ബിഗ് ടിക്കറ്റ് – 3 1അടിപൊളി  

എല്ലാവർക്കും മനുവിനോട് ഒരു സ്നേഹം അധികം തോന്നി,

അതിനിടക്ക് ഷാനി അവൻ്റെ അടുത്ത് വന്ന് ” നമ്മുടെ കാർ നീ എടുക്കില്ലേ ?! “എന്ന് ചോദിച്ചു, മറുപടി പറയാൻ തിരിഞ്ഞ മനുവിൻ്റെ കണ്ണിൽ ഇരുട്ട് കയറി, ഷാനിയുടെ പുറകിൽ നിൽക്കുന്ന ശ്രീദേവിയെ സന്തോഷത്തോടെ

നോക്കിയ മനു കണ്ടത് അവളുടെ പുറകിലുള്ള വെള്ളാരം കണ്ണുകളുള്ള അവളെയാണ്,

അവൻറെ കണ്ണിലെ പിടച്ചിൽ തിരിച്ചറിഞ്ഞ് തിരിഞ്ഞ ഷാനി കണ്ടത് ശ്രീദേവിയെ പിന്നെ അവളുടെ പുറകിലെ ആ കണ്ണുകൾക്ക് ഉടമയെ, ഇതേപോലെ അവരുടെ നോട്ടം തിരിച്ചറിഞ്ഞ ശ്രീദേവിയും ഷാനിയെ പോലെ പുറകോട്ട് തിരിഞ്ഞു നോക്കി, ആ വിടർന്ന വെള്ളാരം കണ്ണുകൾ മൂന്നുപേരുടെ നോട്ടത്തെ നേരിടാൻ ആവാതെ ജനസഞ്ചയത്തിന്റെ ഒഴിഞ്ഞുപോക്കിന് അനുസരിച്ച് മുന്നോട്ട് നീങ്ങി…

കാലുകൾ തളരുന്നത് പോലെ തോന്നിയ മനു പെട്ടെന്ന് ഷാനിയെ പിടിച്ചു, കണ്ണിൽ ഇരുട്ട് കയറുന്ന പോലെ തോന്നിയ മനുവിനെ ഇപ്പുറത്ത് നിന്നും ശ്രീദേവി ആളുകൾക്കിടയിലൂടെ മുന്നോട്ടു വന്ന് അവനെ തങ്ങി നിർത്തി, അവനെ അത്രത്തോളം അറിയാവുന്ന രണ്ടുപേർ രണ്ടു സൈഡിലും അവനെ ചേർത്ത് നിർത്തി ,വീടിൻറെ

ഉള്ളിലേക്ക് നടന്നു, കല്യാണ പെണ്ണിൻറെ പുറകെ പോകുന്ന ജനസഞ്ചയം അവൻറെ അവസ്ഥ മനസ്സിലാക്കിയിരുന്നില്ല,അവളുടെ കണ്ണിൻറെ പിടച്ചിൽ അവൻറെ കൺമുമ്പിൽ വീണ്ടും തെളിഞ്ഞു വന്നു, രണ്ടുപേരും കൂടെ അവനെ തൊട്ടടുത്ത റൂമിലേക്ക് കയറ്റി,അവിടെ കട്ടിലിൽ ഇരുത്തി,

“മോനെ മനു… എന്താടാ നീ കാണിക്കുന്നെ,?! ആദി നിറഞ്ഞ സ്വരത്തിൽ ഷാനി അവനോട് ചോദിച്ചു, മനസ്സിൽ നിറയെ അവൻറെ അവസ്ഥ ആലോചിച്ച് സങ്കടമുണ്ടെങ്കിലും ഷാനിയുള്ളപ്പോൾ പറയാൻ കഴിയാതെ ശ്രീദേവിയും വിങ്ങുന്ന മനസ്സുമായി അവൻറെ അരികിലിരുന്നു,

” ചേച്ചി ഇവനെ ഒന്ന് പിടിച്ചേ , ഞാൻ പോയി കുറച്ച് വെള്ളം എടുത്ത് വരട്ടെ, ഷാനി അവനെ ശ്രീദേവിയുടെ കൈകളിൽ ഏൽപ്പിച്ച അടുക്കളയിലെക്ക് ഓടി, മനു ഒന്ന് തളർന്നു പോയെങ്കിലും ശ്രീദേവിയുടെ തോളിലേക്ക് ചാരി നിന്നപ്പോൾ അവന് അറിയാതെ അവളുടെ ഗന്ധം അവൻറെ

