ഞാൻ പറയുന്നത് കേട്ടിട്ട് നിനക്ക് പോണമെങ്കിൽ പോവാം… നീ അവനെയോ കൂടെ ഉള്ളവരെയോ കാണാനോ സംസാരിക്കാനോ ശ്രെമിച്ചാൽ പാതി ചത്തു കിടക്കുന്ന അവനെ ഐ സി യു വിൽ വെച്ച്തന്നെ കൊന്ന് കളയും… അവനെ കൊല്ലാനാ പറഞ്ഞേ ഒരബദ്ധം പറ്റിയത്കൊണ്ടവൻ ചത്തില്ല… അവൻ ചത്തെ മതിയാവൂന്നാണേൽ ചെല്ല് ആരും നിന്നെ തടയില്ല നീ അവിടെ എത്തുമ്പോയേക്കും അവനെ കൊന്നിട്ടുണ്ടാവും… പറയുന്നതനുസരിച്ചിവിടെ നിൽക്കുന്നതാ അവന്റെ ജീവന് നല്ലത്…
പറഞ്ഞ ശേഷം എന്റെ മേലേ പിടിവിട്ടു
എന്ത് ചെയ്യണമെന്നറിയാതെ തളർന്നു നിലത്തേക്കിരുന്നു ഉറക്കെ കരഞ്ഞു അതിനിടയിൽ അവരൊക്കെ താഴേക്ക് വന്നു
ചാളേൽ കൂടുന്നവനെയെ നിനക്ക് പ്രേമിക്കാൻ കിട്ടിയുള്ളോ… അവനെന്തുണ്ടായിട്ടാ… നിന്നെ പഠിപ്പിക്കാൻ എത്ര ചിലവായിട്ടുണ്ടെന്നറിയുമോ… കുടുംബത്തിന്റെ മാനം കളയാൻ ഉണ്ടായ താണോ നീ…
എന്നൊക്കെ എന്തൊക്കെയോ പറയുന്നത് കരച്ചിലിനിടെ ഗുഹക്കുള്ളിൽ എന്നപോലെ ഞാൻ കേൾക്കുന്നുണ്ടായിരുന്നു
കരഞ്ഞു തളർന്ന് അവിടെ തന്നെ ഉറങ്ങിപ്പോയി കുറേ സമയം കഴിഞ്ഞുണരുമ്പോ ഹാളിൽ മുഴുവൻ ഇരുട്ടാണ് അനക്കമൊന്നും കേൾക്കുന്നില്ല
ശരീരം മുഴുവനുമുള്ള വേദനസഹിച് എങ്ങനെയോ തപ്പി തടഞ്ഞു മുകളിലെത്തി എന്ത് ചെയ്യണമെന്നറിയാതെ മുറിയിലേക്ക് കയറി ചത്താലോ എന്ന് ചിന്തിച്ചപ്പോയാണ് വയറ്റിലുള്ള നമ്മുടെ വാവയെ ഓർത്തത് ഞാൻ ചത്താൽ നമ്മുടെ വാവയും മരിച്ചുപോവും എന്നോർത്ത് വയറിൽ കൈ വെച്ച് കൊണ്ട് ഇക്കാക്കും ഞങ്ങളെ കുഞ്ഞിനും ഒന്നും വരുത്തല്ലേ എന്ന് മനസുരുകി പടച്ചോനെ വിളിച്ചു പ്രാർത്ഥിച്ചു ശരീരത്തിന്റെ മൊത്തത്തിലുള്ള വേദനയാൽ ബെഡിൽ കിടക്കാൻ പോകും മുൻപ് വീണ വീഴ്ചയിൽ വയറെങ്ങാനും അടിച്ചുപോയോ എന്നാ പേടിയോടെ എന്തേലും പറ്റിയോ എന്ന് നോക്കാനായി എഴുനേറ്റ് ലൈറ്റ് ഇട്ട് പാന്റ് അഴിക്കും മുൻപ് കാർട്ടൻ ഇട്ടോ എന്ന് നോക്കാൻ തിരിഞ്ഞ ഞാൻ കാണുന്നത് നിലത്ത് ചോരയിൽ എന്റെ കാലിന്റെ അടയാളമാണ് അത് കൂടെ കണ്ടതോടെ സർവ്വതും നഷ്ടമായ എനിക്ക് നിലത്തിരുന്നു തലക്ക് തല്ലിക്കൊണ്ട് അലറി കറയാനല്ലാതെ ഒന്നിനും കഴിഞ്ഞില്ല…
