ബിഗ് ടിക്കറ്റ് – 3 1അടിപൊളി  

”

നീ ഒന്ന് പോയെ, പിന്നെ നിന്നെയും എൻറെ ചേച്ചിയെയും കണ്ടാൽ ഇപ്പോഴും പ്രായക്കുറവ് എൻറെ ചേച്ചിക്ക് തന്നെയാണ്, അവൾ എൻറെ ചേച്ചിയെ വയസ്സ്ത്തി ആക്കുക ആണ്, “ജിത്തിന് ചേച്ചികുട്ടിയെ പ്രായ കൂടുതൽ ഉണ്ടെന്ന് പറഞ്ഞത് തീരെ ഇഷ്ടപ്പെട്ടില്ല. അവൻറെ പുന്നാര ചേച്ചിയാണ്.

“ഓ,,, ഓ ,,, ഞാനൊന്നും പറഞ്ഞിട്ടില്ല നിങ്ങൾ ഒരു ചേച്ചിയും മോനും, ” അവൾ അതും പറഞ്ഞു മുഖം വെട്ടിച്ചു.

” നാത്തൂൻ പോര്, ഞങ്ങളെ കുടുംബത്തിന് കുറച്ച് സൗന്ദര്യം കൂടിപ്പോയി. അതാ പറ്റിയെ” ജിത്തു അതും പറഞ്ഞു പൊട്ടിച്ചിരിച്ചു, ശ്രീക്കുട്ടി അവൻറെ തോളിൽ കടിച്ചു,

” ഡി…… വേദന എടുത്തുട്ടോ”

” എടുക്കാൻ വേണ്ടിയാ കടിച്ചത്” അവളും തിരിച്ചു പറഞ്ഞു. അവരുടെ സംസാരം തീരുമ്പോഴേക്കും വീട് എത്തിയിരുന്നു, മനുവും എത്തിയിട്ടേ ഉള്ളൂ എന്ന് തോന്നുന്നു, ചേച്ചി വണ്ടിയിൽ നിന്നും ഇറങ്ങി ഡോർ തുറക്കുന്നത് ഉണ്ടായിരുന്നുള്ളൂ, പക്ഷേ അവർ കാണാത്ത ഒരു കാര്യം അവിടെ നടന്നിട്ടുണ്ട്,

ബൈക്കിൽ ജിത്തുവിനേക്കാളും സ്പീഡിൽ വന്ന മനു അനുഭവിച്ചത് നേരത്തെ കാളും മുറുക്കിയുള്ള കെട്ടിപ്പിടുത്തമാണ്, അവൻറെ പിൻ കഴുത്തിൽ ആ പവിഴ ചുണ്ടുകൾ പതിയെ ഓടി നടന്നു, സ്പീഡിൽ വന്നതുകൊണ്ട് തന്നെ അപ്പോഴേക്കും വീടിൻറെ ഗേറ്റിൽ എത്തിയിരുന്നു, മുൻപിലോട്ട് നിർത്തിയ മനു തിരിഞ്ഞുനോക്കി, മുഖം നിറയെ തലവേദനയുടെ

അസ്വസ്ഥത മനസ്സിലാക്കുന്നുണ്ടെങ്കിലും, മറ്റെന്തൊരു വികാരം കൂടെ ശ്രീദേവിയിൽ അവൻറെ “ശ്രീയിൽ” അവൻ കണ്ടു, മനു റോഡിലോട്ട് നോക്കി, ഇല്ല ജിത്ത് അടുത്തൊന്നും എത്തിയിട്ടില്ല, അവളുടെ കണ്ണുകൾ അവനു മാടി വിളിക്കുന്നതുപോലെ മനുവിന് തോന്നി, മനു തിരിഞ്ഞ് ഒരു കൈ കൊണ്ട്

