വഴി തെറ്റിയ കാമുകൻ – 8 29

നീ അങ്ങോട്ട് ചെല്ല് ഞാൻ വരാം

അവൾ പതിയെ അവർക്കടുത്തേക്ക് നടന്നു അവൾ ലെച്ചുവിനടുത്തു ചെന്നിരുന്നു

ലെച്ചു അവളോട് ചെവിയിൽ എന്തോ പറയുന്നതും അവൾ സാരിയുടെ മുന്താണി ശെരിയാക്കുന്നതും ഫോണിൽ ടൈപ്പ് ചെയ്യുന്നതും ലെച്ചു ഫോണിൽ നോക്കി ചിരിച്ചുകൊണ്ടവളെ നോക്കി ചെവിയിൽ പറയുന്നതും കണ്ടു

അക്ഷയ് വന്ന് എല്ലാം റെഡിയാണെന്നു പറഞ്ഞു

എല്ലാരേയും കൂട്ടി ചുവന്ന തുണികൊണ്ട് മൂടിയിട്ട വണ്ടിക്കരികിൽ ചെന്നു കർട്ടൻ നീക്കി വണ്ടി തെളിഞ്ഞു കൺഗ്രാജുലേഷൻസ് എന്നെഴുതിയ മാലയൊക്കെ ബോണറ്റിൽ തൂക്കിയിട്ടു ബോണറ്റിൽ ബൊക്കയും വെച്ച് കല്യാണ വണ്ടിപോലെ ഒരുക്കിയിരിക്കുന്നു അക്ഷയും മാനേജറും കൂടെ തന്നെ ഉണ്ട് ടേബിളിൽ കേക്ക് ആയി നേരത്തെ കണ്ട സ്റ്റാഫും വേറൊരുത്തനും അങ്ങോട്ടുവന്നു വലിയൊരു താക്കോലുമായി വന്ന പെണ്ണിനെ കണ്ട് അക്ഷയ് എന്നെ നോക്കി

ഞാൻ മേഡത്തെ നോക്കി

മേഡം അത് വാങ്ങി മേടത്തിനോട് അത് വാങ്ങാനായി ഉപ്പാനോട് പറഞ്ഞപ്പോ ഉപ്പ എന്നെ നോക്കി

വണ്ടി എനിക്കല്ല ഇങ്ങക്കാ

മാനേജർ : ഫാമിലിയായി ഇങ്ങോട്ട് വന്ന് നിൽക്ക്

ഉപ്പയുടെ ഒപ്പം ഇത്തമാരും കുട്ടികളും ഉമ്മയു അഫിയെയും കൂട്ടിയും കയറി നിന്നു

ഉമ്മ : അഫിയെ കാണിച്ചുകൊണ്ട് ഷെബിന്റെ കെട്ടിയോളാ…

അഫി ഞെട്ടികൊണ്ട് ഉമ്മാനെ നോക്കി

അക്ഷയ് : (എന്നെ നോക്കി) ഷെബീ നീയും

വേണ്ട അത്രയും ആള് മതി ഫാമിലി മൊത്തം ഫ്രെമിൽ ഒതുങ്ങില്ല

അവർ കീ നൽകുന്ന ഫോട്ടോ എടുത്ത ശേഷം കേക് കട്ട് ചെയ്യാൻ എല്ലാവരും നിന്നു ഉപ്പ അഫിയോട് കട്ട് ചെയ്യാൻ പറഞ്ഞു അവൾ ഉമ്മനെകൊണ്ട് കട്ട് ചെയ്യിച്ചു എല്ലാരും കേക്ക് ഒക്കെ തിന്നു ഒറിജിനൽ കീയും ഉപ്പ ഏറ്റു വാങ്ങി അഫി അടുത്ത് വന്നു ചെവിയിൽ

മേഡത്തെ അവർക്കൊപ്പം ഹോസ്പിറ്റൽ പറഞ്ഞയച്ചാൽ നമുക്കൊരുമിച്ചു പോവാം

മ്മ്…

ഉപ്പാ ഇത് റാഷി എന്റെ കൂടെ പ്ലസ്റ്റു പഠിച്ചതാ തല്ക്കാലം ഒരു രണ്ടുമൂന്നു മാസം ഇവൻ നിങ്ങളെ കൂടെ ഡ്രൈവറായി ഉണ്ടാവും അപ്പോയെക്കും വേറെ ആരെ എങ്കിലും സെറ്റാക്കാം

