തോളിലൂടെ പോകുന്ന നേർത്ത സാറ്റിൻ വള്ളികളും, അരക്കെട്ടിന്റെ വടിവിനെ എടുത്തുകാണിക്കുന്ന ഹൈ-വേസ്റ്റ് ലേസ് പാന്റീസും കണ്ടപ്പോൾ ഷാഹിദിന്റെ ശ്വാസം ഒരു നിമിഷം നിലച്ചുപോയി!
തന്റെ പൊന്നുവിന്റെ വെണ്ണക്കൽ ശരീരത്തിൽ ഈ ഇളം മഞ്ഞ വസ്ത്രം അണിഞ്ഞാൽ അവൾ ഭൂമിയിലേക്കിറങ്ങിവന്ന ഒരു മാലാഖയെപ്പോലെ തിളങ്ങുമെന്ന് അവനുറപ്പായിരുന്നു. അത് സങ്കൽപ്പിച്ചപ്പോൾ തന്നെ അവന്റെ നെഞ്ചിടിപ്പ് വല്ലാതെ
കൂടി.
പുറത്ത് ഹാളിൽ സംസാരിച്ചുകൊണ്ടിരിക്കുന്ന കൂട്ടുകാരായ മൻസൂറോ രാഹുലോ അജിംസോ പെട്ടെന്ന് മുറിയിലേക്ക് കയറിവന്ന് ഇതെങ്ങാനും കണ്ടാലുള്ള അവസ്ഥയോർത്തപ്പോൾ അവൻ വേഗം തന്നെ ആ വെൽവെറ്റ് പൗച്ചും മറ്റു വസ്ത്രങ്ങളും പെട്ടിക്കുള്ളിലാക്കി അടച്ചു.
എന്നിട്ട് ആരുമറിയാതെ തന്റെ വലിയ സ്യൂട്ട്കേസിന്റെ ഏറ്റവും അടിയിലായി മറ്റുള്ള സദനങ്ങൾക്ക് കീഴെ ആയി അത് ഭദ്രമായി ഒളിപ്പിച്ചുവെച്ചു.
പിറ്റേന്ന് ശനിയാഴ്ച രാവിലെ ടൊറന്റോ പിയേഴ്സൺ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ്, ഷാഹിദ് സ്കാർബറോയിലെ ഷോപ്പേഴ്സ് ഡ്രഗ് മാർട്ടിൽ കയറി ഏറ്റവും മുന്തിയ അൾട്രാ-തിൻ കോണ്ടത്തിന്റെ വലിയൊരു ഫാമിലി പാക്കറ്റ് തന്നെ വാങ്ങി.
രോഹിത് സമ്മാനിച്ച ആ കറുത്ത വെൽവെറ്റ് ഡ്രസ്സ് ബോക്സിനൊപ്പം അതും തന്റെ സ്യൂട്ട്കേസിന്റെ അകത്തോട്ടു തന്നെ അവൻ ഭദ്രമായി വെച്ചു.
എയർപോർട്ടിൽ അവനെ യാത്രയാക്കാൻ വന്ന രാഹുലിനോടും അജിംസിനോടും മൻസൂറിനോടും യാത്ര പറഞ്ഞ്, സെക്യൂരിറ്റി ചെക്കിംഗും കഴിഞ്ഞ് വിമാനത്തിലേക്ക് കയറുമ്പോൾ ഷാഹിദിന്റെ ഹൃദയം സന്തോഷം കൊണ്ട് തുടിക്കുകയായിരുന്നു.
ആറുമാസം മുൻപ് വെറുമൊരു പെട്രോൾ പമ്പ് ജീവനക്കാരനായി നാട്ടിലേക്ക് പോയ താൻ, ഇന്ന് എൺപത്തിയഞ്ചായിരം ഡോളർ ശമ്പളമുള്ള, മിസ്സിസാഗയിലെ ഇരുപത്തിയഞ്ചാം നിലയിൽ സ്വന്തം ലക്ഷ്വറി ഫ്ലാറ്റുള്ള ‘എക്സിക്യൂട്ടീവ് ഓപ്പറേഷൻസ് ഓഫീസർ’ ആയിട്ടാണ് തന്റെ പൊന്നുവിന്റെ കഴുത്തിൽ മഹർ കെട്ടികൊടുക്കാൻ പറക്കുന്നത്!
