ബിഗ് ടിക്കറ്റ് – 3 1അടിപൊളി  

ആരെല്ലാമോ ആണ്, അവളായിട്ട് തിരഞ്ഞെടുത്തത് ആണല്ലോ, എന്നെ ഒരു കറിവേപ്പില പോലെ വലിച്ചെറിഞ്ഞ് പോയവൾ, എൻ്റെ ജീവിതം ഇതുപോലെ ആക്കിയവൾ, വേദന ആണോ ദേഷ്യമാണോ എന്നറിയാത്ത ഒരു വികാരമാണ് അവളോട്,…

എൻ്റെ കൂട്ടുകാർ ,, അവർക്കെല്ലാം കുട്ടികളായി കുടുംബമായി, പക്ഷേ എനിക്ക് മാത്രം ഇങ്ങനെ ,ജീവിതം ഇങ്ങനെ പോകുന്നു എന്നേയുള്ളൂ, ഒരുപാട് സന്തോഷങ്ങൾ സുഖങ്ങൾ എല്ലാം വന്നു പോകുന്നുണ്ടെങ്കിലും ഹൃദയത്തിൽ കത്തികൊണ്ട് കോറിയിട്ട ഒരു മുറിവ് പോലെ അവളുടെ ആ മുഖം ഇടക്കിടക്ക് കയറി വരുന്നു, മനസ്സ് ഓർമയിലേക്ക് ഊളിയിട്ടു,,

” അന്നൊരു മഴക്കാലമായിരുന്നു, ഒരു ശനിയാഴ്ച ,വൈകുന്നേരം നാലുമണി കഴിഞ്ഞു, കോഴിക്കോട്ടേക്ക് പോകുന്ന citizen – ബസിന്റെ പുറകുവശത്തെ ചെക്കിംഗ് ഡ്യൂട്ടി എടുക്കുന്നത് മനുവാണ്, ” “മന്നായി ടൗൺ” , ആ സ്ഥലത്തിൻറെ പേര് അതാണ്, ഗ്രാമങ്ങളിലൂടെ കറങ്ങിത്തിരിഞ്ഞ് കോഴിക്കോട്ടേക്ക് പോകുന്ന ബസ് ആണ്, മന്നായി

ടൗണിൽ ആകെ നാലും മൂന്നും 7 കടകൾ ആണുള്ളത്, അവിടെയാണ് ബസിന്റെ അവസാന സ്റ്റോപ്പ്, അവിടെ നിന്നും തിരിച്ച് വീണ്ടും കോഴിക്കോട്ടേക്ക് പോകും, ശനിയാഴ്ചയും ഞായറാഴ്ചയും മനുവിന് ആണ് ഈ ജോലി , അവൻറെ അമ്മായിക്കയുടെ ബസ്സ് ആയത് കൊണ്ട് അങ്ങേര് അവനെ ആണ് അന്നത്തെ

ദിവസങ്ങൾ

പണി ഏൽപ്പിച്ചിരിക്കുന്നത്, പ്ലസ് ടുവിൽ പഠിക്കുന്ന സമയം ആയതുകൊണ്ട് ഒരു ചെറിയ പോക്കറ്റ് മണി സ്വന്തമാക്കാനുള്ള ഒരു അവസരമാണ്,

04.05 P M -ന്നാണ് ബസ് പുറപ്പെടേണ്ട സമയം, ആകാശം കാർമേഘങ്ങൾ കൊണ്ട് മുടിക്കെട്ടിനിൽക്കുന്നു, പുറകിലെ സീറ്റിൽ മനുവും, രഞ്ജിത്തും, ശ്രീനാഥും, ഉണ്ട്.

ഇവരൊക്കെ ബസ്സിലെ സ്ഥിരം പണിക്കാറ് ആയിരുന്നു. മനു മാത്രമാണ് ഹോളിഡേ വർക്കർ,

ചർച്ച പ്രണയത്തെ കുറിച്ചാണ്, മനുവിന് പണ്ടൊക്കെ കുറെ കുട്ടികളോട് ക്രഷ് തോന്നിയിട്ടുണ്ടെങ്കിലും ഒരു പ്രണയം അവനിൽ ഇതുവരെ മുള ഇട്ടിട്ടില്ല, അവര് അതും പറഞ്ഞു അവനെ കളി ആക്കിയപ്പോൾ എന്തോ വാശി പുറത്ത് മനു രഞ്ജിത്തിനോട് പറഞ്ഞു

