പാപശൽഭം – 12 1അടിപൊളി  

ഇവിടെ ഓഫീസിലെ കാര്യങ്ങളൊന്നും ഓർത്ത് നീ തലപുകയ്ക്കണ്ട, എല്ലാം നല്ല രീതിയിൽ പോവുന്നു ഉണ്ട്. എൻജോയ് യുവർ ടൈം ബഡ്ഡി!”

രോഹിത് കുമാറിന്റെ ആ ഗാംഭീര്യമുള്ള, എന്നാൽ ഒരു അടുത്ത സുഹൃത്തിന്റെ അധികാരവും കരുതലും തുളുമ്പുന്ന ശബ്ദം ഗ്രീൻ റൂമിൽ മുഴങ്ങിയപ്പോൾ ജസ്നയുടെ വിടർന്ന കണ്ണുകളിൽ വലിയൊരു ആശ്ചര്യവും ആദരവും വിരിഞ്ഞു.

“കണ്ടോ പൊന്നൂ… ഇതാണ് ഞാൻ പറഞ്ഞ എന്റെ രോഹിത് ഏട്ടൻ!” ഷാഹിദ് ആവേശത്തോടെ പറഞ്ഞു. “കോടികളുടെ ആസ്തിയുള്ള മനുഷ്യനാണ്, എന്നിട്ടും അതിൻ്റെ ഒന്നും ഒരു അഹങ്കാരവും ഇല്ലാതെ എന്നെ, സ്വന്തം ഒരു ബ്രദറിനെ അല്ലെങ്കിൽ കൂട്ടുകാരനെപ്പോലെ ഒക്കെയാണ് കാണുന്നത്!

നമ്മുടെ കല്യാണദിവസം തന്നെ ഓർത്തുവെച്ച് മെസ്സേജ് അയച്ചിരിക്കുന്നു. പുള്ളി ആ ബോണസും ലീവും തന്നില്ലായിരുന്നെങ്കിൽ നമ്മൾ ഇപ്പോഴും രണ്ട് രാജ്യത്തായി ഫോണിൽ കരഞ്ഞുകൊണ്ട് ഇരിക്കേണ്ടി വന്നേനെ!”

ജസ്ന ആ ഫോണിലേക്ക് നോക്കി നിറഞ്ഞ പുഞ്ചിരിയോടെ തലയാട്ടി. തന്റെ ഷാഹിയെ ഒരു ഉറ്റസുഹൃത്തിനെപ്പോലെ ചേർത്തുപിടിക്കുകയും, തങ്ങളുടെ കല്യാണം ഇത്ര വേഗം നടത്തിത്തരാൻ കാരണക്കാരനാവുകയും ചെയ്ത ആ മനുഷ്യനോട് അവളുടെ നിഷ്കളങ്കമായ മനസ്സിൽ വലിയൊരു മതിപ്പും കടപ്പാടും തോന്നി.

“സത്യമാ ഷാഹി… പുള്ളിയുടെ ആ സംസാരം കേൾക്കുമ്പോൾ തന്നെ അറിയാം എന്ത് നല്ല മനുഷ്യനാണെന്ന്. യാതൊരു ജാടയുമില്ലാതെ എന്ത് സ്നേഹത്തോടെയാ നിന്നോട് സംസാരിക്കുന്നത്!

നമുക്ക് വേണ്ടി ഇത്രയൊക്കെ ചെയ്ത ആ രോഹിത്തേട്ടനെ

എനിക്കും ഒന്ന് നേരിൽ കണ്ട് നന്ദി പറയണം ട്ടോ ഞാൻ കാനഡയിൽ വരുമ്പോൾ,” അവൾ നിഷ്കളങ്കമായി പറഞ്ഞു.

ഉടൻ തന്നെ ഷാഹിദ് അപ്പോൾ ഗ്രീൻ റൂമിൽ വെച്ച് തന്റെ ഫോണിൽ എടുത്ത അവരുടെ ഒരു സെൽഫി— വെള്ള ഗൗണിലും ഹിജാബിലും മാലാഖയെപ്പോലെ നിൽക്കുന്ന ജസ്നയുടെ തോളിൽ കൈയിട്ട് നിൽക്കുന്ന ഫോട്ടോ—”Thank you so much Rohith Etta!

Means the world to us!” എന്ന കുറിപ്പോടെ രോഹിത്തിന് തിരിച്ചയച്ചുകൊടുത്തു.

