ബിഗ് ടിക്കറ്റ് – 3 1അടിപൊളി  

എല്ലാവരും കൂട്ടച്ചിരി അവിടെ മുഴങ്ങി.

” എടാ , എന്നാ ഞങ്ങൾ ഇറങ്ങട്ടെ ചേച്ചി മെസ്സേജ് അയക്കുന്നു ” ഫോൺ കയ്യിൽ പിടിച്ച് ജിത്തു പറഞ്ഞു. അതുകേട്ട് അനുശ്രീ പറഞ്ഞു

” ഇചേച്ചിക്ക് തലവേദനയാണെന്ന് അവിടുന്ന് തൊട്ടേ പറയുന്നുണ്ട് ” അതു കേട്ടതും മനുവിന് ഉള്ളിൽ ഒരു വിങ്ങൽ, അയ്യോ എൻറെ ചേച്ചി പെണ്ണിനെ എന്തുപറ്റി ആവോ,

“ജിത്തുവേ എന്നാൽ വേഗം പൊക്കോടാ, നിനക്ക് കാർ വേണോ ?!”

“വേണ്ടടാ , ഞങ്ങൾ മൂന്നു പേരും കൂടെ ബൈക്കിൽ പൊക്കോളാം” ജിത്തു പറഞ്ഞു. അപ്പോഴേക്കും സോനവും റോസിയും കുഞ്ഞുങ്ങളും ഇറങ്ങി,

“ചേട്ടായിമാരെ അപ്പൊ

ഗുഡ് നൈറ്റ്. കാണാം” ഇതു പറഞ്ഞുകൊണ്ട് റോസി കൈവീശി കാണിച്ച് സോനുവിന്റെ കൂടെ നടന്നു. അതു കണ്ട് ശ്രീയും അഭിയും പറഞ്ഞു,

“എന്നാടാ ഞങ്ങള് വിട്ടേക്കുക ആണ്,” അതും പറഞ്ഞ് ശ്രീയും അഭിയും രേണുവും രാധവും കുഞ്ഞുങ്ങളും കാറിൻറെ അടുത്തേക്ക് നടന്നു.

” ശരിയെന്നാ ,എല്ലാവരും വിട്ടോ ഞാനും പോട്ടെ ഫോൺ ചാർജ് ഇല്ല “മനു അവന്മാരോട് മറുപടിയായി പറഞ്ഞു.

അഭിയും ശ്രീയും കെട്ടിയോളുമാരും മക്കളും അഭിയുടെ കാറിൽ കയറിപ്പോയി, സോനുവും റോസിയും മോനും അവൻറെ ബൈക്കിലും കയറി പോയി. അപ്പോഴാണ് ജിത്തു മെസ്സേജ് അയച്ചത് കാരണം ശ്രീദേവി ചേച്ചി അങ്ങോട്ട് വന്നത്.

ജിത്തും കുഞ്ഞും അനുശ്രീയും കൂടെ ബൈക്കിൽ കയറി, പുറകിൽ ചേച്ചിക്ക് കയറാൻ സ്ഥലമില്ല, അതു കണ്ട് അനുശ്രീ പറഞ്ഞു “എന്ന ചേച്ചിക്ക് വയ്യല്ലോ ചേച്ചി ചേട്ടായിയുടെ കൂടെ ആദ്യം പോയിക്കോ ഞാൻ ഇവിടെ നിന്നോളാം എന്നിട്ട് തിരിച്ചുവന്നാൽ മതി”, ഇതെല്ലാം കേട്ട് നിന്ന് മനു പറഞ്ഞു,

“ശ്രീക്കുട്ടി.. നീ അവിടെ തന്നെ ഇരുന്നോ, ചേച്ചിയെ ഞാൻ കൊണ്ടു വിടാം, “അത് പറഞ്ഞപ്പോൾ ശ്രീദേവി ആ വലിയ കണ്ണുകൾ വിടർത്തി അവനെ നോക്കി, ജിത്തിന് പിന്നെ ഒന്നും പറയാനുണ്ടായിരുന്നില്ല.

