കുറച്ചു നിനക്കും തരാൻ,” ” ഇതെല്ലാം കേട്ട് നടന്നുകൊണ്ടിരുന്ന ജസ്ന പെട്ടെന്ന് അവളെ നോക്കിക്കൊണ്ടു ഒരു അർത്ഥം വെച്ചുകൊണ്ട് പറഞ്ഞു,
“ഒന്ന് പോയേ നൂറാ, !!! നീ ഞാൻ ഒന്നും വിചാരിക്കാതിരിക്കാൻ പറയുകയല്ലേ,” അവളുടെ ആ പ്രതികരണം കേട്ട് നൂറ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും രണ്ടാമത്തെ വാചകം കേട്ടപ്പോൾ ഓക്കേ ആയി.
” ഒലക്ക നീ വേണേൽ ഇപ്പം
വിളിച്ചു നോക്ക്,” അങ്ങനെ പറഞ്ഞപ്പോൾ ജസ്നക്ക് വിശ്വാസമായ പോലെ ഒരു ഭാവം അവളുടെ മുഖത്തും വിരിഞ്ഞു , നൂറ മനസ്സിൽ ആശ്വാസത്തിൻ്റെ ശ്വാസം വലിച്ചു വിട്ടു, “എന്നാ വായോ, നമുക്ക് ഇത് വെച്ചാലോ,?! ” നൂറ അവളെ നോക്കി ചോദിച്ചു,
“എടി കുറച്ച് മക്കൾക്ക് കൂടെ വെച്ച് കൊടുക്കാനുണ്ടോ,?! എനിക്ക് വെച്ചില്ലെങ്കിലും വേണ്ട, എനിക്ക് ഈ തട്ടം ഇടാതെ നടക്കാൻ അങ്ങേര് സമ്മതിക്കില്ല, നീ അവർക്ക് കൊടുക്ക്, നിൻറെ മോക്കും വെച്ച് കൊടുക്കാം നീ വന്നേ”, ജസ്നയുടെ കെട്ടിയോൻ ഒരു മുസ്ലിയാരാണ്, മലപ്പുറത്ത് എവിടെയോ ആണ് വർക്ക്
ചെയ്യുന്നത്. മുസ്ലിയാർ ആയത്കൊണ്ട് അവൾക്ക് തലയിൽ തട്ടമിടാതെ നടക്കാൻ പറ്റില്ല പോലും,
ജസ്ന നൂറയുടെ കയ്യും പിടിച്ച് ജസ്നയുടെ വീട്ടിലേക്ക് നടന്നു, ഇവരുടെ രണ്ടു വീട് മാറിയാണ് ജസ്നയുടെ വീട്, അവളെ കല്യാണം കഴിച്ചത് മറ്റൊരിടത്തെക്ക് ആണെങ്കിലും ഇവിടെ അവൾക്ക് കിട്ടിയ സ്ഥലത്താണ് വീട് വെച്ച് താമസിക്കുന്നത്.
***********”” “” “” “” “************” “” “” “” “********
അച്ചു വീട്ടിലെത്തിയപ്പോഴേക്കും പണിക്കാർ അവിടെ എത്തിയിരുന്നു,
” അച്ചുക്കാ, എന്നാ തുടങ്ങട്ടെ ?!!! ” ഒരു ന്യൂജൻ പയ്യൻ അവിടെ നിന്ന് ചിരിച്ച് കൊണ്ട് ചോദിച്ചു.
“അല്ലടോ,!! നിങ്ങളെല്ലാം എത്തിയെങ്കിൽ പിന്നെ എന്തിനാ വെയിറ്റ് ചെയ്തതത് ” അച്ചു തലയിൽ കൈ വെച്ചു,
“അത് പെട്ടെന്ന് കഴിയും അച്ചുകാ, ” മറ്റൊരു പയ്യൻ അതും പറഞ്ഞു സാധനങ്ങൾ എടുത്തു ഉള്ളിലേക്ക് പോയി.
“ആ … അടിപൊളിയാക്കി ചെയ്യ് നമ്മുടെ മനുവിന്റെ പെങ്ങളുടെ കാര്യാട്ടോ, മോശമാക്കണ്ട ,'” മനു
അവരെ പറഞ്ഞു വിട്ടു.
