“അതുകൊണ്ട് ഫിനാൻഷ്യലി നമ്മള് ഇൻഡിപെൻഡൻ്റ് ആവുന്നത് വരെ ഇതിന്റെ ഉത്തരവാദിത്തം ഒരാണെന്ന നിലയിൽ നമ്മൾക്ക് തന്നെയാണ്. ഏറ്റവും നല്ലത് കോണ്ടം ഉപയോഗിക്കുക എന്നതാണ്.
No side effects. അത് തന്നെയാണ് ഏറ്റവും easiest, cheapest and safest ഓപ്ഷൻ. ആദ്യത്തെ ദിവസം മുതൽ നമ്മള് പ്രൊട്ടക്ഷൻ ഉപയോഗിയ്ക്കണം— ഫസ്റ്റ് നൈറ്റിന് പോലും!
‘ഇന്നൊരു ദിവസത്തേക്കല്ലേ’ എന്ന വിചാരത്തിലോ, അല്ലെങ്കിൽ അവസാന നിമിഷം പുറത്തെടുക്കാം എന്ന മണ്ടൻ പരീക്ഷണങ്ങൾക്കോ നിൽക്കരുത് ഷാഹിദ് , അങ്ങനെയാണ് സന്ദീപ് കുടുങ്ങിയത്!
പെണ്ണുങ്ങളാകുമ്പോൾ വികാരത്തിന് അടിമപ്പെട്ട് ആ സമയം പലതും പറഞ്ഞെന്നു വരും. വാശിപിടിച്ചെന്നിരിക്കും. പക്ഷേ എത്രയൊക്കെ വാശിപിടിച്ചാലും സാമ്പത്തിക ഉത്തരവാദിത്തം നമ്മുടെ കയ്യിൽ ആവുന്നത് കൊണ്ട് തന്നെ നമ്മൾ കണ്ടറിഞ്ഞ് നിയന്ത്രിക്കുക അല്ലാതെ മറ്റു വഴികൾ ഇല്ലല്ലോ.
നാട്ടിലേക്ക് പോകുന്നതിന് മുൻപ് ഇവിടുന്ന് തന്നെ നല്ല ക്വാളിറ്റിയുള്ള അൾട്രാ-തിൻ കോണ്ടം വാങ്ങിക്കൊണ്ടുപോയിക്കോ,
ലൈഫ് ഒന്നു കരകയറുന്ന വരെ അതില്ലാതെ ബന്ധപ്പെടാതിരിക്കുക.
സന്ദീപിൻ്റെ ജീവിതം എൻ്റെ കണ്മുന്നിൽ തകർന്നത് കണ്ടത് കൊണ്ട് തന്നെ നിന്നോട് പറയാതിരിക്കാൻ തോന്നിയില്ല”.
തന്റെ ജീവിതത്തിലെ ഏറ്റവും സ്വകാര്യമായ കാര്യത്തിന് ഇങ്ങനെ തൻ്റെ ബോസ് ഉപദേശം തരുന്നത് ഷാഹിദിന് കുറച്ചു നാണം തോന്നിയെങ്കിലും തോന്നിയെങ്കിലും, രോഹിത് സർ ജീവിതത്തിൽ കണ്ട പ്രയോഗിക ബുദ്ധിമുട്ടുകൾ തൻ്റെ ജീവിതത്തിൽ വരാതിരിക്കാൻ പുള്ളി കാണിക്കുന് കരുതലും പ്രായോഗിക ബുദ്ധിയും കണ്ട് ഷാഹിദ് അക്ഷരാർത്ഥത്തിൽ നമിച്ചുപോയി!
സ്വന്തം കൂടപ്പിറപ്പുപോലും ഇത്രത്തോളം ആഴത്തിൽ ചിന്തിച്ച് ഇത്രത്തോളം തന്നെ ഉപദേശിക്കില്ലെന്ന് അവന് തോന്നി.
“ഇല്ല സർ. എനിക്ക് മനസ്സിലായി അതിലെ അപകടം. കരിയർ എല്ലാം ഒന്ന് സെറ്റ് ആവുന്നതുവരെ എന്തായാലും റിസ്ക് എടുത്തിട്ടുള്ള ഒരു പരിപാടിക്കും ഞാനില്ല.”
ഷാഹിദ് കുറച്ചു തമാശയും ബാക്കി കാര്യവും എന്ന രീതിയിൽ പറഞ്ഞു.