റൺവേയിലൂടെ കുതിച്ചുപാഞ്ഞ വിമാനം ടൊറന്റോയുടെ മേഘക്കെട്ടുകൾ ഭേദിച്ച് ആകാശത്തേക്ക് ഉയർന്നപ്പോൾ, വിൻഡോ സീറ്റിലിരുന്ന് താഴെ ചെറുതായി വരുന്ന മിസ്സിസാഗ നഗരത്തിലേക്ക് നോക്കി ഷാഹിദ് മനസ്സുകൊണ്ട് രോഹിത് കുമാറിന് ആയിരം വട്ടം നന്ദി പറഞ്ഞു.
___________
അറേബ്യൻ കടലിന് മുകളിലൂടെ താഴ്ന്നിറങ്ങിയ വിമാനം കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേയിൽ തൊട്ടപ്പോൾ ഷാഹിദിന്റെ മനസ്സിലെ
സന്തോഷം ആരോടെങ്കിലും ഒന്ന് പറയാൻ പറ്റിയിരുന്നെങ്കിൽ എന്ന് അവന് തോന്നി.
നീണ്ട ഇരുപത് മണിക്കൂർ യാത്രയുടെ ക്ഷീണമൊന്നും അവന് തോന്നിയതെ ഇല്ല. ആറുമാസം മുൻപ് വെറുമൊരു പെട്രോൾ പമ്പിലെ നൈറ്റ് ഷിഫ്റ്റ് ജീവനക്കാരനായി, ഭാവിയെക്കുറിച്ച് യാതൊരു ഉറപ്പുമില്ലാതെ നാട്ടിൽ വന്നിറങ്ങിയ കല്യാണം ഉറപ്പിച്ച ഷാഹിദ് അല്ല താനിപ്പോൾ.
സാമാന്യം ഭേദപ്പെട്ട ഒരു കമ്പനിയിലെ ‘എക്സിക്യൂട്ടീവ് ഓപ്പറേഷൻസ് ഓഫീസർ’ ആയി തലയുയർത്തി തന്നെയാണ് താനിപ്പോൾ നടന്നു പുറത്തേക്ക് വരുന്നത്!
എമിഗ്രേഷനും കസ്റ്റംസ് പരിശോധനകളും കഴിഞ്ഞ് രണ്ട് വലിയ പെട്ടികളുള്ള ട്രോളിയുമായി ടെർമിനലിന്റെ ഗ്ലാസ്സ് വാതിൽ കടന്ന് പുറത്തേക്കിറങ്ങിയതും, കേരളത്തിന്റെ ആ പരിചിതമായ ചൂടുകാറ്റ് അവന്റെ മുഖത്തേക്ക് ആഞ്ഞടിച്ചു.
പുറത്ത് അവനെ കാത്ത് ഉപ്പയും പെങ്ങൾ സഫയും നിൽപ്പുണ്ടായിരുന്നു.
വീട്ടിലേക്കുള്ള യാത്രയിലുടനീളം ഉപ്പയുടെയും സഫയുടെയും സംസാരം മുഴുവൻ കല്യാണത്തിന്റെ ഒരുക്കങ്ങളെക്കുറിച്ചായിരുന്നു. പക്ഷേ ഷാഹിദിന്റെ വിരലുകൾ പോക്കറ്റിലിരുന്ന ഫോണിലായിരുന്നു. താൻ നാട്ടിലെത്തിയ വിവരം അറിയിച്ചപ്പോൾ മുതൽ മഞ്ചേരിയിലെ മുറിയിലിരുന്ന് ജസ്ന അയക്കുന്ന മെസ്സേജുകൾ അവന്റെ ഉള്ളിൽ തരിപ്പുണ്ടാക്കിക്കൊണ്ടിരുന്നു.
അവൾക്ക് ക്ഷമ ഇല്ലാതെ അപ്പൊൾ തന്നെ കാണണം എന്ന് പറയുന്നു ഉണ്ടായിരുന്നെങ്കിലും, ഇപ്പൊൾ അതിനു സാധിക്കില്ല എന്ന് അവന് അറിയാമായിരുന്നു…
