അതുപോലെ അവൻറെ മനസ്സാക്ഷി സൂക്ഷിപ്പുകാരിയാണ് ഷാനിതാ എന്ന അവൻറെ ഇക്കയുടെ ഭാര്യ ഷാനി.
മനു വേഗം തോർത്ത് മുണ്ടും എടുത്ത് ഷാനി യുടെ തോളിൽ പതുക്കെ തട്ടിക്കൊണ്ട് ബാത്റൂമിലേക്ക് നടന്നു, അവൾക്ക് അവനെ നന്നായി അറിയാം, അത്കൊണ്ട് അവൾക്ക് അവനോട് ഓവർ ഒന്നും പറയാനാകില്ല, അവൻ ബാത്റൂമിലേക്ക് കയറിയതും ഷാനി അവൻറെ ഡ്രസ് അവിടെ വെച്ചു പുറത്തേക്ക് ഇറങ്ങി, മനു
ഡ്രസ്സ് ഇട്ടോണ്ട് തന്നെ ഷവറിൻ്റെ അടിയിലേക്ക് കയറി നിന്നു, നല്ല തണുത്ത വെള്ളം അവൻറെ നെറുകയിൽ വീണു തുടങ്ങിയപ്പോൾ ആ ഓർമകളിലെ നീറ്റലിൽ നിന്നും പതുക്കെ പുറത്തു വരുന്നുണ്ടായിരുന്നു, .
10,30 mnt എടുത്താണ് മനു കുളി കഴിഞ്ഞു പുറത്ത് ഇറങ്ങിയത്, നേരത്തെ പുറത്തേക്ക് പോയ ഷാനി അടച്ച വാതിലിൽ ചാരി നിൽക്കുന്നുണ്ടായിരുന്നു, മനു അവളെ ഒന്ന് നോക്കി, പിടക്കുന്ന കണ്ണുകൾ
കൊണ്ട് ഷാനി അവനെ മാടി വിളിച്ചു, ഒരു നിർവികാരതോടെ മനു അവളുടെ അടുത്തേക്ക് നടന്നു,
അവള് അവനെ വാരി പുണർന്നു, വല്ലാത്ത ഒരു ശക്തിയിൽ മനുവും അവളെ വരിഞ്ഞു മുറുക്കി, മനുവിൽ ആശ്വാസത്തിൻ്റെ ഒരു വേലിയേറ്റം നടന്നു, അവൻറെ വിഷമങ്ങൾ അലിഞ്ഞ് ഇല്ലാതായി, അവളുടെ ശരീരത്തിൻ്റെ ചൂടിന് അവൻറെ വിഷമങ്ങൾക്കുള്ള ഒറ്റമൂലി വിഭാവനം ചെയ്യുന്നുണ്ടെന്ന് തോന്നിപ്പിക്കുന്ന നിമിഷം, ജീവിതത്തിൻറെ ഏറ്റവും വിഷമമേറിയ
ഘട്ടങ്ങളിലെല്ലാം ആ ശരീരമാണ്, അവളുടെ മനസ്സാണ്, അവളുടെ സ്നേഹമാണ്, അവനെ താലോലിച്ചു തലോടി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. പതിയെ അവളെ അവൻ വിട്ടകന്നു, ആ കണ്ണുകളിലേക്ക് സൂക്ഷിച്ച് നോക്കി, മനുവിന് മാത്രം മനസ്സിലാകുന്ന ഭാഷ സാന്നിധ്യം, അവൻ ആ കവിളുകളേ കോരി എടുത്ത് ആ മാതള അല്ലികൾ
കവർന്നെടുത്തു, ആ ചുവന്ന അധരങ്ങൾ മനുവിൻ്റെ ചുണ്ടുകൾ വിഴുങ്ങി കളഞ്ഞു, പരസ്പരം ഒരു മത്സരമായിരുന്നു അടുത്ത രണ്ട് മിനിറ്റ്, മനു അവളെ വിട്ട് കിടക്കയിലേക്ക് ഇരുന്നുപോയി, വല്ലാതെ കിതക്കുണ്ടായിരുന്നു മനുവിന്, അവൻറെ ചുണ്ടുകളിൽ ആശ്വാസത്തിൻ്റെ പുഞ്ചിരി വിടർന്നു, തല ഉയർത്തി ഷാനിയെ നോക്കിയപ്പോൾ ഒരു നിഗൂഢമായ
