ബിഗ് ടിക്കറ്റ് – 3 1അടിപൊളി  

” ഡാ മോനെ,ഒക്കെ അല്ലേ_?!” ശ്രീദേവി ഒരിക്കൽ കൂടി ഉറപ്പുവരുത്തി, നെഞ്ചിലെ സ്നേഹം മുഴുവൻ വാക്കുകളിൽ കുത്തിനിറച്ച് അവൾ ചോദിച്ചു.

“ആ ചേച്ചികുട്ടി ഒക്കെയാണ്,” സ്നേഹം തുളുമ്പുന്ന വാക്കുകളുടെ അവളുടെ കണ്ണിലേക്ക് നോക്കിക്കൊണ്ട് അതും പറഞ്ഞ് അവൻ പുറത്തേക്ക് പോകാൻ ഒരുങ്ങി, വീണ്ടും അവരെ രണ്ടുപേരെയും നോക്കി മനോഹരമായ ഒരു പുഞ്ചിരി അവർക്ക് സമ്മാനിച്ച് അവൻ പുറത്തേക്കിറങ്ങി, ഷാനിയും ശ്രീദേവിയും മുഖാമുഖം നോക്കി,

“അല്ല ശരിക്കും അവൾ അവിടെ ഉണ്ടായിരുന്നോ?! ഷാനി ശ്രീദേവിയെ നോക്കി ചോദിച്ചപ്പോൾ രണ്ടുപേർക്കും അവരുടെ കണ്ണുകളെ തന്നെ വിശ്വസിക്കാനാവാത്ത പോലെ പരസ്പരം നെടുവീർപ്പെട്ടു, കാരണം അവളെ ആദ്യം കണ്ടതും ബോധം പോയതും മനുവിനാണ്, പക്ഷേ ബോധം വന്നപ്പോൾ അങ്ങനെ ഒരു കാര്യമേ അവൻ ഓർമ്മയില്ല,

” ഇനി നമ്മൾക്കെല്ലാം ഒരുമിച്ച് വല്ല ഇല്യൂഷനും സംഭവിച്ചതാണോ_?!” അതും പറഞ്ഞ് ശ്രീദേവി ഉറക്കെ ചിരിച്ചു കൂടെ ഷാനിയും, അവനെ ഒരുപാട് സ്നേഹിക്കുന്ന രണ്ട് ഹൃദയങ്ങൾ, അവരുടെ ഹൃദയത്തിൽ അവനുള്ള സ്ഥാനം മറ്റാരും കാണാതെ, ഒന്നും തിരിച്ചു കിട്ടണമെന്ന് ആഗ്രഹിക്കാതെ, സ്നേഹത്തിൻറെ മാറ്റിനെ ഒളിപ്പിച്ചു വെക്കുന്ന സ്നേഹനിധികളായ പെണ്മണികൾ.

ഹാളിലൂടെ പുറത്തേക്ക് ഇറങ്ങുമ്പോൾ ഹാളിൽ ഒന്നും അധികം ആരും ഉണ്ടായിരുന്നില്ല, ഉമ്മറത്ത് കൂടി നിൽക്കുന്ന ശ്രീജനങ്ങൾക്ക് മുകളിലൂടെ മനു ഹന്ന അവളുടെ പ്രിയപ്പെട്ടവന്റെ കൂടെ കാറിലേക്ക് കയറുന്നത്

കണ്ടുനിന്നു, അമ്മോനും അമ്മായിയും തൊട്ടു പുറകെ തന്നെയുണ്ട്, കൂടെ എല്ലാ കുടുംബാംഗങ്ങളും അവളെ യാത്രയാക്കാൻ തയ്യാറായി നിൽക്കുന്നു,

കാറിലേക്ക് കയറുന്നതിനു മുൻപ് ആ കണ്ണുകൾ ആരെയോ പരുതുന്നത് പോലെ മനുവിന് തോന്നി, ഒരുപക്ഷേ തന്നെയാണോ, സാരമില്ല പോയി വരട്ടെ, മനു മനസ്സുകൊണ്ട് അവളെ ആശീർവദിച്ചു യാത്രയാക്കാൻ ഒരുങ്ങി,

കാറിലേക്ക് കയറിയതും ഫോർച്യൂണർ ഒന്നിരമ്പി, പതുക്കെ മുന്നോട്ട് തെന്നി നീങ്ങി, പതിയെ പതിയെ മനുവിന്റെ കണ്ണിൽ നിന്നും ആ കാർ അപ്രത്യക്ഷമായി, അങ്ങിനെ അവളും മറ്റൊരുവന്റേതായി.

