ബിഗ് ടിക്കറ്റ് – 3 1അടിപൊളി  

മെറ്റൽ ഇടാൻ രാമേട്ടന്റെ സ്ഥലമാണ്, ചിലപ്പോൾ അങ്ങേര് കലിപ്പിലാവും, നീ അതൊന്നു വിളിച്ച് അവനെക്കൊണ്ട് മാറ്റിക്കാമോ, അവനെ കണ്ടാൽ എന്നെ ഒന്ന് കാണാൻ പറ, !! അബ്ദു അവനോട് പറഞ്ഞു നിർത്തി.

” ഓക്കേ ഞാൻ നോക്കട്ടെ,” മനു ഫോൺ കയ്യിൽ എടുത്തു..

********”” “” “” “” “”*********”” “” “” “” “**********” “”

ഇതേസമയം അച്ചുവിൻറെ വീട്ടിൽ അക്കുവും സോനുവും അഭിയും കൂടെ ഓരോന്ന് അടിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു, അച്ചു കുളിക്കുകയാണ്, ഇന്നലെ ബാക്കി വന്നത് അച്ചു എടുത്തു വീട്ടിൽ കൊണ്ടുവന്നിട്ടുണ്ട്, മേശപ്പുറത്ത് വെച്ച അച്ചുവിൻറെ ഫോൺ വൈബ്രേറ്റ് ആകുന്നത് കണ്ടു അക്കു ഫോൺ എടുത്തു, മനു ആണ് എന്നും പറഞ്ഞ് അറ്റൻഡ് ചെയ്തു,

“എന്താടാ മുത്തേ !!! നീ ഉള്ളിലോട്ട് കയറിപ്പോയത് പിന്നെ കണ്ടില്ലല്ലോ,

” അത് അങ്ങേര് ആ ഗോൾഡ് എടുത്തു കൊടുക്കാൻ പറഞ്ഞു അവിടെ പണി തന്നു” മനു പറഞ്ഞു നിർത്തി,

” നിങ്ങൾ എവിടെയാണ് , ഞാൻ വീടിന് മുറ്റത്ത് ഉണ്ടല്ലോ ?! അവർ അച്ചുവിന്റെ വീട്ടിൽ ആണെന്ന് അറിഞ്ഞിട്ടും മനു ചോദിച്ചു, അക്കു കണ്ണുകൾ കൊണ്ട് അവന്മാരോട് എന്തു പറയണമെന്ന് ചോദിച്ചു, ആലോചിച്ചു തുടങ്ങുമ്പോഴേക്കും മനു വീണ്ടും ശബ്ദിച്ചു,

“ഡാ … ഒരു മര്യാദ വേണം ട്ടോ !! നിങ്ങൾക്ക് കുപ്പി വേണമെന്ന് പറഞ്ഞു ഞാൻ മേടിച്ചു തന്നു, ഇന്നലെ ഒരു പരിപാടിക്കും കൂടാതെ എല്ലാം കുടിച്ചു കൂത്താടി, അതു പോട്ടെ എന്ന് വെക്കാം, പക്ഷേ!!

ഇന്ന് ഇത് ചെയ്യുന്നത് മോശമാണ്,” അക്കുവിന് മറുപടിയില്ലായിരുന്നു, അവന് അറിയാം ചെയ്യുന്ന കാര്യം ശരിയല്ല എന്ന്, അക്കുവിന്റെ മുഖം കണ്ടാ സോനു കുപ്പി അവിടെ വച്ചു,

“ഡാ…. നിങ്ങളെ പറഞ്ഞു തിരുത്താൻ ഞാൻ ആളൊന്നുമല്ല, പക്ഷേ ഇപ്പോൾ വേണ്ടെടാ!! വൈകുന്നേരം നോക്കാം, വേണൽ ഇനിയും മേടിച്ചു തരാം, മനു സെന്റിമെന്റ് ആയി പറഞ്ഞു,” അനങ്ങാതെ

നിന്ന അക്കു പെട്ടെന്ന് പറഞ്ഞു,

“എന്തോന്ന് സെന്റിമെന്റലാടാ മൈരേ ഇത്, നിന്നോട് ആരാ പറഞ്ഞെ ഞങ്ങൾ കള്ളുകുടിയാണെന്ന്, !! ”

“നിൻറെയൊക്കെ കെട്ടിയോളുമാര് !!” മനു പെട്ടെന്ന് തന്നെ മറുപടി പറഞ്ഞു.