രോഹിത് വാത്സല്യത്തോടെ അവന്റെ തോളിൽ തട്ടി, ഫ്ലാറ്റിന്റെ കീ കാർഡ് അവന്റെ പോക്കറ്റിലേക്ക് വെച്ചുകൊടുത്തു.
എന്നാൽ രോഹിത്തിന്റെ സർപ്രൈസുകൾ അവിടെക്കൊണ്ടും അവസാനിച്ചിരുന്നില്ല.
വെള്ളിയാഴ്ച വൈകുന്നേരം—ഷാഹിദ് നാട്ടിലേക്ക് പറക്കുന്നതിന് തൊട്ടുമുൻപുള്ള അവസാനത്തെ പ്രവൃത്തിദിവസം—യാത്ര പറയാൻ ക്യാബിനിലെത്തിയ ഷാഹിദിന് മുന്നിലേക്ക് രോഹിത് ഒരു വെള്ള കവർ നീട്ടി.
“എന്താ സർ ഇത്? സർ എനിക്ക് പ്രൊമോഷനും ബോണസും ഫ്ലാറ്റുമെല്ലാം തന്നതല്ലേ…” ഷാഹിദ് മടിയോടെ ചോദിച്ചു.
“ബോണസ് കമ്പനി തന്നതാണ് ഷാഹിദേ. ഇത് എന്റെ ഏറ്റവും അടുത്ത ഫ്രണ്ടിൻ്റെ കല്യാണത്തിന് എന്റെ വക വ്യക്തിപരമായ സമ്മാനമാണ്,” രോഹിത് ആ വെള്ള കവർ തുറക്കാൻ ആംഗ്യം കാണിച്ചു.
ഷാഹിദ് കവർ തുറന്നു നോക്കിയതും അവന്റെ കണ്ണുകൾ വിടർന്നു. കുമരകത്തെ വേമ്പനാട്ട് കായലിന്റെ
തീരത്തുള്ള ഏറ്റവും പ്രശസ്തമായ ഒരു പഞ്ചനക്ഷത്ര ലക്ഷ്വറി റിസോർട്ടിലെ ‘പ്രൈവറ്റ് പൂൾ വില്ല’യിൽ കല്യാണം കഴിഞ്ഞ് മൂന്ന് ദിവസത്തെ താമസത്തിനുള്ള ഫുള്ളി പെയ്ഡ് വൗച്ചർ!
ഒരു ദിവസത്തിന് മാത്രം അമ്പതിനായിരം രൂപയിലധികം വാടകയുള്ള വില്ലയാണത്!
“സർ… കുമരകത്തെ പ്രൈവറ്റ് പൂൾ വില്ലയോ?!”
“അതിന്റെ കൂടെയുള്ള രണ്ടാമത്തെ പേപ്പർ കൂടി വായിച്ചുനോക്ക്,” രോഹിത് ചിരിച്ചു.
ഷാഹിദ് രണ്ടാമത്തെ പേപ്പർ എടുത്തു നോക്കി. കൊച്ചിയിലെ പ്രശസ്തനായ ഒരു സെലിബ്രിറ്റി ഫാഷൻ ഫോട്ടോഗ്രാഫറായ ഗൗതം മേനോന്റെ സ്റ്റുഡിയോയിൽ നിന്നുള്ള ബുക്കിംഗ് കൺഫർമേഷൻ ആയിരുന്നു അത്!
“ഗൗതം എന്റെ കോളേജ് ജൂനിയറാണ്, ഇപ്പോൾ ബോളിവുഡിലും സൗത്ത് ഇന്ത്യൻ മാഗസിനുകൾക്കും വേണ്ടിയാണ് അവൻ ഷൂട്ട് ചെയ്യുന്നത്,” രോഹിത് കസേരയിലേക്ക് ചാരിയിരുന്നു പറഞ്ഞു.
“കേരളത്തിലെ കല്യാണങ്ങൾ എങ്ങനെയാണെന്ന് എനിക്കറിയാമല്ലോ ഷാഹിദേ. കല്യാണദിവസം വീട്ടുകാർ വെക്കുന്ന നാട്ടിലെ ക്യാമറാമാന്മാർ നൂറ് ബന്ധുക്കൾക്ക് നടുവിൽ നിങ്ങളെ രണ്ടുപേരെയും പ്രതിമകളെപ്പോലെ നിർത്തി ഫോട്ടോയെടുപ്പിക്കും. അത് വീട്ടുകാരുടെ ആൽബത്തിൽ വെക്കാനാണ്.
