ബിഗ് ടിക്കറ്റ് – 3 1അടിപൊളി  

ഇറങ്ങാൻ നിൽക്കുമ്പോൾ മനുവിനെ ഹന്ന പിടിച്ചുനിർത്തി, മനുവിന്റെ നെഞ്ചിലേക്ക് ചാരി നിന്നുകൊണ്ട് ക്യാമറാമാന് പോസ്റ്റ് ചെയ്തതെന്ന് കൊടുത്തു, എല്ലാവരും ചിരിക്കുന്നുണ്ട് എങ്കിലും ഷാനിയുടെ മുഖത്ത് മാത്രം ഒരു കുറുമ്പ് തത്തി കളിക്കുന്നു, അവൾക്ക് അവനോട് ഇഷ്ടമുള്ളത് അറിയാവുന്ന ചുരുക്കം ചിലരിൽ ഒരാളാണ് ഷാനി.

ഹന്നയുടെ ഇഷ്ടപ്രകാരമുള്ള ഫോട്ടോഗ്രാഫ് പ്രോഗ്രാം കഴിഞ്ഞപ്പോൾ മനു അവളോട് യാത്ര പറഞ്ഞു ഇറങ്ങി, അപ്പോഴേക്കും “മണവാളന്റെ കാർ പുറത്ത് എത്തി” എന്നുള്ള വിവരം ആരോ വിളിച്ചു പറഞ്ഞു, ശ്രീജനങ്ങളെല്ലാം പെട്ടെന്നു ഉള്ളിലേക്ക് വലിഞ്ഞു, മനുവും ഇക്കയും ഉപ്പയും അമ്മോനും എല്ലാം റോഡിലേക്ക് ഇറങ്ങി ചെന്നു,

ഫോർച്യൂണർ ഗ്രേ കളർ വാഹനം പതിയെ അവരുടെ അടുത്തേക്ക് വന്നു, മുന്നിൽ റോസാപ്പൂവുകൾ കൊണ്ട് അലങ്കരിച്ച ആ വാഹനം കാണാൻ മനോഹരമായിരുന്നു, പിന്നെയെല്ലാം യാന്ത്രികമായി നടന്നു, മണവാളൻ ഇറങ്ങിവന്നു ,എല്ലാവർക്കും കൈകൾ തന്നു, നേരെ സ്റ്റേജിലേക്ക് ആണ് പോയത്, അവിടെ തയ്യാറാക്കിയ ഇരുപ്പിടത്തിൽ മുതിർന്നവരും പൗരപ്രമുഖരും

ഉണ്ട്, അമ്മോനും മണവാളനും പരസ്പരം കൈകൾ കോർത്ത് നിക്കാഹ് വചനങ്ങൾ മുസ്ലിയാർ

ചൊല്ലി കൊടുക്കുന്നു, അങ്ങേരുടെ വക കുടുംബ ബന്ധത്തെ കുറിച്ചുള്ള ഒരു പ്രഭാഷണവുമുണ്ട്, മനുവും കൂട്ടുകാരും തകൃതിയായി അവർക്ക് നൽകാനുള്ള ഇരിപ്പിടവും ഭക്ഷണസാധനങ്ങളും റെഡിയാക്കുന്ന തിരക്കിലായിരുന്നു, ആളുകളുടെ എണ്ണം അറിയാൻ മനുവിനെ കലവറയിൽ നിന്നും

പറഞ്ഞയച്ചത് പ്രകാരം മനു മുൻപോട്ട് നടന്നു, അവിടെ കണ്ട ഉപ്പയോട് അവരിൽ കാരണവരോട് ആളുകളുടെ എണ്ണം ഒന്ന് ചോദിച്ചറിയാൻ ഏൽപ്പിച്ചു,

പുറകുവശത്തേക്ക് ഒരു ക്ലാസ് വെള്ളം കുടിക്കാൻ വേണ്ടി നടന്ന മനു കാണുന്നത് അപ്സരസിനേ തോൽപ്പിക്കും വിധം സൗന്ദര്യത്തോടുകൂടി നിൽക്കുന്ന ശ്രീദേവിയെയാണ്, മെറ്റാലിക് ഗോൾഡൻ ബോർഡറുള്ള കരിനീല ചുരിദാറും ഗോൾഡൻ പട്ട്യാല പാന്റുമാണ് വേഷം.

