ബിഗ് ടിക്കറ്റ് – 3 1അടിപൊളി  

മുന്നിലെ സീറ്റിലേക്ക് വലിയുപ്പാനെ കയറ്റിയിരുത്തി അവർ പുറകിലോട്ട് കയറി, പോക്കറ്റ് റോഡിലൂടെ മെയിൻ റോഡിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് അച്ചു അങ്ങോട്ട് വരുന്നത് കണ്ടത്, മനു ലൈറ്റ് അടിച്ചു അവനെ കൈകാണിച്ചു നിർത്തി, അച്ചുവിൻറെ പൾസറ് 180 മനുവിൻ്റെ അടുത്തായി നിന്നു,

“ഡാ…. നീ കാര്യങ്ങളൊക്കെ ഒന്ന് നോക്ക്, ഞങ്ങൾ അപ്പോഴേക്കും വരാം, ” മനു അവനോട് പറഞ്ഞു, മനുവിന് മറുപടി ആയി “ആടാ!!!!!”

എന്നും പറഞ്ഞ്,അമ്മോനെ കണ്ട അവൻ കുറച്ചു കുനിഞ്ഞ് അമ്മോനെ കാണത്തക്ക വിധത്തിൽ നിന്നുകൊണ്ട് ചോദിച്ചു,

“അബ്ദുക്ക ആ സ്റ്റേജിലെ ഡിസൈനുകാർ ഇപ്പം വരും, അവർക്ക് അഡ്വാൻസ് ഞാൻ കൊടുത്തേക്കാം അല്ലേ, ”

“നിൻറെലുണ്ടോടാ !! ? അമ്മോൻ പോക്കറ്റിൽ കയ്യിട്ടു കൊണ്ട് അവനോട് ചോദിച്ചു,

” അത് കുഴപ്പമില്ല ഞാൻ കൊടുക്കാം, ഹന്ന മോൾ പറഞ്ഞ ആ ഡിസൈൻ ആണിട്ടോ ചെയ്യുന്നതു ”

” ആ മോനേ ,അതുതന്നെ ചെയ്തോ, വേഗം നോക്ക്. വൈകരുത് കേട്ടോ, നിക്കാഹിന് മുൻപേ സെറ്റ് ആവണം, ”

” അത് ഇന്നലെ ചെയ്തതിന്റെ അതേ ഫൗണ്ടേഷനിലാണ് ചെയ്യുന്നത്, അവരൊന്നു മാറ്റി പുതിയ ഡിസൈൻ ചെയ്യുന്നത് എന്നേ ഉള്ളൂ അബ്ദുക്ക, പിന്നെ നിക്കാഹിനുള്ള ടി പോയിയും കസേരയും സെറ്റ് ചെയ്യണം, അത്രയേ ഉള്ളൂ “അച്ചു തുടർന്നു,

” ഒരു വൺ മണിക്കൂർ മതിയെന്നാണ്

അവന്മാര് പറഞ്ഞത്, ”

” ഓക്കേ , പിന്നെ…..” അമ്മോൻ വീണ്ടും അവനെ വിളിച്ചു,

“ഞാനും ഇവനും അവിടെ ഇല്ലല്ലോ ,ഞങ്ങൾ പെട്ടെന്ന് തന്നെ വരാം, അളിയൻ എന്തെങ്കിലും പറഞ്ഞാൽ നിങ്ങൾ ആരെങ്കിലും ഒന്ന് ചെയ്തു സെറ്റ് ആക്കി കൊടുക്കണം ട്ടോ, ” അളിയൻ എന്ന് പറഞ്ഞാൽ മനുവിന്റെ ഉപ്പയാണ്, റഹ്മാൻ സ്കൂൾ ഹെഡ്മാസ്റ്റർ ആയിരുന്നു.

“എന്താണ് അബ്ദുക്ക !!! അവള് ഞങ്ങളെ കൂടെ പെങ്ങളല്ലേ ,നിങ്ങൾ പോയിക്കോളി ഞമ്മള് എല്ലാം സെറ്റ് ആക്കാം,” അച്ചുവിൻറെ ഡയലോഗ് കേട്ട് ഞങ്ങളെല്ലാം ചിരിച്ചു ,

അച്ചുവിൻറെ തോളിൽ തട്ടിക്കൊണ്ട് മനു ക്രെറ്റയെ മുന്നോട്ടു നയിച്ചു, നേരെ പോയത് റംല അമ്മായിയുടെ വീട്ടിലേക്കാണ്, ആ വീടിന് ഒരു കഥ പറയാന്നുണ്ട്, റംല മോളുടെ കഥ, ഹഹഹ, വല്യുപ്പാനെയും അളിയനെയും അവിടെ ഇറക്കി ഞങ്ങൾ നേരെ ബാങ്കിലേക്ക് പോയി, അവിടെ ലോക്കറിലാണ് ഗോൾഡ് സൂക്ഷിച്ചിരിക്കുന്നത്,

അമ്മോനെ ഇറക്കിവിട്ടു, മനു കാർ പാർക്ക് ചെയ്യാനായി അണ്ടർഗ്രൗണ്ട് പാർക്കിങ്ങിലേക്ക് ഇറങ്ങി.

