” ഉണ്ട് !!! അബ്ദുക്ക ഭയങ്കര കല്യാണമാണ് നടത്തുന്നത് എന്ന് അമ്മച്ചി പറയുന്നത് കേട്ടു”! ഇതും പറഞ്ഞ് റോസി ചിരിച്ചു കൂടെ ഹസീനയും,
“ശരിയാണ് !! പക്ഷേ ആരൊക്കെ വിളിച്ചിട്ടുണ്ട് എന്ന് എനിക്കറിയില്ല, അച്ചു പറയുന്നത് കേട്ടത്താ മൂന്ന് കല്യാണത്തിന് കൊടുക്കേണ്ട സാധനങ്ങൾ എല്ലാം ഇങ്ങോട്ടേക്ക് മാത്രം കൊണ്ടുവന്നിട്ടുണ്ട് എന്ന്, !”
മനു അവളെ സപ്പോർട്ട് ചെയ്തു കൊണ്ട് പറഞ്ഞുകൊണ്ട് തുടർന്നു,
” അവരെല്ലാം എവിടെ പോയി,?! ” “അച്ചുക്കാൻ്റെ വീട് വരെ പോയിട്ട് വരാം എന്ന് പറഞ്ഞു” ഹസീന പറഞ്ഞു, പെട്ടെന്ന് മനുവിന്റെ മുഖത്ത് ഒരു ഇഷ്ടക്കേട് നിഴലിച്ചു, അതു മനസ്സിലാക്കിയ രണ്ടുപേരും ചിരിച്ചു,
” ഞങ്ങൾ പറഞ്ഞു തോറ്റതാണ്, പിന്നെ എപ്പോഴും ഇല്ലാത്തതുകൊണ്ട് ഓവർ ആക്കാറില്ല, ഇന്നലെ വന്നു കയറിയത് ഞാൻ അറിഞ്ഞത് കൂടിയുമില്ല,” ഹസീന പതുക്കെ പറഞ്ഞു,
“മനുക്കാ നിങ്ങൾക്കൊന്നു പറഞ്ഞു കൊടുത്തു കൂടെ,?!”
” എൻറെ പൊന്നു ഹസീന ഞാൻ പറഞ്ഞിട്ട് നന്നാവണമെങ്കിൽ ഇവർക്കെന്നെ നന്നാവായിരുന്നു, 10, 33 വർഷമായി ഒരുമിച്ച്, നിങ്ങളൊക്കെ അല്ലേ പുതിയത് വന്നത് , നിങ്ങൾ ഒന്നു പറഞ്ഞു നോക്കൂ,’ ഇന്നലെ ശ്രീദേവി ചേച്ചി ജിത്തിനെ പറഞ്ഞു മനസ്സിലാക്കാൻ പറഞ്ഞു കുറെ എന്നെ ഉപദേശിച്ചു, എനിക്ക്
വയ്യ ഞാൻ ഒരുപാട് പറഞ്ഞതാ,” മനു ഒരു ഇഷ്ടക്കേട് മുഖത്ത് വരുത്തിക്കൊണ്ട് അവരോട് പറഞ്ഞു.
