ബിഗ് ടിക്കറ്റ് – 3 1അടിപൊളി  

ഉള്ളിലേക്ക് നടന്നു പോകുന്ന വഴി ഒരിക്കൽ കൂടെ അവനെ തിരഞ്ഞു നോക്കി, അവളുടെ കരുതലും സ്നേഹവും കണ്ട് മനുവിന്റെ കണ്ണ് വീണ്ടും നിറഞ്ഞു, ഒരിക്കൽ എൻറെ കഥകൾ കേട്ട് കൂടെ കൂടിയവൾ ആണ് അവൾ, ഏത് പ്രതിസന്ധിയിലും കൈവിടാതെ, ഒരു വിധിക്കും വിട്ടുകൊടുക്കാതെ, എന്നെ ഇവിടം

വരെ എത്തിച്ച ആളുകളിൽ മുന്നിൽ നിൽക്കുന്നവൾ, ” എൻ്റെ ഷാനി” മനു മനസ്സിൽ പറഞ്ഞു. ശ്രീദേവി ചേച്ചി, ഷാനിത്ത, അവരുടെ സ്നേഹം കുറച്ചു മുൻപേ അനുഭവിച്ചറിഞ്ഞ മനുവിന് അവർക്കൊക്കെ ഞാൻ എന്താണ് തിരികെ നൽകുക !!

എന്ന വലിയൊരു ചോദ്യം അവൻറെ മുൻപിൽ നിഴലിച്ച് നിന്നു. തൻറെ എല്ലാ വിഷമങ്ങളെയും തന്നെ സ്നേഹിക്കുന്നവരുടെ പുഞ്ചിരിക്കായി അവൻ അവിടെ വലിച്ചെറിഞ്ഞ് ചിരിക്കുന്ന മുഖവുമായി കൂട്ടുകാരുടെ അടുത്തേക്ക് നടന്നു, താൻ ഇനിയും അവിടെ പോയിട്ട് അവളെ കാണാനിട വരരുത് ,എന്നു കരുതി തന്നെ ആ യാത്രയിൽ

നിന്നും ഒഴിവാക്കിയ ഷാനിതയോട് ശ്രീദേവി ചേച്ചിയോടും എല്ലാം വല്ലാത്തൊരു കടപ്പാട് അവൻറെ മനസ്സിൽ കുമിഞ്ഞുകൂടി, അവരുടെ എല്ലാം കരുതൽ തൻ്റെ മേൽ എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കുകയായിരുന്നു മനു.

യാന്ത്രികമായി അവൻറെ കണ്ണുകൾ അവിടെ നടക്കുന്ന കാര്യങ്ങൾ ചലിച്ചുകൊണ്ടിരുന്നു, കൂടെ അവനും, കസേരയും മേശയും കലവറയിലെ പാത്രങ്ങളും അവരെല്ലാം കൂടെ സനൂപിന്റെ ലോറിയിലേക്ക് എടുത്തു കയറ്റാൻ വേണ്ടി റെഡി ആക്കി വെച്ചു, കല്യാണ പെണ്ണും അവിടുത്തെ വീട്ടുകാരും ഇറങ്ങിയപ്പോഴേക്കും ലോറി കല്യാണവീടിന്റെ അടുത്തേക്ക് എത്തിയിരുന്നു, കൂട്ടുകാരും

നാട്ടുകാരും എല്ലാം കൂടെ സാധനങ്ങൾ എല്ലാം എടുത്ത് ലോറിയിൽ കയറ്റി, വൃത്തിയാക്കാൻ ഉള്ളതെല്ലാം വൃത്തിയാക്കി. അവർ പോയ വാഹനത്തിൻറെ പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ നിന്നും മായും മുമ്പേ ലോറിയും സനൂപും തൻറെ കർത്തവ്യ നിർവഹണത്തിനായി സാധനങ്ങളുമായി അവരുടെ പുറകെ അച്ചുവിൻറെ കടയിലേക്ക് യാത്രയായി.

കല്യാണ വീട് ആൾ ഒഴിഞ്ഞ പൂരപ്പറമ്പ് പോലെ ആയി.

