പാപശൽഭം – 12 Likeഅടിപൊളി  

“നിന്നെപ്പോലെ തന്നെ വളരെ മിടുക്കനായ മലയാളി പയ്യൻ.

ഇരുപത്തിയേഴാമത്തെ വയസ്സിൽ നാട്ടിൽ പോയി ഇരുപത്തിയൊന്ന് വയസ്സുള്ള നല്ലൊരു നാട്ടിൻപുറത്തുകാരി പെൺകുട്ടിയെ കല്യാണം കഴിച്ച് മൂന്ന് മാസത്തിനുള്ളിൽ ഇതേ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുവന്നു.”

ഷാഹിദ് വളരെ ശ്രദ്ധയോടെ കേട്ടുനിന്നു. തന്റെ അതേ പ്രായവും അതേ സാഹചര്യവുമുള്ള ഒരാളുടെ കഥ!

“ആദ്യത്തെ രണ്ടുമൂന്ന് മാസം എല്ലാം ഒരു മുത്തശ്ശിക്കഥ പോലെ മനോഹരമായിരുന്നു,” രോഹിത് തുടർന്നു. “പക്ഷേ നാട്ടിലെ അവരുടെ കുടുംബത്തിൻ്റെ നിർബന്ധവും, ആദ്യത്തെ ആവേശത്തിലുള്ള അവരുടെ സ്വന്തം അശ്രദ്ധയും കാരണം കല്യാണം കഴിഞ്ഞ് ഉടൻ തന്നെ അവൾ ഗർഭിണിയായി.

ആ ഒരൊറ്റ അശ്രദ്ധ അവരുടെ രണ്ടുപേരുടെയും ജീവിതം തകർത്തു കളഞ്ഞു ഷാഹിദേ.”

ഷാഹിദിന്റെ പുരികങ്ങൾ ചുളിഞ്ഞു. ജസ്ന കഴിഞ്ഞ അടുത്ത് ഒരു ദിവസം തനിക്ക് അയച്ച ആ വാട്ട്സ്ആപ്പ് മെസ്സേജാണ് അവന്റെ മനസ്സിലേക്ക് അപ്പൊൾ പെട്ടെന്ന് ഓർമ വന്നത്! “എന്തുപറ്റി സർ അവർക്ക്?”

“നീ പ്രായോഗികമായി ഒന്ന് ചിന്തിച്ചു നോക്ക് ഷാഹിദേ. ഇത് കാനഡയാണ്, നമ്മുടെ കേരളമല്ല!” രോഹിത് ഷാഹിദിന്റെ നേരെ തിരിഞ്ഞുനിന്നു. “നാട്ടിൽ ഒരു പെണ്ണ് ഗർഭിണിയായാൽ അവളെയും കുഞ്ഞിനെയും നോക്കാൻ ഉമ്മയും അമ്മായിമാരും വലിയുമ്മയും ജോലിക്കാരുമൊക്കെയായി പത്താളുണ്ടാകും.

ഇവിടെയോ? നമ്മുടെ പുതിയ വെയർഹൗസ് പ്രൊജക്റ്റ് തുടങ്ങിക്കഴിഞ്ഞാൽ നീ രാവിലെ എട്ടുമണിക്ക് വീട്ടിൽ നിന്നിറങ്ങിയാൽ തിരികെ വരുന്നത് രാത്രി ഏഴുമണിക്കായിരിക്കും. ചിലപ്പോൾ സൈറ്റിൽ തന്നെ നിൽക്കേണ്ടിയും വരും.

നാട്ടിൽ നിന്നിറങ്ങുന്ന നിന്റെ ഭാര്യയ്ക്ക് കഷ്ടിച്ച് ഇരുപത്തി രണ്ട് ഇരുപത്തിമൂന്ന് വയസ്സല്ലേ ഉള്ളൂ. അവൾക്ക് ഇവിടുത്തെ ഡ്രൈവിംഗ് അറിയില്ലല്ലോ, ഇവിടുത്തെ ഭാഷയും രീതികളും പരിചയമില്ല, എല്ലാറ്റിനുമുപരി ഇവിടുത്തെ ആറുമാസം നീളുന്ന മഞ്ഞുകാലം

എന്താണെന്നുപോലും അറിയില്ല!

