” വാ അലൈക്കുമുസ്സലാം, കിന്നാരം ഒന്നുമല്ലടാ, ഇവള് അവിടെ പോയി വന്ന വിശേഷം പറയുക, ” ഉപ്പ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.
” എന്നാൽ ഇണക്കിളികൾ സംസാരിക് ഞാൻ മൊബൈൽ ഒന്ന് ചാർജിൽ ഇടട്ടെ,” ഇതും പറഞ്ഞ് മനു ഉള്ളിലോട്ട് കയറിപ്പോയി,
” മനു ഇങ്ങോട്ടു വന്നേ? ഒരു കാര്യം പറയാനുണ്ട്”, ഉമ്മയുടെ വിളിയാണ് , പറയാനുള്ള കാര്യം എന്താണെന്ന് മനുവിന് അറിയാം,
” ഇപ്പം വരാം ഉമ്മാ … ” എന്നും പറഞ്ഞ് മനു ഉള്ളോട്ട് നടന്നു, റൂമിൽ കയറി ഫോൺ ചാർജിൽ ഇട്ടു, രണ്ട് മിനിറ്റ് വെയിറ്റ് ചെയ്ത ശേഷം ഫോൺ ഓൺ ആക്കി ഉമ്മറത്തേക്ക് നടന്നു, പിന്നെ ഉമ്മയുടെ സങ്കടങ്ങളും കല്യാണത്തിന്റെ റിക്വസ്റ്റുകളും ആയിരുന്നു അവിടെ
, പുഞ്ചിരിയോടെ ഉപ്പ അതെല്ലാം കേട്ട് എന്നെ നോക്കി കണ്ണിറുക്കി. എന്നെ മനസ്സിലാക്കുന്ന ആളുകളുടെ കൂട്ടത്തിൽ ഒരാളാണ് ഉപ്പ. പാവം ഉമ്മക്ക് ഭാവിയിൽ എനിക്ക് ആരും ഇല്ലാതായി പോവരുത് എന്നുള്ള വിഷമമാണ്.
കുറെ കരഞ്ഞു ഉമ്മ എണീറ്റ് പോയി.”അല്ലാ എപ്പോഴാ പോവുന്നത്” ?! ഉപ്പയെ നോക്കി മനു ചോദിച്ചു,
“എവിടെ ?! ” ഉപ്പ എഴുന്നേറ്റ് ചിരിച്ച് കൊണ്ട് ചോദിച്ചു,
“ഡോക്ടറെ അടുത്ത്?!” മനു സംശയത്തോടെ ചോദിച്ചു,
“ഡാ,,, നീ ഇന്ന് അങ്ങോട്ട് പോവണ്ടാ, അത്കൊണ്ട് പറഞ്ഞതാണ്, ഷബുമോൾ എന്നോട് എല്ലാം പറഞ്ഞു” , അങ്ങേര് മനുവിൻ്റെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു, അപ്പോ എല്ലാവരും അറിഞ്ഞിട്ടുണ്ട്, മനുവിൻറെ കണ്ണുകൾ നിറഞ്ഞു, അവൻ ഉപ്പയെ കെട്ടിപ്പിടിച്ചു, അങ്ങേര് അവനെ പുറത്ത് തട്ടി ആശ്വസിപ്പിച്ചു, ഇങ്ങേര് ഒരു
വല്ലാത്ത മനുഷ്യൻ തന്നെ, ഇതുവരെ എന്നെ കല്യാണം കഴിക്കണോ, പ്രണയിച്ചത് അറിഞ്ഞിട്ടോ, ഒരു വാക്ക് കൊണ്ട് പോലും എതിർ അഭിപ്രായമോ കുറ്റപ്പെടുത്തലോ ചെയ്തിട്ടില്ല, എല്ലാത്തിനും കൂടെ ഉണ്ടാവുന്ന എൻ്റെ ഉപ്പച്ചി, മനു വീണ്ടും കണ്ണ് നിറച്ചു.