മിസ്സിസാഗയിലെ തന്റെ പെന്റ്ഹൗസിലിരുന്ന് ആ ഫോട്ടോ കണ്ട രോഹിത്തിന്റെ കണ്ണുകൾ ആ തൂവെള്ള ഹിജാബിനുള്ളിലെ ജസ്നയുടെ തുടുത്ത ചുണ്ടുകളിലേക്കും വിടർന്ന കണ്ണുകളിലേക്കും തുളച്ചുകയറുന്നത് അവരാരും അറിഞ്ഞില്ല.

രാത്രി പതിനൊന്നരയോടെയാണ് ഓഡിറ്റോറിയത്തിലെ ചടങ്ങുകളും ഷാഹിദിന്റെ വീട്ടിലെത്തിയ ശേഷമുള്ള കൈപിടിച്ചുകയറ്റലും പാലുകൊടുക്കലും ബന്ധുക്കളുടെ കുശലാന്വേഷണങ്ങളുമെല്ലാം അവസാനിച്ചത്.

ഒടുവിൽ, പെങ്ങൾ സഫയും അമ്മായിമാരും ചേർന്ന് ജസ്നയെ മുകളിലത്തെ നിലയിലുള്ള ഷാഹിദിന്റെ കിടപ്പുമുറിയിലേക്ക് കയറ്റിവിട്ടു. മുല്ലപ്പൂക്കളുടെയും റോസാപ്പൂക്കളുടെയും സുഗന്ധം നിറഞ്ഞ, മഞ്ഞ ഡിം ലൈറ്റുകൾ തെളിഞ്ഞുനിന്ന ആ എയർകണ്ടീഷൻഡ് മുറിയുടെ വാതിൽ പുറത്തുനിന്ന് അടഞ്ഞപ്പോൾ ജസ്നയുടെ ഹൃദയം തൊണ്ടയിൽ വന്നിടിക്കാൻ തുടങ്ങി.

പത്തുമിനിറ്റ് കഴിഞ്ഞ് താഴെയുള്ള കൂട്ടുകാരെയെല്ലാം യാത്രയാക്കി, വെള്ള സിൽക്ക് കുർത്തയും മുണ്ടുമണിഞ്ഞ് ഷാഹിദ് മുറിക്കുള്ളിലേക്ക് കയറിവന്നു.

വാതിൽ അകത്തുനിന്ന് ഭദ്രമായി കുറ്റിയിടുന്ന ആ ‘ക്ലിക്ക്’ ശബ്ദം കേട്ടതും, കട്ടിലിന്റെ അരികിൽ ആ കനത്ത വെള്ള വെഡ്ഡിംഗ് ഗൗണിലിരുന്ന ജസ്നയുടെ ശരീരത്തിലൂടെ ഒരു മിന്നൽ പാഞ്ഞു!

കഴിഞ്ഞ ദിവസം സ്വന്തം മുറിയിൽ വെച്ച് ഒരുപാട് കാലത്തിന് ശേഷം കാമുകനെ കണ്ട വികാരത്തളിച്ചയിൽ എന്തൊക്കെ ധൈര്യം കാണിച്ചിട്ടുണ്ടെങ്കിലും, ഇന്ന് ഭർത്താവിന്റെ വീട്ടിലെ

മണിയറയ്ക്കുള്ളിൽ ആദ്യമായി അവനൊപ്പം ഒറ്റയ്ക്കാകുന്ന ഒരു നാട്ടിൻപുറത്തുകാരി പെൺകുട്ടിയുടെ സകല നാണവും പരിഭ്രമവും അവർക്കുണ്ടായിരുന്നു.

ഷാഹിദ് നടന്ന് കട്ടിലിനരികിലേക്ക് വന്ന് അവളുടെ തൊട്ടടുത്തിരുന്നപ്പോൾ അവൾ മുഖം ഉയർത്താൻ പോലും കഴിയാതെ മടിയിലിരുന്ന മൈലാഞ്ചിയിട്ട കൈവിരലുകളിലേക്ക് നോക്കിയിരുന്നു.

“എന്താ എന്റെ പുതിയെണ്ണിൻ്റെ മിണ്ടാട്ടമൊക്കെ പോയോ? വ്യാഴാഴ്ച കണ്ടപ്പോൾ എന്തൊരു വീരവാദമായിരുന്നു… ‘മറ്റന്നാൾ രാത്രി ഞാൻ നിന്നെ ഉറക്കില്ല, കാണിച്ചുതരാം’ എന്നൊക്കെ പറഞ്ഞിട്ട് ഇപ്പൊ എന്റെ മുഖത്തുപോലും നോക്കുന്നില്ലേ?”

Updated: November 6, 2026 — 12:51 pm

Leave a Reply

Your email address will not be published. Required fields are marked *