പാപശൽഭം – 12 Likeഅടിപൊളി  

ഷാഹിദ് അവളുടെ താടിയിൽ വിരൽകൊണ്ട് തൊട്ടുയർത്തി കുസൃതിയോടെ ചോദിച്ചു.

ജസ്നയുടെ കവിളുകൾ കടുംചുവപ്പായി മാറി. അവൾ നാണത്തോടെ ചിരിച്ചുകൊണ്ട് അവന്റെ നെഞ്ചിലേക്ക് മുഖം ഒളിപ്പിച്ചു. “പോ അവിടുന്ന്… അപ്പോഴത്തെ ഒരാാവേശത്തിന് പറഞ്ഞതല്ലേ.

ഇപ്പൊ എന്റെ കൈയും കാലും വിറച്ചിട്ട് വയ്യ ഷാഹി… സത്യമായിട്ടും നമ്മുടെ കല്യാണം കഴിഞ്ഞല്ലേ ഡാ? എൻ്റെ ചെക്കനിപ്പോൾ എന്റെ സ്വന്തം ഭർത്താവാണെന്ന് ആലോചിക്കുമ്പോൾ എനിക്കിപ്പോഴും സ്വപ്നം കാണുന്ന പോലെയാ തോന്നുന്നത്!”

ഷാഹിദ് അവളെ ഇരുകൈകൾ കൊണ്ടും ചേർത്തുപിടിച്ച് അവളുടെ തലയിലെ വെള്ള പട്ടുഹിജാബിന്റെ പിന്നുകൾ ഓരോന്നായി സാവധാനം ഊരിമാറ്റി. അത് താഴെ വീണതും അവളുടെ ഇടതൂർന്ന കറുത്ത മുടിയിഴകൾ അവന്റെ കൈകളിലേക്ക് അഴിഞ്ഞുവീണു.

തുടർന്ന് ഒരുപാട് നേരം ഇരുവരും കെട്ടിപ്പിടിച്ചിരുന്ന് തങ്ങളുടെ കഴിഞ്ഞ ആറുമാസത്തെ കാത്തിരിപ്പിനെക്കുറിച്ചും കാനഡയിലെ ഭാവിയെക്കുറിച്ചും സംസാരിച്ചു.

“പൊന്നൂ, ഇനി മൂന്ന് മാസം കഴിഞ്ഞ് നീ മിസ്സിസാഗയിലെ നമ്മുടെ ആ ഇരുപത്തിയഞ്ചാം നിലയിലെ ഫ്ലാറ്റിലേക്ക് വന്നിറങ്ങുന്നത് ഞാൻ ഇപ്പോഴേ മനസ്സിൽ കാണുന്നുണ്ട്,” ഷാഹിദ് അവളുടെ കഴുത്തിലെ കനത്ത ആഭരണങ്ങൾ ഓരോന്നായി അഴിച്ചുമാറ്റാൻ സഹായിച്ചുകൊണ്ട് പറഞ്ഞു.

“നമ്മുടെ ആ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നാൽ മിസ്സിസാഗ

നഗരം മുഴുവൻ കാണാം പൊന്നു. നമുക്ക് അവിടെ രാജാവിനെയും റാണിയെയും പോലെ ജീവിക്കണം.”

അവന്റെ കൈകൾ തന്റെ കഴുത്തിലൂടെയും തോളിലൂടെയും അഴിച്ചുമാറ്റുന്ന ആഭരണങ്ങൾക്കൊപ്പം സഞ്ചരിക്കുമ്പോൾ ജസ്നയുടെ ശ്വാസം ചൂടുപിടിച്ചു തുടങ്ങിയിരുന്നു. അവന്റെ നെഞ്ചിലേക്ക് ചാരിയിരുന്ന്, അവന്റെ കുർത്തയുടെ ബട്ടണുകളിൽ വിരലോടിച്ചുകൊണ്ട് അവൾ പതിയെ ചോദിച്ചു:

“ഷാഹി… അവിടെ ഫ്ലാറ്റിൽ നീ രാവിലെ ജോലിക്ക് പോയിക്കഴിഞ്ഞാൽ ഞാൻ ഒറ്റയ്ക്കാവില്ലേ ഡാ? അന്ന് ഞാൻ ചാറ്റിൽ പറഞ്ഞില്ലേ… നമുക്ക് വേഗം തന്നെ ഒരു കുഞ്ഞുവാവയെ വേണ്ടേ?

ഇപ്പൊൾ തന്നെ നോക്കിയാൽ പ്രസവം കഴിഞ്ഞു കാനഡയില് പോവുന്നതാവും നല്ലത്..” അവൾ നാണത്തോടെ പറഞ്ഞ്.

