അപ്പോഴാണ് വെള്ളഷർട്ടും വെള്ളത്തുണിയും ഉടുത്ത് മുടിയൊക്കെ ജെല്ലിട്ട് വാർന്നുവെച്ച് അക്കു അങ്ങോട്ട് കടന്നു വരുന്നത്, അവൻറെ കൂടെ ഹസീനയും കുട്ടികളും ഉണ്ടായിരുന്നു കൂടെ റോസിയും മോനും, കയറി വന്നതും മുന്നിൽ തന്നെ നിൽക്കുന്ന കൂട്ടുകാരെ കണ്ട അക്കു ഭാര്യയോട് “ഉള്ളിലേക്ക് പൊയ്ക്കൊള്ളാൻ” പറഞ്ഞു ,കൂട്ടുകാരുടെ അടുത്തേക്ക്
തിരിഞ്ഞു, ഹസീനയും കുട്ടികളും കൈകൾ കൊണ്ട് ഒരു”ഹായ്” പറഞ്ഞു ഉള്ളിലേക്ക് കയറി പോകാൻ നടന്നു,
“എടി ഒരു മിനിറ്റ് !” “എന്നും പറഞ്ഞ് റോസി സോനുവിൻറെ അടുത്തേക്ക് വന്നു, അത് കണ്ട ഹസീന സിറ്റൗട്ടിൽ അവളെ കാത്ത് നിന്നു,
” ഇച്ചായാ.. ഇന്നലെത്തെ പോലെ കള്ള് കുടിച്ചു , രാവിലെ വന്ന പോലെ, വരാൻ നോക്കണ്ട, കേട്ടല്ലോ” അവൾ സോനുവിനെ ഭീഷണിപ്പെടുത്തി,
“നീ ഒന്ന് പോയെ ഞാനീ പട്ടാപ്പകൽ കള്ളുകുടിക്കാൻ പോവുകയാണല്ലോ അല്ലേ?! ” സോനു അവൾ പറഞ്ഞത് ഇഷ്ടപ്പെടാതെ അവളെ നോക്കി കെറവിച്ചുകൊണ്ട് ചോദിച്ചു,
” ചേട്ടായിമാരെ… കുപ്പിയുടെ ബാക്കിയുണ്ടെങ്കിൽ നമുക്കത് പിന്നെ ആഘോഷിക്കാം, മനു ചേട്ടായിക്ക് ഒരു ഹെൽപ്പ് ചെയ്തു കൊടുക്കാൻ നോക്കി, കള്ളുകുടിച്ച് നടക്കാതെ,” റോസി ബാക്കിയുള്ളവരെ നോക്കി പറഞ്ഞു,
” എടീ, നീ ഓവറാണ് കേട്ടോ, നിൻറെ ഉപദേശം വേണം, ഞങ്ങൾക്ക് ഞങ്ങളുടെ മനുവിനെ സഹായിക്കാൻ അല്ലേ?!” സോനു കലിപ്പിലായി, ഉടനെ അക്കു ഇടപെട്ടു, “റോസി കൊച്ചേ …
നീ പോയെ ഞാനല്ലേ
പറയുന്നേ ,ഇന്ന് കുടിക്കത്തില്ല! കുടിക്കാണെങ്കിൽ നീ എന്നോട് ചോദിച്ചോ,’ പോരേ ?!” , അക്കു അവളെ പതിയെ അങ്ങോട്ട് തള്ളിക്കൊണ്ട് പറഞ്ഞു, റോസി ഹസീനയെ നോക്കി പറഞ്ഞു,
” ഹസി ,,,, അക്കു ചേട്ടായി എനിക്ക് വാക്ക് തന്നതാണ് കേട്ടോ ,നീയും കേട്ടല്ലോ അല്ലേ!” ഹസീന അവളെ നോക്കി പുഞ്ചിരിച്ചു കൈകാണിച്ചു വിളിച്ചു, റോസി കുഞ്ഞിനെയും കൊണ്ട് അവളുടെ കൂടെ സോനുവിനെ നോക്കി കൊഞ്ഞനം കുത്തിക്കൊണ്ട് അകത്തേക്ക് കയറിപ്പോയി.