സിരകളിലേക്ക്

ഒരു ഉത്തേജനം പോലെ പ്രവഹിച്ചു, അവൻ പതിയെ കണ്ണു തുറന്നു, ചുറ്റിലും ഒന്നു നോക്കി,

“മനൂ ഡാ … മോനെ… !!! ശ്രീദേവി അവൻറെ കവിളിൽ തട്ടി വിളിച്ചു, ആ വിളിയിൽ അവനോടുള്ള സ്നേഹം മുഴുവനും ചാലിച്ചിരുന്നു.

” എന്താ…., എന്താ ചേച്ചി എനിക്ക് പറ്റിയത് ?!’ മനു വിക്കികൊണ്ട് ചോദിച്ചു,

” ഒന്നുമില്ലടാ!! ശ്രീദേവി അവൻറെ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു. പിന്നെ ഷാനി വരുന്നില്ല എന്ന് ഉറപ്പുവരുത്തി അവൻറെ നെറുകയിൽ അമർത്തി ഉമ്മ വച്ചു, പിടയുന്ന കണ്ണുമായി മനു അവളെ നോക്കി.

തന്നോടുള്ള സ്നേഹത്തിൻറെ അതിർവരമ്പുകൾ ഇല്ലാത്ത അലയടികൾ അവൻ ആ കണ്ണുകളിൽ പ്രതിജ്വലിച്ചു.

അപ്പോഴേക്കും ഷാനി വെള്ളം കൊണ്ട് അവിടെ എത്തിയിരുന്നു, മനുവിന് ഒരുതരം മറവി ബാധിച്ച പോലെ അവളെ കണ്ട കാര്യം മറന്നു പോയിരുന്നു, എന്നവർക്ക് തോന്നി.”

“ഷാനിത്ത എനിക്കെന്താ സംഭവിച്ചേ, ചേച്ചി ഒന്നും പറയുന്നില്ലല്ലോ, ?! ” ഷാനിയേ കണ്ട മനു ചോദിച്ചു, ഷാനി ശ്രീദേവിയുടെ മുഖത്തേക്ക് ഒന്ന് നോക്കി, പിന്നെ പുഞ്ചിരിച്ചുകൊണ്ട് കുഞ്ഞുങ്ങളെ പോലെ സാധുഗം അവരെ നോക്കുന്ന ആ 32 കാരനെ നോക്കിക്കൊണ്ട് പറഞ്ഞു,

“നിനക്കല്ലേ , പെങ്ങളോട് അടങ്ങാത്ത സ്നേഹം, അവള് പോയത് കണ്ടപ്പോൾ സങ്കടം സഹിക്കവയ്യാതെ നിനക്ക് പ്രഷർ കുറഞ്ഞതാണെന്ന് തോന്നുന്നു, ഞാനും ചേച്ചിയും കൂടെ നിന്നെ ഇവിടെ കൊണ്ടിരുത്തിയത് ആണ്, പക്ഷേ നിൻറെ സ്നേഹനിധിയായ കസിൻ അതൊന്നും മൈൻഡ് ചെയ്യാതെ പോയി”!”

കുലുങ്ങി ചിരിച്ചുകൊണ്ട് ഷാനിയതു പറയുമ്പോൾ ശ്രീദേവിയും കൂടെ ചിരിക്കുന്നുണ്ടായിരുന്നു, കിളി പോയ അവസ്ഥയിൽ മനു അവരുടെ വാക്ക് വിശ്വസിച്ച് കൂടെ

ചിരിച്ചു,

“നീ വെള്ളം കുടിച്ച് വേഗം അങ്ങോട്ട് ചെല്ലാൻ നോക്ക്” , ഷാനി അതു പറഞ്ഞപ്പോൾ ശ്രീദേവി ഷാനിയെ ഒന്നു നോക്കി, അവൾ ചേച്ചിയെ നോക്കി കണ്ണടച്ചു, അവൻ വേഗം വെള്ളം മേടിച്ച് കുടിച്ച് അങ്ങോട്ട് പോകാനായി എഴുന്നേറ്റു,

Updated: October 26, 2026 — 5:14 pm

Leave a Reply

Your email address will not be published. Required fields are marked *