ബിഗ് ടിക്കറ്റ് – 3 1അടിപൊളി  

പല പ്രാവശ്യം അവൾ തിരിഞ്ഞു നോക്കി, ഇത്

കണ്ടു ശ്രീനാഥ് പറഞ്ഞു, കള്ളാ, നീ ആള് പുലിയാണ് കേട്ടോ, ഇത് കേട്ട് വന്ന രഞ്ജിത്ത് പറഞ്ഞു

” ഞാനും കണ്ടിരുന്നു ഇവൻറെ വായിനോട്ടം” അപ്പോൾ ശ്രീനാഥ് അതിനെ തിരുത്തി കൊണ്ടു പറഞ്ഞു,

” അതൊന്നുമല്ല മോനേ , ആ പെണ്ണും ഇവനെ നോക്കിയിട്ടുണ്ട്, ഞാൻ രണ്ടുപേരെയും സ്കാൻ ചെയ്താണ് ഇവിടെ നിന്നത്, പെണ്ണിൻറെ ഡീറ്റെയിൽസ് ഒക്കെ എനിക്കറിയാം ചായ മേടിച്ചു തന്നാൽ പറഞ്ഞുതരാം”, ശ്രീനാഥ് മനുവിനെ നോക്കി പറഞ്ഞു, മനു പുഞ്ചിരിയോടെ ബാഗും പേഡും ശ്രീനാഥിന്റെ കൈകളിലേക്ക് കൊടുത്തുകൊണ്ട് ഇറങ്ങി നടന്നു, അതോടൊപ്പം

” വാടാ ചായകുടിച്ച് വരാം ” എന്നും പറഞ്ഞ് മുന്നോട്ടു നടന്നു, ഒരു പുഞ്ചിരി അവന്റെ മുഖത്ത് തട്ടി കളിക്കുന്നുണ്ടായിരുന്നു, ആരോ തന്നെ തട്ടിവിളിക്കുന്നതുപോലെ മനുവിന് തോന്നി,

“ഉറക്കത്ത് ആരാണ് ചിരിക്കുന്നത്,” എന്നുള്ള ശബ്ദവും ഒരു ചിരിയുടെ ശബ്ദവും അവൻറെ കാതുകളിൽ പതിഞ്ഞു, എവിടെനിന്നോ വിദൂരത്ത് നിന്നും വരുന്ന ശബ്ദം പോലെയാണ് മനുവിന് തോന്നിയത്, പെട്ടെന്ന് തോളിൽ ഒരു കടി കിട്ടിയ പോലെ വേദനിച്ചു, കണ്ണുക്കൾ തുറന്നു മനു തിരിഞ്ഞു നോക്കി, കൂടെ തൻ്റെ

മുൻപിൽ നിന്നും മണി കിലുങ്ങുന്നത് പോലെ ഒരു പൊട്ടിച്ചിരിയും..

പെട്ടെന്ന് സ്വബോധത്തിലോട്ട് തിരികെ വന്ന മനു കണ്ണുകൾ ആയാസപ്പെട്ട് തുറന്നു, മുന്നിൽ പൊട്ടിച്ചിരിച്ച് നിൽക്കുന്ന ഷാനിത്തായാണ് അവൻ കണ്ടത്, നിറഞ്ഞ പുഞ്ചിരിയോടെ ഷാനി അവനോട് ചോദിച്ചു, “എന്ത് സ്വപ്നമാണ് കണ്ടത് , നല്ല പുഞ്ചിരി ആയിരുന്നല്ലോ മുഖത്ത്” , ഒരളിഞ്ഞ ചിരി ചിരിച്ചുകൊണ്ട് മനു എഴുന്നേറ്റിരുന്നു,

ആകെ

കിളി പോയ ഒരു മുഖമായിരുന്നു അവൻറെ, മനുവിന് പെട്ടെന്ന് എന്താ സംഭവിച്ചത് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല, കയ്യിൽ തനിക്കിടാനുള്ള ഡ്രസ്സ് മായി നിൽക്കുന്ന ഷാനിത്ത വീണ്ടും അവനോട് ചോദിച്ചു,

“മനു ഡാ നീ ഒക്കെയല്ലേ” , കാരണം അപ്പോഴേക്കും മനുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു, അവൻറെ അരികിൽ നിന്നും മറുപടി കിട്ടാതിരുന്നപ്പോൾ അവൾ വീണ്ടും ചോദിച്ചു,