ഒരു അരികിൽ ഇട്ട മേശയുടെ അടുത്ത് നിന്നാണ് സംസാരിക്കുന്നത്, അതിലെ അവൻറെ പുറകിലൂടെ കടന്നുപോയ നൂറയെ മനു കണ്ടില്ല, ഫോണിൽ മെസ്സേജിന്റെ ശബ്ദം കേട്ട് അത് മനു എടുത്തു നോക്കി, നൂറയുടെ മെസ്സേജ് ആണ്,കോഴിയുടെ ഒരു ഇമോജി ഇട്ടിരിക്കുന്നു, സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ മനുചുറ്റിലും ഒന്ന് നോക്കി, അപ്പുറത്തുള്ള
റൂമിൽ ഡോറിന്റെ സൈഡിൽ നിന്നും രണ്ട് കണ്ണുകൾ അവനെ നോക്കുന്നുണ്ട്, ആ കണ്ണിലെ പിടച്ചിൽ ഇന്ന് രാവിലെയും കണ്ടതാണ്,
” നൂറ “!!! അവൻറെ മനസ്സ് മന്ത്രിച്ചു, ഇവൾക്ക് പൊസസീവ്നെസ്സ് എല്ലാം ഉണ്ടോ റബ്ബേ, മനു തിരിച്ച് മെസ്സേജ് അയച്ചു “പെങ്ങന്മാർ ഓൺലി”, അതു കണ്ടപ്പോൾ അവളുടെ കണ്ണിലും ഒരു പ്രകാശവും അതോടൊപ്പം ഒരു ഹഗ് ചെയ്യുന്ന ഇമോജിയും തിരികെ വന്നു, അവരെ സംസാരിക്കുന്നത് ഞാൻ
ശ്രദ്ധിക്കുന്നില്ല എന്ന് കണ്ട റോസി മനുവിന്റെ കയ്യിൽ തോണ്ടി,
” മനു ചേട്ടായി ….. ചേട്ടായി ഒരു കാര്യം ചെയ്യണം, ഇന്നലെ കള്ളുകുടിച്ചത് ചേട്ടായി കൊണ്ടു കൊടുത്തത് ആണെന്നാണ് പറഞ്ഞത്, ഇടക്ക് എപ്പോഴെങ്കിലും കുടിക്കുന്നത് കൊണ്ട് കുഴപ്പമില്ല, പണ്ടൊക്കെ എപ്പോഴെങ്കിലും മാത്രമേ കുടിക്കാറുണ്ടായിരുന്നു, ഇപ്പോൾ മാസത്തിൽ രണ്ടുമൂന്നു പ്രാവശ്യം എനിക്ക്
സ്മെല്ല് കിട്ടാറുണ്ട്, പക്ഷേ ഓവർ
ഇല്ല കേട്ടോ, എന്നാലും ചേട്ടായി എനിക്കൊരു പേടിയാണ് , ചേട്ടായി ഒന്ന് പറയണേ, !!! ”
മനു അവളുടെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു ,
” സാരമില്ലടി ഞാൻ പറഞ്ഞോളാം ‘പിന്നെ ഇവർക്കെല്ലാം ഉള്ള ചോക്ലേറ്റ് വീട്ടിലുണ്ട് ഞാൻ അവന്മാരെ കൊടുത്തു വിടാം കേട്ടോ,'” റോസിയുടെ കയ്യിലുള്ള കുഞ്ഞിൻറെ കവിളിൽ പിടിച്ച് ഒന്ന് ഞെക്കി വിട്ടതിനു ശേഷം മനുപറഞ്ഞു
” കുറച്ചു കാര്യങ്ങളും കൂടെ ഉണ്ട് ,എല്ലാം ഒന്ന് പോയി നോക്കട്ടെ, എന്നിട്ട് കുളിച്ച് റെഡിയാക്കണം, സമയമില്ലാതെതിനാൽ ആണ് ട്ടോ, നമുക്ക് കാണാം “എന്നും പറഞ്ഞ് പോകാൻ ഒരുങ്ങി,
” ആ മനുക്ക പൊയ്ക്കോ നമുക്ക് കാണാലോ,” ഹസീന അവനെ നോക്കി ചിരിച്ചു, അവൻ ഹസീനയെയും റോസിയെയും കുട്ടികളെയും നോക്കി പുഞ്ചിരിച്ചുകൊണ്ട് കൈവീശി കാണിച്ചു നടന്നു പോയി, പോകുന്നതിന്റെ ഇടക്ക് മനു നൂറ ഉണ്ടായിരുന്ന ആ റൂമിലേക്ക് ഒന്ന് നോക്കി, അവൾ അവിടെ ഇല്ലായിരുന്നു.
മനു പുറത്തേക്കിറങ്ങിയതും അമ്മോൻ അങ്ങോട്ട് കയറി വന്നു,
” എടാ അച്ചു എവിടെടാ, പന്തലിൽ കൈ കഴുകുന്ന ഇടത്ത് ചളി കൂടിയിട്ട് നാശമായെന്ന് , അവനോട് അത് അവിടുന്ന് മാറ്റണോ അല്ലെങ്കിൽ ബേബി മെറ്റൽ കൊണ്ടിടണമോ എന്ന് ഒന്ന് ചോദിക്കാമോ ?