അപ്പോഴേക്കും സോനവും അഭിയും അങ്ങോട്ടേക്ക് എത്തി, കുളിച്ച് കുട്ടപ്പന്മാരായി ആയിരുന്നു രണ്ടുപേരുടെയും വരവ്, പക്ഷേ കള്ളിത്തുണിയും ടീഷർട്ടും ഇട്ടാണ് വന്നത്. ഇതുകണ്ട് അച്ചുവും, അവരു അച്ചുവിനെയും നോക്കി ചിരിച്ചു,
അഭി അച്ചുവിൻറെ കയ്യും പിടിച്ച് അങ്ങോട്ട് മാറിനിന്നു,
” എടാ ഓവർ ആയല്ലേ ഇന്നലെ ?!, നീ എപ്പോഴാ എണീറ്റു പോയെ, ? അഭി അച്ചുവിനോട് ചോദിച്ചു,
” എടാ , ഞാൻ മൂത്രമൊഴിക്കാൻ മുട്ടിയിട്ട് പുലർച്ചെ അഞ്ച് ,അഞ്ചര ആയപ്പോൾ ഒന്ന് എണീറ്റു, തല നേരെ നിൽക്കുന്നേ ഇല്ല!!, പിന്നെ ആയിഷ അവളുടെ വീട്ടിൽ ആയതുകൊണ്ട് നോക്കേണ്ടല്ലോ എന്ന് കരുതി മൂത്രമൊഴിച്ച് നേരെ വെച്ച് പിടിച്ചു, നിങ്ങളെ കുറെ വിളിച്ചു, ഒരെണ്ണം എണീക്കണ്ടേ,” അച്ചു പറഞ്ഞു നിർത്തി,
” അല്ല നിങ്ങളൊക്കെ ഇപ്പൊ എണീറ്റ് പോയി?! ” അച്ചു അവരെ നോക്കി ചോദിച്ചു,
” ഏഴു മണിയായടാ, ! നിൻറെ വീടിൻറെ രണ്ട് ഓട് പൊട്ടിയിട്ടുണ്ട് ഒരു തേങ്ങ വീണത് ആണ്, ആ തേങ്ങ വീണത് കൊണ്ട് ഞങ്ങളെല്ലാം ഞെട്ടി എഴുന്നേറ്റു,” സോനു പറഞ്ഞു.
” അതേതായാലും നന്നായി ,രണ്ടു ഓട് മാറ്റിയാൽ എന്താ ” , ഇതും പറഞ്ഞ് എല്ലാവരും പൊട്ടിച്ചിരിച്ചു, അച്ചുവിൻറെ പണിക്കാർ ആ ഭാഗത്തേക്ക് നോക്കി, ഇതുകണ്ട് അച്ചു കൈകൾകൊണ്ട് കണ്ടിന്യൂ ചെയ്യാൻ പറഞ്ഞു,
ആളുകൾ എത്തിത്തുടങ്ങിയിട്ടില്ല, ഇന്നലെ രാത്രി പാട്ടും ഡാൻസുമായി ആഘോഷിച്ചവർ എല്ലാം ഇന്ന് കുറച്ച് ഉറങ്ങുവാനും ഒരുങ്ങുവാനും വേണ്ടി സ്വന്തം വീടുകളിലേക്ക് പോയിരിക്കുകയാണ്, പിന്നെ തൊട്ടടുത്ത കുടുംബക്കാർ മാത്രം ഇവിടെയുണ്ട്, അവരുടെ കുട്ടികൾ
ആ മുറ്റത്ത് കൂടെ “കല, പില” ഓടിക്കളിക്കുന്നു,
എന്തെല്ലാമോ പറഞ്ഞു കുറച്ചുനേരം കൂടി അവിടെ ഇരുന്നശേഷം അവന്മാർ കസേരകൾ എല്ലാം നേരെയാക്കിയിട്ടു, കൂടെ അച്ചുവിൻറെ പണിക്കാരും, എല്ലാം ചെറിയ ചെക്കന്മാരാണ്,