അക്കുവിന് മറുപടിയില്ലായിരുന്നു, “അവരോടൊക്കെ പറഞ്ഞു അല്ലേ ..!! ഞാൻ ആ കുപ്പി മേടിച്ചു തന്നേന്ന്, ചെറ്റകല് ” മനു നിരാശ നിറഞ്ഞ സ്വരത്തിൽ പറഞ്ഞു,

” ഇല്ലടാ, ഇന്ന് രാവിലെ രക്ഷപ്പെടാൻ വേണ്ടി പറഞ്ഞതാ, ഡാ അഭി നമുക്ക് രാത്രി നോക്കാം, ഇപ്പൊ എവിടെ വെച്ചേക്ക്,” അക്കുവിന്റെ ശബ്ദം മനു ഫോണിലൂടെ കേട്ടു,

” എന്നാൽ പെട്ടെന്ന് വാ, നിങ്ങൾ ഇങ്ങോട്ട് വന്നിട്ട് വേണം എനിക്ക് പോയി കുളിച്ചു വരാൻ,” ഇതും പറഞ്ഞു മനു ഫോൺ കട്ട് ചെയ്തു,

“അയ്യോ വിളിച്ച കാര്യം പറയാൻ മറന്നു” തലയിൽ കൈവെച്ച് മനു വീണ്ടും കോൾ ആക്കി, ഇപ്രാവശ്യം ഫോൺ എടുത്തത് അഭിയാണ്

” എടാ.. അച്ചുവിനോട് ഒന്ന് പെട്ടെന്ന് ഇങ്ങോട്ട് വരാനും അമ്മോനെ കാണാനും പറഞ്ഞു, അവൻ എന്തെടുക്കുവാ !?” ,

“അവൻ കുളിക്കുകയാണ് ” അഭി മറുപടി നൽകി,

” എന്നാൽ കുളിച്ച് പെട്ടെന്ന് വരാൻ പറ കേട്ടോ , എന്തോ പൈപ്പ് നേരെയാക്കാനോ മറ്റോ ഉണ്ട്! മനു പറഞ്ഞു നിർത്തി.”ഓക്കേ !!” കോൾ കട്ട് ചെയ്തു,

അഭി അക്കുവിനെയും സോനുവിനെയും നോക്കിക്കൊണ്ട് പറഞ്ഞു,

“അവൻ പറഞ്ഞത് കാര്യമാണ് ,പക്ഷേ ഒരെണ്ണം അടിക്കുന്നതിൽ തെറ്റില്ല,”! ഒരു പൊട്ടിച്ചിരിയായിരുന്നു അവിടെ മുഴങ്ങിയത്.

അപ്പോഴേക്കും അച്ചു കുളിച്ച് ഇറങ്ങി വന്നിരുന്നു, നാലു ക്ലാസുകളിൽ ഓരോ സ്മാൾ ഒഴിച്ച്

വച്ചിട്ടുണ്ട്, ‘

“അച്ചു നിന്നോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞിട്ടുണ്ട്, അത്കൊണ്ട് നീ കുടിക്കണ്ട” , സോനു അവനെ നോക്കി പറഞ്ഞു

“ഒന്ന് പോ മൈരേ, ഇതെൻറെ ഞരമ്പിൽ പോലും ഏശില്ലാ, അവൻറെ ഒരു സരോഭദേഷം , അല്ല എന്തിനാ വിളിച്ചത്,” അച്ചു അവരെ നോക്കി ചോദിച്ചു.

“അതെന്താ ,! പൈപ്പ് മാറ്റിവയ്ക്കാൻ ആണെന്ന് പറഞ്ഞു, ” അക്കു മറുപടി നൽകി.

“ഓരോ മയിര്,” !!! അതും പറഞ്ഞ് അച്ചു ഒരു ക്ലാസ് എടുത്ത് ഒറ്റ വലിക്ക് കുടിച്ച് അവൻ റൂമിലേക്ക് കയറി പോയി,

Updated: October 26, 2026 — 5:14 pm

Leave a Reply

Your email address will not be published. Required fields are marked *