“മോനെ ഒരാളും കൂടെയുണ്ട്, ഒന്ന് കാത്തു നിൽക്കണേ!!!” , മഴ ചാറി തുടങ്ങിയിരുന്നു, അവരുടെ കയ്യിൽ കുട ഉണ്ടായിരുന്നില്ല,മനു പറഞ്ഞു
“ഇത്ത .. ഉള്ളിലോട്ടു കയറി കൊള്ളൂ അവരും കൂടെ വന്നിട്ടേ പോകത്തുള്ളൂ, മഴ കൊള്ളണ്ട!!!” ” അതു കേട്ടതും അവർ മനുവിനെ ഒന്നു നോക്കി, എന്നിട്ട് ഒന്നു കൂടെ പുറകിലേക്ക് എത്തിനോക്കി അവരുള്ളിലോട്ടു കയറി, പോകാതെ അവിടെ തന്നെ നിന്നു, ആരാണ് വരുന്നതെന്ന് അറിയാൻ മുൻപിൽ
നിന്നും രഞ്ജിത്തും പുറകിലെ ഡോറിൽ നിന്നും തിരിഞ്ഞ് മനുവും ഉറ്റുനോക്കി, മലയോര മേഖലയായതുകൊണ്ട് വൈകുന്നേരം ആയപ്പോയേക്കും കോഡ മൂടി തുടങ്ങിയിരുന്നു,മൂടൽമഞ്ഞുകൾക്കിടയിലൂടെ തരി തരിയായി പെയ്തിറങ്ങുന്ന മഴത്തുള്ളികൾക്കിടയിലൂടെ വെള്ള ഫ്രോക്ക് ഇട്ട ഒരു മാലാഖ പോലെത്തെ പെണ്ണ് ഓടി വരുന്നതു
പോലെയാണ് മനുവിനെ അവൻറെ കണ്ണുകളിൽ തെളിഞ്ഞത്,
അടുത്തേക്ക് എത്തി തുടങ്ങിയപ്പോഴേക്കും മഴയുടെ ശക്തി കൂടിയിരുന്നു, അത്യാവശ്യം നല്ലോണം നനഞ്ഞു, മനുവാ കുട്ടിയെ തെളിഞ്ഞു കണ്ടു, വിടർന്ന വെള്ളി കണ്ണുകൾ ഉള്ള സുന്ദരിയായ ഒരു കൊച്ചു പെൺകുട്ടി, അവളുടെ മുടി ഇഴകൾ തട്ടത്തിന് പുറത്തേക്ക് പാറിപ്പറന്നിരുന്നു, മുഖത്തെല്ലാം വെള്ളത്തുള്ളികൾ വീണ് കിടക്കുന്നു,വല്ലാത്തൊരു സൗന്ദര്യം അവളുടെ
മുഖത്ത് തെളിഞ്ഞു കാണാം, തലയിൽ ഇട്ട തട്ടത്തിന്റെ ഇടയിൽ കൂടെ ആമുഖം മഴത്തുള്ളികളാൽ നനഞ്ഞിരുന്നു, പുറത്തേക്ക് നോക്കി നിൽക്കുന്നതിനാൽ മനുവിന്റെ തലയും നനഞ്ഞിരുന്നു, വെയിറ്റ് ചെയ്യുന്നത് ടൈം കുറച്ചൊന്നു കൂടിയപ്പോൾ സിദ്ദിഖ് ബസ് ഒന്ന് ഇരമ്പിപിച്ചു, അപ്പോഴേക്കും ബസ്സിന്റെ പടികൾക്ക് മുകളിലേക്ക് ആ പെൺകുട്ടി കാലെടുത്തുവച്ചിരുന്നു,
മനുവിന്റെ കൈകൾ ബെല്ലിന്റെ കയറിൽ കിടന്നു ഒന്ന് വിറച്ചു, പോകാനുള്ള ശബ്ദം കിട്ടിയതും സിദ്ദീഖ് വാഹനം മുന്നോട്ടെടുത്തു, മുന്നിലെ കമ്പിയിൽ പിടിച്ചെങ്കിലും ആ പെൺകുട്ടി ഒന്ന് പുറകിലോട്ട് ആഞ്ഞു, പുറകിൽ നിൽക്കുന്ന മനുവിന്റെ നെഞ്ചിലേക്കാണ് അവൾ പിന്നോക്കം വന്നത്, മഴത്തുള്ളികൾ നനഞ്ഞ് ഈറനണിഞ്ഞ കണ്ണുകളുമായി അവൾ
