മത്സരിക്കുന്നതോർമ്മയുണ്ടോ…

പിന്നെ ഞാൻ ഇടക്കൊക്കെപിന്നെയും അങ്ങനെ നീന്താറുണ്ട്…

അത് നിന്റെ ശരീരത്തിൽ കാണാനുമുണ്ട്… നിന്റെ ശരീരമിങ്ങനെ ഉറപ്പിച്ചെടുത്തത്തിന്റെ പാതി ക്രെഡിറ്റും ഇവൾക്കാ

അത് ശെരിയാ…

അന്നൊക്കെ നമ്മൾ തക്കം കിട്ടിയാൽ പുഴയിൽ വന്ന് ചാടുമായിരുന്നു തിരിച്ചു ചെല്ലുമ്പോ ഉമ്മാനോട് എത്ര അടിയും ചീത്തയും വാങ്ങിയിട്ടുണ്ട് എനിക്കായിരുന്നു എപ്പോഴും കൂടുതൽ കിട്ടുക ആ സമയം കൊണ്ട് നിങ്ങൾ രണ്ടാളും രക്ഷപെടും കല്യാണം കഴിഞ്ഞതോടെ എല്ലാം നിന്നു…

അത് വിടിത്താ… എന്റെ താത്ത കുട്ടി ഇനി അത് ആലോചിച്ചു ടെൻഷനാവണ്ട (അവളുടെ തോളിൽ കൈ ഇട്ടു ചേർത്തുപിടിച്ചു)എനിക്ക് ജീവനുള്ളിടത്തോളം എന്റെ ഇത്താക്ക് ഒരു കുറവും വരുത്താതെ ഞാൻ നോക്കും ഇനി എന്റെ ഇത്ത സങ്കടപെടരുത്

അവളെനെ നോക്കി ഇടതു കവിളിൽ പിടിച്ച് അവളിലെക്കടുപ്പിച്ചുകൊണ്ട് എന്റെ വലതുകവിളിൽ ഉമ്മവെച്ചു മുഖത്ത് നോക്കി

അതിത്തക്കറിയ പൊന്നേ… നീ ഇത്താന്റെ അഹങ്കാരമല്ലേ… ഇത്താന്റെ മോനായും അനിയനായും ഏട്ടനായും നീ ഇത്താന്റെ കൂടെ ഇല്ലേ… പിന്നെ നിന്റെ ഇത്തക്കെന്ത് സങ്കടം… നീ കൂടെ ഉള്ളപ്പോ എനിക്ക് ഒന്നിനെയും പേടിയില്ല ഒന്നിനെ ഓർത്തും സങ്കടവുമില്ല…

ക്ലാസിൽ പോവാൻ തുടങ്ങിയാൽ അവിടെ പിള്ളാരും സാറന്മാരും പുറകെ വന്നാൽ ഒന്നും പറയാതെ ഇട്ടിട്ട് പൊയ്ക്കളയാതിരുന്നാൽ മതി

എനിക്ക് ഇനി അങ്ങനെ ആരും വേണ്ട… വേണമെന്ന് തോന്നിയാൽ അത് ഞാൻ ആദ്യം പറയുന്നതും എന്റെ ഈ മോനോടാവും…

മ്മ്… തോന്നരുതെന്ന് ഞാൻ പറഞ്ഞില്ല ഇത്താക്ക് ചെറിയ പ്രായമാണ് ആരെയെങ്കിലും കണ്ട് ഇഷ്ടപെട്ടാൽ പറ നമുക്ക് നോക്കാം ജാതിയോ മതമോ പൈസയോ ഒന്നും ഒരു പ്രശ്നവുമല്ല

പക്ഷേ വേറൊരു പ്രശ്നമുണ്ട്

എന്ത്…

(എന്റെ മുടിയിൽ പിടിച്ചുകൊണ്ട്)അവന് ഇത്രയും മുടി നിർബന്ധമാണ് ഇതുപോലെ കട്ടിയുള്ള പുരികങ്ങളും കുഞ്ഞി കണ്ണുകളും എപ്പോഴും പുഞ്ചിരിക്കുന്ന ചുവപ്പുള്ള ചുണ്ടും നിരയൊത്ത വെളുത്ത കുഞ്ഞു പല്ലുകൾക്കിരു വശവും നിരതെറ്റാതെ മറ്റ് പല്ലുകളെക്കാൾ അല്പം വലിപ്പമേറിയ രണ്ട് കോമ്പല്ലുകളും പിരിച്ചുവെച്ച മീശയും ഇതുപോലെ മാംസളമായ തുടുത്ത കവിളും കുറ്റിത്താടിയും ഉറച്ച നെഞ്ചും ഒന്നിനെയും ഭയപ്പെടാത്ത മനസും എന്തിനും പരിഹാരം കാണുന്ന തലച്ചോറും അകലെ ഉള്ള ചലനങ്ങൾപോലും ശബ്ദത്താൽ തിരിച്ചറിയുന്ന കാതുകളും മറവി തൊട്ടുതീണ്ടാത്ത ഓർമ ശക്തിയും ഈ പുഴയെ തോൽപ്പിച്ചു ഇക്കരെ വന്ന് അക്കരെവരെ എന്നെചുമന്നു നീന്താൻ പറ്റുന്ന എന്റെ ദുഃഖങ്ങളിൽ ചങ്ക് പിടയുന്ന എന്റെ നോവുകൾ ഭ്രാന്തനാക്കി മാറ്റുന്ന എനിക്ക് വേണ്ടി എന്ത്ചെയ്യാനും മടിക്കാത്ത എന്നോട് കള്ളം പറയാത്ത ആണൊരുത്തൻ വന്നാൽ അപ്പൊ നമുക്ക് ആലോചിക്കാം

എങ്കിൽ തപ്പി നോക്കാം കിട്ടിയാലോ ഒരാളെപ്പോലെ എഴുപ്പേരുണ്ടാവുമെന്നല്ലേ…

ഇതുപോലൊന്നു ഇനി ഉണ്ടായിവരണേൽ നമ്മളെ ഉമ്മ ഒന്നൂടെ പെറണം ഈ വയസാം കാലത്ത് ഉമ്മാനെ കൊണ്ട് അങ്ങനൊരു സാഹസം ചെയ്യിക്കണോ ഇനി പെറ്റാൽ തന്നെ അവന് കല്യാണപ്രായമാവുമ്പോയേക്കും ഞാൻ കിളവിയാവും അതുമല്ല ഇനി ഇതുപോലൊന്ന് ഉണ്ടാവുമെന്ന് തോന്നുന്നില്ല പടച്ചോൻ ആകെ ഒറ്റപ്പീസ് മാത്രേ ഇതുണ്ടാക്കിയുള്ളൂ അപ്പോഴാണ് ഇത് എഴെണം ഉണ്ടാക്കിയാൽ പെട്ടുപോവുമെന്ന് പടച്ചോന് തോന്നിയത്

Leave a Reply

Your email address will not be published. Required fields are marked *