തുടർന്ന് ജസ്നയ്ക്ക് നൽകാനുള്ള മഹർ—അഞ്ച് പവന്റെ മനോഹരമായൊരു സ്വർണ്ണമാല— ജൂവലറിയുടെ പെട്ടിയിൽ തുറന്നു വെച്ച് ഷാഹിദ് എല്ലാവർക്കും മുന്നിലായി പെണ്ണിൻ്റെ ഉപ്പാക്ക് കൈമാറി.
അടുത്ത നിമിഷം, ജസ്നയുടെ ബാപ്പ മുന്നോട്ട് ആഞ്ഞിരുന്ന് ഷാഹിദിന്റെ വലതുകൈ കൂട്ടിപ്പിടിച്ചു. തങ്ങളുടെ പെരുവിരലുകൾ ചേർത്തുവെച്ച്, മുകളിലൂടെ തൂവെള്ള തൂവാലയിട്ട് മറച്ച ആ നിമിഷം—പെട്ടെന്ന് ഷാഹിദിന്റെ കാതുകളിൽ
ഇന്നലെ കാറിലിരുന്നപ്പോൾ ജസ്ന ഫോണിലൂടെ പറഞ്ഞ ആ വാക്കുകൾ മുഴങ്ങി:
“നിക്കാഹ് നടക്കുമ്പോ എല്ലാം എൻ്റെ ചെക്കൻ എൻ്റേത് ഇട്ടു വേണം ഉപ്പാക്ക് കൈ കൊടുക്കാൻ…”
ആ ഓർമ്മ വന്നതും ആ സമയത്തും ഷാഹിദിന്റെ അടിവയറ്റിലൂടെ ഒരു മിന്നൽ പാഞ്ഞു!
തുടയിടുക്കിൽ ഇറുകിക്കിടക്കുന്ന അവളുടെ ആ ഗോൾഡൺ പാന്റീസിന്റെ സ്പർശം അവനെ വല്ലാതെ വിറപ്പിച്ചു. സാധനം ജീവൻ വെക്കുന്നത് അവൻ അറിഞ്ഞു.. കമ്പി ആയി തുടങ്ങിയാൽ തടുക്കാൻ ഉള്ളിൽ ഇട്ടിട്ടുള്ളതിന് കഴിയില്ല എന്ന് അവന് അറിയാമായിരുന്നു…
അവൻ വേഗം മനസ്സിലെ ചിന്ത മാറ്റാൻ ശ്രമിച്ചു.
തൊട്ടുമുന്നിലിരുന്ന് തന്റെ കൈ പിടിച്ചിരിക്കുന്ന ജസ്നയുടെ ബാപ്പയുടെ മുഖത്തേക്ക് നോക്കുമ്പോൾ, ഇന്നലെ ഇതേ മനുഷ്യൻ താഴെയിരിക്കുമ്പോഴാണ് ഞാനും പുള്ളിയുടെ മകളും കൂടെ മുകളിലത്തെ മുറിയിൽ വെച്ച് ഉള്ള വികൃതികൾ എല്ലാം ചെയ്തു കൂട്ടിയതെന്ന ചിന്ത അവന്റെ നെഞ്ചിടിപ്പ് ഇരട്ടിയാക്കി.
മഞ്ചേരിയിലെ ആ പള്ളിയിലിരുന്ന്, നൂറുകണക്കിന് ആളുകളെ സാക്ഷിനിർത്തി വിറയ്ക്കുന്ന ശബ്ദത്തോടെ “ഞാൻ സ്വീകരിച്ചിരിക്കുന്നു” എന്ന് ഷാഹിദ് ഏറ്റുപറഞ്ഞ ആ നിമിഷം—നിയമപരമായും മതപരമായും ജസ്ന എന്ന ‘പൊന്നു’ അവന്റെ സ്വന്തം ഭാര്യയായി മാറുകയായിരുന്നു!
ചുറ്റും പ്രാർത്ഥനകൾ ഉയർന്നപ്പോൾ, പള്ളിക്കുള്ളിൽ ഈന്തപ്പഴവും അണ്ടിപ്പരിമ്പും ബദാമും എല്ലാം വിതരണം ചെയ്യുന്നതിനിടയിൽ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം വന്ന് ഷാഹിദിനെ കെട്ടിപ്പിടിച്ച് ആശംസകൾ നേർന്നു.