******”” “” “*****” “” “” “”******””” “******”” “”******

എല്ലാം കഴിഞ്ഞും മനുവും കൂട്ടുകാരും അവിടെ ഉണ്ടായിരുന്നു, ജിത്തു അമ്മയെ ബൈക്കിൽ വീട്ടിൽ കൊണ്ട് വിടാൻ പോയി, എല്ലാവർക്കും നല്ല ചൂട് ചായ കിട്ടിയിരുന്നു കലവറയിൽ നിന്ന്,അതും കുടിച്ച് സംസാരിക്കുകയാണ് എല്ലാവരും, അച്ചു സധനങ്ങൾ അടക്കി വെക്കാൻ ലോറിയുടെ പുറകെ

പോയിട്ടുണ്ട്,

മനു നോർമലായി വന്നിട്ടുണ്ട്, ഇപ്പൊൾ അവൻറെ മനസ്സിലെ കലക്ക് വെള്ളം തെളിഞ്ഞു വരുന്നുണ്ട്, അവൻറെ ഉപ്പ അപ്പോഴാണ് അങ്ങോട്ട് വന്നത്,

“മോനെ;! ഡാ രാത്രി അവളെ കാണാൻ ആങ്ങളമാർ പോവണം എന്ന് പറഞ്ഞിട്ടുണ്ട്, നീ പോവാനുണ്ടോ?!”

“എന്നോട് ആരും പറഞ്ഞില്ലാ, ഇപ്പയാ പോവണ്ടത്,” മനു ഇതെന്താ സംഭവം എന്ന മട്ടിൽ ഉപ്പയോട് ചോദിച്ചു.

“അല്ല:! ഞാൻ പറയുന്നത് നീ പോവാനില്ലേൽ എനിക്ക് ഒന്ന് ശ്രീധരൻ ഡോക്ടറെ കാണാൻ പോവാനുണ്ടായിരുന്നു, അതാ ചോദിച്ചേ ?!”

“എന്താ പറ്റിയെ, ?!!” മനു ആകാംഷയോടെ ചോദിച്ചു, ഉപ്പ ചിരിച്ച് കൊണ്ട് അവൻറെ തോളിൽ കൈ അമർത്തി പറഞ്ഞു,

“ഒന്നുല്ലടാ!! ആ വെരിക്കോസ് വെയിന്റെ വേദന കുറച്ചു കൂടി, രണ്ടു ദിവസമായിട്ട് ഫുള്ള് നടക്കുവല്ലേടാ!! ”

“ഇപ്പോയാ പോകണ്ടേ ?! ഞാൻ പിന്നെ പൊയ്ക്കൊള്ളാം അവളുടെ അടുത്ത് , ഉപ്പ വിളിച്ചാ മതി ഞാൻ വരാം ” , മനു ആശ്വാസം നിറഞ്ഞ വാക്കുകളാൽ മറുപടി നൽകി.

” ഒരു… 7.30 ആവുമ്പോയേക്ക് അങ്ങേക്ക് വാ ! എന്നാ !!” ഉപ്പ ടൈം ഓർത്തുകൊണ്ട് പറഞ്ഞു.

” ശെരി ഉപ്പാ !” മനു മറുപടി പറഞ്ഞപ്പോൾ അവൻറെ തോളിൽ പതുക്കെ തട്ടിക്കൊണ്ട് അങ്ങേര് പോയി. മനു പുഞ്ചിരിച്ചു.

വീണ്ടും ക്ലോക്കിലെ സൂചിപോലെ കര്യങ്ങൾ യാന്ത്രികമായി നടന്നുകൊണ്ടിരുന്നു, പിന്നെ എന്തൊക്കെയോ പറഞ്ഞു ചർച്ചയായിരുന്നു അവിടെ. ഫുഡിനെ കുറിച്ചും, ഇന്നു കണ്ട കുറെ ചരക്കുകളെ കുറിച്ചും എല്ലാമായിരുന്നു ചർച്ച.

മനു എല്ലാത്തിനും പുഞ്ചിരിയോടെ അവരുടെ കൂടെ കൂടി, പെട്ടെന്നാണ് വൈകുന്നേരം ആയത് എന്ന് തോന്നി,

Updated: October 26, 2026 — 5:14 pm

Leave a Reply

Your email address will not be published. Required fields are marked *