പോയരെല്ലാം തിരിച്ച് എത്തി തുടങ്ങി. അപ്പോഴാണ് ഷഹീനിക്ക അങ്ങോട്ട് വന്നത്,
” ഡാ മനു… നീ വരുന്നില്ലേ ഹന്നയുടെ വീട്ടിലേക്ക്, എല്ലാവരും ഉണ്ട്, നീ നിൻ്റെ കാർ എടുക്കില്ലേ?!'”
“ഞാൻ ഇല്ലാ,!! ഇപ്പൊൾ നിങ്ങള് പൊയ്ക്കോളി, ഉപ്പൻ്റെ കൂടെ ഡോക്ടറെ കാണാൻ പോകാനുണ്ട്, !” മനു തൻറെ കാര്യം പറഞ്ഞു.
” എന്താടാ ഉപ്പാക്ക് പറ്റിയത് ?!, എന്നോട് ഒന്നും പറഞ്ഞില്ലല്ലോ ?!” ആകാംക്ഷയോടെ ഇക്ക ചോദിച്ചു.
“ഒന്നില്ല,!! നടന്നിട്ടു ആ വെരിക്കോസ് വെയ്ൻ ൻ്റെ പെയിൻ കൂടിയത് ആണ്, ” മനു സിമ്പിൾ ആക്കി പറഞ്ഞു. ഷഹീൻ ആശ്വാസത്തിൻ്റെ ഒരു നെടുവീർപ്പ് ഇട്ടു, മനു പിന്നെ തുടർന്നു,
“ഷാനിതാത്ത എത്തിയില്ലേ?!, കാർ അവരെല്ലാം കൂടെ ആണ് കൊണ്ട് പോയതാണ്” , മനു തൻറെ കാർ തൻറെ കയ്യിൽ ഇല്ല എന്ന് ബോധിപ്പിച്ചു.
“ആ നിൻ്റെ കാർ ആണോ കൊണ്ടുപോയത്? ” അങ്ങേര് വീണ്ടും ചോദിച്ചു.
” അതെ !!! നിങ്ങളോടു പറഞ്ഞില്ലർന്നോ?!!” മനു ചോദിച്ചു
” പോവുന്നെന്ന് പറഞ്ഞു അവളാണ് വണ്ടി എടുത്തത് എന്ന് എനിക്കോർമയില്ല”, ഇക്ക പറഞ്ഞു നിർത്തി.
“എന്നോട് കൊണ്ടുവിടാൻ ആണ് പറഞ്ഞത്, പക്ഷേ അവർ ആള് കൂടിയപ്പോൾ എന്നെ ഒഴിവാക്കി, ഇത്ത തന്നെ കാർ എടുക്കാം എന്ന് പറഞ്ഞു” മനു കാര്യങ്ങൾ അവതരിപ്പിച്ചു,
“അതും ശരിയാ നിന്നെക്കൊണ്ടുപോയ ഒരാളെ സീറ്റ് കുറയില്ല ,ഹഹഹ_” ഇതും പറഞ്ഞ് അങ്ങേര് ചിരിച്ചു,
” നല്ല തമാശ!! ഇത് ഖത്തർ തമാശയായിരിക്കും അല്ലേ, ഇത്താത്തയെ സമ്മതിക്കണം , ഇതെല്ലാം കേട്ടല്ലോ കൂടെ ജീവിക്കുന്നത്”, മനു നൈസ്
ആയിട്ട് ഒന്ന് മൂട്ടി.
“ഉവ്വ ഉവ്വ്” എടാ എന്നാ നീ ഉപ്പയേയും കൊണ്ട് പോയിട്ട് വാ. ഞാന് രണ്ടുദിവസം കൊണ്ട് പോയില്ലേ അപ്പൊ പിന്നെ അവിടെ പോകാൻ ആയെന്ന് വരില്ല, ”
” അത് ശരിയാ!! നിങ്ങൾ പോയി വാ ഞാൻ പിന്നെ പൊയ്ക്കോളാം, എനിക്ക് മൂന്ന് മാസം ലീവ് ഉണ്ട്, ”
” എടാ ഷാനി, , അവളും പറഞ്ഞു നിന്റെ കൂടെയാ വരുന്നത് എന്ന്! ഒരു കണക്കിന് നിനക്ക് ലീവ് കിട്ടിയത് നന്നായി, അവർക്ക് ഇവിടെ കുറച്ച് നിൽക്കാലോ” ഷാഹിക്കാ താടിയിൽ ചൊറിഞ്ഞുകൊണ്ട് പറഞ്ഞു.
