പക്ഷേ നീ ടൊറന്റോയിലേക്ക് കൊണ്ടുവരാൻ പോകുന്നത് ചെറുപ്പക്കാരിയായ, സുന്ദരിയായ ഒരു പെണ്ണിനെയാണ്! നീ തന്നെ പറഞ്ഞില്ലേ അവൾ നാട്ടിൽ പർദ്ദയിട്ടു നടക്കുന്ന വലിയ നാണക്കാരിയാണെന്ന്?
അവൾ ഇങ്ങോട്ട് വരുന്നതിന് മുൻപ് അവളുടെ ആ നാട്ടിൻപുറത്തെ നാണവും സങ്കോചവുമൊക്കെ മാറ്റി എടുക്കാൻ പറ്റുമോ നോക്കൂ, മോഡേൺ വസ്ത്രങ്ങൾ ഒക്കെ ധരിക്കാനുള്ള ആത്മവിശ്വാസം നമ്മൾ വേണം അവർക്ക് ഉണ്ടാക്കിക്കൊടുകേണ്ടത്.”
ഷാഹിദ് അന്തംവിട്ട് രോഹിത്തിനെ നോക്കി. തന്റെ മനസ്സിലിരിക്കുന്ന അതേ ചിന്തകൾ രോഹിത് സർ എങ്ങനെ ഇത്ര കൃത്യമായി വായിച്ചെടുക്കുന്നു?!
“കല്യാണം കഴിഞ്ഞ് അവളെയും കൂട്ടി നേരെ കുമരകത്തേക്ക് പോകൂ. ബന്ധുക്കളാരുമില്ലാതെ, ആ പ്രൈവറ്റ്
പൂൾ വില്ലയിൽ നിങ്ങൾ രണ്ടുപേരും മാത്രം കുറച്ചു മോഡേൺ ഡ്രസ് ഒക്കെ ഇട്ടു ഒരു അടിപൊളി കപ്പിൾ ഫോട്ടോഷൂട്ട് എല്ലാം നടത്തിക്ക്.
അവനോട് എല്ലാം ഞാൻ പറഞ്ഞു അവനുള്ള മുഴുവൻ പണവും ഞാൻ കൊടുത്തിട്ടുണ്ട്, ഫോട്ടോകൾ മുഴുവൻ ഒരു പ്രൈവറ്റ് ഹാർഡ് ഡ്രൈവിലാക്കി നിന്റെ കയ്യിൽ മാത്രം തരാനും ഞാൻ പറഞ്ഞിട്ടുണ്ട്.
അവൾ മിസ്സിസാഗയിൽ വന്നിറങ്ങുമ്പോഴേക്കും ഒരു എക്സിക്യൂട്ടീവിന്റെ ഭാര്യയായി എങ്ങനെ സ്റ്റൈലിഷ് ആയി നടക്കാം എന്നുള്ള ഒരു ചെറിയ എക്സ്പീരിയൻസ് ആവുമല്ലോ!”
ഷാഹിദിന്റെ സിരകളിലൂടെ വല്ലാത്തൊരു ആവേശം ഇരച്ചുകയറി! കല്യാണം കഴിഞ്ഞ് മഞ്ചേരിയിലെ വീട്ടിൽ ബന്ധുക്കൾക്കിടയിൽ വീർപ്പുമുട്ടി കഴിയുന്നതിന് പകരം, കുമരകത്തെ പ്രൈവറ്റ് പൂൾ വില്ലയിൽ തന്റെ പൊന്നുവിൻറെ കൂടെ ഒരു പ്രൊഫഷണൽ ഫോട്ടോഗ്രാഫർക്ക് മുന്നിൽ പോസ് ചെയ്യിക്കുക!
താൻ മനസ്സിൽ ആഗ്രഹിച്ചതിനേക്കാൾ വലിയൊരു അവസരമാണ് രോഹിത് സർ തനിക്ക് ഒരുക്കിത്തന്നിരിക്കുന്നത്! പക്ഷേ മോഡേൺ ഡ്രസ്സില് ഒരു ഫോട്ടോഷൂട്ട് എല്ലാം പൊന്നു സമ്മതിക്കുമോ എന്ന് മാത്രം അവന് അപ്പോളും ഉറപ്പില്ലായിരുന്നു.