സന്ദീപിന്റെ ഭാര്യ മൈനസ് ഇരുപത് ഡിഗ്രി തണുപ്പത്ത് ഒൻപത് മാസം ഈ നാല് ചുമരുകൾക്കുള്ളിൽ ഒറ്റയ്ക്ക് ശർദ്ദിച്ചും കരഞ്ഞും കിടന്നു. പ്രസവം കഴിഞ്ഞപ്പോഴേക്കും ആ കുട്ടി കടുത്ത പോസ്റ്റ്പാർട്ടം ഡിപ്രഷനിലായി!”

രോഹിത്തിന്റെ ഓരോ വാക്കും കാനഡയിലെ പ്രവാസ ജീവിതത്തിന്റെ പച്ചയായ യാഥാർത്ഥ്യമായിരുന്നു. ഷാഹിദ് ഭയത്തോടെ അത് കേട്ടുനിന്നു.

“ഇനി സാമ്പത്തികവും ശാരീരികവുമായ കാര്യമോ?” രോഹിത് ശബ്ദം താഴ്ത്തി. “മിസ്സിസാഗയിൽ ഒരു കുഞ്ഞിനെ ഡേ-കെയറിൽ ആക്കാൻ മാസം ആയിരത്തി എണ്ണൂറ് മുതൽ രണ്ടായിരം ഡോളർ വരെയാണ് ചിലവ്!

ഗവൺമെന്റ് സബ്സിഡിയുള്ള ഡേ-കെയറുകളിൽ സീറ്റ് കിട്ടാൻ രണ്ടുവർഷം വെയിറ്റിംഗ് ലിസ്റ്റും! ഉറക്കമില്ലാത്ത രാത്രികൾ, എമർജൻസി റൂമിലെ മണിക്കൂറുകൾ നീളുന്ന ആശുപത്രി കാത്തിരിപ്പുകൾ, കുഞ്ഞിന്റെ ചിലവുകൾ…

സന്ദീപിന് ജോലിയിൽ ശ്രദ്ധിക്കാൻ പറ്റാതെയായി, അവന്റെ പെർഫോമൻസ് ഇടിഞ്ഞു. ഒരു വർഷത്തിനുള്ളിൽ അവർക്കിടയിലെ പ്രണയവും കിടപ്പറയിലെ സുഖവുമെല്ലാം പൂർണ്ണമായും മരിച്ചു. സ്വന്തം യൗവനമോ ദാമ്പത്യമോ ആസ്വദിച്ചു തുടങ്ങുന്നതിന് മുൻപ് ഇരുപത്തിരണ്ടാമത്തെ വയസ്സിൽ അവൾ തളർന്നുപോയ ഒരമ്മയായി മാറി.

കഴിഞ്ഞ വർഷം ഇതൊന്നും താങ്ങാൻ വയ്യാതെ അവൾ കുഞ്ഞിനെയും എടുത്ത് നാട്ടിലേക്ക് തിരികെപ്പോയി ഡിവോഴ്സിന് കേസ് കൊടുത്തു. സന്ദീപും തിരിച്ചു പോയി പിന്നെ എന്തായി എന്നറിയില്ല.”

ഷാഹിദിന്റെ ഉള്ളിലൂടെ ഒരു മിന്നൽ പാഞ്ഞു. താൻ ഇതുവരെ ചിന്തിക്കുക പോലും ചെയ്യാത്ത എത്ര വലിയൊരു അപകടത്തെക്കുറിച്ചാണ് രോഹിത് സർ തന്നെ ഓർമ്മിപ്പിക്കുന്നത്!

തന്റെ പൊന്നു… അവളുടെ ആ വെണ്ണക്കൽ ശരീരവും, തങ്ങൾ ഒരുമിച്ച് ആസ്വദിക്കാൻ പോകുന്ന ആ മാദകമായ രാത്രികളും, കാനഡയിലെ അവരുടെ സ്വതന്ത്രമായ ജീവിതവും…

ഉടൻ ഒരു കുഞ്ഞുണ്ടായാൽ അതെല്ലാം ഒറ്റയടിക്ക് ഇല്ലാതാകും

എന്ന് അവന് അപ്പൊൾ തന്നെ മനസ്സിലായി! മാത്രമല്ല, ഷെയറിലേക്ക് പണം മാറ്റി കയ്യിൽ ബാക്കി കിട്ടുന്ന രണ്ടായിരത്തി നാനൂറ് ഡോളർ വെച്ച് ഇവിടെയൊരു കുഞ്ഞിനെ വളർത്തുക എന്നത് ചിന്തിക്കാൻ പോലും കഴിയില്ല!

Updated: November 6, 2026 — 12:51 pm

Leave a Reply

Your email address will not be published. Required fields are marked *