പള്ളിയിലെ ചടങ്ങുകൾ കഴിഞ്ഞ് ചെറുക്കന്റെ സംഘം നേരെ പോയത് ജസ്നയുടെ വീട്ടിലേക്കായിരുന്നു.
അവിടെ പന്തലിൽ ബന്ധുക്കളുടെ വലിയ തിരക്കായിരുന്നു. ഗേറ്റിൽ വെച്ചുതന്നെ ജസ്നയുടെ ആങ്ങളമാരും കൂട്ടുകാരും ചേർന്ന് പുതിയാപ്ലയെ സ്വീകരിച്ചിരുത്തി. പരമ്പരാഗതമായ സൽക്കാരങ്ങൾക്ക് ശേഷം, ഒടുവിൽ മഹർ ചാർത്താനായി ഷാഹിദിനെ വീടിനകത്തെ മണവാട്ടിയുടെ മുറിയിലേക്ക്
കൂട്ടിക്കൊണ്ടുപോയി.
മുറിക്കുള്ളിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും വലിയൊരു കൂട്ടം തന്നെയുണ്ടായിരുന്നു. ഒപ്പനപ്പാട്ടിന്റെ ഈണവും ചിരികളുമായി നിറഞ്ഞ ആ അന്തരീക്ഷത്തിലൂടെ ഷാഹിദ് അകത്തേക്ക് കയറിയതും, അവിടെ അലങ്കരിച്ച ഇരിപ്പിടത്തിൽ ഇരിക്കുന്ന ജസ്നയെ കണ്ട് അവൻ ഒരു നിമിഷം കണ്ണിമയ്ക്കാതെ നിന്നുപോയി!
ഇളം പീച്ച്-പിങ്ക് നിറത്തിലുള്ള ബനാറസി പട്ടിൽ സ്വർണ്ണ ജരികളും സർദോസി കല്ലുകളും കൊണ്ട് കൊത്തുപണികൾ ചെയ്ത അതീവ സുന്ദരമായൊരു മലബാർ ബ്രൈഡൽ വേഷമായിരുന്നു അവൾ ധരിച്ചിരുന്നത്.
ഒരു മുടിനാരിഴ പോലും പുറത്തുകാണാത്ത വിധം തലയിലൂടെ അതേ നിറത്തിലുള്ള പട്ടുഹിജാബ് ഒതുക്കിക്കെട്ടി, അതിനുമുകളിലായി സ്വർണ്ണക്കരയുള്ള സുതാര്യമായ ദുപ്പട്ട ശരീരത്തിലൂടെ പുതച്ചിട്ടിരിക്കുന്നു. കഴുത്തിൽ തട്ടുകളായി കിടക്കുന്ന സ്വർണ്ണാഭരണങ്ങൾ!
കൈകളിൽ മൈലാഞ്ചിച്ചുവപ്പും നിറയെ സ്വർണ്ണവളകളും അണിഞ്ഞ്, നിലത്തേക്ക് കണ്ണുകൾ താഴ്ത്തി നാണത്തോടെയിരിക്കുന്ന സാക്ഷാൽ ഒരു ഹൂറി!
ചുറ്റും കൂടിനിന്ന അളിയന്മാരുടെയും പെങ്ങന്മാരുടെയും കളിയാക്കലുകൾക്കും ചിരികൾക്കുമിടയിൽ, നാട്ടിലെ കല്യാണ ഫോട്ടോഗ്രാഫർമാരുടെ വലിയ ഫ്ലാഷ് ലൈറ്റുകൾ മിന്നിമറഞ്ഞു.
“പുതിയാപ്ലേ, മാലയിടാൻ വരട്ടെ! അങ്ങോട്ട് തിരിഞ്ഞു നിൽക്ക്, ഇങ്ങോട്ട് നോക്കി ചിരിക്ക്, പെണ്ണിന്റെ താടിയിലൊന്ന് പിടിക്ക്…” ക്യാമറാമാന്മാരുടെ സ്ഥിരം നാടൻ നിർദ്ദേശങ്ങൾക്കനുസരിച്ച് നൂറാളുകൾക്ക് നടുവിൽ നിന്ന് വിയർത്തൊലിച്ച് പോസ് ചെയ്യുമ്പോഴും, ഷാഹിദിന്റെ മനസ്സിൽ ഒരൊറ്റ ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ —ഈ കനത്ത പട്ടുവസ്ത്രത്തിനും സ്വർണ്ണാഭരണങ്ങൾക്കും ഉള്ളിൽ