“കുഴപ്പമില്ല , അവർക്ക് ടിക്കറ്റ് എടുക്കുന്നതിന് കൂടെ എടുത്തോട്ടോ എനിക്കും, ഹഹഹ ”
“എന്തൊരു പിശുക്കടാ നീ , നിൻറെ കെട്ട് കണക്കിന് ക്യാഷ് ഇല്ലേ !! പിന്നെ എന്തിനാ ഈ പിശുക്കതരാം ഹഹ”” അതും പറഞ്ഞ് ഷാഹി വീണ്ടും ചിരിച്ചു.
” ക്യാഷ് ഞാൻ തരാം തമ്പ്രാ,, ഒരുമിച്ച് എടുത്തോ എന്നാണ് പറഞ്ഞത്, ” മനു തിരിച്ചടിച്ചു, ഇക്കാക്കയും അനിയനും ആണെങ്കിലും തമാശയൊക്കെ പറയുന്ന ഇക്കാക്കയും അനിയനും ആണ്, പണ്ടത്തെ കാലം ഒന്നുമല്ലല്ലോ ഇക്കാക്കയെ പേടിച്ച് ഇരിക്കുന്ന അനിയന്മാർ.
“എന്നാൽ നീ ഒരു കാര്യം ചെയ്യ്. നീ എല്ലാ ടിക്കറ്റും എടുത്തോ? നിന്റെ സൗകര്യത്തിന് ഞാൻ കാശ് തന്നേക്കാം, ” അങ്ങേര് വിടുന്ന മട്ടില്ല, നിർത്താൻ വേണ്ടി മനു പറഞ്ഞു.
“ആയിക്കോട്ടെ !!! എന്തെങ്കിലും ആക്കാം മൂന്നുമാസം കഴിഞ്ഞിട്ടുള്ള കാര്യമല്ലേ !? നിങ്ങള് എങ്ങനെയാ പോകുന്നത് ?! മനു വിഷയം മാറ്റാൻ ചോദിച്ചു.
” എന്താ പരിപാടി
എന്ന് എനിക്ക് മനസ്സിലായില്ല, എല്ലാരോടും പോകണം എന്നാണ് പറഞ്ഞത്, ” ഞങ്ങളൊക്കെ ആദ്യമായാണ് ഇത്തരം പരിപാടിക്ക് പോകുന്നത് അതുകൊണ്ട് ആർക്കും തന്നെ എന്താണ് സംഭവിക്കാൻ പോകുന്നത് അറിയില്ല.
” അപ്പോൾ പെണ്ണിൻറെ കൂടെ പോയവർ ഉണ്ടോ കൂട്ടത്തിൽ?!!!”, മനു വീണ്ടും സംശയം ചോദിച്ചു.
” അവരും ഉണ്ട് ,അതായത് നമ്മുടെ കസിൻസ് എല്ലാം കൂടെ പോകുന്നു ,പിന്നെ അമ്മോനും ഉണ്ടാകും,” ഷാഹി പറഞ്ഞു നിർത്തി, മനസ്സിൽ വിരിഞ്ഞ സന്തോഷം പുറത്തു കാണിക്കാതെ മനു ചോദിച്ചു
” അപ്പോ വീട് പൂട്ടിയാണോ പോകുന്നത്?! അമ്മായിയും എല്ലാരും ഉണ്ടോ ?!” “മനു വീണ്ടും റംല പോകുന്നുണ്ടോ എന്നറിയാൻ വേണ്ടി ചോദിച്ചു.
” ഇല്ലെടാ !! എടാ നമ്മൾ കസിൻസ് എല്ലാവരും പിന്നെ അമ്മോനും,” ഷഹീൻ തുടർന്നു
“ഇവരൊക്കെ പറയുന്നത് മണിയറയിലേക്ക് കയറ്റി വിടാൻ ഇപ്പോൾ പുതിയൊരു പരിപാടി ഉണ്ടെന്നാണ് ,സർപ്രൈസ് ആയിട്ടാണ് പോകുന്നത്, പിന്നെ അമ്മായി സൽക്കാരം രണ്ട് ദിവസം കഴിഞ്ഞിട്ടുണ്ടല്ലോ, അപ്പോ ആയിരിക്കും അമ്മായി പോകുന്നത്” ഷാഹി തനിക്ക് കിട്ടിയ അറിവ് അവിടെ പറഞ്ഞു നിർത്തി,