പൊട്ടി കരഞ്ഞുകൊണ്ട് എന്നെ ഇറുക്കെ പിടിച്ചഅവളെ മുതുകിൽ തലോടികൊണ്ട് ചേർത്തുപിടിച്ചു സമാധാനിപ്പിക്കേ ഞങ്ങളെ നഷ്ടപ്പെട്ടുപോയ കുഞ്ഞിനെ ഓർത്തും അതൊറ്റക്ക് അനുഭവിച്ച അവളെ ഓർത്തും ഉണ്ടായ സങ്കടത്തെ മറച്ചുപിടിച്ചുകൊണ്ട് അവളെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു പതിയെ പതിയെ അവൾ നോർമലായി
സാരമില്ല…കുഞ്ഞൂ…മോള് സങ്കടപെടല്ലേ…(എന്റെ സ്വരം വിറച്ചോ എന്തോ)
അവൾ മുഖം ഉയർത്തി എന്റെ മുഖത്ത് നോക്കി
സോറി ഇക്കാ ഞാൻ… ഞാനാ നമ്മുടെ കുഞ്ഞിനെ കൊന്നേ… ഞാനന്ന് അടങ്ങി ഇരുന്നിരുന്നേൽ നമ്മുടെ വാവ
(അവളുടെ വാ പൊത്തി) നമുക്ക് വിധിയില്ല അല്ലാതെ നീ കാരണമല്ല വെറുതെ അങ്ങനെഒന്നും ചിന്തിക്കല്ലേ കുഞ്ഞൂ… ഇനി അങ്ങനെ പറയല്ലേ… നീ ഇങ്ങനെ സങ്കടപെടുന്നത് കാണുമ്പോ എനിക്ക് സഹിക്കാൻ പറ്റുന്നില്ല… ഒറ്റയ്ക്ക് കുറേ കരഞ്ഞില്ലേ… ഇനി എന്റെ മോള് കരയല്ലേ…
ഒന്നും മിണ്ടാത്തെ നെഞ്ചിൽ തലവെച്ച് കിടന്ന അവളുടെ തലയിൽ തലോടികൊണ്ട് കിടക്കെ നനക്നമായ നെഞ്ചിൽ അവളിൽ നിന്നും ഒലിച്ചിറങ്ങുന്ന കണ്ണീരിന്റെ നനവ് പടരവേ അവളെ എന്ത് പറഞ്ഞു സമാധാനിപ്പിക്കണം എന്നറിയാതെ കിടന്നു
ഇക്കാ… രക്തം കുഞ്ഞാണെന്ന് അറിഞ്ഞതും എന്നെ വലിയ മാമൻ തെറി വിളിച്ചോണ്ട് തല്ലുന്നത് കണ്ട് ഉമ്മയും ചെറിയ മാമിയും പിടിച്ചു വെക്കാൻ നോക്കി അവരെ മുറിക്ക് പുറത്താക്കി വാതിലടച്ചു മാമൻ എന്റെ മുടിയിൽ പിടിച്ചു വലിച്ചു പൊക്കി അറക്കുന്ന തെറി വിളിച്ചോണ്ട് രണ്ട് കവിളിലും അടിച്ചു തളർന്നു വീണ എന്റെ വയറ്റിൽ ചവിട്ടി രണ്ടാമതും ചവിട്ടിയതോടെ ഞാനാകെ കുഴഞ്ഞു പോയി ഞാൻ കരുതി ഞാൻ മരിക്കുവാണെന്ന് ഒന്ന് തടയുക പോലും ചെയ്യാതെ മാമൻ അടിക്കുന്നത് നോക്കി നിന്ന ഉപ്പാന്റെ മുഖം എനിക്കിപ്പോഴും ഓർമയുണ്ട് മൂന്നാമത്തും കാല് വയറിൽ കൊള്ളുന്ന വേദന പോലും ഞാൻ അറിഞ്ഞില്ല അതോടെ എന്റെ കണ്ണടഞ്ഞു പോയി
