ബിഗ് ടിക്കറ്റ് – 3 1അടിപൊളി  

അവരുടെ തിരിച്ച് പോക്കും; പിന്നെ കല്യാണ വീട്ടിലെ ആളുകളോട് അങ്ങോട്ട് പോകാനുള്ളവരുടെ തയ്യാറാവലും എല്ലാം,

അപ്പോഴാണ് അവിടത്തെ മണവാളൻ്റെ സൈഡിലെ ശ്രീജനങ്ങൾ മണവാട്ടിയെ കൂട്ടിക്കൊണ്ട് പോവാൻ വരുന്നത് കാണുന്നത്, കൂട്ടം കൂടി നിൽക്കുന്ന ഞങ്ങൾക്ക് ഇടയിലേക്ക് ഒരു കണ്ണുകൾ എത്തി നോക്കുന്നത് മനുവും കൂട്ടുകാരും കണ്ടു, ആ കണ്ണുകളും കണ്ണിനു ഉടമയും അവർക്ക് പരിചിത മുഖമാണ്, അനുകുട്ടി എന്ന അനുശ്രീ, ജിത്തുൻ്റെ

ഭാര്യ, എല്ലാവരും ഒരുമിച്ച് ജിത്തുവിനെ നോക്കി, അവൻ ചിരിച്ച് കൊണ്ട് പറഞ്ഞു,

“അവളുടെ ഫ്രണ്ട്ൻ്റെ അനിയനാണ് ചെറുക്കൻ, അവള് അതാണ് അവിടെ കല്യാണം കൂടിയത്, ഹന്നക്ക് അറിയാം അവൾ പറഞ്ഞിട്ടുണ്ട്, ”

അപ്പോഴാണ് സംഗതിയുടെ കിടപ്പ് പിടികിട്ടിയത് അവന്മാർക്ക്, അന്ന് ജിത്തുൻ്റെ വീട്ടിൽ പോയപ്പോൾ തന്നെ മനുവിന് തോന്നിയ സംശയമാണ്, പക്ഷേ

അപ്പോഴത്തെ സന്ദർഭത്തിൽ അവനോട് അത് വിട്ട് പോയതാണ്,

ജിത്തിൻ്റെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നു, അവൻ ഫോൺ എടുത്ത് നോക്കി ഇപ്പൊ വരാം എന്ന് പറഞ്ഞു പുറകിലേക്ക് പോയി, കുറച്ച് കഴിഞ്ഞപ്പോൾ എല്ലാവരുടെയും ഫോണിലേക്ക് ജിത്തുൻ്റെ മെസ്സേജ് വന്നു, മനുവിന് ഒഴികെ, അവരുടെയെല്ലാം മുഖം ഒരു ദയനീയ ഭാവത്തിലേക്ക് കൂപ്പുകുത്തി, ഇതൊന്നും അറിയാതെ മനു ഓരോന്ന് ചെയ്തു ഓടി നടക്കുന്നുണ്ടായിരുന്നു,…

പാട്ടും ഓപ്പണയും എല്ലാമായി അവരുടെ ആഘോഷങ്ങൾ നടന്ന് കൊണ്ടിരിക്കുന്നു, ഇടക്ക് ആരോ മനുവിനെ അങ്ങോട്ട് വിളിച്ചു, “ഹന്നക്ക് കാണാൻ അങ്ങോട്ട് ചെല്ലാൻ” പറഞ്ഞ്, അച്ചുവും കൂട്ടുകാരും അവനെ തടയാൻ ആവുന്നതിൻ്റെ മുൻപേ മനു അങ്ങോട്ട് നടന്നു, പുറകെ ഓടിയ അസ്കർ കാണുന്നത് അങ്ങോട്ട് പോകുമ്പോൾ ഷാനി

അവനെയും തിരഞ്ഞ് പാതി വഴി വരെ എത്തിയിരുന്നു,

“ആ… ഞാൻ നിന്നെയും നോക്കി വന്നതാ, ആ പെണ്ണ് കരഞ്ഞു കുളമാക്കുന്നു, ഇടക്ക് നിന്നെയും ചോദിക്കുന്നുണ്ട്, നിൻ്റെ മറ്റവൾ ആണല്ലോ!! കുശുമ്പ് കാട്ടി കൊണ്ട് ചിരിച്ചുകൊണ്ട് ഷാനി പറഞ്ഞു, അതും പറഞ്ഞു അവൻറെ കൈ പിടിച്ച് അവൾ മുൻപേ നടന്നു. അസ്കർ നിരാശയോടെ അവരെ തിരിഞ്ഞു നോക്കി.