******”” “” “” “” “” “” “************” “” “” “********* കല്യാണപ്പുരയിലേക്ക് നടക്കുന്നതിനിടയിൽ ജസ്നയുടെ കൈ നൂറ കവർന്നെടുത്തു, “സോറി !!!!!!!

പെട്ടെന്ന് നീ എന്നെ അവൻറെ മുൻപിൽ എന്തോ പറഞ്ഞ പോലെ എനിക്ക് തോന്നി, അതുകൊണ്ടാണ് പെട്ടെന്ന് ഞാൻ അത് പറഞ്ഞു പോയത്!!,” ചുണ്ട് കൂട്ടിപിടിച്ച്ക്കൊണ്ട് ജസ്ന നൂറയെ ഒന്ന് നോക്കി, എന്നിട്ട് നൂറയുടെ അരയിൽ കൂടെ കൈകോർത്ത് പിടിച്ച് അവളെ അടുപ്പിച്ചു,

” “സോറി!!!! ഞാനും അവൻറെ മുന്നിൽ അങ്ങനെ പറയാൻ പാടില്ലായിരുന്നു അല്ലേ, അത് വിട്ടേക്ക്

” രണ്ടുപേരും പരസ്പരം നോക്കി പുഞ്ചിരിച്ചു,

“അല്ല നിനക്ക് ഇതെവിടുന്ന് കിട്ടി ഈ മുല്ലപ്പൂ?!” അവളുടെ കയ്യിലെ മുല്ലപ്പൂ നോക്കി ജെസ്ന നൂറയോട് ചോദിച്ചു, അപ്പോഴാണ് മുല്ലപ്പൂ ഒളിപ്പിക്കാൻ മനു പറഞ്ഞത് താൻ മറന്ന കാര്യം നൂറക്ക് ഓർമ്മ വന്നത്.

ഒരു നിമിഷം കൊണ്ട് വന്ന ഒരു കള്ളം നൂറ ജെസ്നയുടെ മുന്നിൽ അവതരിപ്പിച്ചു,

” അതോ!!!! ഞാനേ ഇങ്ങോട്ട് വരുന്ന വഴിയാണ് മനുവിനെ കാണുന്നത്, അപ്പോ ‘എങ്ങോട്ടാ പോയെ !!?’ എന്ന് ചോദിച്ചപ്പോൾ ‘മുല്ലപ്പൂ വാങ്ങാൻ പോയി വരുകയാണ്’ എന്നു പറഞ്ഞു, ഞാൻ പറഞ്ഞു അവനോട് കുറച്ച് എനിക്ക് മാറ്റി വച്ചിട്ട് കൊടുത്താൽ മതി എന്ന്, അപ്പോ ‘കുറച്ചു കഴിഞ്ഞ്

കാറിന്റടുത്തേക്ക് വന്നാൽ തരാം ‘എന്നും പറഞ്ഞു അവൻ പോവുകയും ചെയ്യുതു.” നൂറ ഒന്ന് നിർത്തി വീണ്ടും തുടർന്നു

” പാവം ട്ടോ, ഞാൻ അവൻ ചുമ്മാ പറഞ്ഞതാണെന്ന് കരുതി, പക്ഷേ ഞാൻ അടുക്കളയിൽ നിൽക്കുകയായിരുന്നു ,എന്നോട് ഇങ്ങോട്ട് വരാനും പറഞ്ഞു കൂട്ടിക്കൊണ്ടുവന്ന് തന്നത് ആണ്, ആ പൊട്ടന് അളവൊന്നും അറിയാത്തതുകൊണ്ട് ഇത് കുറെ ഉണ്ടെന്നാ തോന്നുന്നേ, അവൻ ഇത് തരുമ്പോൾ നിന്നെയും ചോദിച്ചായിരുന്നു, കേട്ടോ

Updated: October 26, 2026 — 5:14 pm

Leave a Reply

Your email address will not be published. Required fields are marked *