ശരീരത്തിന്റെ്റെ വടിവുകൾ എടുത്തു കാണിക്കുന്നപോലുള്ള സ്റ്റിച്ചിംഗ് ആണ് ടോപ്പിന്. അരക്കെട്ടിൻ്റെ ഭാഗത്ത് മാത്രമേ ഒരു പൊടിയ്ക്ക് ലൂസ് ഉള്ളൂ..! അത് കാരണം അത്യാകർഷകമായ ഷേപ്പാണ് അവിടെ.

പാട്ട്യാല പാൻ്റും മെറ്റാലിക് ഗോൾഡനിൽ പൂക്കളുള്ള ഷാൾ കൂടെ ആയപ്പോ കണ്ണഞ്ചിപ്പോകുന്ന സൗന്ദര്യം..!!

മുഖത്തു കാര്യമായ മേക്കപ്പ് ഇല്ലെങ്കിലും ചുണ്ടുകളിൽ ലിപ്ബാമിൻ്റെ തിളക്കമുണ്ട്.! കട്ടിയിൽ മഷിയെഴുതിയ കണ്ണുകൾ..! മനോഹരമായ ചെവികളിൽ തൂങ്ങിയാടുന്ന ജിമിക്കി… അതിനെ പാതി മറച്ചു കൊണ്ട് മുഖത്തിനിരുവശവും മൂടി നിൽക്കുന്ന ഇടതൂർന്ന മുടി ഇഴകൾ…

ഇരു വശത്ത് നിന്നും അല്പം മുടിയിഴകൾ വലിച്ചെടുത്ത് കേശഭാരത്തെ ബന്ധിച്ചിരിക്കുന്നു. പിൻകഴുത്തിന് താഴോട്ട് അതങ്ങനെ വിടർന്നു വിരിഞ്ഞ് പുറമാകെ മൂടി നിൽക്കുന്നത് മുന്നിൽ നിന്നു നോക്കുമ്പോൾ തന്നെ അറിയാൻ പറ്റും..!

അവരുടെ കണ്ണുകൾ തമ്മിലുടഞ്ഞു, ഒരു വല്ലാത്ത വികാരം അവരെ പിടികൂടിയിരുന്നു, മനു തൻ്റെ കണ്ണുകളെ പരമാവതി വിടർത്തിയാണ് ആ സൗന്ദര്യം ആസ്വദിച്ചത്, പക്ഷേ അത് മനുവിന് ഒരുപാട് സമയം ആസ്വദിക്കാനായില്ല,പുറകിൽ

നിന്നും വരുന്ന മനുവിൻ്റെ വാപ്പയെ കണ്ട് ശ്രീദേവി പതുക്കെ ആൾക്കൂട്ടത്തിലേക്ക് ഊളിയിട്ടു,

കണ്ണുകൾക്ക് ആസ്വാദന ഭംഗം വരുത്തിയ ശ്രീദേവിയുടെ പ്രവർത്തനത്തോട് മനുവിന് ദേഷ്യം തോന്നി തുടങ്ങുന്നതിന് മുൻപേ അവൻറെ ഉപ്പയുടെ കൈകൾ അവൻറെ ചുമലിൽ പതിച്ചു,

“മോനെ 150 അല്ലെങ്കിൽ 160 അതാണ് അവർ പറഞ്ഞത്,”

” ആണോ ?!! സീറ്റ് എന്നാ കുറച്ചുകൂടെ സെറ്റ് ആക്കണം !!'” ,

“എന്നാ വേഗം നോക്ക് അവിടെ കഴിഞ്ഞു തുടങ്ങിയിട്ടുണ്ട്, ഞാൻ വരണോ, ”

“വേണ്ട !!! ഉപ്പ അങ്ങോട്ട് ചെല്ല് ” ഇതും പറഞ്ഞ് ആ സ്വപ്ന സുന്ദരിയുടെ സൗന്ദര്യമാസ്വദിച്ചുകൊണ്ടിരുന്ന ഓർമകളിൽ നിന്നും മനു വീണ്ടും തൻറെ കൽപിത കർത്തവ്യത്തിലേക്ക് തലച്ചോറിന് വഴികാട്ടിക്കൊടുത്തു, പിന്നെ എല്ലാം യാന്ത്രികമായിരുന്നു, അവരുടെ ഭക്ഷണവും ;

Updated: October 26, 2026 — 5:14 pm

Leave a Reply

Your email address will not be published. Required fields are marked *