അവനെ ഒന്നു നോക്കി, ആ വെള്ളാരം കണ്ണുകളിൽ ഒരു വല്ലാത്ത തിളക്കം മനുവിന് അനുഭവപ്പെട്ടു, മനുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു, കുഞ്ഞിരി കൊന്ത്രം പല്ലുകൾ കാണിച്ച് അവളും തിരികെ പുഞ്ചിരിച്ചു, അവളുടെ ചിരിയിൽ മനു ലയിച്ചു നിന്നുപോയി എന്ന് തന്നെ പറയാം, തട്ടത്തിൻ മറയത്ത്
സിനിമയിൽ പറഞ്ഞപോലെ അവളുടെ പുഞ്ചിരി കണ്ടതിൽ പിന്നെ മനുവിനു ചുറ്റുമുള്ളതൊന്നും കാണാത്ത പോലെ ഒരു അവസ്ഥയിൽ എത്തി,
തൊട്ടടുത്ത് സ്റ്റോപ്പിൽ ബസ് എത്തിയപ്പോഴേക്കും അവൾ മുൻപിലോട്ട് നടന്നു പോയിരുന്നു, ഡോറിൽ ആരോ
വന്ന് മുട്ടുന്നത് കേട്ടാണ് മനു ഡോർ തുറന്നു കൊടുത്തത്, ഒരു വയസ്സായ കിളവൻ ആയിരുന്നു,
“ഈ മഴയത്ത് ,മഴ കൊള്ളിക്കാനായി കിടന്നുറങ്ങുകയാണോ നീയൊക്കെ,!?! ” അവനെ ചീത്ത പറഞ്ഞു അയാൾ ഉള്ളോട്ട് കയറിപ്പോയി, ശ്രീനാഥ് അവനെ നോക്കി കളിയാക്കി ചിരിച്ചു, പക്ഷേ മനു കണ്ടത് മുന്നിൽ നിൽക്കുന്ന ആളുകൾക്കിടയിലൂടെ അവനെ കൗതുകത്തോടെ നോക്കുന്ന രണ്ടു കണ്ണുകളെയാണ്, ബസിന്റെ ഉള്ളിൽ മഴ മൂലം
ഇരുണ്ടു കിടക്കുന്ന അവസ്ഥയിലും കളർ ലൈറ്റിൻ്റെ വെളിച്ചത്തിൽ തിളങ്ങുന്ന ആ വെള്ളാരം കണ്ണുകൾ ഉള്ള സുന്ദരിയുടെ മുഖം മാത്രമാണ്,
തകർത്തു പെയ്യുന്ന മഴയിൽ അവരുടെ കണ്ണുകൾ പരസ്പരം ഒരുപാട് പ്രാവശ്യം കോർത്തു കെട്ടി, തകർത്തു പെയ്യുന്ന ആ മഴയിലും ഒരു കുഞ്ഞു പ്രണയം ആ ബസിന്റ ഇരുമ്പ് കൂട്ടിനുള്ളിൽ ഉടലെടുക്കുകയായിരുന്നു എന്ന് അവർ അറിഞ്ഞിരുന്നില്ല,
” വൈദ്യൻ കൽപ്പിച്ചതും രോഗി ഇച്ഛിച്ചതും പാല് “എന്ന് പറയുന്നതുപോലെ, ടിക്കറ്റ് കൊടുത്തുകഴിഞ്ഞ് ശ്രീനാഥ് മനുവിന്റെ അടുത്ത് വന്നു നിന്നു,
“നീ വലിയ വീരവാദം ഉയർത്തിയതല്ലേ!! ഇപ്പോൾ ഞങ്ങൾ കാണിച്ചു തരുന്ന പെണ്ണിനെ വളയ്ക്കും എന്നെല്ലാം, മന്നായി ടൗണിൽ നിന്നും ലാസ്റ്റ് കയറിയ ആ കുട്ടിയല്ലേ,!
