“സർ… ഞാൻ ഇതേക്കുറിച്ച് ഇങ്ങനെയൊന്നും ചിന്തിച്ചിട്ടേയില്ലായിരുന്നു,” ഷാഹിദ് പരിഭ്രമത്തോടെ സ്വയം മറന്ന് തുറന്നുപറഞ്ഞു. “സത്യം പറഞ്ഞാൽ കഴിഞ്ഞ ആഴ്ച കൂടി പൊന്നു എന്നോട് ചാറ്റിൽ പറഞ്ഞതേയുള്ളൂ, അവളുടെ വലിയുമ്മ കുട്ടികൾ എല്ലാം പെട്ടന്ന് വേണം എന്ന് പറഞ്ഞു എന്ന്!
ഞാനാണെങ്കിൽ അപ്പോൾ അതൊന്നും ആലോചിക്കാതെ ‘ശരി നമുക്ക് നോക്കാം’ എന്ന് പറയുകയും ചെയ്തുപോയി!”
“അവർ പലതും പറയും ഷാഹിദേ! നാട്ടിലിരുന്ന് ഉപദേശിക്കാൻ എളുപ്പമാണ്. നിന്റെ ബന്ധുക്കൾ ഇവിടെ വന്ന് ഡേ കെയർ ഫീസ് അടക്കുകയോ രാത്രി മൂന്നുമണിക്ക് എഴുന്നേറ്റ് കുഞ്ഞിനെ നോക്കുകയോ ചെയ്യുമോ?
പിന്നെ കാനഡയിൽ ഒരിക്കലും ഒരാൾ ഒറ്റക്ക് ജോലി ചെയ്തു രണ്ടറ്റം കൂട്ടി മുട്ടിക്കല് പ്രാക്ടിക്കൽ ആയ കാര്യം അല്ല. രണ്ടു പേരും ഒരു പോലെ ജോലി ചെയ്താൽ മാത്രമേ ഇവിടെ ഒരു above average ലൈഫ് പ്രാക്ടിക്കൽ ആയി വരൂ.
നിൻ്റെ ശമ്പളം കഷ്ട്ടി ജീവിത ചിലവിനെ തികയു. എന്തെങ്കിലും savings വേണമെങ്കിൽ ഭാര്യ കൂടെ ജോലി ചെയ്യേണ്ടി വരും. ജോലി ചെയ്യാൻ ഇഷ്ടം അല്ലെങ്കിൽ പോലും, അവളെ അതിനു ക്രമേണ മാനസികമായി തയ്യാറാക്കി എടുക്കണം.
” രോഹിത് ചെറിയൊരു ശാസനയുടെ സ്വരത്തിൽ, എന്നാൽ ഷാഹിദിന്റെ നന്മ മാത്രം ആഗ്രഹിക്കുന്ന ഒരു കൂടപ്പിറപ്പിനെപ്പോലെ പറഞ്ഞു..
“ഞാൻ പറയുന്നത് നീ കേൾക്ക്. അടുത്ത നാല്-അഞ്ച് വർഷത്തേക്ക്—നിൻ്റെ കരിയർ എല്ലാം നല്ല രീതിയിൽ
ഒന്നു സെറ്റ് ആയി വരുന്ന വരെ നീ കുഞ്ഞുങ്ങളെ കുറിച്ച് ഒന്നും ചിന്തിക്കേണ്ട!
നിന്റെ ഭാര്യ ഇങ്ങോട്ട് വരട്ടെ, അവൾ ആദ്യം ഇവിടുത്തെ ജീവിതം പഠിക്കട്ടെ, ഡ്രൈവിംഗ് പഠിച്ചു ലൈസൻസ് എടുക്കട്ടെ, ഒരു ജോലിയും നേടട്ടെ എന്നിട്ട് രണ്ടു പേരും കൂടെ യൗവനം ആസ്വദിക്ക് കുറച്ചു കൂടെ.
നല്ല രീതിയിൽ നിന്റെ ഇഷ്ടത്തിന് കൂടെ കറങ്ങിനടന്ന് കാനഡ എല്ലാം മുഴുവനായി കണ്ട് ആസ്വദിക്ക്. അല്ലാതെ അവളെ ഇരുപത്തിരണ്ടാമത്തെ വയസ്സിൽ പ്രസവിച്ച് തളർന്ന ഒരു വീട്ടമ്മയാക്കാതെ, നിന്റെ ഗേൾഫ്രണ്ടിനെപ്പോലെ കൊണ്ടുനടക്ക്. അതാണ് ജീവിതം കളർ ആക്കുന്നത്.”
