നിധി – ചേച്ചിക്കെന്താ ഇപ്പൊ വേണ്ടത്. അവൻ അത് പറയുമ്പോൾ ഞാൻ ലൈറ്റ് ഇട്ടു.. അപ്പോഴാണ് ഞാൻ അവനെ ശ്രദ്ധിച്ചത്. നേരെത്തെ വരെ മുഖം ഒകെ ജോലി കിട്ടിയ സന്തോഷകൊണ്ട് മുടിയായിരുന്നു… എന്നാൽ ഇപ്പോൾ അവിടെ സങ്കടം നിയലിചിരിക്കുന്നു. അവൻ വീണ്ടും എന്തോ ചോദിക്കാൻ വാ തുറന്നുപോയ ഞാൻ അവന്റെ ചുണ്ടു ശ്രദ്ധിക്കുന്നത്.. അവന്റെ സംസാരം പതിയിൽ മുറിച്ചു ഞാൻ അവനോട് ചോദിച്ചു. ” ഡാ ഇത് എന്താ പറ്റിയെ. ” ഞാൻ അത് ചോധിച്ചപോൾ അവനൊന്നു പരങ്ങുന്നത് ഞാൻ ശ്രദ്ധിച്ചു അപ്പോഴാണ് എനിക്ക് പാറു പറഞ്ഞ സമ്മാനം ഓർമ വന്നത്.. ….. എടി കാന്താരി… ഞാൻ മനസ്സിൽ പറഞ്ഞു. നിധി എന്തോ ആലോചിച്ചിട്ടെന്ന മട്ടിൽ പറഞ്ഞു. നിധി – അത് ഞാൻ രാവിലെ ഒന്ന് തെന്നി വീണു അപ്പോൾ പറ്റിയത് ആണ്… ” രാവിലെയോ…… ” ഞാൻ ചിരി ആടക്കി അവനോടു ചോദിച്ചു. നിധി – അഹ് രാവിലെ തന്നെ, എന്തെ… ” അല്ല നീ കുറച്ചു നേരെത്തെ സംസാരിക്കുമ്പോയും, ചോറ് തിന്നിപ്പോഴും ഇത് ഇല്ലായിരുന്നാലോ. ” അവൻ ………… എന്താ മറുപടി പറയണ്ടേ എന്നറിയാതെ… അവിടെ ഇരുന്നു.. മറുപടി ഇല്ലെന്നായപ്പോൾ ഞാൻ ചോദിച്ചു ” എടാ കല്യാണത്തിന് മുൻപ് തന്നെ തുടങ്ങിയോ ഇതൊക്കെ…. ” നിധി – ദേ ചേച്ചി എനിക്ക് ദേഷ്യം വരുന്നിണ്ടേ… അവൻ അങ്ങെനെ ആഹ് മറുപടി പർണത് എങ്കിലും.. പെട്ടന്ന് അവന്റെ കാണകെ കലങ്ങി.. വെള്ളം ചാടുന്ന അവസ്ഥയിൽ ആയി..
” ഡാ എന്താ ഇത്… ഞാൻ ഒരു തമാശയ്ക്കു പർഞ്ഞതല്ലെ…. ” നിധി – ചേച്ചി, എനിക്ക് പാറുനെ ഒരു ഭാര്യ ആയി കാണാൻ കഴിയില്ല. ” എടാ അതൊക്കെ നിന്റെ തോന്നലാ.. അവൾ നിനക്ക് ആരാണെന്ന് നിനക്ക് വായിയെ മനസിലാവും. ” നിധി – ചോരാ കുടിക്കുന്ന യക്ഷി…. ” എന്താ നീ വാലോം പറഞിരുന്നോ.. ” മേല്ലേ ആണ് പറഞ്ഞുതു എങ്കിലും അവൻ പറഞ്ഞതു ഞാൻ കേട്ടിരുന്നു.. ചിരി അടക്കി അവിടെ ഇരുന്നു. നിധി – അത് മാത്രമല്ല ചേച്ചി, എനിക്ക് വേറെ ഒരാളെ ഇഷ്ടമാ… ” ആതാണോ, അതിനു നിങ്ങള് തമ്മിൽ പ്രേമം ഒന്നും അല്ലാലോ.. ” നിധി – അത്.. ചേച്ചിക് എങ്ങെനെ ഇതൊക്കെ അറിയാ.. ” അഹ് ഞാൻ നിന്റെ ചേച്ചിയാലേ മോനെ…. അതൊക്കെ എനിക്കറിയാം ” നിധി -രാഹുൽ പറഞ്ഞത് ആണോ ” നീ എന്തിനാ അതൊക്കെ അനേഷികുന്നേ, ഞാൻ അറിഞ്ഞു അത്രേയുള്ളൂ… നീ ബാക്കി പറാ.” നിധി – ചേച്ചി തന്നെയാ അതിനു കാരണം.. എന്റെ എല്ലാ പ്രേമവും.. ചേച്ചി എങ്ങെനെ ഒകെ എങ്കിലും അറിയും എന്നിട്ട് ഇല്ലാത്ത ഓരോ പ്രശ്നങ്ങളും, കഥയും ഉണ്ടാക്കി പൊട്ടിക്കും.. അത് പേടിച്ചിട്ടാ ഞാൻ അവളോട് ഇഷ്ടം പറയാതിരുന്നേ.. ഇത് കേട്ടപ്പോൾ ഞാൻ ഞെട്ടി…. എടി പാർവതി……… നീ ചെയ്തതു ഒകെ ഞാനാ ചെയ്തേ എന്നാ ഈ ചെക്കൻ വിചാരിച്ചിരിക്കുന്നെ…… മനസ്സിൽ ഉരുവിട്ടു.. നിധി ഞങ്ങൾ പഠിക്കുന്ന കോളേജ് തന്നെയാ പഠിച്ചത്, അതിനു കാരണം പാറു തന്നെയാ.. അവളാ പറഞ്ഞത് അച്ഛനോട്.. ഞങ്ങളെ കോളേജ് തന്നെ ചേർത്തോ.. നോക്കാൻ ഞങ്ങൾ ഇണ്ടാലോ..