ഒരു നിമിഷം ഷാഹിദിന്റെ ഉള്ളിലേക്ക് മിസ്സിസാഗയിലെ ബാൽക്കണിയിൽ വെച്ച് രോഹിത് പറഞ്ഞ സന്ദീപ് മേനോന്റെ കഥയും ആ കർശനമായ താക്കീതും ഓടിയെത്തി!

പക്ഷേ ഈ ആദ്യരാത്രിയിൽ ഒരു എതിർപ്പ് പറഞ്ഞു അവളെ വിഷമിപ്പിക്കാൻ ഷാഹിദ് ആഗ്രഹിച്ചില്ല. രോഹിതേട്ടൻ പറഞ്ഞതൊന്നും അവൻ അവളോട് വെളിപ്പെടുത്തിയതേയില്ല.

പകരം, അവൻ വളരെ പ്രണയത്തോടെ അവളുടെ കവിളിൽ തലോടി, അവളുടെ ചുണ്ടുകളിൽ മൃദുവായി ചുംബിച്ചുകൊണ്ട് പറഞ്ഞു: “പൊന്നു… നീ ആദ്യം കാനഡയിലേക്ക് വാ.

മാര്യേജ് സർട്ടിഫിക്കറ്റ് കിട്ടി കഴിഞ്ഞാൽ ഞാൻ എത്രയും വേഗം അതിൻ്റെ പ്രോസസ് തുടങ്ങും. രോഹിതേട്ടൻ ഹെൽപ് ചെയ്യാതിരിക്കില്ല. ഇത്രയും കാലം നമ്മൾ രണ്ടാളും രണ്ട് രാജ്യത്തായി കഷ്ടപ്പെട്ടതല്ലേ?

പൊന്നു, ഉടനെ ഒരു കുഞ്ഞുണ്ടായാൽ പിന്നെ എനിക്ക് നിന്നെ ഒന്ന് പുറത്തുകൊണ്ടു പോകാനോ നമുക്ക് ഒരുമിച്ച് കറങ്ങിനടക്കാനോ സമയം കിട്ടുമോ? നല്ല പോലെ ഒരു ടൂർ പോവാൻ പോലും പറ്റില്ലല്ലോ..

ഇനി കുറച്ചുകാലം നമ്മുടെ മാത്രം ആയിരിക്കണം.. എൻ്റെ പൊന്നുവിനെ

എനിക്ക് നമ്മൾ പ്രേമിച്ചപ്പോൾ ഉള്ള പോലെ എന്റെ ഗേൾഫ്രണ്ടിനെപ്പോലെ കൂടെ കൊണ്ടുനടക്കണം, നമുക്ക് കാനഡ മുഴുവൻ കറങ്ങണം, നമ്മുടെ ജീവിതം ശരിക്കും ആസ്വദിക്കണം.

എന്നിട്ട് അവിടുത്തെ കാര്യങ്ങളൊക്കെ ഒന്ന് സെറ്റായിക്കഴിഞ്ഞ് നമുക്ക് സാവധാനം കുഞ്ഞിന്റെ കാര്യമൊക്കെ പ്ലാൻ ചെയ്യാം. അതല്ലേ പൊന്നു അതിൻ്റെ ഭംഗി, എൻ്റെ പൊന്നുചേ?”

തന്റെ പുരുഷൻ തന്നെ ഇത്രയധികം പ്രണയിക്കുന്നതുകൊണ്ടും, തന്നോടൊപ്പം തനിച്ചുള്ള സമയം ആസ്വദിക്കാൻ കൊതിക്കുന്നതുകൊണ്ടുമാണ് അങ്ങനെ പറയുന്നതെന്ന് കേട്ടപ്പോൾ ജസ്നയുടെ മനസ്സ് നിറഞ്ഞുപോയി.

ഇത്രയും നാളത്തെ വിരഹത്തിന് ശേഷം അവന്റെ കൈകളിൽ ഇങ്ങനെ അമർന്നിരിക്കുമ്പോൾ കുഞ്ഞിനെക്കുറിച്ചോ ഭാവിയെക്കുറിച്ചോ പിന്നെ യാതൊരുവിധ ആശങ്കകളും അവൾക്ക് തോന്നിയില്ല. അവൻ പറയുന്നതെന്തും കണ്ണുംപൂട്ടി അനുസരിക്കാൻ അവളുടെ മനസ്സ് പാകപ്പെട്ടുകഴിഞ്ഞിരുന്നു.

Updated: November 6, 2026 — 12:51 pm

Leave a Reply

Your email address will not be published. Required fields are marked *