ബിഗ് ടിക്കറ്റ് – 3 1അടിപൊളി  

ഒരു അവസരം ഒത്ത് വരുകയാണെന്ന് മനുവിന്റെ മനസ്സ് മന്ത്രിച്ചു, ഒന്നര കൊല്ലത്തിനു മുൻപ് ഉഴുതുമറിച്ച ആ കളിസ്ഥലം ഇന്ന് രാവിലെ ഒന്ന് ഉപ്പ് നോക്കിയതാണ്, അത് കൃഷിയോഗ്യമാക്കാൻ സാഹചര്യവും കാലാവസ്ഥയും ഒരുങ്ങുന്നു എന്ന വലിയ സത്യം മനു മനസ്സിലാക്കി, ഇതുവരെ സാഡ് മോഡിലിരുന്ന് മനുവിന്റെ മുഖത്ത് നിഗൂഢമായ ആ പുഞ്ചിരി വീണ്ടും വിരിഞ്ഞു,

” എന്നാ നിങ്ങളെ സർപ്രൈസ് നടക്കട്ടെ, ഞാൻ ഉപ്പയെ കൊണ്ടുപോയിട്ട് വരാം, വീഡിയോ എടുക്കാണ്ട് ട്ടോ “മനു

ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു.

” അതൊക്കെ എടുക്കും ഡാ, ഞാൻ അവളെ ഒന്ന് വിളിച്ചു നോക്കട്ടെ. എപ്പോഴാ എത്തുന്നത് എന്ന്,” അതും പറഞ്ഞ് ഷാഹിദ് പുറത്തേക്ക് പോയി.

കുറെ നേരമായി ഫോൺ അനങ്ങിയിട്ടില്ല എന്താണ് സംഭവിച്ചത് എന്ന് നോക്കാൻ കീശയിൽ തപ്പി നോക്കി.

“വാവ് !!” മനോഹരം” അത് ചത്ത് കിടക്കുകയാണ്, ഇനിയിപ്പോ ചാർജ് ഇടാൻ വീട്ടിൽ പോകേണ്ടിവരും,

” എടാ ഞാൻ ഒന്ന് വീട്ടിൽ പോയി വരാം” അവരോട് പറഞ്ഞു, അപ്പോഴേക്ക് പെണ്ണിൻറെ കൂടെ പോയ വാഹനങ്ങൾ വരിവരിയായി വന്നു തുടങ്ങി,

” എടാ അവരെല്ലാം എത്തി, ഞങ്ങളും പതുക്കെ ഇറങ്ങുകയാണ് കേട്ടോ” അസ്കുവാണ് അത് പറഞ്ഞത്,

“അതേടാ രാവിലെ ഇറങ്ങിയതല്ലേ ഒന്ന് പോയേച്ചും വരാം” , അച്ചു പറഞ്ഞു, നേരത്തെ സാധനങ്ങൾ റെഡിയാക്കി വെക്കാൻ പോയ അച്ചു മനു ഇക്കയോട് സംസാരിക്കുന്ന ടൈം തിരിച്ചുവന്നിരുന്നു.

“അല്ലേൽ ഇനി നാളെ കണ്ടാ മതിയോ?” സോനുവിന്റെ വകയാണ് ചോദ്യം, അവൻ കൂട്ടിച്ചേർത്തു,

” എനിക്ക് ഒരു ബൈക്ക് നാളെ ഡെലിവറി ഉണ്ട്, രണ്ടുദിവസമായി ഇതിൻറെ പിന്നാലെ ആയതുകൊണ്ട് ഒന്നും ചെയ്തില്ല ഇന്ന് രാത്രി അത് തീർത്തു കൊടുക്കണം, പിന്നെ എൻറെ കെട്ടിയോൾക്ക് ഇന്നും കള്ള്കുടി പരിപാടിയുണ്ടെന്ന് ഒരു ഡൗട്ട് ഉണ്ട് അതങ്ങ് മാറ്റി കൊടുക്കാം” , എല്ലാവരും ഒന്ന് ചിരിച്ചു.

“ആ എന്നാൽ നാളെ കാണാം, അല്ലേ!!” മനുവും പറഞ്ഞു.

” ചിലപ്പോൾ ഇവിടെ തക്കാരം ഉണ്ടാവും നല്ലൊരു ഫുഡ് അടി സെറ്റ് ആക്കാം,” മനു കൂട്ടി ചേർത്ത് പറഞ്ഞു.