അവന്പ്പോൾ കുരുത്തക്കേടിനു ഒന്നും പോകില്ല എന്നു. എനിക്ക് ആതിൽ വല്യ താല്പര്യം ഇല്ലായിരുന്നു.. പക്ഷെ അച്ഛനും, പിന്നെ നല്ല കോളേജ് ആയോണ്ട് നിധിക്കും വല്യ എതിർപ്പു ഉണ്ടായിരുന്നില്ല. നിധി – മിക്സഡ് കോളേജ് ആയിട്ട് പോലും… എനിക്ക് ഒരു ബോയ്സ് കോളേജ് പഠിക്കുന്നത് പോലെയാ നിങ്ങളൊക്കെ ഉള്ളപ്പോൾ ഉള്ള ഫീലിംഗ്.. ” എടാ ആതിനു ഞങ്ങൾ എന്ത് ചെയ്തു. ”
നിധി – പിന്നല്ലാതെ, ഞാൻ ആരുടതെങ്കിലും പ്രൊപ്പോസ് ചെയ്ത… അവള്മാര് പിറ്റേന്ന് എന്റടുത്തു വന്നു ചോദിക്കുന്നത്… യു ചീറ്റ് നിന്റെ കല്യാണം ഉറപിച്ചത് ആണല്ലെ… നിന്റെ ചേച്ചി പരഞലോ.. എന്നൊക്കെയാ എന്റെ ദൈവമെ, എടി പാറു നീ ഇങ്ങെനെ ഒകെ ചെയ്താ.. എന്നാലും…. അവൻ വീണ്ടും സംസാരിച്ചു തുടങ്ങി നിധി – അവസാനം MBA ജോയിൻ ചെയ്തപോയാ ആശ്വാസം ആയതു.. ” അത് എന്തെ… ” നിധി – നിങ്ങളെയൊക്കെ പഠിപ്പ് ആപ്പോയെക്കും കഴിനാലോ… അതോണ്ടു തന്നെ… ഞാൻ ചെറുതായി ചിരിച്ചു പോയി.. നിധി – നാലിണ്ടല്ലെ ഇതൊക്കെ കെട്ടിരിക്കാൻ, ചേച്ചിക് ഇതൊക്കെ തമാശയാ.. ” സോറി ഡാ.. നീ പറാ.. ” നിധി – MBA ലാസ്റ്റ് സെമാസ്റ്ററില്ല ഞാൻ അരുണിമായേ പരിചയപെടുന്നത്.. നല്ല കുട്ടിയ.. അവൾക് എന്നെ ഇഷ്ടമാണെന്ന മനസ് പറയുന്നത്. ” പിന്നെന്താ നീ അവളോട് പ്രൊപ്സസ് ചെയ്യാതെ ഇരിന്നെ.. ” നിധി -മുൻപത്തെ അവസ്ഥ ഓർമ്മയിൽ ഉള്ളത് കൊണ്ട്.. ഈ ബാംഗ്ലൂർ ജോലി കിട്ടിയ ഡയറക്റ്റ് മാര്യേജ് പ്രൊപോസൽ തന്നെ ആണ് വിചാരിച്ചത്.. ബാംഗ്ലൂർ നിന്ന് വന്നപ്പോ നിങ്ങൾ അലരോടും പറയാൻ ഇരുന്നതാ.. പക്ഷേ.. ഇവിടെ വന്നപ്പോ എല്ലാം കഴിവിട്ടു പോയില്ലേ.. അവൻ പറഞ്ഞത് കേട്ടപ്പോൾ മനസ്സ് ഒന്ന് കൺഫ്യൂസ്ഡ് ആയി എങ്കിലും എനിക്ക് പാർവതിയുടെ കൂടെ നിക്കാനാ തോന്നിയത്.. ഒന്നുമിലെലും കുഞ്ഞിനാളിൽ മുതൽ അവനെ മനസ്സിൽ ഇട്ടോണ്ട് നടക്കുന്നത് അല്ലെ, മാത്രമല്ല അവനെ കിട്ടില്ല എന്നു വിചാരിച്ചു ജീവൻ തന്നെ കള്ളായൻ പോയവൾ.. ” ഡാ ചേച്ചിക് നിന്നെ മനസ്സിൽ ആവും പക്ഷെ ഇപ്പൊ നീ അതൊക്കെ മറക്കണം എന്നെ ചേച്ചി പറയു.. നിനക്ക് ആതൊക്കെ എന്തിനാണെന്ന് നീ ആവളെ കെട്ടിയാൽ നിനക്ക് മനസ്സിൽ ആവും. “
