ബിഗ് ടിക്കറ്റ് – 3 1അടിപൊളി  

” ഇക്കാ.. ഡോർ പൂട്ടണ്ട എനിക്ക് ഇടേണ്ട ഡ്രസ്സ് അതിൻ്റെ ഉള്ളിൽ ആണുള്ളത്, ആയിഷ വിളിച്ച് പറഞ്ഞു, അപ്പോഴാണ് അവർ ആയിഷയെ കാണുന്നത്,കുഞ്ഞിനെ നെഞ്ചിൽ ചേർത്ത് പിടിച്ചാണ്

അവൾ വരുന്നത്,

” അല്ല .!!!! ഉമ്മ എവിടെ ?!, അച്ചു ചോദിച്ചു,

“ഉമ്മ വരുന്നുണ്ട്,!; അവിടെനിന്ന എല്ലാവരെയും നോക്കി ഒന്ന് ചിരിച്ചിട്ട് ആയിഷ ചോദിച്ചു

“എന്താ… ഏട്ടന്മാർക്കെല്ലാം കൂടെ ഇവിടെ ഒരു ഒത്തുകൂടൽ, ങും?!!” എന്തോ കള്ളത്തരം ഉണ്ടെന്നുള്ള തരത്തിൽ ആയിഷ ചോദിച്ചു,

” പൊന്നു ആയിഷ മോളെ , നീ ചുമ്മാ ഇല്ലാത്ത കള്ളത്തരം ഉണ്ടാക്കല്ലേ, നിൻറെ കെട്ടിയോനെ കുളിപ്പിക്കാൻ കൊണ്ടുവന്നത് ആണ്,” അക്കു അവളുടെ മുന്നിൽ വിസ്തരിച്ചു,

” എൻറെ അമ്മോ വല്ലാത്ത ഒരു സ്നേഹം, കൂട്ടുകാരായാല് ഇങ്ങനെ വേണം” എവിടെയോ കേട്ട് മറന്ന ഒരു ശബ്ദം, എല്ലാവരും ഒന്ന് തിരിഞ്ഞു നോക്കി പുറകിൽ നിന്നാണ് ശബ്ദം വന്നത്.

സബീനത്തായും ആബിദയും കുഞ്ഞും അവരുടെ അടുത്ത് എത്തിയിരുന്നു,ചിരിച്ചുകൊണ്ട് ആബിദ ആണ് ഈ കമൻ്റ് പറഞ്ഞത്,

ആബിദ എട്ടാം ക്ലാസിൽ ഇവരുടെ ക്ലാസ്മേറ്റ് ആണ്, അച്ചുവിൻറെ കൂടെ സ്കൂളിൽ വിടണ്ടതുകൊണ്ട് അച്ചുവിനെക്കാളും എട്ടുമാസം ഇളയതായിരുന്നിട്ടും അച്ചുവിൻറെ കൂടെ ആണ് അവളെ സ്കൂളിൽ ചേർത്തത്, അച്ചു ഇവരുടെ കൂടെ ഇവിടുത്തെ സ്കൂളിൽ ചേർന്നപ്പോൾ ആബിദ വേറെ സ്കൂളിലായിരുന്നു, പക്ഷേ ഹൈസ്കൂളിൽ എത്തിയപ്പോൾ എല്ലാവരും ഒരുമിച്ച്

ആയി, എട്ടാം ക്ലാസ് കഴിഞ്ഞപ്പോൾ ആബിദ വേറെ ഡിവിഷനിലോട്ട് മാറി, ഇതാണ് എട്ടാം ക്ലാസിൽ മാത്രം ക്ലാസ് മേറ്റ് ആയത്,അവരുടെ വരവ് കണ്ട് അച്ചു പറഞ്ഞു

” ആ ഇത്തങ്ങനെയാ വന്നേ ?!”

“അളിയച്ച കൊണ്ടുവിട്ടതാടാ,” സബീനത്താ പറഞ്ഞു,

“എന്നിട്ട് പോയോ?!! അച്ചു വീണ്ടും ചോദിച്ചു,”

“ആ പോയി, എന്തോ അത്യാവശ്യം ഉണ്ടത്രേ!”