ജസ്നയെ നല്ല മോഡേൺ വസ്ത്രങ്ങളൊക്കെ ധരിപ്പിച്ച് ഒരു മോഡലിനെപ്പോലെ കാനഡയിലൂടെ കൊണ്ടുനടക്കണമെന്ന ഷാഹിദിന്റെ സ്വന്തം ഫാന്റസിയെയാണ് രോഹിത്തിന്റെ ആ വാക്കുകൾ കൃത്യമായി തൊട്ടുണർത്തിയത്!
“സർ പറഞ്ഞത് നൂറുശതമാനം ശരിയാണ്! കുറഞ്ഞത് ഒരു നാല് വർഷമെങ്കിലും കാത്തിരിക്കണമെന്ന് ഞാൻ ഉറപ്പു വരുത്തും, അല്ലെങ്കിൽ പെട്ട് പോയത് തന്നെ..
സർ പറഞ്ഞില്ലായിരുന്നെങ്കിൽ ഞാൻ ഇതൊന്നും ചിന്തിക്കുക പോലും ഇല്ലായിരുന്നു.. ,” ഷാഹിദ് ആവേശത്തോടെ പറഞ്ഞപ്പോൾ സർ എന്ന് തന്നെ ആണ് രോഹിതിനെ അഭിസംബോധനം ചെയ്തത് എങ്കിലും, രോഹിത് അത് കാര്യമാക്കിയില്ല.
“ഇവിടെ വരുമ്പോൾ അവൾക്ക് വല്ല ബർത്ത് കൺട്രോൾ പിൽസും (Birth control pills) വാങ്ങി കൊടുത്താൽ മതി, അല്ലെ ചേട്ടാ?”
“അബദ്ധം പറയല്ലേ ഷാഹിദ്!” രോഹിത് പെട്ടെന്ന് കൈ ഉയർത്തി അവനെ വിലക്കി.
“ഒരിക്കലും ഒരു പെണ്ണിനെക്കൊണ്ട് ഹോർമോൺ ഗുളികകൾ കഴിപ്പിക്കരുത് ഷാഹിദേ,” രോഹിത് വളരെ ആധികാരികമായി പറഞ്ഞു. “എന്റെ പരിചയത്തിലുള്ള ഒരു ഗൈനക്കോളജിസ്റ്റ് പറഞ്ഞിട്ടുണ്ട്, ഈ കോൺട്രാസെപ്റ്റീവ് പിൽസ് പെണ്ണുങ്ങളുടെ ശരീരത്തിലെ
ഈസ്ട്രജൻ ഹോർമോണുകളെ ആകെ തകിടം മറിക്കുമെന്ന്.
ആറുമാസം തുടർച്ചയായി കഴിച്ചാൽ അവളുടെ ശരീരത്തിന്റെ ഷേപ്പ് മാറി വല്ലാതെ വണ്ണം വെക്കും, മുഖത്ത് കുരുക്കളും പാടുകളും വരും, എപ്പോഴും ദേഷ്യവും മൂഡ് സ്വിങ്സും ആയിരിക്കും.
എല്ലാറ്റിനുമുപരി, അത് അവരുടെ ഉള്ളിലെ ലൈംഗിക താല്പര്യങ്ങളെ പോലും വലിയ രീതിയിൽ ബാധിക്കാനും അത് മതി.
“അയ്യോ, എന്നാൽ അത് തീരെ വേണ്ട സർ!” ജസ്നയുടെ ഇപ്പോഴത്തെ ആ വന്യമായ കാമവും കടഞ്ഞെടുത്ത ശരീരവടിവുകളും നഷ്ടപ്പെടുന്നത് ഷാഹിദിന് ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നു!
“പിന്നെ ഈ കോപ്പർ-ടി പോലുള്ള സാധനങ്ങൾ വെച്ചാൽ ഇൻഫെക്ഷനും ബ്ലീഡിംഗുമൊക്കെയായി വേറെ നൂറു പ്രശ്നങ്ങളാണ്,” രോഹിത് ഷാഹിദിന്റെ തോളിൽ മുറുകെ പിടിച്ചു.