റോസിക്ക് കള്ളുകുടിക്കുന്നത് ഇഷ്ടമല്ല, അവളുടെ അപ്പൻ കള്ളുകുടിച്ച് ക്യാൻസർ വന്നാ മരിച്ചത്, ഇഷ്ടമില്ലാത്തതല്ല, പേടിയാണ് അവൾക്ക് !!. അവൾക്ക് അപ്പനും അമ്മയും ഇല്ല ,അമ്മ ആദ്യം പോയി, പിന്നെ അപ്പൻ അങ്ങിനെയും, അതുകൊണ്ട് അവൾക്ക് ഒരു വല്ലാത്ത കരുതലാണ് സോനുവിന്റെ കാര്യത്തിൽ.
സോനുവിന്റെ മുഖത്തെ ഒരു മ്ലാനത മാറ്റാൻ അഭി പെട്ടെന്നുതന്നെ നേരത്തെ പറഞ്ഞ വിഷയത്തിലേക്ക് ഡൈവേർട്ട് ചെയ്തു കൊണ്ടുപോയി,
” അച്ചു.. നിനക്കറിയാമോ ഈ പന്നി ,ആ തേങ്ങ വീണിട്ടും എണീറ്റില്ല അവസാനം തലയിൽ വെള്ളം കോരി ഒഴിച്ചപ്പോഴാണ് ബോധം വന്നത്” , അക്കുവിനെ നോക്കിയാണ് അഭി അത് പറഞ്ഞത്, ഒരു ഇളിഞ്ഞ ചിരി അക്കുവിന്റെ ഭാഗത്ത് നിന്നും ഉണ്ടായി, അച്ചുവും സോനുവും അതുകേട്ട് ചിരിച്ചു.
അപ്പോഴേക്കും ഗേറ്റും കടന്ന് ക്രെറ്റ വീടിൻറെ മുറ്റത്ത് ഇരമ്പി നിന്നു, അമ്മോൻ വലിയൊരു കവറുമായി ഇറങ്ങിവന്നു, കൂടെ കാർ ഹാൻഡ് ബ്രേക്കിലിട്ട മനുവും ഇറങ്ങി, “ആ ,,,, എല്ലാരും വന്നോ ഞാൻ ഇതൊന്ന് ഉള്ളിൽ വെച്ചിട്ട് വരാം, ” അതും പറഞ്ഞ് അമ്മോൻ ഉള്ളിലേക്ക് കയറിപ്പോയി,
മനു അവന്മാരോട്
മുഖം കൊണ്ട് ഗോഷ്ടി കാണിച്ച് “ഇപ്പം വരാം ” എന്നും പറഞ്ഞ് അമ്മോന്റെ കൂടെ ഉള്ളിലോട്ട് കയറി, പിന്നെ തിരിഞ്ഞു നിന്ന് അവന്മാരോട് പറഞ്ഞു ” “എടാ…
ആ കാർ ഒന്ന് എടുത്ത് പാർക്ക് ചെയ്യടാ, അച്ചു നിൻറെ പണിക്കാർക്ക് കാർ അവിടെ വെച്ചിട്ട് ഒരു ശല്യമാകണ്ട, “! അതുകേട്ട് അവരും നാലുപേരും കൂടെ
” ഉവ്വ് തമ്പ്രാ… അടിയങ്ങൾ ചെയ്തോളാമേ !” എന്നും പറഞ്ഞ് പൊട്ടി ചിരിച്ചു, മനു ചുണ്ടുകൾ കൊണ്ട് അവരെ നല്ല തെറിയും പറഞ്ഞു ചിരിച്ചുകൊണ്ടു ഉള്ളിലേക്ക് കയറി,
സ്റ്റെപ്പുകൾ കയറുന്നതിനോടൊപ്പം അവിടെനിന്ന അമ്മായിയെ അമ്മോൻ കണ്ണുകൊണ്ട് മേലോട്ട് വരാൻ ആംഗ്യം കാണിച്ചു, അവർ രണ്ടുപേരും മുകളിലോട്ട് കയറിയപ്പോൾ പുറകെ മനുവും കയറി വന്നു, ഇളകിയാടുന്ന റംലയുടെ കുണ്ടി യുടെ അനക്കം വല്ലാത്തൊരു കാഴ്ചയായിരുന്നു .