പിറ്റേന്ന് ഫ്ലൈറ്റ് പിടിക്കാൻ ഉള്ളത് കൊണ്ട് തന്നെ പെട്ടി ഒക്കെ ഒതുക്കി വെക്കാൻ ഉണ്ടായിരുന്നു ഷാഹിദിന്.. “അപ്പൊൾ ചേട്ടാ, എന്നാൽ ഞാൻ ഇറങ്ങാൻ നോക്കിയാലോ.”.
“ആ ഷാഹിദ് ഇറങ്ങാൻ നോക്കിക്കോളൂ… ഒരു മിനിറ്റ്” എന്നും പറഞ്ഞു തിരിഞ്ഞു ടേബിളിൻ്റെ അടിയിൽ നിന്ന് രോഹിത് മനോഹരമായി ഗിഫ്റ്റ് റാപ്പ് ചെയ്ത രണ്ട് വലിയ ബോക്സുകൾ എടുത്തു ഷാഹിദിന് കൊടുത്തു.
കുമരകത്തെ പ്രൈവറ്റ് പൂൾ വില്ലയുടെ വൗച്ചറും ഗൗതം മേനോന്റെ ഫോട്ടോഷൂട്ട് ബുക്കിംഗും കണ്ട് അമ്പരന്നുനിന്ന ഷാഹിദിനോട്, ആ രണ്ട് ബോക്സുകളിലേക്ക് നോക്കി അന്തം വിട്ടു നിന്നു..
“ഇതിലെ ഈ ചെറിയ ബോക്സ് നിനക്കുള്ളതാണ് ഷാഹിദേ. എന്റെ വകയായി നിനക്കുള്ള കല്യാണസമ്മാനം. ആ വലിയ ബോക്സ് നിന്റെ ഭാര്യയ്ക്കുള്ളതാണ്. സത്യം പറഞ്ഞാൽ അതിനുള്ളിൽ എന്തൊക്കെയാണെന്ന് എന്ന് എനിക്കു കൃത്യമായി അറിയില്ല,” രോഹിത് ഒരു ചെറിയ ചിരിയോടെ തുടർന്നു.
“ഞാൻ ഇപ്പോഴും ഒരു ബാച്ചിലർ ആയി നടക്കുന്നവനല്ലേ, പെണ്ണുങ്ങളുടെ ഡ്രസ്സിന്റെ കാര്യത്തിലൊന്നും എനിക്ക് വലിയ പിടിയില്ല. പെണ്ണുങ്ങളുടെ ഇഷ്ടങ്ങൾ പെണ്ണുങ്ങൾക്കല്ലേ അറിയൂ.
അതുകൊണ്ട് എന്റെയൊരു അടുത്ത സായിപ്പ് സുഹൃത്തിന്റെ ഭാര്യ നടത്തുന്ന ഡിസൈനർ ബൊട്ടീക്കിൽ വിളിച്ച്, എനിക്ക് ഏറ്റവും വേണ്ട പെട്ട ഒരു സുഹൃത്തിൻ്റെ കല്യാണമാണെന്നും, അവൻ്റെ ഭാര്യക്ക് കാനഡയിൽ എല്ലാം വരുമ്പോഴും ഇടാൻ പറ്റിയ ഏറ്റവും നല്ലൊരു വാർഡ്രോബ് കളക്ഷൻ തന്നെ പായ്ക്ക് ചെയ്ത് തരാനും ഞാൻ
പറഞ്ഞിരുന്നു. അവരത് നേരിട്ട് ഗിഫ്റ്റ് റാപ്പ് ചെയ്ത് ഇങ്ങോട്ട് കൊടുത്തയച്ചതാണ്.”
രോഹിത്തിന്റെ ആ വാക്കുകളിലെ മാന്യതയും കരുതലും ഷാഹിദിനെ വീണ്ടും അയാളിലേക്ക് അടുപ്പിച്ചു. എന്നാൽ തന്റെ ഐപാഡിലെ ഫോട്ടോകൾ വെച്ച് ജസ്നയുടെ കൃത്യമായ അളവുകളിൽ രോഹിത് തന്നെ നേരിട്ട് തിരഞ്ഞെടുത്ത് പായ്ക്ക് ചെയ്യിപ്പിച്ച വസ്ത്രങ്ങളാണ് ആ സീൽ ചെയ്ത പെട്ടിക്കുള്ളിലെന്ന സത്യം ഷാഹിദ് അറിഞ്ഞതേയില്ല.