“നീ ഇനി കാണിച്ചു തരുന്ന പെൺകുട്ടിയെ ഞാൻ വളച്ചു കാണിച്ചു തരാം,” അവൻറെ വാശിയെ ഏറ്റുപിടിച്ചുകൊണ്ട് അവർ രണ്ടുപേരും

“എന്നാൽ 500 രൂപക്ക് വെറ്റ്”

ആ വെറ്റ് മനു ആ വെല്ലുവിളി ഏറ്റെടുത്തു, കാണാൻ നല്ല സുന്ദരനായ മനുവിന് ഒരു കോൺഫിഡൻസ് ഉണ്ടായിരുന്നു,

“നടക്കും എന്നു” , സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ സിദ്ദീഖ്കാ പുറകിലെ ഡോർ വഴി ഉള്ളിലേക്ക് കയറി, ബസ്സിലെ ഡ്രൈവറാണ്, ” പോകാം അല്ലേ” എന്നും പറഞ്ഞ് ബസ്സിലൂടെ മുന്നോട്ട് നടന്നു, അഞങ്ങാടിയിൽ നിന്നും ജസ്റ്റ് സിറ്റിംഗ് ലോഡ് ആളുകൾ മാത്രമേ ഉണ്ടാവാറുള്ളൂ, പിന്നീട് മുന്നോട്ടു പോകുമ്പോഴാണ് ബസ്സിൽ ആളുകൾ

നിറയുന്നത്, ശ്രീനാഥ് കണ്ടക്ടർ ആണ്, രഞ്ജിത്ത് മുന്നിലെ കിളിയും, ശ്രീനാഥ് തന്റെ കർത്തവ്യനിർവഹണത്തിന് ബാഗും ടിക്കറ്റ് പാഡും എടുത്തു മുന്നോട്ടു നടന്നു,

മനു പുറകിൽ നിന്നും പുറപ്പെടാനുള്ള ബെൽ മണികൾ മുഴക്കി, വാഹനം സ്റ്റാർട്ട് ആയി, മുന്നോട്ടു ഇഴഞ്ഞു നീങ്ങി

തുടങ്ങിയപ്പോൾ അങ്ങാടിയിൽ നിന്നും ആളുകളുടെ ശബ്ദം ഉയർന്നു, മഴത്തുള്ളികൾ ആകാശത്തുനിന്നും പാറി തുടങ്ങിയിരുന്നു, മിന്നൽകണങ്ങൾ ആകാശത്ത് ചിത്രങ്ങൾ വരച്ചു തുടങ്ങി, മഴ കൊള്ളുമെന്നുള്ള മടിയോടെ മനു തല പുറത്തേക്ക് ഇട്ട് എന്താണെന്ന് നോക്കാൻ തുനിഞ്ഞു,

“പോവല്ലേ ആളുണ്ട്, ”

അങ്ങാടിയിൽ നിന്നും ആരോ വിളിച്ചുപറഞ്ഞു, പർദ്ദ ഇട്ട ഒരു സ്ത്രീയും രണ്ടു കുഞ്ഞു കുട്ടികളും ഓടി വരുന്നുണ്ടായിരുന്നു, കോടമഞ്ഞ് അവരെ മറക്കുന്നത് പോലെ മനുവിനു തോന്നി, മനു പെട്ടെന്ന് തന്നെ സിംഗിൾ ബെൽ അടിച്ചു വാഹനം നിർത്തിച്ചു, സിദ്ദിക്കാ പുറകിലേക്ക് തിരിഞ്ഞു നോക്കി, മനു കൈകൾ

കൊണ്ട് മൂന്ന് ആളുകൾ ഉണ്ടെന്ന് കാണിച്ചു, ആദ്യം ഓടിയെത്തിയ ആ ഉമ്മ ബസ്സിന്റെ ഡോറും പിടിച്ച് തന്റെ കുഞ്ഞുങ്ങളെ ബസ്സിലേക്ക് കയറ്റാൻ തുനിഞ്ഞു, കുട്ടികൾ കയറിയതും ആ ഉമ്മ മനുവിനോട് പറഞ്ഞു,

Updated: October 26, 2026 — 5:14 pm

Leave a Reply

Your email address will not be published. Required fields are marked *