എല്ലാവരും തിരിച്ച് വീട്ടിലേക്ക് കയറാൻ ഒരുങ്ങുമ്പോൾ മനു ഉമ്മറത്തേക്ക് ഇറങ്ങി ഒരുവശത്തുകൂടെ പുറകോട്ട് നടന്നു, കൂട്ടുകാരെല്ലാം അവിടെ ഉണ്ടായിരുന്നു, ശ്രീയുടെ മുഖത്ത് ഒരു ആശ്വാസത്തിന്റെ നിഴൽ അവൻ കണ്ടു, മനുവിൻ്റെ മുഖം നേർത്ത ഒരു പുഞ്ചിരി വിരിഞ്ഞു നിൽക്കുന്നു.

അവൻ അവളെ കണ്ടില്ലായിരിക്കും, ആ ആശ്വാസം അവന്മാരുടെ എല്ലാം മുഖത്ത് ഉണ്ട്,

നേരത്തെ തൻറെ കൺമുന്നിൽ വിരിഞ്ഞ ആ വെള്ളിനക്ഷത്രം അതിൽ നിന്നും തനിക്ക് തരുന്ന തീരാത്ത നോവിനെ തനിക്കും തന്നെ സ്നേഹിക്കുന്ന എല്ലാവർക്കും വേണ്ടി മനു “കണ്ടിട്ടേയില്ല” എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു, ജിത്തുനോട് അവൻറെ ഭാര്യ ആദ്യം അയച്ച മെസ്സേജ് മനുവിനെ അവിടെ നിന്നും മാറ്റാനായിരുന്നു,

കാരണം അവൾ ആ കൂട്ടത്തിൽ ഉണ്ടായിരുന്നു എന്നുള്ള കാര്യം അവിടെ എത്തിയപ്പോഴാണ് അനുശ്രീ കണ്ടത്, കല്യാണ ചെറുക്കന്റെ അമ്മാവൻറെ മകൻറെ ഭാര്യയാണ് അവൾ, ഒരുകാലത്ത് മനുവിന്റെ ജീവനും ജീവിതവുമായ “റിഷാന എന്ന ഷാനു”

*********”” “” “” “”***********”” “” “” “”********”” “” ”

അങ്ങോട്ട് പോകാനായി ഇവിടെ ഉളളവർ

ഇറങ്ങാൻ തുടങ്ങി,അവരിറങ്ങി തുടങ്ങിയപ്പോൾ തന്നെ ഷാനി വീണ്ടും അവനെ തേടിയെത്തി,

” ഡാ നിൻറെ കാർ എവിടെ ?! ”

” അത് പാർക്കിങ്ങിൽ ഉണ്ട്, !

” നീ വരണ്ട ഞാൻ എടുക്കുക ആണ് കാർ, നീ വന്നാൽ ഒരു സീറ്റ് അധികപ്പറ്റാണ്,” അവൾ ചിരിച്ചുകൊണ്ട് അവനോട് പറഞ്ഞു,

” പിന്നെ ശ്രീദേവി ചേച്ചിയും ഉണ്ട് എന്ന് പറഞ്ഞു , നിൻ്റെ പകരം ചേച്ചിയെ കൂട്ടാം എന്ന് കരുതി,” മനു അവളെ നോക്കി, തന്നെ ചിരിപ്പിക്കാൻ എന്തൊക്കെയാ എൻ്റെ ഷാനി ചെയ്തു കൂട്ടുന്നത്,മനു പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു,

“ജിത്തിന്റെലാണ് ചാവി ഉള്ളത്, ഞാൻ മേടിച്ചിട്ട് തരാം,

” എന്നാ നീ അത് അവനെ വിളിച്ച് ചേച്ചിയുടെ കയ്യിൽ കൊടുക്കാൻ പറ” അവൾ അവൻറെ കവിളിൽ പതിയെ ഒന്ന് തലോടി, അവൻറെ കണ്ണിലേക്ക് നോക്കി കണ്ണുകൾ ഒന്നു ഇറുക്കി, ആ മനസ്സ് അവനറിയാം, തന്നെ വേദനിക്കാൻ വിടാതെ എല്ലാം അവന് സമർപ്പിച്ചവളാണ് അവൾ, അവൾ

Updated: October 26, 2026 — 5:14 pm

Leave a Reply

Your email address will not be published. Required fields are marked *