പാപശൽഭം – 12 Likeഅടിപൊളി  

രോഹിത് ആ രണ്ട് ഫോൺ കോളുകളിൽ തീർത്തു!

ഫോൺ മേശപ്പുറത്തുവെച്ച ശേഷം രോഹിത് ഷാഹിദിനെ നോക്കി. “ഇങ്ങോട്ട് നോക്ക് ഷാഹിദേ. പുതിയൊരു ഉത്തരവാദിത്തത്തിലേക്ക് കയറുമ്പോൾ ആർക്കും ഇങ്ങനെ ചെറിയ തെറ്റുകൾ എല്ലാം പറ്റും.

ഞാൻ ആദ്യമായി ഈ കമ്പനി തുടങ്ങിയ കാലത്ത് ഇതിനേക്കാൾ വലിയ അബദ്ധങ്ങൾ എനിക്ക് പറ്റിയിട്ടുണ്ട്. ഈ ക്യാബിന് പുറത്ത് എന്റെ ശത്രുക്കൾക്ക് ഞാൻ വിട്ടുവീഴ്ചയില്ലാത്ത ഒരു ബിസിനസ്സുകാരനായിരിക്കാം.

പക്ഷേ ഒരാളെ എന്റെ സ്വന്തമാണെന്ന് ഞാൻ കരുതിക്കഴിഞ്ഞാൽ, എന്ത് വിലകൊടുത്തും ഞാൻ അവനെ സംരക്ഷിക്കും. നീ എന്റെ കൂടെയുള്ളപ്പോൾ നിന്റെ തെറ്റുകൾ തിരുത്തേണ്ടത് എന്റെ കൂടെ ഉത്തരവാദിത്തമാണ്.

അതിനു നീ ഇങ്ങനെ പേടിക്കേണ്ട കാര്യമില്ല മനസ്സിലായോ?”

ഷാഹിദിന്റെ ഉള്ളിൽ നിന്ന് വലിയൊരു തേങ്ങൽ പുറത്തുവരാൻ തുടങ്ങി. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. “താങ്ക്യൂ സർ… ഞാൻ

എന്റെ ജീവിതത്തിൽ ഇത് മറക്കില്ല.”

“മതി മതി, കൊച്ചുകുട്ടികളെപ്പോലെ കണ്ണ് നിറയ്ക്കാതെ പോയി ആ പുതുക്കിയ ഇൻവോയ്സ് പേപ്പേഴ്സ് പ്രിന്റ് എടുക്ക്. ഞാൻ തന്നെ സൈൻ ചെയ്ത് ബ്രോക്കർക്ക് അയക്കാം.

നമുക്ക് ഇന്നിത് തീർത്തിട്ട് ഒരുമിച്ച് ഇറങ്ങാം,” രോഹിത് ചിരിച്ചുകൊണ്ട് തന്റെ ഷർട്ടിന്റെ കൈകൾ മടക്കിവെച്ച് കസേരയിലേക്കിരുന്നു.

അന്ന് രാത്രി ഏഴര വരെ ഇരുവരും ഒരുമിച്ചിരുന്ന് ആ പേപ്പറുകൾ മുഴുവൻ ശരിയാക്കി അയച്ചു. പോകുന്നതിന് മുൻപ് രോഹിത് തന്നെ ഓഫീസിനടുത്തുള്ള ലെബനീസ് റെസ്റ്റോറന്റിൽ നിന്ന് ചൂടുള്ള ഷവർമ്മയും ഗ്രിൽഡ് ചിക്കനും വരുത്തിച്ചു.

സ്വന്തം ക്യാബിനിലെ സോഫയിലിരുന്ന്, കോടീശ്വരനായ തന്റെ ബോസ് ഒരു വലിയേട്ടനെപ്പോലെ തനിക്കൊപ്പം ഭക്ഷണം പങ്കിട്ടുകഴിക്കുന്നത് കണ്ടപ്പോൾ ഷാഹിദിന്റെ ഉള്ളിൽ രോഹിത്തിനോട് തോന്നിയത് വെറുമൊരു ബഹുമാനമായിരുന്നില്ല—മറിച്ച് ഏതറ്റം വരെ പോവേണ്ടി വന്നാലും അദ്ദേഹത്തിന് വേണ്ടി എന്തും ചെയ്തു കൊടുക്കാൻ തോന്നുന്ന തരത്തിലുള്ള അന്ധമായൊരു ഭക്തിയായിരുന്നു.