“എന്താടാ നീ എന്താ മിണ്ടാത്തെ?!!!” ഷാനിത അവനെ തോളിൽ പിടിച്ചു കുലുക്കി, അവളുടെ വയറിലേക്ക് മുഖം അടുപ്പിച്ച് മനു അവളെ കെട്ടിപ്പിടിച്ചു, ഉള്ളിൽ നിറഞ്ഞ സങ്കടം കണ്ണീരായി പുറത്തേക്ക് ഒഴുകി, അവൻ കരയുന്നതിന്റെ കാരണം അത് നല്ലോണം അറിയാവുന്ന ഷാനി അവൻറെ തലയിൽ തലോടി,

“എന്തിനാണ് മോനെ നീ ആവശ്യമില്ലാത്തത് ചിന്തിക്കാൻ നിൽക്കുന്നത്, വെറുതെ ഓരോന്ന് ഓർത്തിട്ടല്ലേ ഇങ്ങനെ സങ്കടം വരുന്നത്,”?!” അവൾ അവൻറെ മുഖം പിടിച്ചുയർത്തി, അവളുടെ ചുരിദാറിന്റെ ആ ഭാഗം അവന്റെ കണ്ണീരിൽ കുതിർന്നിരുന്നു, മനുവിന്റെ കണ്ണുകൾ ചുവന്നു കണ്ണീർ നിറഞ്ഞ അവസ്ഥയിലായിരുന്നു, അപ്പോഴേക്കും സുഹാന അതായത് മനുവിന്റെ ഇത്താത്ത അങ്ങോട്ട് കയറി വന്നു,

” എന്തുപറ്റി മോനെ?!!” “, കണ്ണുകൾ നിറച്ച മനുവിനെ കണ്ടു ആവലാതിയോടെ അവൾ ചോദിച്ചു, അവൻ പ്രയാസപ്പെട്ട് കണ്ണുകൾ വേഗം തുടച്ചു കളഞ്ഞു,

“ഒന്നുമില്ല “!!!! പെട്ടെന്ന് എന്തോ ഓർത്ത പോലെ മനു പറഞ്ഞു. ഷാനി ഇടക്ക് കയറി പറഞ്ഞു,

“ഇവൻ എന്തൊക്കെയോ സ്വപ്നം കണ്ടെന്ന് തോന്നുന്നു ഇത്താ, ഞാൻ വന്നപ്പോൾ കിടന്നുകൊണ്ട് ചിരിക്കുകയായിരുന്നു, വിളിച്ച് എണീപ്പിച്ചപ്പോൾ ഇരുന്നു കരയുന്നു,” ഷാനി അപ്പോഴും അവൻറെ തലയിൽ തലോടുന്നുണ്ടായിരുന്നു, അവളെ ചുറ്റിയിരുന്ന കൈകൾ ഷഹാന

വന്നപ്പോഴേക്കും മനു അഴിച്ചെടുത്തിരുന്നു, ” “ഡാ ..

മനു … എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട്, അതെല്ലാം വിട്ടതാണ് നമ്മൾ, ഇനി അതും ആലോചിച്ച് നല്ലൊരു ദിവസം ഇല്ലാണ്ടാക്കിക്കോട്ടോ,!!!”” അവൾ ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയി, അവളുടെ തൊണ്ട ഇടരുന്നത് പോലെ തോന്നി ഷാനിക്ക് സുഹാനഇത്ത അത് പറയുമ്പോൾ,അവളെ കുറ്റം പറയാൻ പറ്റില്ല ഈ കുടുംബത്തിൽ അവൻറെ

പ്രണയം ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തതും അവനുവേണ്ടി അവളുടെ വീട്ടിൽ പോയി സംസാരിച്ചതും വരെ അവൻറെ ഇത്തയാണ്, അവനെപ്പോലെ തന്നെ ഇത് നടക്കാത്തത് കൊണ്ട് വലിയ സങ്കടം പേറി നടക്കുന്നവളാണ് സുഹാന, അവൻ സങ്കടത്തോടെ ഇരിക്കുമ്പോൾ അവളവൻറെ അടുത്തേക്ക് വരാറില്ലാ, അവളും അവൻറെ കൂടെ കരഞ്ഞു പോകും,

Updated: October 26, 2026 — 5:14 pm

Leave a Reply

Your email address will not be published. Required fields are marked *