“അബ്ദു പോകുന്നുണ്ടോ ?! ” ഉപ്പ ആ കെട്ടിപ്പിടിത്തതിൽ അവനോട് ചോദിച്ചു, മനു ഉപ്പയെ വിട്ടകന്ന് പറഞ്ഞു,
” ഇക്ക പറഞ്ഞത് ഉണ്ടെന്നാണ്, എനിക്ക് അറിയില്ല, ”
അപ്പോഴേക്കും ഉപ്പയുടെ ഫോൺ റിംഗ് ആയി, നോക്കുമ്പോൾ ഷഹീൻ ആണ്, ഉപ്പ ഫോൺ എടുത്തു,
“ഉപ്പ…. മനു അവിടെ ഉണ്ടോ?! ”
“ഉണ്ടല്ലോ, എന്തേ ?! അവൻ വരുന്നില്ല, നിങ്ങള് പൊക്കോളൂ,” ഉപ്പ അങ്ങോട്ട് പറഞ്ഞു,
“അതില്ല ഉപ്പ, ഉപ്പയുടെ കാർ ഒന്ന് തരുമോ?!” അവൻ അവിടെ ഉണ്ടേൽ ഒന്ന് കൊടുത്ത് വിടുമോ, ഒരു കാർ കൂടെ വേണം, ”
“ആ ഞാൻ അവൻറെ കയ്യിൽ കൊടുക്കാം”, ഫോൺ മനുവിൻ്റെ കയ്യിൽ കൊടുത്ത് അങ്ങേര് ഉള്ളിലേക്ക് പോയി, മനു ഫോൺ കാതിലേക്ക് അടുപ്പിച്ചു,
“ഹലോ എന്തിനാ നിനക്ക് ഇനിയും കാർ ?!എൻ്റേത് അവിടെ ഇല്ലേ?! “മനു
ചോദിച്ചു,
“അതല്ലെടാ , എൻ്റെ കാർ അമ്മോൻ്റെ ഒരു അളിയൻ കൊണ്ടോയി,അമ്മായിയുടെ ഇത്തയും അനിയത്തിയും അങ്ങിനെ ആർക്കൊക്കെയോ പോകാൻ വേണ്ടി എൻ്റെ കാർ കൊടുത്തു, അമ്മോൻ്റെ കാറ് സ്റ്റാർട്ട് ആവുന്നില്ല, ” അത് കേട്ടപ്പോൾ മനുവിന് മനസ്സിൽ ഒരു ലെഡ് പൊട്ടി, അവിടെ ഇനി അധികം ആരും
ഉണ്ടാവില്ല, ‘So’ ഇവര് പോയി വരുന്ന വരെ അമ്മായിയെ ഇന്ന് ഉയുത് മറക്കാം, മനുവിന്റെ മനസ്സിൽ സന്തോഷം അല്ലതല്ലി.
“ഡാ മനൂ… ഫോണിൽ വീടും ശബ്ദം ഉയർന്നു, മനു ഓർമകളിൽ കുരുങ്ങി നിന്നുപോയി ഒരു നിമിഷം.
” ആ കൊണ്ട് വരാം ഞാൻ, “അതും പറഞ്ഞു ഫോൺ കട്ട് ആക്കി. ഉപ്പ അപ്പോഴേക്ക് ഇന്നോവയുടെ ചാവിയുമായി വന്നു, മനു അത് വാങ്ങി പോർച്ചിലേക്ക് നടന്നു, അപ്പോഴാണ് മൊബൈൽ എടുക്കാൻ മറന്ന കാര്യം ഓർമിച്ചത്, കാർ സ്റ്റാർട്ടിങ് ഇട്ട് മനു മൊബൈൽ എടുക്കാൻ പോയി,
മനുവിൻ്റെ വീട്ടിൽ 3 കാർ ആണുള്ളത്,( മനുവിൻ്റെ ക്രെറ്റ ഫുൾ ബ്ലാക്ക്, ഉപ്പയുടെ ഇന്നോവ 2013 മോഡൽ, ഇക്കാക്കയുടെ സുസുക്കി ബ്രീസാ റെഡ്,.)
മൊബൈൽ എടുത്ത മനു നേരെ ഉപ്പയോട് സലാം ചൊല്ലി വീട്ടിൽ നിന്നും ഇറങ്ങി, കാർ എടുത്ത് കല്യാണ വീട്ടിൽ ചെന്നു, എല്ലാവരും റെഡി ആയിട്ട് റോഡിൽ ഇറങ്ങി നിൽക്കുന്നുണ്ട്, എൻ്റെ ക്രെറ്റ നിറഞ്ഞിട്ടുണ്ട്, ഷാനി താത്ത തന്നെയാണ് സാരഥി, അവനെ കണ്ടു പുഞ്ചിരിക്കുന്ന ഷാനിക്ക് മനു