വണ്ടിക്ക് മുന്നിൽ നിരന്നു നിന്നവർക്ക് മുന്നിൽ ഞങ്ങൾ ആറുപേരും ഇരുന്നു ഒരു ഫോട്ടോയും എടുത്തു

ഉപ്പാ…നിങ്ങൾ ഹോസ്പിറ്റലിലേക്ക് ചെല്ല് ഞങ്ങൾ പുറകെ വന്നോളാം എല്ലാരേയും പറഞ്ഞയച്ചു കഴിഞ്ഞപ്പോ ഞങ്ങൾ നാലു പേരും അഫിയുടെ വണ്ടിയും മാത്രം ബാക്കിയായി അഫി വണ്ടി എടുത്തു

ലെച്ചു : ഉപ്പാക്കൊക്കെ സർപ്രൈസ് ആയല്ലേ

അഫി : അതേ… ഇക്കാ എന്തേലും കഴിക്കാം

മ്മ്… (ഐപാടിൽ തലയും കുത്തി ഇരിക്കുന്ന ഞാൻ മൂളി)

ഇന്ത്യൻ കോഫി ഹൌസിൽ കയറി മസാലദോശയും കോഫിയും കഴിച്ചു ഹോസ്പിറ്റലിൽ എത്തി ബാബയോട് സംസാരിച്ചിരിക്കെ അഫി അവരെയും കൂട്ടി വെളിയിലേക്ക് പോയി അല്പസമയം കഴിഞ്ഞു ഉപ്പയും ഉമ്മയുമൊക്കെ തിരികെപോയി ഉച്ച തിരിഞ്ഞു അവിടുന്നിറങ്ങി അഫിയുടെ വീട്ടിൽ നിന്നും ഡ്രെസ്സും മാറി അവന്റെ വണ്ടിയും എടുത്തു കണ്ണൂർ എടുത്തു റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോ ജാസ്മിനും അവളുടെ ഇത്തയും പറഞ്ഞപോലെ ഒരുങ്ങി കൈയിൽ ബാഗുമായി നിൽപ്പുണ്ട് അവർക്കു മുന്നിൽ വണ്ടി നിർത്തി

ജാസ്മിൻ…

ഹാ…

അവർ രണ്ടുപേരും വണ്ടിയിലേക്ക് കയറി വണ്ടി മുന്നോട്ട് നീങ്ങിതുടങ്ങി

ജാസ്മിൻ : ഇന്നലെ വേറെ വണ്ടി ആയിരുന്നല്ലോ

ആ… ഏതായിരുന്നു എനിക്കോർമ്മയില്ല

ജാസ്മിൻ : ഒരു വെളുത്ത കുറച്ച് ഹൈറ്റ് ഉള്ളവണ്ടി

എനിക്കോർമ്മയില്ല… ബെൻസായിരിക്കും… ഇത് ബി എം ഡബ്ല്യൂ…

ജാസ്മിൻ : കുറേ വണ്ടിയുണ്ടോ…

മ്മ്… കുറച്ചുണ്ട്…

ജാസ്മിൻ : എങ്ങോട്ടാ പോകുന്നെ…

വയനാട്… അവിടെ ചെന്നാൽ ഉറക്കമൊന്നുമുണ്ടാവില്ല നല്ലോണം ഉറങ്ങിക്കോ രണ്ടാളും…

പെട്ടന്ന് എത്താനായി വണ്ടിയുടെ വേഗം കൂട്ടി അൽപ സമയം കൊണ്ട് ജാസ്മിൻ ഉറങ്ങിയെങ്കിലും അവളുടെ ഇത്ത പുറത്തേ കാഴ്ചകൾ നോക്കി ഇരിപ്പുണ്ട് എത്തുമ്പോയേക്കും ഇരുട്ട് മൂടിയിരുന്നു അച്ചായന്റെ വീടിനു മുറ്റത്ത് വണ്ടി വെച്ചുകൊണ്ട് അവരെയും കൂട്ടി ഫോർ വീലർ മേജർ ടെർബോയും എടുത്തു യാത്ര തുടർന്നു മെയിൻ റോഡിൽ നിന്നും മാറി അല്പദൂരം കഴിഞ്ഞു കാടിനു നടുവിലൂടെയുള്ള അൾസഞ്ചരമില്ലാത്ത പാതിതകർന്ന ചങ്കുത്തായ കയറ്റം കയറി തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *