ബിഗ് ടിക്കറ്റ് – 3 1അടിപൊളി  

” ഈ മൈരൻ ഒരു ചെയസ് പോലും പറഞ്ഞില്ല”, അതും പറഞ്ഞ് സോനു ക്ലാസ് എടുത്തു കൂടെ അക്കുവും അബിയും,

“ചെയസ് ”

മൂന്നു ക്ലാസുകളും ഒരുമിച്ചു മുട്ടിച്ച് മൂന്നുപേരും കുടിച്ചു, അക്കു കുപ്പിയെടുത്ത് അച്ചുവിൻറെ റൂമിലേക്ക് കൊണ്ടുപോയി, അലമാരയുടെ പുറകിൽ കിട്ടിയ സ്ഥലത്ത് തന്നെ അക്കു ഭദ്രമായി വച്ചു,

” ഡാ അവൾ കാണില്ലല്ലോ അല്ലേ, കണ്ട രാത്രി വേറെ മേടിക്കേണ്ടി വരും, ” അക്കു അവരോട് ചോദിച്ചു.

“എന്നാല് അഭിയുടെ കാറിലേക്ക് വെച്ചാലോ ?!'” അച്ചു ചോദിച്ചു,

അതുകേട്ട് അകത്തുനിന്നും അബി വന്നു പറഞ്ഞു ,

“അതുവേണ്ട മോനെ , എനിക്ക് അമ്മേനെയും അവളെയും കൂട്ടാൻ പോകാനുള്ളതാ ”

” എന്നാ ഇവിടെ നിന്നോട്ടെ, കിട്ടിയാൽ കിട്ടി, അല്ലേ ഊട്ടി,” അതും പറഞ്ഞ് അക്കു അവിടെ തന്നെ കാണാത്ത രീതിയിൽ റെഡിയാക്കി വച്ചു, പുറത്തേക്ക് ഇറങ്ങിയപ്പോൾ ക്ലാസിലെ അവസാന തുള്ളിയെ നാവിലെ ഉറ്റിക്കുന്ന സോനുവിനെ ആണ് കണ്ടത്,

” ഒന്നുമായില്ല

” സോനു അവരെ കണ്ടപ്പോൾ പറഞ്ഞു,

” എന്നാ കലക്കി നല്ലോണം ഒരെണ്ണം കൂടെ എടുക്കട്ടെ, ”

” വേണ്ടടാ!! രണ്ടെണ്ണം കൂടെ ഒഴിച്ചു കൊടുക്ക്,” തുറന്നിട്ട വാതിലിലൂടെ ആ ശബ്ദം പുറത്ത് നിന്നാണ് കേട്ടത്, അവര് പുറത്തേക്ക് നോക്കുമ്പോൾ പുറത്തുനിന്ന് മനുവിന്റെ ശബ്ദമാണ് കേട്ടത്,

“പണി പാളി” , അഭി പതുക്കെ പറഞ്ഞു,

“നിങ്ങളൊക്കെ എന്തെങ്കിലും ആയിക്കൊട്ടോ” , അച്ചുവിനെ ഒന്ന് അങ്ങോട്ട് പറഞ്ഞു വിടണേ”, പ്ലീസ്, !!!! എല്ലാവരും മിണ്ടാതെ നിന്നു,

” ഞാൻ പോയി,” അവൻ വീട്ടിലോട്ട് കയറാതെ തിരിഞ്ഞുനടന്നു, അഭി ഓടി ചെന്ന് അവൻറെ വയറ്റിൽ ചുറ്റിപ്പിടിച്ചു,

“ഡാ പന്നി, നീ എന്തിനാ ഇങ്ങനെ തെറ്റുന്നെ ഇങ്ങനെ , ഞങ്ങൾ അടിച്ചില്ല സത്യം” , അതുകേട്ട് മനു അവനെ ഒന്നു തുറിച്ചു നോക്കി , അഭി ഒന്നു പരുങ്ങി എന്നിട്ട് പറഞ്ഞു

“അല്ല ,അടിച്ചു, !!!! നീ വിളിക്കുന്നതിന് മുമ്പ് ഒഴിച്ചുവച്ച ഒരെണ്ണം മാത്രം, എൻ്റെ മക്കളാണ് സത്യം, !!!” ” അഭി അവനോട് കുറ്റസമ്മദം നടത്തി,

“എടാ കുടിച്ചോ കുഴപ്പമില്ല, ഇതൊന്നു കഴിയട്ടെടാ, ഇത് കഴിഞ്ഞാൽ നാളെ കഴിഞ്ഞ് ഒരു ബാചിലർ ട്രിപ്പ് എൻറെ വക. ഫുൾ ചെലവ് ഞാൻ, അത് സെറ്റ് ആക്കണമെങ്കിൽ ആ കുപ്പിയെടുത്ത് എൻറെ കയ്യിൽ തരണം”” , മനു ശാഠ്യം പറഞ്ഞു, വാതിലിൽ നിൽക്കുന്ന അച്ചുവും അക്കവും സോനുവും ഒരുമിച്ച് പറഞ്ഞു

“നീ കൊണ്ടുപോയാലും ഇല്ലെങ്കിലും കുടിക്കില്ല ,എന്ന് പറഞ്ഞാല് കുടിക്കില്ല,” മനുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു, ഇത് കണ്ട് അവന്മാർ തലയിൽ

കൈ വെച്ചു.

” എൻറെ റബ്ബേ… എല്ലാ തോന്ന്യാസത്തിനും ഈ മൈരനെ കിട്ടും, ഈയൊരു കാര്യത്തിൽ മാത്രം എന്തിനാ റബ്ബേ ഇവനെ മാറ്റി നിർത്തിയേ,!!!

എല്ലാം ആ പൊലച്ചിയെ പറഞ്ഞാൽ മതി!!! ” അബി മനുവിന്റെ കാമുകിയെ പൊലയാട്ട് പറഞ്ഞു,

“എടാ എനിക്ക് എന്താടാ കിട്ടാനുള്ളത്, നിങ്ങൾ കുടിക്കാതിരുനിന്നെങ്കിൽ, നിങ്ങളുടെ നല്ലതില്ലെടാ ഞാൻ പറയുന്നത്” മനു വീണ്ടും സെന്റിമെന്റൽ ഡയലോഗ് ഇറക്കി,

“എൻറെ പൊന്നു മൈരാ ..നിന്നോട് പറഞ്ഞു നിർത്തിയെന്ന്, ഓവർ ചെല ഇറക്കല്ലേ,” അച്ചു ചൂടായി,

അതുകേട്ട് മനു ചിരിച്ചുകൊണ്ട് പറഞ്ഞു “എന്നാൽ എൻറെ എല്ലാ കുണ്ണന്മാരും ഒന്ന് അങ്ങോട്ട് ചെന്ന് ആ കാര്യങ്ങളൊക്കെ നോക്ക്, ഞാൻ പെട്ടെന്ന് ഓടി വരാം” , മനു കൂട്ടി ചേർത്ത് ചോദിച്ചു

” നിങ്ങൾക്കൊക്കെ ഇനി ഡ്രസ്സ് മാറണോ ?!” അഭിയും സോനുവും കൈ ഉയർത്തി, “ഞങ്ങൾക്ക് മാറണം, കുളി എല്ലാം കഴിഞ്ഞതാണ്, പക്ഷേ ഡ്രസ്സ് മാറണം, അക്കുവും അച്ചുവും ഇപ്പയെ റെഡിയായാണ് ഇറങ്ങുന്നത്, ”

“എന്നാ ഞാനൊന്ന് പെട്ടെന്ന് കുളിച്ച് വരാം” , മനു ഇതും പറഞ്ഞു തിരിഞ്ഞ് നടന്നു .

അപ്പോഴേക്കും അവന്മാരും ഇറങ്ങിയിരുന്നു, അച്ചു ഡോർ ലോക്ക് ആക്കി , അപ്പോഴാണ് ആയിഷ കുഞ്ഞിനെയും കൊണ്ട് അങ്ങോട്ട് നടന്നു വരുന്നുണ്ട്, നടന്നു പോകുന്ന മനുവിനോട് അവൾ എന്തോ കുശലം പറഞ്ഞു ചിരിച്ച് അവൾ മുന്നോട്ടു വരുന്നു.

Updated: October 26, 2026 — 5:14 pm

Leave a Reply

Your email address will not be published. Required fields are marked *