എന്നാൽ പകൽ സമയങ്ങളിൽ ഓഫീസിൽ വെച്ച് ഷാഹിദിന്റെ ഈ അന്ധമായ ആരാധനയും വിശ്വാസവും രോഹിത് നേടിയെടുക്കുമ്പോൾ, രാത്രികളിൽ മിസ്സിസാഗയിലെ തന്റെ ആഡംബര പെന്റ്ഹൗസിലിരുന്ന് തികച്ചും വിപരീതമായ, നിഗൂഢമായ മറ്റൊരു രഹസ്യലോകം രോഹിത് ആസ്വദിക്കുന്നുണ്ടായിരുന്നു.

തന്റെ പേഴ്സണൽ ഐപാഡിൽ ലിങ്ക് ചെയ്തിട്ടിരുന്ന ഷാഹിദിന്റെ വാട്ട്സ്ആപ്പ്!

ഷാഹിദും ജസ്നയും തമ്മിലുള്ള പ്രധാന സംസാരങ്ങളെല്ലാം വാട്ട്സ്ആപ്പ് വീഡിയോ കോളുകളിലൂടെയായിരുന്നെങ്കിലും, പകൽ സമയങ്ങളിലും കോളിന് മുൻപും ശേഷവും അവർ കൈമാറുന്ന മെസ്സേജുകളും വോയ്സ് നോട്ടുകളും ഫോട്ടോകളും രോഹിത്തിന്റെ കൺമുന്നിലൂടെയാണ് കടന്നുപോയിരുന്നത്.

കല്യാണത്തിന് ഇനി ആഴ്ചകൾ മാത്രം ബാക്കിയുള്ളതുകൊണ്ട് ജസ്ന അയക്കുന്ന ഓരോ സന്ദേശത്തിലും അവളുടെ അക്ഷമയും പ്രണയവും കാമവും നിറഞ്ഞുതുളുമ്പിയിരുന്നു.

അന്ന് രാത്രി പത്തര കഴിഞ്ഞിരുന്നു.

മിസ്സിസാഗ നഗരത്തിന്റെ മുകളിലൂടെ ആകാശത്തേക്ക് ഉയർന്നുനിൽക്കുന്ന തന്റെ ആഡംബര പെന്റ്ഹൗസിന്റെ ഡിം ലൈറ്റുകളിൽ രോഹിത് ഒറ്റയ്ക്ക് ഇരുന്നു.

ഒരു കയ്യിൽ സിംഗിൾ മാൾട്ട് വിസ്കിയുടെ ഗ്ലാസ്, മറ്റേ കയ്യിൽ ഐപാഡിൽ സ്ക്രോൾ ചെയ്തു കൊണ്ട് ഇരുന്നു.

വലിയ ഗ്ലാസ്സ് ജനൽക്കപ്പുറത്ത് നഗരത്തിന്റെ വിളക്കുകൾ മങ്ങിയ താരാപഥം പോലെ തിളങ്ങി. എന്നാൽ അയാളുടെ കണ്ണുകൾ ഐപാഡ് സ്ക്രീനിൽ മാത്രം തറഞ്ഞുനിൽക്കുകയായിരുന്നു.

ഷാഹിദിന്റെ വാട്ട്സ്ആപ്പ് തത്സമയം തുറന്നുകിടക്കുകയായിരുന്നു. നാട്ടിൽ അപ്പോൾ രാവിലെ എട്ടുമണി കഴിഞ്ഞിരുന്നു.

ഉമ്മയും വീട്ടുകാരും അടുക്കളയിൽ തിരക്കിലായ തക്കം നോക്കി മുറിയുടെ വാതിൽ കുറ്റിയിട്ട് ജസ്ന അയക്കുന്ന മെസ്സേജുകൾ ഒന്നൊന്നായി സ്ക്രീനിൽ തെളിഞ്ഞുകൊണ്ടിരുന്നു.

ആദ്യം വന്നത് ഒരു ഫോട്ടോയായിരുന്നു—മഞ്ചേരിയിലെ അവളുടെ മുറിയിൽ നിന്ന് അയച്ചതാണ്. കുളിക്കാൻ കയറുന്നതിന് തൊട്ടുമുൻപ് എടുത്ത ഒരു മിറർ സെൽഫി. നനഞ്ഞ ഇളം റോസ് നിറത്തിലുള്ള ചുമന്ന പുള്ളികൾ ഉള്ള കോട്ടൺ നൈറ്റി അവളുടെ ദേഹത്ത് ഒട്ടിപ്പിടിച്ചിരുന്നു.

Updated: November 6, 2026 — 12:51 pm

Leave a Reply

Your email address will not be published. Required fields are marked *