ബിഗ് ടിക്കറ്റ് – 3 1അടിപൊളി  

ആണ്, അവൻറെ മുഖത്തെ പുഞ്ചിരി കണ്ടു ആ മുഖം പൂനിലാവ് പോലെ വിരിഞ്ഞു, ഉള്ളിൽ പോയി വരാം എന്ന് കൈകൾ കൊണ്ട് കാണിച്ച് അവർ ഉള്ളിലോട്ട് കയറി.

അപ്പോഴേക്ക് ജിത്തു അങ്ങോട്ട് എത്തിയിരുന്നു,ഞങ്ങളെ കണ്ട പെൺപട എല്ലാവരും കൂടെ ഇങ്ങോട്ട് നടന്നു വന്നു കലവറയുടെ അടുത്തേക്ക്,

ഹസീനയും, ഷംനയും ഉണ്ട് കൂടെ റോസി, രേണു, അനുശ്രീ, രാധു ,ഇങ്ങനെ എല്ലാവരും ഉണ്ട് കൂടെ കുഞ്ഞുങ്ങളും,

അവിടെ എത്തിയതും കുഞ്ഞുങ്ങളെല്ലാം അവരുടെ ഫാദേഴ്സ് ൻ്റെ അടുത്തേക്ക് ഓടി, എല്ലാവരുടെ മുഖത്തും നല്ല ക്ഷീണമുണ്ട്, ആദ്യം പറഞ്ഞത് ഹസീനയാണ്,

“അക്കുകാ ഞങ്ങളെ ഒന്ന് കൊണ്ടു വിടാവോ ?! ”

“അവൻ എവിടെ പോയി ?!” ഷംനയെ നോക്കി അസ്കു ചോദിച്ചു,

“അറിയില്ലേ ഇക്കാക്ക, ഞങ്ങളെ ഒന്ന് വീട്ടിൽ ആക്കി തരാവോ ആകെ വയ്യാണ്ടായി, !!” മുഖത്ത് നീലിക്കുന്ന ക്ഷീണം അവന് മനസ്സിലാകുന്ന തരത്തിൽ പറഞ്ഞു.

“എന്നാ വായോ,” അതും പറഞ്ഞ് അസ്കു കുട്ടികളെയും എടുത്ത് മുന്നോട്ട് നടന്നു, പിന്നെ തിരിഞ്ഞ് അവരോടായി പറഞ്ഞു “എടാ ഞാൻ വിളിക്കാം ട്ടോ, “!

“ആ വിട്ടോടാ,” മനുവും അച്ചുവും ഒരുമിച്ച് പറഞ്ഞു.

“ആഹാ!! എന്തൊരു ഒത്തൊരുമ” , ഇതും പറഞ്ഞ് രേണു പൊട്ടിച്ചിരിച്ചു, അവൾക്ക് എന്തും പറയാം അവൾ ഞങ്ങളുടെ ക്ലാസ്മേറ്റ് കൂടാതെ ബെസ്റ്റ് ഫ്രണ്ടുമാണ്. എല്ലാവരും ചിരിച്ചു,

“ഡാ…മനു എല്ലാം ഭംഗിയായി കഴിഞ്ഞില്ലേ?!” രേണു വീണ്ടും ചോദിച്ചു.

” ആടി.. എല്ലാം ഭംഗിയായി കഴിഞ്ഞു കിട്ടി,” മനു മറുപടി നൽകി,

” എന്നാ.. മനു ചേട്ടായി ഞങ്ങളെല്ലാം വിട്ടാലോ, “റോസിയാണ് അത് ചോദിച്ചത്,

“ഞാൻ അങ്ങോട്ട് പറയാൻ നിൽക്കുവായിരുന്നു, കുഞ്ഞുങ്ങളെല്ലാം വയ്യാണ്ടായിട്ടുണ്ട്, എല്ലാവരും പോയിട്ട് വായോ, പിന്നെ നമുക്കെല്ലാം ഒന്ന് കൂടണം കേട്ടോ, ” മനു എല്ലാവരോടുമായി പറഞ്ഞു.

” എന്ത് ചോദ്യമാണ് അത്,!! നീ വന്നത് അറിഞ്ഞപ്പോൾ മുതൽ ഞാൻ അഭിയോട് പറഞ്ഞതാ , എങ്ങോട്ടേലും എല്ലാവർക്കും കൂടെ ട്രിപ്പ് പോണമെന്ന്, ഒരു ഫാമിലി ട്രിപ്പ്!”

