പാപശൽഭം – 12
[ Shanushinu ]
[ Previous Part ] [ www.kambi.pw ]
അനാവരണം
തിങ്കളാഴ്ച രാവിലെ ഷാഹിദ് മിസ്സിസാഗയിലെ ഓഫീസിലേക്ക് കയറിച്ചെന്നത് തികച്ചും പുതിയൊരു മനുഷ്യനായിട്ടായിരുന്നു. ആറുമാസം മുൻപ് വരെ മൈനസ് ഡിഗ്രി തണുപ്പത്ത് മിനിമം വേജിന് പെട്രോൾ പമ്പിൽ രാത്രി ഷിഫ്റ്റ് നിന്നിരുന്ന ആ പഴയ പയ്യന്റെ ആശങ്കകളെല്ലാം അവന്റെ മുഖത്തുനിന്ന് പൂർണ്ണമായും മാഞ്ഞുപോയിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരം രോഹിത് സാറിന്റെ ക്യാബിനിൽ വെച്ച് നടന്ന ആ സ്വപ്നതുല്യമായ സംഭാഷണത്തിന്റെ ലഹരി അപ്പോഴും അവന്റെ സിരകളിൽ തിളച്ചുമറിയുന്നുണ്ടായിരുന്നു. അവനിപ്പോലും അത് വിശ്വസിക്കാൻ പ്രയാസം ഉണ്ടായിരുന്നു.
ജോലിക്ക് കയറി കഷ്ടിച്ച് 6 മാസം കൊണ്ട് തന്നെ വലിയ ഒരു പ്രമോഷനും പുതിയ ഉത്തരവാദിത്തങ്ങളും.
രാവിലെ ഒൻപതുമണിക്ക് തന്നെ എച്ച്.ആർ വിഭാഗത്തിലെത്തിയ അവൻ തന്റെ പുതിയ പ്രൊമോഷൻ പേപ്പറുകളിലും, ശമ്പളത്തിന്റെ അറുപത് ശതമാനം അഞ്ചുവർഷത്തേക്ക് ആർ.കെ ഗ്രൂപ്പിന്റെ പ്രൈവറ്റ് ഷെയറുകളിലേക്ക് മാറ്റുന്ന ‘എംപ്ലോയീ ഇക്വിറ്റി ലോക്ക്-ഇൻ’ (Employee Equity Lock-in) എഗ്രിമെന്റിലും മടി ഏതും കൂടാതെ വളരെ പ്രതീക്ഷയോടെ ഒപ്പിട്ട് കൊടുത്തു.
കണക്കുകൾ പ്രകാരം അവന്റെ വാർഷിക ശമ്പളം എൺപത്തിയഞ്ചായിരം ഡോളറായി ഉയർന്നെങ്കിലും, കനേഡിയൻ ഗവൺമെന്റിന്റെ ടാക്സും സി.പി.പി (CPP), ഇ.ഐ (EI) കിഴിവുകളും കഴിഞ്ഞ്, ബാക്കി വരുന്ന തുകയിൽ നിന്ന് അറുപത് ശതമാനം ഷെയർ വിഹിതത്തിലേക്ക് നേരിട്ട് മാറുമ്പോൾ മാസാവസാനം അവന്റെ ബാങ്ക് അക്കൗണ്ടിൽ വീഴുന്ന തുക ഏകദേശം രണ്ടായിരത്തി നാനൂറ് ഡോളർ മാത്രമായിരുന്നു.
മിസ്സിസാഗയിലെ പുതിയ ഫ്ലാറ്റിന്റെ എണ്ണൂറ് ഡോളർ സബ്സിഡി വാടകയും, നാട്ടിലേക്കുള്ള സ്റ്റുഡന്റ് ലോൺ അടവും, ഫോൺ ബില്ലും, യാത്രാച്ചിലവുകളും, ഗ്രോസറി വാങ്ങലുമെല്ലാം കഴിഞ്ഞാൽ മാസാവസാനം കയ്യിൽ മിച്ചം പിടിക്കാൻ കഷ്ടിച്ച് നൂറോ ഇരുനൂറോ ഡോളർ പോലും ബാക്കിയുണ്ടാവില്ല.