അപ്പോഴേക്കും സബീനത്താ ഐഷയുടെ കയ്യിൽ നിന്നും

കുഞ്ഞിനെ മേടിച്ചിരുന്നു, ആയിഷ അച്ചുവിൻറെ കൈയിൽ നിന്നും താക്കോൽ മേടിച്ച് വീട് തുറന്നു,

“എന്നാൽ പിന്നെ ഞങ്ങൾ അങ്ങോട്ട് ചെല്ലട്ടെ ,”. വെള്ളത്തുണിയും വെള്ള ഷർട്ടും ഇട്ട് കാരണവരെ പോലെ അക്കു പറഞ്ഞു,

“എന്ന മക്കള് പോയിക്കോ, ഞങ്ങൾ അങ്ങോട്ട് വന്നോളാം ” അതും പറഞ്ഞ് സബീനത്തായും ആബിദയും ഉള്ളിലോട്ട് കയറാൻ തുടങ്ങി, ആബിദയുടെ മോൻ അച്ചുവിൻറെ കൈകളിൽ തൂങ്ങി കളിക്കുന്നുണ്ടായിരുന്നു,

“എടാ ഫൈസി… നീ മാമൻറെ കൂടെ അങ്ങോട്ട് പൊയ്ക്കോ , ഉമ്മ അങ്ങോട്ടേക്ക് വന്നോളാം, തല്ലുണ്ടാക്കരുത് കേട്ടോ,!!!” പോകുന്നതിനിടയിൽ ആബിദ മകനോട് പറഞ്ഞു,

” ഓക്കേ ഉമ്മച്ചി, ‘ എന്നും പറഞ്ഞു അവൻ അച്ചുവിൻറെ പുറകെ തൂങ്ങി, എല്ലാവരും പതുക്കെ മുന്നോട്ട് നടന്നു, ആയിഷയും കൂട്ടരും വീട്ടിനകത്തേക്കും….

*******” “” “” “” “” “********” “” “” “” “” “*********” “”*

മനു വീട്ടിലേക്ക് കയറി, ഇക്കാക്കയും ഇത്താത്തയും എല്ലാം വന്നിട്ടുണ്ട്, വീട്ടിൽ കുട്ടികളെല്ലാം ഉണ്ട്, അവനെ കണ്ടതും

” “മാമനും ” , എളാപ്പാന്നും ,” വിളിച്ചു പറഞ്ഞു കുട്ടികൾ ഓടി വന്നു, മനു എല്ലാവരെയും കൂട്ടി റൂമിലേക്ക് പോയി, വേറെ ആരെയും അവിടെ കണ്ടില്ല,” ഇവിടെ പോയോ ആവോ”, റൂമിൽ എത്തിയ മനു മുട്ടായി പാക്കറ്റ് എടുത്ത് അവർക്ക് കൊടുത്തു.

അവരാ മുട്ടായി പാക്കറ്റുമായി പുറത്തേക്ക് ഓടി, വാതിൽ അടച്ച് മനു കിടക്കയിലേക്ക് മലർന്നു, പുറകോട്ട് കിടന്നു, സത്യം പറഞ്ഞാൽ നല്ല ക്ഷീണമുണ്ട്, കുളിക്കണം, മാറ്റണം പോവണം, നല്ല മടി, 10 മിനിറ്റ് കിടന്നിട്ട് കുളിക്കാമല്ലോ, എന്നും കരുതി

മനു അവിടെ കിടന്നു,

ഇവിടെനിന്നോ കടന്നുവന്ന അവളുടെ ഓർമ്മയിൽ മനുവിന്റെ മനസ്സിന്റെ അകത്തളങ്ങളിൽ ആരോ കോറിവലിക്കുന്നതുപോലെ ഒരു വേദന അനുഭവപ്പെട്ടു, കണ്ണുകളിൽ ഒരു തരം നൊമ്പരം വിരിഞ്ഞു, ഓർമ്മയുടെ തിരശ്ശീലയിൽ അവളുടെ മുഖം മിന്നി മാഞ്ഞു, ഇന്നെൻറെ കൂടെ എല്ലാത്തിനും ഉണ്ടാവേണ്ടവൾ, എന്തിനു വേണ്ടിയാണെന്ന് അറിയില്ല ഇന്ന് അവൾ മറ്റൊരാളുടെ

Updated: October 26, 2026 — 5:14 pm

Leave a Reply

Your email address will not be published. Required fields are marked *