“അത് നല്ലൊരു ഐഡിയ ആണ്

,പിന്നെ ആരൊക്കെയോ എന്തൊക്കെയോ വാഗ്ദാനങ്ങൾ തന്നിട്ടുണ്ട്, അത് മറന്നു പോകാതിരുന്നാൽ നല്ലത്” , സിഗരറ്റ് വലിച്ചു കൊണ്ടിരുന്ന അഭി അത് താഴെയിട്ട് കാലുകൾ കൊണ്ട് ചവിട്ടി തീ കെടുത്തുമ്പോഴാണ് ഇത് പറഞ്ഞത്.

എല്ലാവരും ആകാംക്ഷയോടെ മനുവിന്റെ മുഖത്തേക്ക് നോക്കി, അവൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു,

” എൻറെ പൊന്നു മക്കളെ നിങ്ങളെയല്ലാണ്ട് ഞാൻ ആരെ കൊണ്ടു പോവാനാണ് ,ഉറപ്പായും നമുക്ക് പോകാം നാളെ രാത്രി വാ പ്ലാൻ ചെയ്യാം, !” മനു ഉറപ്പിച്ചു പറഞ്ഞു.

“അല്ലേലും എൻറെ ചെക്കൻ ചുമ്മാ ഒന്നും പറയത്തില്ല, ” അച്ചു മനുവിനെ കെട്ടിപ്പുണർന്ന് പറഞ്ഞു,

” ഉവ്വ ഉവ്വ് എന്നാ വിട്ടോടാ”, മനു ചിരിച്ചുകൊണ്ട് പറഞ്ഞു,

എല്ലാവരും നല്ല സന്തോഷത്തിലാണ്, മനുവും ഇന്ന് രാത്രി വരാനിരിക്കുന്ന സുവർണ്ണ നിമിഷത്തെക്കുറിച്ച് ആലോചിച്ച്, നേരത്തെ മനസ്സിനെ നോവിച്ച ആ ഓർമ്മകളെ എങ്ങോ പറത്തി വിട്ട് പുഞ്ചിരിച്ചുകൊണ്ട് അവരുടെ കൂടെ കൂടി.

അപ്പോഴേക്കും ബസ്സിൽ നിന്നും കുട്ടികളും അവരുടെയെല്ലാം തള്ളമാരും ഇറങ്ങിയിരുന്നു, നല്ല ക്ഷീണം എല്ലാവരുടെയും മുഖത്തുണ്ട്, കാരണം 40 കിലോമീറ്റർ ദൂരമുണ്ട് അങ്ങോട്ട് പോകാൻ.

ബസിന്റെ സൈഡിൽ കൂടെ മനുവിന്റെ ബ്ലാക്ക് ക്രെറ്റ തെന്നി തെന്നി മുന്നോട്ട് വന്നു, പാർക്കിംഗ് ഏരിയയിലേക്ക് മനോഹരമായി പാർക്ക് ചെയ്ത ശേഷം കാറിൽ നിന്നും ഓരോരുത്തരായി ഇറങ്ങി, മനുവിന്റെ കണ്ണിനെ കുളിരാണിയിപ്പിച്ചുകൊണ്ട് ആദ്യം ഇറങ്ങിയത് ശ്രീദേവിയാണ്, എന്തൊരു സൗന്ദര്യമാണ് പടച്ചോനെ മനു കണ്ണുമിഴിച്ച് അവളെ നോക്കി

നിന്നുപോയി, പക്ഷേ അവനെ അവൾ കണ്ടില്ല,പുറകെ ഇത്താത്ത, അതിനു പുറകെ അനിയത്തി, പിന്നെ ഫ്രണ്ട് ഡോർ തുറന്നു റംല അമ്മായിയും ഇറങ്ങി,

മനു മനസ്സിൽ പറഞ്ഞു , എല്ലാവരും ഇതിലാണോ പോയത്, അവസാനം ആണ് ഷാനി ഇറങ്ങിയത്, ഇറങ്ങി കഴിഞ്ഞു ഷാനി ആദ്യം നോക്കിയത് മനുവിനെ

Updated: October 26, 2026 — 5:14 pm

Leave a Reply

Your email address will not be published. Required fields are marked *