അഭിയും അച്ചുവും ജിത്തും കൂടെ മനുവിനെ നോക്കി, ശ്രീ പുഞ്ചിരിച്ചു നിൽക്കുന്നു, മനു മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു

” ട്രിപ്പ് കൺഫോം ആണ്!!! എങ്ങോട്ടാണ് പോകേണ്ടത് ?! എന്നാണ് പോകേണ്ടത് ?! എന്നൊക്കെ നിങ്ങൾ തീരുമാനിച്ച് പറഞ്ഞാൽ മതി, അല്ലടാ!”

മനു അവരോട് ചോദിച്ചു , ശ്രീ പെട്ടെന്ന് കയറി പറഞ്ഞു

” എടാ മുൻകൂട്ടി എന്നോട് പറയണേ, എനിക്ക് ലീവ് കിട്ടത്തില്ല, ”

” ഞാൻ മൂന്നു മാസം ഉണ്ട് ,ഇതിനിടക്ക് കുട്ടികൾക്ക് ലീവ് ഉള്ള എല്ലാവർക്കും പറ്റുന്ന ടൈം നോക്കിക്കോളൂ, രേണു നീ തന്നെ കോഡിനേറ്റർ” മനു പറഞ്ഞു നിർത്തി.

” അല്ലെങ്കിലും നിങ്ങൾക്കെല്ലാം രേണു ചേച്ചിയെ മതി, നിങ്ങൾ പണ്ടത്തെ എന്തോ വലിയ സംഭവങ്ങൾ അല്ലേ”, കുശുമ്പ് കാട്ടിക്കൊണ്ട് അനുശ്രീ പറഞ്ഞു,

“അതെ ,അതെ ,” അതിന് ഏറ്റുപിടിച്ചുകൊണ്ട് റോസിയും പറഞ്ഞു. രേണു ഊരക്ക് കയ്യും കൊടുത്ത് രണ്ടുപേരെയും നോക്കി,

” എടി കള്ള വടുവകളെ , നിങ്ങളെയൊക്കെ കാണുന്നതിനു മുൻപ് ഇവന്മാരെ

പച്ചവെള്ളം പോലെ എനിക്കറിയാം, മനസ്സിലായോ നാത്തൂന്മാരെ, ” രേണു പൊട്ടി ചിരിച്ചുകൊണ്ട് അവളുമാരോട് പറഞ്ഞു.

എല്ലാവരും പൊട്ടിച്ചിരിച്ചു, ” ആർക്കൊക്കെയാണ് പരാതി ഉള്ളത് ?!” അച്ചുവാണ് ചോദിച്ചത്,

” നിൻറെ കെട്ടിയോൾ ഇവിടെ ഇല്ലാത്തതുകൊണ്ട് അവൾ ഇനി വല്ലതും പറഞ്ഞവരുമോ ?!” അഭിയാണ് ചോദിച്ചത്.

“അവൾ ഒന്നും പറയില്ല ” അച്ചു തീർത്തു പറഞ്ഞു, പറഞ്ഞുകഴിഞ്ഞപ്പോഴാണ് അച്ചുവിന് അതിൽ കിടക്കുന്ന അബദ്ധം മനസ്സിലായത്,

“അപ്പോ അച്ചുക്കാ പറയണത് ഞങ്ങളൊക്കെ പറഞ്ഞുവരുമെന്നാണോ” രാധു ആണ് ചോദിച്ചത്, ശ്രീയെ ഒന്ന് നോക്കിയാണ് അവൾ വാ തുറന്നത്.

“അതെന്നെ, അതാണോ അച്ചു ചേട്ടായി പറഞ്ഞത്,?!” റോസിയും അതിൽ കടന്നുപിടിച്ചു.

” അത് ശരിയാണല്ലോ?” അച്ചു നീ പറഞ്ഞത് ഞങ്ങളെല്ലാം പറഞ്ഞു വരുമെന്നാനൊ രേണു ചിരിച്ചുകൊണ്ട് അവനോട് ചോദിച്ചു

“എൻറെ പൊന്നു പെങ്ങന്മാരെ… ഞാനൊന്നും പറഞ്ഞിട്ടുമില്ല നിങ്ങൾ ഒന്നും കേട്ടിട്ടുമില്ല ” അച്ചു കൈ കൂപ്പി കൊണ്ട് പറഞ്ഞു.

Updated: October 26, 2026 — 5:14 pm

Leave a Reply

Your email address will not be published. Required fields are marked *