പുഞ്ചിരി അവളുടെ മുഖത്തും തത്തി കളിക്കുന്നുണ്ടായിരുന്നു, അറേബ്യൻ മരുഭൂമിയിലെ കൊടും ചൂടിൽ മനുവിൻ്റെ ആശ്വാസത്തിൻ്റെ പറുദീസയായിരുന്നു തൻ്റെ ഏടത്തിയമ്മ ആയ ഷാനിദ ഷഹീൻ,
“വേഗം ഡ്രസ്സ് മാറി അങ്ങോട്ട് ചെല്ലാൻ നോക്ക്” , എന്തോ പറയാൻ തുടങ്ങിയ മനുവിനെ തടഞ്ഞുകൊണ്ട് ഷാനി അതും പറഞ്ഞ് വാതിൽ തുറന്നു പുറത്തേക്കു പോയി,
മനുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു, പതിയെ അവൻ സാധാരണ നിലയിലേക്ക് വന്നു, ഷാനിയുടെ മണം ആ റൂമിൽ
നിറഞ്ഞു നിൽക്കുന്നുണ്ട്, ഒരിക്കൽ കൂടെ ആമണം ഉള്ളിലേക്ക് ആഞ്ഞു വലിച്ച് മനു കണ്ണാടിയിൽ നോക്കി, കണ്ണിൻറെ അഗ്രഭാഗങ്ങൾ ചുവന്നിരിക്കുന്നു,” ഒലക്ക ഇനി അവന്മാരോടൊക്കെ എന്താണ് പറയുക”
, ബാത്റൂമിലേക്ക് കയറി കുറച്ചു വെള്ളം കൂടെ എടുത്ത് കണ്ണുകഴുകി, കുറച്ചുനേരത്തെ പരിശ്രമത്തിനിടയിൽ കുറച്ച് കളർ നീങ്ങിയിട്ടുണ്ട്, പുറത്തുനിന്നും ഐഫോൺ ശബ്ദിക്കുന്നത് കേട്ടാണ് മനു ആ പ്രവർത്തി നിർത്തിയത്, ഫോൺ എടുത്തു നോക്കുമ്പോൾ അമ്മോനാണ്, “മോനേ നീ എവിടെടാ,?!” ”
” ഞാൻ ഒന്ന് കുളിക്കാൻ ഇങ്ങോട്ട് ഇറങ്ങിയതായിരുന്നു,”!!
” കഴിഞ്ഞോ ?! കഴിഞ്ഞെങ്കിൽ വേഗം വായോ അവരെത്താനായി, ഷാഹി അവിടെ ഉണ്ടോ, അവൻ ഇങ്ങോട്ട് ഇതുവരെ എത്തിയില്ലല്ലോ, ”
” ഇക്കാ ഇന്നലെ രാത്രിയിലല്ലേ എത്തിയത് ഉറങ്ങുകയാണോ എന്ന് അറിയില്ല ,ഞാൻ നോക്കട്ടെ,! മനു മറുപടി നൽകി.
” മോൻ അവനോട് ഇങ്ങോട്ട് വരാൻ പറഞ്ഞിട്ട് , മോൻ പെട്ടെന്ന് ഇങ്ങോട്ട് വാ ട്ടോ,” അബ്ദു വെപ്രാളത്തിൽ പറഞ്ഞു,
” ഞാൻ വരുവാണ് കുളി കഴിഞ്ഞു, മാറ്റിയാൽ മാത്രം മതി !!”
“ഞാനേ നിക്കാഹിന് കേറിയാ പിന്നെ അത് കഴിയുന്നതുവരെ നീ നോക്കിക്കോണം ട്ടോ,'”
“ആ… ഇങ്ങള് ബേജാറാവല്ലി എല്ലാരും ഇല്ലേ അവിടെ, !!!
” ആ…. അവര് വരുന്നതിനു മുൻപേ നീ ഇങ്ങോട്ട് വന്നേ. എനിക്ക് ഒരു ധൈര്യത്തിന്” അബ്ദു ആൾ ഒരു പാവമാണ്, മനു അബ്ദുവിൻ്റെ എല്ലാമെല്ലാമാണ്, എന്തിനും ഏതിനും മനുവാണ് അവൻറെ അവസാനവാക്ക്, ഹന്നക്ക് മനുവിനെ കിട്ടാതെ പോയതും അബ്ദുവിന് മനുവിനോടുള്ള ഈ വിശ്വാസവും സ്നേഹവും ആണ്,
