(അവളുടെ കൈപിടിച്ച് മുഖത്തേക്ക് നോക്കി)ഇത്താ…
എനിക്ക് നീയൊരു ഭാരമായത്കൊണ്ടാണ് ജോലിക്ക് അയക്കുന്നതെന്ന് തോന്നുന്നോ…
(അവളെന്നെ വയറിലേക്ക് ചേർത്തുപിടിച്ചു) നീ എന്തൊക്കെയാടാ ചോദിക്കുന്നെ… നിനക്ക് ഞാനൊരു ഭാരമായി തോന്നില്ലെന്ന് എനിക്കറിയാം…
നിന്റെ പഠിപ്പ് കഴിയും മുൻപ് ഒരു ഗൾഫുകാരന്റെ ആലോചന വന്നപ്പോ അവര് നിന്നെ പഠിപ്പിക്കാമെന്നൊക്കെ പറഞ്ഞപ്പോ നിന്നെ ഉപ്പ കെട്ടിച്ചത് ഇത്താനെ കൂടെ കെട്ടിക്കാൻ ഉള്ളത് കൊണ്ടാണ് അല്ലാതെ നിന്നെ പഠിപ്പിക്കാൻ ഉപ്പാക്ക് ആഗ്രഹമില്ലാഞ്ഞിട്ടല്ല
എനിക്കറിയ മോനേ…
പക്ഷേ അന്ന് ചെയ്തത് തെറ്റായി പോയി അന്ന് നിന്റെ പഠിപ്പ് പൂർത്തിയാക്കിയിരുന്നെങ്കിൽ നിനക്ക് സ്വന്തം കാലിൽ നിൽക്കാൻ കഴിഴുമെന്ന ഉറപ്പുണ്ടായിരുന്നെങ്കിൽ നീ ഇത്രയൊന്നും അനുഭവിക്കേണ്ടിവരില്ലായിരുന്നു
സാരോല്ല ചെക്കാ… എല്ലാം കഴിഞ്ഞില്ലേ…
മ്മ്…
നാളെ കാലത്ത് എല്ലാരോടും റെഡിയാവാൻ പറയണം നമുക്കെല്ലാർക്കും കൂടെ ഒരുസ്ഥലം വരെ പോവാനുണ്ട്
എവിടെയാ…
അത് നാളെ പറയാം
അതെന്ത് പണിയാ ചെക്കാ… ഇപ്പൊ പറ… ഇല്ലെങ്കിൽ അതെന്താണെന്ന് ആലോചിച്ചെനിക്കൊരു സമാധാനവും കിട്ടില്ല…
ചെവി ഇങ്ങ് കൊണ്ടുവാ സ്വകാര്യമാ…
അവൾ കുനിഞ്ഞു ചെവി എന്റെ അടുത്തേക്ക് കൊണ്ടുവന്നു
അതേ… അതില്ലേ… (ലാപ്പ് അല്പം അകലേക്ക് നീക്കിവെച്ചുകൊണ്ട് ഇരിക്കുന്ന കസേര അല്പം പുറകോട്ട് നീക്കി അവളുടെ തലയിലും ഇടം കൈയിലും പിടിച്ചുകൊണ്ട് കവിളിൽ ഒരു കടി കൊടുത്തു)
ആ… വിടെടാ… വിട്… ഉമ്മാ… ഉപ്പാ…
കടി വിട്ടുകൊണ്ട് എഴുനേറ്റ് അല്പം മാറി നിന്ന് നോക്കുമ്പോ കവിളിൽ തടവികൊണ്ട് അവളെനെ നോക്കി ആടുത്ത നിമിഷം മുന്നോട്ട് കുതിച്ച അവളെ വിട്ട് ഓടി മേശയെ വട്ടം ചുറ്റുന്നതിനിടെ എന്റെ കട്ടിലിലെ തലയിണ എടുത്തവളെന്നെ എറിഞ്ഞെങ്കിലും അത് പിടിച്ചുകൊണ്ടവളെ തിരിച്ചറിഞ്ഞു കൊണ്ട് പുറത്തേക്കോടി പുറകെ തന്നെ എവിടുന്നോ കയ്യിലാക്കിയ വടിയുമായി അവളും ഓടി വീടിനു ചുറ്റും ഓടുന്നതിനിടെ മറു വശത്ത് കൂടെ തിരിഞ്ഞോടിവന്ന അവളുടെ കൈയിലെ വടിയിൽ നിന്നും തലനാരിഴക്ക് രക്ഷപെട്ടുകൊണ്ട് തിരിഞ്ഞോടി പറമ്പിലൂടെ എനിക്ക് പുറകെ കൊലവിളിയുമായി അവളും ഓടി