” ഒന്നുപോയേ സ്നേഹം കൊണ്ടാണ്, അവൾക്ക് ആങ്ങളമാറില്ലല്ലോ ?!” അവളുടെ കൂടേ ഉമ്മറത്തേക്ക് നടക്കുമ്പോ മനു പറഞ്ഞു,

” ഷഹീനിക്കാ ഒന്നും ഈ ഇക്കാക്ക ഗണത്തിൽ പേടില്ലായിരിക്കും ല്ലേ?! ചിരിച്ചു കൊണ്ടാണ് ഷാനി ചോദിച്ചത്, മനുവും ചിരിച്ചു, രണ്ടുപേർക്കും അറിയാവുന്ന മറുപടി ആയതുകൊണ്ട് മനു ഒന്നും പറഞ്ഞില്ല,

കൂടി നിന്ന പെണ്വർഗത്തെ വകഞ്ഞുമാറ്റികൊണ്ട് ഷാനി അവന് മുന്നിൽ നിന്നും വഴി തെളിച്ചു,

അമ്മോനെ കെട്ടിപ്പിടിച്ച് കരയുന്ന ഹന്നയെ ആണ് അവന് കാണാനായത്, അമ്മോൻ്റെ കണ്ണുകളും നിറഞ്ഞ് ഒഴുകുന്നുണ്ട്, പുന്നാരമോൾ അല്ലേ, അമ്മോന്നെ വിട്ടകന്ന ഹന്ന കാണുന്നത് മനുവിനെ ആണ്, പൊട്ടിവന്ന ഒരു ആന്തലോടെകൂടി അവളവനെ

വരിഞ്ഞു പിടിച്ചു കരഞ്ഞു, അവിടെ നിന്ന് വന്നവരും ഇവിടെ ഉള്ളവർക്കും അവരുടെ സ്നേഹത്തിൻ്റെ തീവ്രത മനസ്സിലായപ്പോലെ നിൽക്കുന്നുണ്ട്, അപ്പോഴാണ് മണവാളനെ മനു കാണുന്നത്, മനുവിനും കണ്ണു നിറഞ്ഞിട്ടുണ്ട്, അവൻറെ മാറിൽ ചാരി നിന്ന് ഇങ്ങളടിക്കുന്ന ഹന്നയെയും ചേർത്ത് പിടിച്ച് അവൻ ഷെരീഫ്നോട് പറഞ്ഞു, മണവാളൻ്റെ പേരാണ് ഷരീഫ്,

“ഇങ്ങള് വേഗം കൊണ്ടോയ്ക്കോളി, ഇല്ലേൽ ഇവളെ മേക്കപ്പ് എല്ലാം പോയി വേറെ കോലം ആകുംട്ടോ, ”

വിഷമിച്ചിരുന്ന ഹന്ന അടക്കം എല്ലാവരും മനുവിൻ്റെ കോമഡി കേട്ട് ചിരിച്ചു, അമ്മോൻ ഷെരീഫിനെ കെട്ടിപ്പിടിച്ച് അവളുടെ കൈ എടുത്ത് അവൻറെ കയ്യിൽ വെച്ചു കൊടുത്തു, അമ്മായിയും ബാക്കി കുടുംബങ്ങളെല്ലാം കണ്ണിൽ വെള്ളം നിറച്ച് അത് കണ്ടു നിന്നു.

“ഡീ ഞാൻ കരഞ്ഞു ട്ടോ, ഇനി നിനക്ക് പരാതി വേണ്ടാ ” എന്നും പറഞ്ഞ് മനു കണ്ണിൽ നിന്നും കണ്ണുനീർ പോലെ തോണ്ടി കാണിച്ചു പറഞ്ഞു, ഹന്ന വീണ്ടും ചിരിച്ചു, കൂടെ എല്ലാവരും ചിരിച്ചു, കരഞ്ഞു ഇറങ്ങാൻ നിന്ന അവളെ ചിരിച്ച് സന്തോഷിപ്പിച്ച് അയക്കുന്നത് കണ്ട

Updated: October 26, 2026 — 5:14 pm

Leave a Reply

Your email address will not be published. Required fields are marked *