അവളുടെ മുഖം കോരിയെടുത്ത് ആ

ചുണ്ടുകളിൽ ഉമ്മ വച്ചു, ഉമ്മ വെച്ച് കണ്ണ് തുറന്നപ്പോഴേക്കും അകലെ ബൈക്കിന്റെ വെട്ടം കണ്ടുതുടങ്ങി, ശ്രീദേവി അത് ആഗ്രഹിച്ചത് പോലെ മനോഹരമായ പുഞ്ചിരിച്ചു, കവിളിൽ ഒരിക്കൽ കൂടെ ഒരു ചുടുചുംബനം നൽകി മനു തിരിഞ്ഞ് ബൈക്ക് മുന്നോട്ട് നീക്കി, ശ്രീദേവിയും അവന് അടിമപ്പെട്ടു പോകുന്നു എന്ന്

തിരിച്ചറിയുകയായിരുന്നു. അപ്പോഴേക്കും ജിത്തും അവിടെ എത്തിയിരുന്നു, ശ്രീദേവി പെട്ടെന്ന് തന്നെ താക്കോലും എടുത്ത് വീട് തുറക്കാൻ പോയി,

ജിത്തു അടുത്തെത്താൻ ആയപ്പോഴേക്കും മനു ബൈക്ക് തിരിച്ചു,

“നീ പോവാണോ, ?!”

“അല്ലടാ , ഇവിടെ കൂടുവാ നട്ടപ്പാതിരക്ക് അവന് ചോദിക്കാൻ കണ്ട ചോദ്യം ?!” , ശ്രീക്കുട്ടി പൊട്ടിച്ചിരിച്ചു,

“ഡാ ഞാൻ പോയിട്ടോ, ” മനു പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു.

“ഒക്കെ നാളെ കാണാം, അളിയാ താങ്ക്സ്, ”

മനു ശബ്ദം ഉണ്ടാക്കാതെ അവനെ തെറി പറഞ്ഞു, തെറി പറഞ്ഞതാണെന്ന് ശ്രീകുട്ടിക്കും ജിത്തിന് പ്രത്യേകം എന്താ പറഞ്ഞതെന്ന് പോലും മനസ്സിലായി,

“ഗുഡ് നൈറ്റ് ” എന്നു പറഞ്ഞ് മനു മുന്നോട്ടു പോയി, ശ്രീദേവി അപ്പോഴേക്കും റൂമിൽ കയറി പോയിരുന്നു, തനിക്ക് എന്താണ് പറ്റുന്നത് എന്ന് അവൾക്ക് മനസ്സിലാവുന്നില്ല, അവനെ കാണുമ്പോൾ താൻ ഇതുവരെ കൊണ്ട് നടന്ന് തത്വങ്ങളും കാര്യങ്ങളും എല്ലാം മറന്നു പോകുന്നു, അവനിലേക്ക് ആവാഹിക്കുന്നതുപോലെ, അവനെ

ആർക്കും വിട്ടുകൊടുക്കാൻ കഴിയാത്ത പോലെ, ഷാനി രാവിലെ അവനുവേണ്ടി ഓടി നടക്കുമ്പോൾ തനിക്ക് അതിന് സാധിക്കുന്നില്ലല്ലോ എന്ന മനോവിഷമം, മനു ശരിക്കും തൻറെ അസ്ഥിക്ക് പിടിച്ചു എന്ന് ശ്രീദേവി മനസ്സിലാക്കി, തല കുത്തിപ്പൊളി എന്നതുപോലെ വേദനിക്കുന്നു,

അവൾ കണ്ണുകൾ അടച്ച് കിടക്കയിലേക്ക് മറിഞ്ഞു, ഉറക്കം എന്ന നിദ്രാദേവി പെട്ടെന്ന് പുൽകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്.

*******”” “” “” “” “*********” “” “” “” “” “*************

മനു നേരെ വീട്ടിലേക്കാണ് പോയത്, വീട്ടിലെത്തിയപ്പോൾ ഉമ്മറത്തു തന്നെ ഉപ്പയും ഉമ്മയും ഉണ്ട്,

” അസ്സലാമു അലൈക്കും, എന്താ രണ്ടുപേരും കൂടെ ഒരു കിന്നാരം പറച്ചിൽ, ” മനു രണ്ടുപേരെയും മാറിമാറി നോക്കി ചോദിച്ചു,

Updated: October 26, 2026 — 5:14 pm

Leave a Reply

Your email address will not be published. Required fields are marked *