പോക്കറ്റിൽ നിന്നും മനു ബുള്ളറ്റിൽ ചാവിയെടുത്തു, കുറച്ച് അപ്പുറം പാർക്ക് ചെയ്തിരുന്ന ബുള്ളറ്റ് എടുത്ത് അവൻ ശ്രീദേവി ചേച്ചിയുടെ അടുത്ത് നിർത്തി, ചേച്ചി ജിത്തിനെ ഒന്ന് നോക്കി ശേഷം അവൻറെ പുറകെ കയറിയിരുന്നു, ചേച്ചിയുടെ കണ്ണുകൾ ചുവന്നിരുന്നു, നല്ല തലവേദനയുണ്ടെന്ന് മനസ്സിലായി മനുവിന്, ജിത്തു മുൻപിൽ

വിട്ടു, പുറകിലായി മനുവും ശ്രീദേവിയും, കല്യാണവീട് കഴിഞ്ഞ്

കുറച്ചു ഇരുണ്ട പ്രദേശം എത്തിയപ്പോൾ ശ്രീദേവി കൈകൾ അവൻറെ വയറിലൂടെ ചുറ്റിപിടിച്ചു, “തലകറങ്ങുന്നത് പോലെ തോന്നുന്നു,” ശ്രീദേവി പതിയെ ചുണ്ടുകളെ പറഞ്ഞു.

“അയ്യോ!! എന്താക്കണം നിർത്തണോ?!” , മനു ആകുലതയോടെ ചോദിച്ചു,

“വേണ്ട നിർത്തൊന്നും വേണ്ട, നീ പെട്ടെന്ന് ഒന്ന് പോകാമോ, ?”

ചേച്ചിക്ക് തീരെ വയ്യ എന്ന് മനസ്സിലായി, മനു ഗിയർ ഒന്ന് ഡൗൺ ചെയ്തു മുൻപോട്ട് കുതിച്ചു, പതുക്കെ പോകുന്ന ജിതിന്റെ ഒപ്പം എത്തിയപ്പോൾ മനു അവനു കേൾക്കാൻ പാകത്തിൽ സൗണ്ടിൽ

“എടാ ഞാൻ പെട്ടെന്ന് കൊണ്ടുപോകട്ടെ ചേച്ചിക്ക് തലകറങ്ങുന്നത് പോലെ തോന്നുന്നു,”

“എന്നാ വിട്ടോടാ, ഞാനും വരുവാ!” ജിത്തും വിളിച്ചുപറഞ്ഞു. അപ്പോഴേക്കും ചേച്ചി അവന്റെ തോളിലോട്ട് തലചായ്ച്ച് കിടന്നിരുന്നു, മനു ശ്രദ്ധിച്ച് മുന്നോട്ട് പോയി, പുറകിൽ നിന്നും അവരുടെ ഇരുത്തം കണ്ട് ശ്രീക്കുട്ടി ജിത്തിനോട് പറഞ്ഞു, “കെട്ടിയോനും കെട്ടിയോളും പോകുന്ന പോലെ അല്ലേ, ”

ഇത് കേട്ട് ചിരിച്ചുകൊണ്ട് ജിത്തു പറഞ്ഞു “ഇചേച്ചി കേൾക്കണ്ട, നിനക്ക് നല്ല പെട കിട്ടും, ”

“ഉവ്വ്, ഞാൻ പണ്ടെങ്ങോ ആരോ പറയുന്നത് കേട്ടിട്ടുണ്ട്, കുഞ്ഞുനാളിൽ ചേച്ചിക്ക് മനു ചേട്ടനെ വലിയ ഇഷ്ടമായിരുന്നു എന്ന്, ”

ഇതുകേട്ട് ചിരിച്ചുകൊണ്ട് ജിത്തു പറഞ്ഞു, “സംഗതി സത്യമാണ്, പക്ഷേ നീ പറയുന്നതുപോലെ ഇഷ്ടമല്ല, അവനെപ്പോലെ മൊഞ്ചനായ ഒരു കെട്ടിയോനെ വേണമെന്ന് ഡയറിലോ മറ്റോ എഴുതി വെച്ചിട്ടുണ്ടെന്ന് പറഞ്ഞിട്ടുണ്ട്, അത്രയേ ഉള്ളൂ, ”

“അതുതന്നെയാ ഞാനും പറഞ്ഞത്, ചേച്ചിക്ക് കുറച്ച് പ്രായം കുറവായിരുന്നെങ്കിൽ മനു ചേട്ടായിനെ കൊണ്ട് കെട്ടിക്കാമായിരുന്നു അല്ലേ, ” അനുശ്രീ അവളുടെ മനസ്സിനെ ആഗ്രഹം തുറന്നു പറഞ്ഞു.

Updated: October 26, 2026 — 5:14 pm

Leave a Reply

Your email address will not be published. Required fields are marked *