പുഴക്കരയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും അവളെ ഇട്ടോടിക്കുന്നതിനിടെ അവളെ പുഴയിലേക്ക് തള്ളിയിട്ടു പെട്ടന്ന് വീണകൊണ്ടോ കാലങ്ങളായി നീന്താത്തകൊണ്ടോ അവൾ മുങ്ങി അത് കണ്ടതും പുഴയിലേക്ക് ചാടി അവളെ പിടിച്ചു കരക്ക് കയറ്റി ഇരുത്തിയതും തളർന്ന അവളെന്റെ തോളിൽ ചാഞ്ഞു കിടന്നു അവൾ മുങ്ങുന്നത് കണ്ട് പേടിച്ചുപോയഞാൻ ദീർഗ ശ്വാസമെടുത്തു അവൾ പതിയെ മുഖം ഷോൾഡറിൽ തുടച്ചുകൊണ്ടിരിക്കെ കൈ മസിലിൽ അമർത്തി കടിച്ചു
ആ… ഇത്താ… വിട്… വേദനാവുന്നു… വിടെടീ… വിടാൻ…
പിടച്ചുകൊണ്ട് കൈ വിടുവിച്ചു അവളെന്നെ നോക്കി അവളെ പിടിക്കാൻ നോക്കിയതും പാവം പോലെ ഇരുന്ന് കവിളിൽ തടവികൊണ്ട്
ദുഷ്ട്ടാ… എന്റെ കവിള് മുറിഞ്ഞെന്നാ തോന്നുന്നേ…
അവളുടെ മുഖം പിടിച്ചു നോക്കുമ്പോ വെളുത്ത കവിളിൽ പല്ലുകളുടെ പാട് ചുവന്നുകിടക്കുന്നത് കണ്ടു
എന്നാലും എന്ത് കടിയാഡീ കടിച്ചേ കൈയിലെ ഇറച്ചിയവിടെ ഉണ്ടോന്ന് നോക്ക്
നന്നായി… എന്നെ കടിച്ചിട്ടല്ലേ… എന്നെ കടിച്ചാ ഞാനും കടിക്കും…
പുഴയിൽ മുങ്ങിപ്പോയപ്പോ രക്ഷിക്കാൻ വന്നിട്ടല്ലേ നിനക്കെന്നെ കിട്ടിയത്
ആര് മുങ്ങിപ്പോയി നിന്നെ കിട്ടാൻ എന്റെ നമ്പറല്ലെ അതൊക്കെ… അയ്യേ… പാവം… തോറ്റുപോയി…
പോടീ തെണ്ടീ…
എന്നാലും ആകെ നനച്ചു കളഞ്ഞു ന്തോരു സാധനം (അവൾ എണീറ്റു പോവാനായി കരക്ക് കയറാൻ തിരിഞ്ഞുകൊണ്ട്) പോടാ കൊരങ്ങാ…(വിളിക്കൊപ്പം തന്നെ പുഴയിലേക്ക് തള്ളി)
വീഴുന്ന വീഴലിൽ തിരിഞ്ഞുകൊണ്ടവളുടെ കൈയിൽ പിടിച്ച് വലിച്ചു പുഴയിലേക്കിട്ടു പുറകോട്ട് മലർന്നുവീഴുന്ന എനിക്ക് മേലെയായി അവൾ വന്നുവീണു
ടാ…തെണ്ടീ…
അവൾ എന്നെ പിടിക്കാൻ വന്നതും ഞാൻ പെട്ടന്ന് അല്പം അകലേക്ക് നീന്തി മുണ്ട് കാലിൽ ചുറ്റുന്നതിനാൽ പറിച്ചെടുത്തു കരയിലെക്കെറിഞ്ഞു അവൾ അടുത്തെത്താറായതും മുങ്ങിച്ചെന്ന് അവളെ പിടിച്ച് മുക്കികൊണ്ട് അകലേക്ക് മാറി കരയിലേക്ക് നീന്തി കിതച്ചുകൊണ്ട് അവിടെ ഉള്ള അലക്കു കല്ലിനടുത്തുള്ള കല്ലിൽ കയറിനിന്നു നനഞ്ഞു കഴുത്തിൽ ചുറ്റിയ ശ്വാൾ എടുത്ത് കരയിലെക്കിട്ടുകൊണ്ട് ആഞ്ഞു ശ്വാസമെടുത്ത അവൾ എന്നെ നോക്കി ചിരിച്ചുകൊണ്ട് വെള്ളത്തിലേക്ക് ചാടി എനിക്കരികിലേക്ക് നീന്തി