എങ്കിലും, കഷ്ടപ്പെടാതെ ജീവിതത്തിൽ വിജയം കെട്ടി പഠിക്കാൻ ആവില്ല എന്ന് അവനറിയാമായിരുന്നു. പ്രത്യേകിച്ച് കാനഡയിൽ അവസ്ഥയിൽ പൈസ ഉണ്ടാക്കി എടുക്കാൻ ഉള്ള ബുദ്ധിമുട്ട് ഇതിനകം തന്നെ മനസ്സിലാക്കിയ ഷാഹിദിന് രോഹിത്തിൻ്റെ ഡീൽ സ്വപ്നതുല്യം തന്നെ ആയിരുന്നു.
അഞ്ചുവർഷം കഴിയുമ്പോൾ തന്നെ തൻ്റെ കയ്യിൽ അത്യാവശ്യം നല്ല സമ്പാദ്യം ഉണ്ടാവും എന്നുള്ളത് അവന് നല്ല പ്രതീക്ഷ നൽകി.
പക്ഷേ സ്വന്തം കൈപ്പടയിൽ ആ കോൺട്രാക്ട് പേപ്പറുകളിൽ ഒപ്പിടുമ്പോൾ, അടുത്ത അഞ്ചുവർഷത്തേക്ക് രോഹിത് കുമാറിന്റെ അനുവാദമില്ലാതെ തൊഴിൽപരമായും സാമ്പത്തികമായും ഒരടി പോലും തനിക്ക് ഒറ്റക്ക് മുന്നോട്ട് വെക്കാൻ കഴിയാത്ത വിധം തന്റെ സ്വാതന്ത്ര്യം പൂർണ്ണമായും അയാളുടെ കൈക്കുള്ളിൽ അടിയറവ് വെക്കുകയാണെന്ന് ഷാഹിദ് ഓർത്തതേയില്ല.
മറിച്ച്, തൻ്റെ കൂടെ യൂണിവേഴ്സിറ്റിയിൽ പഠിച്ച മറ്റാർക്കും കിട്ടാത്ത ഏറ്റവും വലിയ ഭാഗ്യം ജോലിയുടെ രൂപത്തിലും, ജീവിതസഖിയുടെ കാര്യത്തിലും വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ, തന്നെ തേടി ഇങ്ങോട്ട് വരുന്നത് എല്ലാം സ്വപ്നതുല്യമായ അവൻ്റെ സ്വന്തം നേട്ടമായി കണ്ട അവന്, അത് കാരണം കുറച്ചു അഹങ്കാരവും അവന്റെയുള്ളിൽ വളർത്തി.
കൂടെ താമസിക്കുന്ന ഫ്രണ്ട്സുകളിൽ പോലും അവൻ്റെ മാറിയ സാഹചര്യത്തിൽ അവനോട് കുറച്ചു അസൂയ ഉള്ളത് അവന് മനസ്സിലായിരുന്നു. പ്രത്യേകിച്ച് പൊന്നുവിനെ പോലെ ഒരു പെണ്ണിനെ അവന് കിട്ടിയതിനെ, അവർ തമാശ രൂപേണ അവനെ കളിയാകാൻ ശ്രമിക്കുമ്പോൾ അവന് മനസ്സിലായിരുന്നു അത് അസൂയ കൊണ്ടാണെന്ന്…
എന്നിരുന്നാലും അത് അവൻ്റെ ഉള്ളിൽ സന്തോഷം മാത്രമേ ഉണ്ടാക്കിയുള്ളൂ.
അന്ന് ഉച്ചയോടെ തന്നെ താഴത്തെ നിലയിലെ പൊതുവായ വർക്ക് ബേയിൽ നിന്ന് ഷാഹിദിന്റെ ഡെസ്ക് മുകളിലത്തെ നിലയിലേക്ക് , രോഹിത്തിന്റെ
ആഡംബര ഗ്ലാസ്സ് ക്യാബിന് തൊട്ടുപുറത്തുള്ള എക്സിക്യൂട്ടീവ് അനെക്സിലേക്ക്, മാറ്റപ്പെട്ടു.
